യാക്കോബായ - ഓർത്തഡോക്സ് തർക്കത്തിൽ ഉണ്ടായ സുപ്രീംകോടതി വിധി കേരളത്തിൽ സാമുഹിക സംഘർഷങ്ങൾക്കും ഇടയായ സാഹചര്യത്തിലാണ് അനുരജ്ഞനത്തിൽ കൂടി പ്രശ്നം പരിഹരിക്കാനുള്ള സാദ്ധ്യത കേരളാ സർക്കാർ സ്വീകരിച്ചത്.
ഇതാകട്ടെ സുപ്രീംകോടതി അനുമതിയോടെയും ആയിരുന്നു.
രണ്ട് ക്രൈസ്തവ സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ആയതിനാലാണ് സർക്കാർ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളുടെ മദ്ധ്യസ്ഥതയിലുള്ള അനരജ്ഞന സാദ്ധ്യത തേടിയത്.
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ തന്നെ ഒരു മേശക്ക് ചുറ്റും ഇരുന്ന് യാക്കോബായ സഭ ഉന്നയിക്കുന്ന ആവലാതികൾ പരിഹരിക്കുന്നതിന് നിലവിലുള്ള ഓർത്തഡോക്സ് ഭരണഘടന ചെയ്ത് സമവായത്തിലെത്താൻ നിർദ്ദേശിച്ചിരുന്നു.
മലങ്കര ഓർത്തഡോക്സ് ഭരണഘടന ബൈബിളോ , ഖുറാനോ , ഗീതയോ പോലെ ഒരിക്കലും ഭേദഗതി ചെയ്യാൻ കഴിയാത്ത മത ഗ്രന്ഥമല്ലെന്നും നിലവിലുള്ള സഭാ പ്രതിസന്ധികൾ പരിഹരിക്കാൻ ആ ഭരണഘടനയിലെ നടപടി ക്രമ പ്രകാരം ഭേദഗതി ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ പറയുന്നുണ്ട്.
"Once any Parishioner wants to change the 1934 Constitution, it is open to them to amend it as per the procedure. It is right that it therefore is not a Bible or holy book of Quran or other holy books which cannot be amended. The 1934 Constitution has been amended in the form of bye-laws or regulations applicable for governance of Parish churches a number of times, as aforesaid, and it can still be amended to take care of the legitimate grievances", (ഖണ്ഡിക79)
2018 ആഗസ്റ്റ് 18 ന് കട്ടച്ചിറ പള്ളി കേസിൽ വിധി പറഞ്ഞ മൂന്നംഗ സുപ്രീംകോടതി ബഞ്ചും അനുരജ്ഞന ചർച്ചയിലൂട തർക്കം പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു
"Both the factions, for the sake of the sacred religion they profess and to pre-empt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law"
സുപ്രീംകോടതി അംഗീകരിച്ച ഭരണഘടന ഏകപക്ഷീയമായി ഓർത്തഡോക്സ് വിഭാഗം തയ്യാറാക്കിയതാണ്. യോജിച്ച സഭയിലെ പാതിയോളം വരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ ആത്മീയ മേലധികാരത്തിൻ വിശ്വസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ ഒട്ടും മാനിക്കാതെ സ്വത്തധികാര മോഹത്തോടെ ഭ്രാന്തമായി നടപ്പിലാക്കിയതിനെ തുടർന്നായിരുന്നു 1970 ലെ ഭിന്നിപ്പുണ്ടായത്. 1934 ഓർത്തഡോക്സ് സഭാ ഭരണഘടന സഭയുടെ പൊതു ഭരണഘടനയായി കോടതി വിധി കൊണ്ടു മാത്രം മാറില്ലെന്ന തിരിച്ചറിവിലാണ് കോടതി മുമ്പാകെ യാക്കോബായ സഭ ഉന്നയിച്ച നിയമപരമായ ആവലാതികൾ (legitimate grievances) പരിഹരിക്കുന്നതിന് ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്ത് ഓർത്തഡോക്സ് ഭരണഘടനയിൽ ഉചിതമായ ഭേദഗതികൾ വരുത്താൻ സുപ്രീം കോടതി നിർദ്ദശിച്ചത്.
സുപ്രീംകോടതി നിർദ്ദേശത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ , പൊതു സമവായ ഭരണഘടനാ ഭേദഗതികൾക്ക് തയ്യാറാകാതെ ഉടൻ കോടതി വിധി ഏകപക്ഷീയമായി നടപ്പാക്കണമെന്ന വിചിത്രമായ നിലപാട് ആണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്.
കേരളത്തിലെ ക്രൈസ്തവ സഭകൾ മാത്രമല്ല ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരും അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ഉഭയ കക്ഷി ചർച്ചക്ക് മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ആ നിർദ്ദേശവും ഓർത്തഡോക്സ് സഭ നിരാകരിച്ചു . ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട ഓർത്തഡോക്സ് സഭയുടെ ഇത്തരം പ്രകോപനപരമായ പ്രതികരണങ്ങൾ ഇന്ത്യയിലെ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം തകർക്കാൻ മാത്രമേ സഹായിക്കൂ.
അനുരജ്ഞനത്തിന്റെ വാതിലുകൾ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും, ഇതര ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും, ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരും തുറന്നിട്ടെങ്കിലും തികഞ്ഞ ധാർഷ്ട്യത്തോടെ ഒത്തുതീർപ്പ് ചർച്ചകളെ ബഹിഷ്കരിച്ച ഓർത്തഡോക്സ് സഭയുടെ അതി തീവ്രവാദ നിലപാട് മൂലമാണ് ഒത്തുതീർപ്പ് സാദ്ധ്യതകൾ പൂർണ്ണമായും തടസപ്പെട്ടത്.
ഇനി സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ച നിയമ നിർമ്മാണം വഴിയുള്ള ഭരണഘടനാ ഭേദഗതി മാത്രമാണ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോം വഴി .
നിയമ നിർമ്മാണ സഭകൾ (Legislature) വഴിയുള്ള ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി വിധിയിൽ ഇങ്ങിനെ പറയുന്നു
"Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."(ഖണ്ഡിക 123)
യാഥാർത്ഥ്യം ഇതായിരിക്കെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളിലൂടെ ചില പ്രവാസി ഓർത്തോ പണ്ഡിതർ മദ്ധ്യസ്ഥതക്ക് തയ്യാറായ ഇതര ക്രൈസ്തവ സഭകളെ സാമൂഹിക മാധ്യമങ്ങളിലൂട പരിഹസിക്കുന്നത് സമുദായ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത്തരം പ്രതികരണങ്ങൾ അപലനീയമാണ്.
വിദേശത്ത് വസിച്ച് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കിടയിൽ വൈരവും, സംഘർഷങ്ങൾക്കും ഇടയാകുന്ന ഇത്തരം അപക്വമായ പ്രതികരണങ്ങൾ നടത്തുന്നത് ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടങ്ങളൂം , അന്താരാഷ്ട്ര നിയമ വ്യവസ്ഥകളും പ്രകാരം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണ്.
https://m.facebook.com/story.php?story_fbid=pfbid02BkbpesnBSSc4PRDDL7CqQyYGcpneGmWvPTY3XGx6fsQ66EjvZSdMExfXDepEDh1El&id=100064098248788&mibextid=Nif5oz
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ