എഴുത്ത്: ജോൺ വാഴത്തറ മണർകാട്
സഭാ തർക്ക പരിഹാര നിയമം സുപ്രീം കോടതി വിധിക്കെതിരെയുള്ള ഭരണകൂട ഭീകരതയാണ് എന്ന കുപ്രചരണം ആണ് ഓർത്തഡോക്സ് സഭ നടത്തുന്നത്.
ജസ്റ്റീസ് അരുൺമിശ്രയുടെ വിധിയെ ദുർവ്യാഖ്യാനിച്ചാണ് ഓർത്തഡോക്സ് സഭ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ജസ്റ്റീസ് അരുൺമിശ്രയുടെ ബഞ്ചിൽ എത്തിയ കേസിൽ ലെജിസ്ളേച്ചറുടെ നിയമ നിർമ്മാണാധികാരം ഏതെങ്കിലും കക്ഷികൾ ഉന്നയിക്കുകയോ , ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. ആ കേസിൽ ഉത്തരം കിട്ടേണ്ടതായി ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതാണ് ആ വിധിയുടെ ഖണ്ഡിക 184 മുതലുള്ള ഭാഗങ്ങൾ .
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ ഖണ്ഡിക 184 മുതലുള്ള ഭാഗം മാത്രമേ വിധി ആയി കണക്കാക്കാവൂ എന്നാണ് ഓർത്തഡോക്സ് സഭ ഇപ്പോൾ പറയുന്നത്
ആദ്യത്തെ 183 ഖണ്ഡികയിൽ ഉൾപ്പെടുന്ന കോടതിയുടെ നിരീക്ഷണങ്ങൾക്ക് യാതൊരു മൂല്യവും നൽകാൻ ഓർത്തഡോക്സ് സഭ തയ്യാറല്ല.സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങൾ ശൂന്യാകാശത്ത് നിന്ന് ഉദിച്ച ദിവാ സ്വപ്നങ്ങളല്ല. ഓർത്തഡോക്സ് സഭ ഇപ്പോൾ നിരാകരിക്കുന്ന ആ നിരീക്ഷണങ്ങളുടെ അടിത്തറയിൽ നിന്നാണ് സുപ്രീംകോടതി അവസാന നിഗമനത്തിലേക്ക് എത്തിയത്. അതായത് ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിലെ ഒന്നു മുതൽ 183 വരെയുള്ള ഖണ്ഡികകൾ ഇല്ലെങ്കിൽ ആ വിധി കാറ്റു പോയ ബലൂണിന് സമാനമാകും
സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങളാകട്ടേ ഭരണഘടനാ ബഞ്ച് ഉൾപ്പെടെയുള്ള മുൻകാല സുപ്രീംകോടതി വിധികളെ ആധാരമാക്കി പറഞ്ഞവയാണ് .
ഓർത്തഡോക്സ് വിഭാഗം ഔദാര്യപൂർവ്വം വിധിയുടെ ഭാഗമായി കാണുന്ന ഖണ്ഡിക 184 ൽ വികാരി പദവിയെ "സെക്കുലർ" എന്നാണ് വിശേഷിപ്പിച്ചത്
184 (xiv) Appointment of Vicar is a secular matter.
"The only method to change management is to amend the Constitution of 1934 in accordance with law." (184 (XX)
"management of a Church is not a religious ritual" (ഖണ്ഡിക 123)
എന്നത് കോടതി വിധിയുടെ ഭാഗം അല്ല എന്ന് അവർക്ക് പറയാൻ കഴിയുമോ?
വികാരിയുടെ നിയമനം സെക്കുലർ എങ്കിൽ നിയമനം എങ്ങനെ നടത്താൻ കഴിയും എന്നതിന് രണ്ട് ഉത്തരമാണ് സുപ്രീംകോടതി നൽകുന്നത്. ഓർത്തഡോക്സ് ട്രസ്റ്റ് നിയമാവലി പ്രകാരം നടത്താം എന്നതാണ് ആദ്യ ഉത്തരം.
വികാരി /പുരോഹിത നിയമനം സംബന്ധിച്ച് രണ്ടാമത് നൽകുന്ന ഉത്തരം 123 , 128 ഖണ്ഡികകളിൽ കൃത്യമായി നൽകുന്നുണ്ട്
"Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."
(ഖണ്ഡിക 123)
"As already discussed, Vicars or Priests can also be appointed by secular authorities of sovereign"
രണ്ട് മുൻകാല സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചു കൊണ്ടാണ് വികാരി/ പുരോഹിത നിയമനം സംബന്ധിച്ച ലെജിസ്ളേച്ചർ അവകാശം ശരി വെക്കുന്ന സുപ്രധാന നിഗമനത്തിലേക്ക് സുപ്രീംകോടതി എത്തിയത്
(Bhuri Nath & Ors. v. State of J&K & Ors. (1997) 2 SCC 745)
(A.S. Narayana Deekshitulu v. State of A.P. & Ors. (1996) 9 SCC 548 )
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിക്ക് സമാനം ഈ സുപ്രീംകോടതി വിധികളും ഇന്ത്യൻ ഭരണഘടന അനുഛേദം 141 പ്രകാരം ഇന്ത്യൻ നിയമത്തിന്റെ ഭാഗമാണെന്നത് ഓർത്തഡോക്സ് വിഭാഗം വിസ്മരിക്കുന്നു.
ഇനി ജസ്റ്റീസ് അരുൺ മിശ്രയുടെ സുപ്രീംകോടതി വിധിയിൽ പറയുന്ന "authorities of sovereign" ആരാണ് എന്നത് പരിശോധിക്കാം.
ഇന്ത്യൻ ഭരണഘടന അനുഛേദം 246 ഏഴാം പട്ടികയിൽ രണ്ടാമത്തെ ലിസ്റ്റിൽ സംസ്ഥാനങ്ങൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66 ഇനങ്ങളാണുള്ളത് . ഇതിൽ പത്താമത്തെ ഇനം മൃതദേഹ സംസ്കാരം സംബന്ധിച്ചതാണ് . ഈ അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ ഓർത്തഡോൿസ് ഭരണഘടനയെ മറികടന്നു സെമിത്തേരി നിയമം പാസാക്കിയത് . കേരളാ സർക്കാർ പാസാക്കിയ സെമിത്തേരി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം കേരളാ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ ആവശ്യം കോടതി നിരാകരിച്ചു.
https://www.newindianexpress.com/states/kerala/2021/feb/06/kerala-high-court-declinesto-stay-burial-act-2260189.html
മൂന്നാമത്തെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇരുപത്തിയെട്ടാമതു ഇനമാണ് മത സ്ഥാപനങ്ങളുടെ സ്വത്തു ഭരണ നിയമ നിർമ്മാണം സംബന്ധിച്ചുള്ളത്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പടുന്ന 47 ഇനങ്ങളുടെ നിയമ നിർമ്മാണ അധികാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട് .
കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയം എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവകാശം ആയ നിയമ നിർമ്മാണാധികാരം ഉപയോഗിച്ചാണ് കേരളാ സർക്കാർ സഭാ തർക്ക പരിഹാര നിയമം ഇനി പാസാക്കുക.
അധികാരം സംസ്ഥാന സർക്കാർ പ്രയോഗിക്കുന്നതിനെ " ഭരണകൂട ഭീകരത " എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കും.?
സഭാ തർക്ക പരിഹാര നിയമം ഒരു മതസ്വത്ത് ഭരണ നിയമാവലിയാണ്. അതാകട്ടെ ഇന്ത്യൻ ഭരണഘടന പ്രകാരം ലെജിസ്ളേച്ചറുകളുടെ അവകാശമാണ്.
കേരളത്തിൽ ഹൈന്ദവ ക്ഷേത്ര ഭരണം സംബന്ധിച്ച് അഞ്ച് നിയമങ്ങൾ പാസാക്കിയത് ഇതേ നിയമ നിർമ്മാണാധികാരം ഉപയോഗിച്ചാണ്
Travancore Devaswom Board
Malabar Devaswom Board
Guruvayur Devaswom Board
Cochin Devaswom Board
Koodalmanikyam Devaswom Board
ഓർത്തഡോക്സ് സഭ ഉന്നയിക്കുന്ന മറ്റൊരു പ്രചരണം ഇതര ക്രൈസ്തവ സഭകൾക്ക് ഒന്നും ബാധകമാകാതെ തങ്ങൾക്ക് മാത്രം ബാധകമാകുന്ന നിയമ നിർമ്മാണം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 14 പ്രകാരമുള്ള "നിയമത്തിന്റെ മുന്നിൽ തുല്യത" എന്ന മൗലികാവകാശം ലംഘനം എന്നാണ്.
കേരളത്തിൽ അഞ്ച് ദേവസ്വം നിയമങ്ങൾ ഉണ്ടെങ്കിലും ഈ നിയമങ്ങളുടെ പരിധിയിൽ വരാത്ത ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ദേവസ്വം നിയമങ്ങളുടെ സാധുത നഷ്ടപ്പെട്ടിട്ടില്ല. ഐക്യ കേരളം 1956 ൽ രൂപം കൊണ്ടെങ്കിലും സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഒരു നിയമത്തിന്റെ കീഴിൽ അല്ല എന്നതും ശ്രദ്ധിക്കുക. മാതാ അമൃതാനനന്ദ മഠം, ചക്കളത്ത് കാവ്, മള്ളിയൂർ, നങ്ങ്യാർകുളങ്ങര , എസ്.എൻ.ഡി.പി, ക്ഷേത്രങ്ങളും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ നിലവിലുള്ള ഒരു ദേവസ്വം നിയമത്തിന്റെയും പരിധിയിൽ വരുന്നതല്ല എന്നതിനാൽ ആ നിയമങ്ങളുടെ നിയമ സാധുത നാളിതുവരെ ആരും ചോദ്യം ചെയ്യുകയോ, ജുഡീഷ്യറി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല.
കേരളത്തിന് പുറത്തും പ്രത്യേക നിയമങ്ങൾ
Shri Jagannath Puri ACt 1955.
Shri SiddhiVinayak Ganpati Temple Trust (Prabhadevi) Act.
Jammu and Kashmir Mata Vaishno Devi Shrine Act
ഈ നിയമങ്ങൾ അതാത് സംസ്ഥാനങ്ങളിലെ നിയമ നിർമ്മാണ സഭകൾ പസാക്കിയ അതാത് ആരാധനാലയങ്ങൾക്ക് മാത്രം ബാധകമായ പ്രത്യേക നിയമങ്ങളാണ്.
അതു കൊണ്ട് തന്നെ സ്വഭാവത്തിൽ ഇതര ക്രൈസ്തവ സഭകളിൽ നിന്ന് വേറിട്ട് സ്വതന്ത്ര വ്യക്തിത്വമുള്ള ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മാത്രം ബാധകമായ പ്രത്യേക നിയമ നിർമ്മാണം നടത്താനുള്ള അവകാശത്തെ നിയമ വിരുദ്ധമായി വ്യാഖ്യാനിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
ഇടവക വികാരിയുടെ അധികാരം സംബന്ധിച്ച് ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി ഖണ്ഡിക 119 ൽ വിശദീകരിക്കുന്ന 1934 ഓർത്തഡോക്സ് ഭരണഘടനാ വകുപ്പുകൾ അപ്രസക്തമാക്കുന്ന നിയമം നിർമ്മിക്കാൻ ലെജിസ്ളേച്ചറുകൾക്ക് കഴിയും. ഇടവക മെത്രാൻ , മലങ്കര മെത്രാൻ പൗരോഹിത്യ സ്ഥാനികൾക്കും ഓർത്തഡോക്സ് ഭരണഘടന പ്രകാരം ലഭിക്കുന്ന സ്വത്തധികാരം അപ്രസക്തമാക്കുന്ന നിയമ നിർമ്മാണം നടത്താനും കഴിയും.
ഖണ്ഡിക 122 ൽ ജസ്റ്റീസ് അരുൺ മിശ്ര വികാരിയുടെ നിയമനം ആത്മീയപരം അല്ലാത്തതിനാൽ പോപ്പോ, പാത്രിയർക്കീസ് പോലെയുള്ള പൗരോഹിത്യാധികാരികൾ തന്നെ നിയമനം നടത്തണമെന്ന് നിർബന്ധിക്കാൻ കഴിയില്ല കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
"It is not necessary for the Pope and the Patriarch to appoint Vicar because management of a Church is not a religious ritual (ഖണ്ഡിക122)"
"management of a Church is not a religious ritual" (ഖണ്ഡിക 123)
"The only method to change management is to amend the Constitution of 1934 in accordance with law." (184 (XX)
Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."
(ഖണ്ഡിക 123)
"As already discussed, Vicars or Priests can also be appointed by secular authorities of sovereign"
മുകളിൽ ഉദ്ധരിച്ച ജസ്റ്റീസ് അരുൺമിശ്രയുടെ വിധിയിലെ പ്രസക്ത ഭാഗങ്ങളിൽ നിർദ്ദേശിച്ചതു പ്രകാരം ലെജിസ്ളേച്ചറിന്റെ നിയമ നിർമ്മാണ അധികാരം ഉപയോഗിച്ച് സ്വത്തധികാര മാനേജ്മെന്റ് വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നത് എങ്ങനെ യാണ് കോടതി വിധി ലംഘനമാകുന്നത് ?
മതപരമായ ആചാരങ്ങളിൽ ഉൾപെടുന്നതല്ല വികാരി, പുരോഹിത നിയമനങ്ങൾ എന്ന ഖണ്ഡിതമായ സുപ്രീംകോടതി വിധി നില നിൽക്കുമ്പോൾ ആ വിധിയുടെ പരിധിക്കുള്ളിൽ നിന്ന് ലെജിസ്ളേച്ചർ നടത്തുന്ന നിയമ നിർമ്മാണത്തെ എങ്ങനെയാണ് നിയമ വിരുദ്ധമായി കാണാൻ കഴിയുക?
ജസ്റ്റീസ് അരുൺമിശ്രയുടെ കോടതി വിധി പ്രസ്താവന ഇടവക പള്ളി , സഭാ സ്വത്ത് ഭരണത്തിൽ വികാരി, ഇടവക മെത്രാൻ , മലങ്കര മെത്രാൻ എന്നീ സ്ഥാനികൾക്കുള്ള അധികാരങ്ങൾ നിയമ നിർമ്മാണത്തിലൂടെ പുനർ ക്രമീകരിക്കാൻ ലെജിസ്ളേച്ചറുകൾക്കുള്ള അവകാശം അംഗീകരിക്കുന്നതാണ്.
ജസ്റ്റീസ് അരുൺ മിശ്ര തന്റെ നിലപാടിനെ സാധൂകരിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി ഉദ്ധരിച്ചത് താഴെ വായിക്കാം
"At the same time, secular matters can be controlled by the secular authorities in accordance with the law laid down by the competent legislature as laid down in the Commissioner, Hindu Religious Endowments v. Sri Lakshmindra Thirtha Swamiar of Sri Shirur Mutt 1954 SCR 1005"
1954 ഏപ്രിൽ 16 ന് പുറത്ത് വന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഈ വിധിയിൽ നിയമ നിർമ്മാണത്തിന് എതിരായി ഓർത്തഡോക്സ് വിഭാഗം ഇപ്പോൾ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നുണ്ട്.
(THE COMMISSIONER, HINDU RELIGIOUS ENDOWMENTS, MADRAS Vs.RESPONDENT
:SRI LAKSHMINDRA THIRTHA SWAMIAR OF SRI SHIRUR MUTT.)
(https://indiankanoon.org/doc/1430396/)
ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം
ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം സംബന്ധിച്ച് 2021 ൽ പുറത്തിറങ്ങിയ ജസ്റ്റീസ് നാഗേശ്വര റാവു അംഗമായ ബെഞ്ചിൽ നിന്ന് പുറത്തു വന്ന മദ്രാസ് ബാർ അസോസിയേഷൻ കേസിൽ ഈ വിഷയം കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്.
ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം പ്രതിപാദിക്കുന്ന സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ നിലവിലുള്ളപ്പോൾ അവയെ അല്ലേ നെല്ലും പതിരും തിരിച്ചറിയാൻ ആശ്രയിക്കേണ്ടത്
ആ വിധിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ വായിക്കാം.
44. The permissibility of legislative override in this country should be in accordance with the principles laid down by this Court in the aforementioned as well as other judgments, which have been culled out as under:
a) The effect of the judgments of the Court can be nullified by a legislative act removing the basis of the judgment. Such law can be retrospective. Retrospective amendment should be reasonable and not arbitrary and must not be violative of the fundamental rights guaranteed under the Constitution.51
b) The test for determining the validity of a validating legislation is that the judgment pointing out the defect 49 (1995) 6 SCC 16 50 P. Sambamurthy & Ors. v. State of Andhra Pradesh & Anr. (1987) 1 SCC 362 51 Lohia Machines Ltd. & Anr. v. Union of India & Ors. (1985) 2 SCC 197 48 | P a g e would not have been passed, if the altered position as sought to be brought in by the validating statute existed before the Court at the time of rendering its judgment. In other words, the defect pointed out should have been cured such that the basis of the judgement pointing out the defect is removed.
c) Nullification of mandamus by an enactment would be impermissible legislative exercise [See: S.R. Bhagwat (supra)]. Even interim directions cannot be reversed by a legislative veto [See: Cauvery Water Disputes Tribunal (supra) and Medical Council of India v. State of Kerala & Ors.52].
d) Transgression of constitutional limitations and intrusion into the judicial power by the legislature is violative of the principle of separation of powers, the rule of law and of Article 14 of the Constitution of India. Validity of the Impugned Ordinance
(Writ Petition (Civil) No.502 of 2021Madras Bar Association .... Petitioner(s) Versus Union of India & Another…. Respondent (s) )
ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലദൗർഭാഗ്യകരമെന്ന് പറയട്ടേ നിയമ നിർമ്മാണത്തെ എതിർക്കുന്നത് ഓർത്തഡോക്സ് പണ്ഡിതർ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ്.
കോടതികളുടെ മുന്നിൽ എത്തുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് അതാത് കാലത്തുള്ള നിയമങ്ങളെ വ്യഖ്യാനിച്ചാകും. 1958 ,1995,2017 മലങ്കര സഭാ തർക്കങ്ങളിൽ കോടതി വിധി പറഞ്ഞത് 1934 ഭരണഘടനാ വ്യവസ്ഥകളെ വിശകലനം ചെയ്താണ്. മതസ്വത്ത് ഭരണത്തിൽ കേരളത്തിൽ നിയമ നിർമ്മാണ സഭ പാസാക്കിയ യാതൊരു നിയമങ്ങളും പ്രാബല്യത്തിൽ ഇല്ലാതിരുന്നതിലാണ് സുപ്രീം കോടതി സ്വകാര്യ ട്രസ്റ്റ് നിയമാവലിയായ ഓർത്തഡോക്സ് ഭരണഘടനയെ ആധാരമാക്കി തർക്ക പ്രശ്നങ്ങളിൽ വിധി പറഞ്ഞത്.
പരമോന്നത നീതി പീഠം വിധി പറഞ്ഞതിനാൽ ഇനി നിയമ നിർമ്മാണം എന്നത് ഭരണകൂടം ഭീകരതാണെന്ന ഓർത്തഡോക്സ് ആരോപണം നിലനിൽക്കുന്നതല്ല.
അപ്രായോഗികമായ കോടതി വിധികളുടെ മറവിൽ നീതി നിഷേധിക്കപ്പെടുമ്പോൾ ഭരണഘടനാ ധാർമ്മികത ഉയർത്തി ഉചിതമായ നിയമം നിർമ്മാണ ചുമതല ലെജിസ്ളേച്ചറുകളിൽ നിക്ഷിപ്തമാണ്.
കോടതി വിധികളുടെ മറവിൽ കുടിയാന്മാരെ കുടിയൊഴിപ്പിച്ച് ജന്മിത്വത്തിന് മൂക്കുകയറിടാൻ കുടിയൊഴിപ്പിക്കൽ നിരോധന നിയമം പാസാക്കിയ നാടാണ് കേരളം. കോടതി വിധിയുടെ മറവിൽ വട്ടിപ്പണക്കാരുടെ കുടിയിറക്ക് ഭീഷണി നേരിടാൻ കാർഷിക കടാശ്വാസ നിയമം പാസാക്കിയതും ഈ കേരളത്തിൽ തന്നെ. പ്രൊഫഷനൽ വിദ്യാഭ്യാസ മേഖലയിലെ ലാഭക്കൊതി മൂത്ത വിദ്യാഭ്യാസ കച്ചവടക്കാർക്ക് മൂക്ക് കയറിടാൻ വിദ്യാർത്ഥി പ്രവേശനം സുതാര്യമാക്കാൻ നിയമം പാസാക്കിയ നാടും കേരളം തന്നെ.
ഈ നിയമങ്ങളൊക്കെ കോടതി വിധികൾ മൂലം പ്രതിസന്ധിയിലായ ജനതയുടെ കണ്ണുനീർ ഒപ്പാനായിരുന്നു.സമാനമായി ആരാധനാവകാശം നിഷേധിച്ച് ദേവാലയങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സഭാ വിശ്വാസികളുടെ കണ്ണു നീരൊപ്പാനും, പഴയ മാടമ്പി ജന്മിത്വത്തിന്റെ അവശിഷ്ടമായ പൗരോഹിത്യ ജന്മിത്വത്തിന് മൂക്കുകയറിടാനുള്ള നിയമ നിർമ്മാണമാണ് സഭാ തർക്ക പരിഹാര നിയമം. മുമ്പ് പാസാക്കിയ സെമിത്തേരി നിയമമോ, ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമ പരിഷ്കാര കമ്മീഷൻ കരട് നിയമമോ ഭരണഘടനയുടെ ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി നാളിതു വരെ കാര്യ കാരണം സഹിതം ഓർത്തഡോക്സ് സഭക്ക് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതും കൊണ്ട് തന്നെ ഈ നിയമവും സെമിത്തേരി നിയമം പോലെ നിയമ പുസതകങ്ങളിൽ ഇടം നേടുമെന്നത് ഉറപ്പാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ