യാക്കോബായ/ ഓർത്തഡോക്സ് സഭാ തർക്കത്തിൽ 2017 ജൂലൈ മൂന്നിനു സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റീസ് അരുൺ മിശ്ര പുറപ്പെടുവിച്ച വിധി പ്രത്യക്ഷത്തിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വിധിയിലെ വികാരി /പുരോഹിത നിയമനം സംബന്ധിച്ച് കോടതി വ്യാഖ്യാനം ക്രൈസ്തവ സഭകൾ തുടരുന്ന നാടുവാഴിത്ത സങ്കൽപ്പങ്ങൾക്ക് ഘടക വിരുദ്ധമാണ്.
വിധിയുടെ ഖണ്ഡിക 106 ൽ പറയുന്നത് ഇങ്ങനെയാണ്.
"The appointment of Vicar is not a spiritual matter but is a secular matter."
വികാരി, പുരോഹിത നിയമനങ്ങൾ ആത്മീയ വൃത്തത്തിൽ മാത്രമായി ഒതുക്കി കാണുന്ന ക്രൈസ്തവ സഭകളുടെ പരമ്പരാഗത ചിന്താധാരകൾക്ക് ഘടക വിരുദ്ധമാണ് കോടതി വിധിയിലെ ഈ പരാമർശനം. സുപ്രീം കോടതിയുടെ സുപ്രധാനമായ ഈ വിലയിരുത്തൽ മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച ചില വിധികളെ ആധാരമാക്കി ആയിരുന്നു.
This Court is in Bhuri Nath & Ors. v. State of J&K & Ors. (1997) 2 SCC 745 considered the question for the appointment of priests and the nature of the right of appointment of priests in the Shri Mata Vaishno Devi Shrine Board. The priests were performing Puja as per the customary rites and section 2 of Jammu & Kashmir Shri Mata Vaishno Devi Shrine Act, 1988 gave overriding effect to the Act over any contrary custom, usage or instrument. It declared that the Act shall have the overriding effect thereon. This Court referred to A.S. Narayana Deekshitulu v. State of A.P. & Ors. (1996) 9 SCC 548 where section 144 of the Andhra Pradesh Charitable and Hindu Religious Institutions and Endowments Act, 1987 abolished the right of the appellants to receive offerings with the abolition of the hereditary rights of Archaka service. The question arose whether it offended the religion or protection of Articles 25 and 26. It was held that the word ‘religion' used in Articles 25 and 26 of the Constitution is personal to the person having faith and belief in the religion. The Religion is that which binds a man with his Cosmos, his Creator or super force. Essentially religion is a matter of personal faith and belief or personal relations of an individual with what he regards as The Cosmos, his Maker or his Creator that, he believes, regulates the existence of 160insentient beings and the forces of the universe. Religion is not necessarily theistic. A religion undoubtedly has its basis in a system of beliefs and doctrine that are regarded by those who profess religion to be conducive to their spiritual well being. The right to religion guaranteed under Article 25 or 26 is not an absolute or unfettered right but is subject to legislation by the State limiting or regulating any activity – economic, financial, political or secular which is associated with the religious belief, faith, practice or custom. They are subject to reform as social welfare by appropriate legislation by the State. Though religious practices and performance of acts in pursuance of religious belief are as much as a part of religion, as faith or belief in a particular doctrine, that by itself is not conclusive or decisive. What are essential parts of religion or religious belief or matters of religion and religious practice is essentially a question of fact to be considered in the context in which the question has arisen and the evidence – actual or legislative or historic – presented in that context is required to be examined and a decision reached. In secularizing the matters of religion that are not essentially and integrally parts of religion, secularism, therefore, consciously denounces all forms of supernaturalism or superstitious beliefs or actions and acts that are not essentially or integrally matters of religion or religious belief or faith or religious practice. A balance, therefore, has to be struck between the rigidity of right to religious belief and faith and their intrinsic restrictions in matters of religion, religious beliefs or religious practices guaranteed under the Constitution. This Court has distinguished between religious service and the person who performs the service; in the aforesaid decision. The performance of the religious service according to the tenets, Agamas, customs, and usages prevalent in the temple etc. is an integral part of the religious faith and belief and to that extent, the legislature cannot intervene to regulate. But the service of the priest or Archaka is a secular part. The hereditary right as such is not an integral part of the religious practice but a source to secure the services of a priest independent of it. Though the performance of the ritual ceremonies is an integral part of the religion, the person who performs the ceremonies is not a part of spiritual ceremonies itself. With respect to spiritual ceremonies right can be claimed but not with respect to the person who performs it or associates himself with the performance of spiritual ceremonies which is not a right under Article 25. This is a secular right. The custom or usage in that behalf was held not as an integral part of religion. It was held that the legislature has the power to regulate the appointment of Archaka, emoluments, and abolition of customary share in the offerings to the Deity. This Court has held thus:
"There is a distinction between religious service and the person who performs the service; performance of the religious service according to the tenets, Agamas, customs, and usages prevalent in the temple etc. is an integral part of the religious faith and belief and to that extent, the legislature cannot intervene to regulate. But the service of the priest (Archaka) is a secular part. The hereditary right as such is not an integral part of the religious practice but a source to secure the services of a priest independent of it. Though the performance of the ritual ceremonies is an integral part of the religion, the person who performs it or associates himself with the performance of ritual ceremonies is not. Therefore, when the hereditary right to perform service in the temple can be terminated or abolished by the sovereign legislature, it can equally regulate the service conditions sequel to the abolition of the hereditary right of succession in the office of an Archaka. Though an Archaka integrally associates himself with the performance of ceremonial rituals and daily pooja to the Deity, he is the holder of an office of priest in the temple. He is subject to the discipline on a par with other members of the establishment. Abolition of emoluments attached to the office of the Archaka, therefore, cannot be said to be invalid. The customs or usages on that behalf were not an integral part of the religion. It was, therefore, held that the legislature has the power to regulate the appointment of the Archaka, emoluments, and abolition of customary share in the offerings to the Deity. The same ratio applies to the facts in this case."
മുകളിൽ ഉദ്ധരിച്ച സുപ്രീം കോടതി വിധി ഹൈന്ദവ ക്ഷേത്രങ്ങളിലെ കാർമ്മികരെ സംബന്ധിച്ച് മാത്രം ആയിരുന്നെങ്കിൽ അരുൺ മിശ്രയുടെ വിധിയിലൂടെ അതേ തത്വം ക്രൈസ്തവ സഭാ പുരോഹിതർക്കും ബാധകമായി മാറി എന്നതാണ് സത്യം. പുരോഹിത നിയമനം സംബന്ധിച്ച് ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത നിലപാടിന്റെ നിരാകരണമാണ് ജസ്റ്റീസ് അരുൺ മിശ്രയുടെ ജൂലൈ 3 വിധിയിലെ വ്യാഖ്യാനം.
ആത്മീയ കർമ്മങ്ങൾ വിശ്വാസപരമായ വിഷയമാണെങ്കിൽ, കർമ്മം നടത്തുന്ന ഹൈന്ദവ ക്ഷേത്രങ്ങളിലെ അർച്ചക്, ക്രൈസ്തവ സഭകളിലെ പുരോഹിതർ എന്നീ സ്ഥാന പദവികൾ ലജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണ പരിധിയിൽ വരുമെന്ന ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി തീർപ്പ് മത സ്വത്ത് ഭരണത്തിലെ പൗരോഹിത്യ കേന്ദ്രീകൃത അധികാരത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. ഭാവിയിൽ മതസ്വത്ത് ഭരണത്തിലെ പൗരോഹിത്യ മേധാവിത്തം നിർമ്മാർജ്ജനം ചെയ്യുന്ന നിയമ നിർമ്മാണത്തിന് ലെജിസ്ളേച്ചറുകൾക്ക് കരുത്ത് പകരുന്നതാണ് ഈ വിധി.
ഓർത്തഡോക്സ് സഭയുടെ 1934 ട്രസ്റ്റ് നിയമാവലിയിൽ സുപ്രധാന പൗരോഹിത്യ സ്ഥാനികളായ മലങ്കര മെത്രാൻ , ഇടവക മെത്രാൻ , വികാരി എന്നിവർക്ക് വിപുലമായ ലൗകീക അധികാരമാണ് നിലവിലുള്ളത്.
The appointment of Vicar is not a spiritual matter but is a secular matter." എന്ന സുപ്രീം കോടതിയുടെ സുപ്രധാനമായ വ്യാഖ്യാന പ്രകാരം ഇവരുടെ നിയമനങ്ങൾ , അവരുടെ ചുമതലകൾ സംബന്ധിച്ച് നിലവിലുള്ള ട്രസ്റ്റ് നിയമാവലി വ്യവസ്ഥകൾക്ക് പകരം ലെജിസ്ളേച്ചറുകൾക്ക് ഉചിതമായ നിയമം നിർമ്മിക്കാൻ ലെജിസ്ളേച്ചറുകൾക്ക് കഴിയും. കോടതി വിധിയിലെ സുപ്രധാനമായ ഈ കണ്ടെത്തൽ കേരളത്തിലെ നാടുവാഴിത്ത ചിന്തയുടെ തടവറയിൽ കഴിയുന്ന പൗരോഹിത്യ ദുഷ് പ്രഭുത്വത്തിന്റെ ഉറക്കം കെടുത്തുമെന്നത് ഉറപ്പ്.
ഇന്നലെ വരെ വികാരി , പുരോഹിത നിയമനങ്ങൾ , അവരുടെ ചുമതലാ നിർവഹണം സംബന്ധിച്ച് നിയമാലി രൂപീകരണ അവകാശം പൗരോഹിത്യ പ്രഭുത്വത്തിന്റെ സ്വേഛാധികാരത്തിൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ , മനുഷ്യാവകാശ പ്രമാണങ്ങൾക്കും, ഭരണഘടനയുടെ മൗലികാവകാശങ്ങൾക്കും ഇണങ്ങുന്ന പുതിയ നിയമ നിർമ്മാണത്തിനുള്ള അധികാരം ഈ വിധിയിലൂടെ ലെജിസ്ളേച്ചറുകൾക്കാകും ലഭിക്കുക.
സുപ്രീം കോടതി വിധി നൽകുന്ന ഈ അധികാരം ഉപയോഗിച്ചാണ് സർക്കാർ ആരാധനാവകാശം ആർക്കും നിഷേധിക്കാത്ത വ്യവസ്ഥകളുള്ള പുതിയ നിയമ നിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതേ അധികാരം ഉപയോഗിച്ചാണ് സുപ്രീം വിധി മൂലം മൃതദേഹസംസ്കാര അവകാശം നഷ്ടപ്പെട്ടവരുടെ കണ്ണുനീരൊപ്പാൻ സെമിത്തേരി നിയമം സർക്കാർ പാസാക്കിയത്. അതായത് ഇപ്പോൾ ഇടത് മുന്നണി പ്രഖ്യാപിച്ച നിയമ നിർമ്മാണം സുപ്രീം കോടതി വിധിക്ക് അനുസൃതമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഓർത്തഡോക്സ് സഭ ആരോപിക്കും പോലെ കേരളസർക്കാർ സുപ്രീംകോടതി വിധിയെ അട്ടിമറിക്കുകയല്ല, വിധി നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുകയാണ് ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ