2023, മാർച്ച് 10, വെള്ളിയാഴ്‌ച

വികാരി, ഇടവക മെത്രാൻ, മലങ്കര മെത്രാൻ സ്ഥാനികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിനാകണം

സുപ്രീംകോടതി വിധിക്ക് എതിരായുള്ള നിയമ നിർമ്മാണം നടത്തണമെന്നാണ് ഇടതു മുന്നണി കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബില്ലിന്റെ കരട് രൂപം പുറത്തു വരുന്നതിന് മുമ്പേ  പല മാധ്യമങ്ങളും ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് സ്വന്തം റേറ്റിംഗ് വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.
സഭാ തർക്ക പരിഹാര ബിൽ സംബന്ധിച്ച് പാതി വെന്ത സത്യങ്ങൾ മാത്രം നിറഞ്ഞ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇടതുമുന്നണി പ്രതിപക്ഷത്തുള്ള യു ഡിഎഫുമായി ചർച്ച ചെയ്താകും നിയമത്തിന്റെ അന്തിമ രൂപം തയ്യാറാക്കുക എന്നാണ് വാർത്തകളിൽ കാണുന്നത്. കോതമംഗലം പള്ളിക്കേസിൽ കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം നിയമ നിർമ്മാണം സംബന്ധിച്ച് സർക്കാർ നിലപാട് സീറോ വച്ച് കവറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാക സമർപ്പിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് നാളിതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ചില പത്രങ്ങൾ പ്രസിദ്ധീകരിച്ച 
വാർത്തകളിൽ വികാരിയെ ഭൂരിപക്ഷാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ നിയമ വ്യവസ്ഥ ഉണ്ടാകുമെന്ന് കാണുന്നു. യാക്കോബായ/ഓർത്തഡോക്സ് മെത്രാന്മാരാൻ അഭിഷേകം ചെയ്യപ്പെട്ട രണ്ടു വിഭാഗം പുരോഹിതർ ഉണ്ടായിരിക്കേ ഏതു വിഭാഗം. പുരോഹിതർക്കാണ് വികാരിയായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത എന്നതിനും വ്യക്തത ഉണ്ടാകണം.

വികാരി ഉൾപ്പെടെയുള്ള സ്വത്തധികാര ചുമതലയുള്ള പുരോഹിതരെ സെക്കുലർ  ഭരണാധികാരികൾ എന്നാണ് സൂപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്. അതായത് വികാരിയെ മാത്രമല്ല , ഇടവക മെത്രാൻ , മലങ്കര മെത്രാൻ എന്നീ സെക്കുലർ ഭരണാധികാരികളുടെ നിയമനം സംബന്ധിച്ചും നിയമം നിർമ്മിക്കാൻ ലെജിസ്ലേച്ചറുകൾക്ക് കഴിയുമെന്ന് സുപ്രീം കോടതി വിധിയിൽ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട് എന്നത് സർക്കാർ മറക്കരുത്.
ജസ്റ്റീസ് അരുൺ മിശ്രയുടെ  വിധിയിലെ പ്രസക്‌ത ഭാഗം ശ്രദ്ധിക്കുക 

"Appointment of vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."(ഖണ്ഡിക 123) 

വികാരിയെ മാത്രമല്ല , 
ഇടവക മെത്രാൻ, മലങ്കര മെത്രാൻ എന്നീ സ്വത്തധികാര സ്ഥാനികളും ആരെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിന് നൽകാനുള്ള കൃത്യമായ വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉണ്ടാകാതെ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയില്ല. സെമിത്തേരി നിയമത്തിൽ യാക്കോബായ / ഓർത്തഡോക്സ് വിഭാഗങ്ങളെ വ്യത്യസ്ത ഡിനോമിനേഷനുകൾ എന്നാണ് നിർവ്വചിച്ചിക്കുന്നത്. ഈ ഡിനോമിനേഷനുകളിൽ  ഏത് പൗരോഹിത്യസ്ഥാനികളെ തെരഞ്ഞെടുക്കാനുള്ള അവസാനം തീർപ്പാക്കിയ അതാത് ഇടവകകൾ ക്ക് ലഭിക്കാതെയുള്ള ഏതൊരു നിയമ നിർമ്മാണവും ശാശ്വത സമാധാനത്തിന് സഹായകരമാകില്ല.

സമാന്തര ഭരണം അനുവദിക്കില്ല എന്ന സുപ്രീം കോടതി വിധി പരാമർശനം ലെജിസ്ളേച്ചർ പാസാക്കിയ നിയമത്തിന്റെ അഭാവത്തിൽ ഓർത്തഡോക്സ് ഭരണഘടനയെ മാത്രം വ്യാഖ്യാനിച്ച് പറഞ്ഞിട്ടുള്ളതാണ്.
ഇതേ സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം വികാരി, ഇടവക മെത്രാൻ  മലങ്കര മെത്രാൻ പൗരോഹിത്യ സ്വത്തധികാര സ്ഥാനികളുടെ നിയമനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്തിയാൽ ഭാവിയിൽ ഇത്തരം തർക്കങ്ങളിൽ ജുഡീഷ്യറി തീർപ്പുണ്ടാകുക ലെജിസ്ളേച്ചർ പാസാക്കിയ നിയമം വ്യഖ്യാനിച്ചാകും.

ഏതൊരു നിയമ നിർമ്മാണവും ഭരണഘടനാ ധാർമ്മികത എന്ന അല്ലംഘനീയ തത്വം മറന്നുകൊണ്ടാകരുത് . ജനകീയ പ്രതിരോധ ജാഥയിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ആവർത്തിച്ച് പറയുന്ന "ജനങ്ങളാണ് അവസാനം വാക്ക്" എന്ന തത്വത്തെ അടിസ്ഥാനമാക്കി ജനാഭിലാഷം ആകണം വികാരി/ ഇടവക മെത്രാൻ/ മലങ്കര മെത്രാൻ നിയമനം വ്യവസ്ഥകളിൽ ഇടം പിടിക്കേണ്ടത്.

ഇടവക പൊതുയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിക്കാൻ ഇടവക മെത്രാനും , മലങ്കര മെത്രാനും പ്രത്യക്ഷമോ, പരോക്ഷമോ ആയി ഇടപെടാൻ കഴിയാത്ത വ്യവസ്ഥകൾ ഉള്ളതാകണം പുതിയ നിയമ നിർമ്മാണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ