2023, മാർച്ച് 4, ശനിയാഴ്‌ച

സന്യാസിമാർക്കും വൈദികർക്കും പെൻഷൻ; മതസ്ഥാപന ഭവനങ്ങളിൽ താമസിക്കരുതെന്ന്​ വ്യവസ്ഥ

വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്ന് ധ​ന​വ​കു​പ്പ് 

 തൃ​ശൂ​ർ: മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഭ​വ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന സ​ന്യാ​സി​മാ​ർ, പു​രോ​ഹി​ത​ർ, വൈ​ദി​ക​ർ എ​ന്നി​വ​ർ​ക്ക് വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ കു​റ​വാ​ണെ​ങ്കി​ൽ സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് ധ​ന​വ​കു​പ്പ്. 
മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം​കൂ​ടി ചേ​ർ​ത്താ​ണ് വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ ക​വി​യ​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​നു​ള്ള മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​വ​ർ പെ​ൻ​ഷ​ന് അ​ർ​ഹ​രാ​ണെ​ന്ന് ധ​ന​കാ​ര്യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. 

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും മാ​ത്രം ഉ​ദ്ദേ​ശി​ച്ച സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ന് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​മു​ള്ള​വ​ർ​ക്ക് അ​ർ​ഹ​ത​യി​ല്ല. 
അ​തി​നാ​ൽ മ​ത​സ്ഥാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ലെ മ​ന്ദി​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മി​ഷ​ന​റി സ​ന്യാ​സി​മാ​ർ, പു​രോ​ഹി​ത​ർ, വൈ​ദി​ക​ൾ, കോ​ൺ​വ​ന്റു​ക​ളി​ലെ ക​ന്യാ​സ്ത്രീ​ക​ൾ, മ​ഠ​ങ്ങ​ളി​ലെ/​മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല. ഇ​ത്ത​ര​ക്കാ​ർ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും ധ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. 
മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ന്ദി​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മി​ഷ​ന​റി​ക​ളി​ലെ സ​ന്യാ​സി​മാ​ർ​ക്കും കോ​ൺ​വ​ന്റു​ക​ളി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും മ​ഠ​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും നേ​ര​േ​ത്ത സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ ന​ൽ​കി​വ​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. 
തു​ട​ർ​ന്ന് സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ധ​ന​വ​കു​പ്പ് വി​ഷ​യ​ത്തി​ൽ നി​ല​പാ​ടെ​ടു​ത്ത​ത്. 

ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ, ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന മ​റ്റ് വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ ഓ​ണ​റേ​റി​യം ഉ​ൾ​പ്പെ​ടെ കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടാ​തി​രു​ന്നാ​ലും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​തി​ന് വി​രു​ദ്ധ​മാ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. 

https://www.facebook.com/105777439461526/posts/pfbid031yMP27o64iGSVr2WUGALR3Rvp3mUSbaDZTcumw23F1jj1d4w8XViT8F9H1bo4hWNl/?mibextid=Nif5oz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ