2023, മാർച്ച് 10, വെള്ളിയാഴ്‌ച

സഭാ തർക്ക നിയമം പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള ഓർത്തഡോക്സ് സമരാഭാസം അപലനീയം. എഴുത്ത് : വി.ജെ.ജോൺ, , മണർകാട്

112 വർഷം പഴക്കമുള്ള യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം നിയമ നിർമ്മാണത്തിലൂടെ പരിഹരിക്കാൻ ഇടതുപക്ഷ മുന്നണി എടുത്ത തീരുമാനം സമാധാന കാംക്ഷികളായ കേരളീയ ജനത ഒന്നാകെ സ്വാഗതം ചെയ്യുമെന്നുറപ്പാണ് . 

സുപ്രീംകോടതി വിധി പരിധിക്കുള്ളിൽ നിന്നുള്ള നിയമ നിർമ്മാണമാണ് ലക്ഷ്യം വക്കുന്നതെന്ന് നിയമ മന്ത്രി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമത്തിന്റെ കരട് രൂപം പുറത്തു വരുന്നതിന് മുമ്പ് അതിനെതിരെ വിശ്വാസികളെ തെരുവിലിറക്കാനുള്ള ഓർത്തഡോക്സ് സഭാ ആഹ്വാനം അപലപനീയമാണ്. പുതിയ നിയമത്തിന്റെ കരട് രൂപം പുറത്തു വരുന്നതിന് മുമ്പ് തിടുക്കത്തിൽ നടത്തുന്ന സമരാഭാസങ്ങൾ ലോകമെങ്ങുമുള്ള ക്രൈസ്തവർ ആചരിക്കുന്ന അൻപത് നോമ്പ് കാലഘട്ടത്തിൽ ആണെന്നതാണ് ഏറെ വിചിത്രം.

നിയമ നിർമ്മാണം സംബന്ധിച്ച് ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരുഭാഗം ഇതാണ്.

 Ruling front weighs up legislation to mitigate Orthodox-Jacobite conflict

" Law Minister P. Rajeeve told to finalise the contours of the proposed law that falls within the ambit of Supreme Court verdicts; LDF to consider suggestions of K.T. Thomas panel and strive for a consensus in consultation with UDF "

ഭരണം നടത്തുന്ന എൽഡിഎഫും, പ്രതിപക്ഷത്തുള്ള യു.ഡി എഫുമായി ഉഭയ കക്ചഷി ചർച്ച ചെയ്തുണ്ടാക്കുന്ന സമവായ ധാരണയുടെ അടിസ്ഥാനത്തിലാകും നിയമത്തിന് അന്തിമ രൂപം നൽകുക എന്നതാണ് ആ വാർത്ത നൽകുന്ന സന്ദേശം. നിർദ്ദിഷ്ട നിയമം എന്താണെന്ന് അറിയാതെ ഓർത്തഡോക്സ് സഭ അതിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ കലാപത്തിന് ഇറക്കി വിടുന്നത് ജനിക്കാത്ത കുട്ടിക്ക് ജാതകം കുറിക്കുന്നതിന് സമാനമാണ്.

ലെജിസ്ളേച്ചറുകൾക്ക് നിയമ നിർമ്മാണ അവകാശം  ഇന്ത്യൻ ഭരണഘടനാ പരിധിക്കുള്ളിൽ നിന്നു കൊണ്ട് മാത്രമേ നിറവേറ്റാൻ കഴിയൂ. ഒന്നാമതായി കരട് നിയമത്തിന്റെ  പകർപ്പ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ പൊതു ജനങ്ങൾക്ക് അവസരം നൽകണം. നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന് സമർപ്പിച്ച കരട് ബിൽ ഇതിനകം ഗസറ്റിൽ പ്രസിദ്ധീകരിച്ച് പൊതു ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാൻ മതിയായ അവസരം നൽകിയതാണ്. നിശ്ചിത സമയ പരിധിക്കുള്ളിൽ  സർക്കാരിന് ലഭിച്ച ആക്ഷേപങ്ങൾ കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് സർക്കാർ അന്തിമ നിയമ നിർമ്മാണത്തിന് തുടക്കമിടുന്നത്. ലഭിച്ച ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്ത  നിയമമാകും നിയമ സഭയുടെ പരിഗണനക്ക് എത്തുക.  നിയമത്തിന്റെ ഓരോ വകുപ്പും ഇഴ പിരിച്ച് പരിശോധിച്ച് സആമആജഇകർ നിർദ്ദേശിക്കുന്ന ഭേദഗതികളോടെ ആകും അന്തിമ നിയമം നിയമ സഭ പാസാക്കുക .  

നിയമ സഭയിൽ അവതരിപ്പിച്ചതിന് ശേഷം ഭരണ പ്രതിപക്ഷ പ്രാതിനിധ്യമുള്ള സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതിന് ശേഷം കാബിനറ്റ് പരിഗണനക്ക് വിടും. ക്യാബിനറ്റ് അംഗീകരിച്ചതിന് ശേഷം ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ മാത്രമാകും നിയമമാകുക.

ഗവർണർ ഒപ്പിട്ടു അന്തിമ നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ആ നിയമത്തിനെതിരെ ജുഡീഷ്യറിയെ സമീപിക്കാൻ ആക്ഷേപമുള്ളവർക്ക് വീണ്ടും അവസരം ലഭിക്കും.

നിയമ നിർമ്മാണം  സംബന്ധിച്ച ആക്ഷേപങ്ങൾ ജുഡീഷ്യറിയുടെ മുന്നിലെത്തിയാൽ അവയിൽ എങ്ങനെ തീർപ്പ് കൽപ്പിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നിയമ നിർമ്മാണ മാനദണ്ഡങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധി ചുവടെ പരിശോധിക്കാം

44. The permissibility of legislative override in this country should be in accordance with the principles laid down by this Court in the aforementioned as well as other judgments, which have been culled out as under:

a) The effect of the judgments of the Court can be nullified by a legislative act removing the basis of the judgment. Such law can be retrospective. Retrospective amendment should be reasonable and not arbitrary and must not be violative of the fundamental rights guaranteed under the Constitution.51

b) The test for determining the validity of a validating legislation is that the judgment pointing out the defect 49 (1995) 6 SCC 16 50 P. Sambamurthy & Ors. v. State of Andhra Pradesh & Anr. (1987) 1 SCC 362 51 Lohia Machines Ltd. & Anr. v. Union of India & Ors. (1985) 2 SCC 197 48 | P a g e  would not have been passed, if the altered position as sought to be brought in by the validating statute existed before the Court at the time of rendering its judgment. In other words, the defect pointed out should have been cured such that the basis of the judgement pointing out the defect is removed.

c) Nullification of mandamus by an enactment would be impermissible legislative exercise [See: S.R. Bhagwat (supra)]. Even interim directions cannot be reversed by a legislative veto [See: Cauvery Water Disputes Tribunal (supra) and Medical Council of India v. State of Kerala & Ors.52].

d) Transgression of constitutional limitations and intrusion into the judicial power by the legislature is violative of the principle of separation of powers, the rule of law and of Article 14 of the Constitution of India. Validity of the Impugned Ordinance

(Writ Petition (Civil) No.502 of 2021Madras Bar Association .... Petitioner(s) Versus Union of India & Another…. Respondent (s) )

നിയമ നിർമ്മാണം സംബന്ധിച്ച് കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയം എന്ന നിലയിൽ സംസ്ഥാന സർക്കാരിന് മുൻകാല സുപ്രീം കോടതി വിധികളുടെ അടിത്തറയെ തന്നെ ദുർബ്ബലപ്പെടുത്താനുള്ള നിയമ നിർമ്മാണം നടത്താൻ കഴിയും. ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമം പാസാക്കാൻ കഴിയുമെന്നും മുൻകാല വിധികളെ ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ ഏതെങ്കിലും മൗലികാവകാശങ്ങൾ നിർദ്ദിഷ്ട നിയമം  ലംഘിക്കുകയോ , ലെജിസ്ളേച്ചറുടെ അധികാര പരിധി ലംഘിക്കപ്പെടുകയോ ചെയ്താൽ മാത്രമേ അത്തരം ആക്ഷേപങ്ങൾ ജുഡീഷ്യറി സ്വീകരിക്കൂ.

നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ കരട് നിയമത്തിനെതിരെ അത്തരം യാതൊരു ആക്ഷേപങ്ങളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ നാളിതു വരെ ഇപ്പോൾ കലാപത്തിന്  ഒരുങ്ങുന്ന ഓർത്തഡോക്സ് സഭക്ക് കഴിഞ്ഞിട്ടില്ല.

നോമ്പ് കാലത്ത് പാതി വെന്ത സത്യങ്ങൾ മാത്രമുള്ള പത്രവാർത്തകളെ മാത്രം ആശ്രയിച്ച് കലാപം നടത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഓർത്തഡോക്സ് സഭ വിനാശകരമായ നടപടിയിലൂടെ മറ്റൊരു താലിബാൻ ആയി മാറുകയാണിപ്പോൾ


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ