2022, ഓഗസ്റ്റ് 27, ശനിയാഴ്‌ച

അവിഞ്ഞോളിലെ പോപ്പിന്റെ നഗരം വീഞ്ഞിന്റെ കലവറ

കത്തോലിക്കാ സഭയുടെ പോപ്പ് ഒരു കാലത്ത് യൂറോപ്യൻ രാഷ്ട്രീയത്തിൽ ഒരു പ്ലെയർ ആയിരുന്നു. ആയിരത്തി മുന്നൂറുകളിൽ പോപ്പും ഫ്രഞ്ച് രാജാവും തമ്മിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് പോപ്പ് തന്റെ ആസ്ഥാനം അന്ന് ഫ്രാൻസിന്റെ ഭാഗമല്ലാതിരുന്ന അവിഞ്ഞോണിലേക്ക് മാറ്റി. എഴുപത് കൊല്ലത്തോളം ഏഴ് പോപ്പുമാർ ഭരിച്ചത് അവിഞ്ഞോണിൽ നിന്നാണ്.

ഇന്ന് “പോപ്പുമാരുടെ നഗരം” എന്ന് പ്രശസ്തമായ അവിഞ്ഞോൺ സന്ദർശിച്ചു. പോപ്പുമാർ പണ്ട് താമസിച്ചിരുന്ന കൊട്ടാരം കണ്ടു.

ആ കൊട്ടാരത്തോട് ചേർന്ന് സന്ദർശകർക്ക് വേണ്ടിയുള്ള സുവനീയർ ഷോപ്പിലെ പ്രധാന ആകർഷണമാണ് ചിത്രത്തിൽ. ഇവിടെ താമസിച്ചിരുന്ന ഓരോ പോപ്പിന്റെയും പേരിൽ സാധനം ലഭ്യമാണ്. ഇവിടുത്തെ വൈൻ ഉണ്ടാക്കുന്നത് “പാപ്പയുടെ തോട്ടം” എന്ന പേരിൽ പ്രശസ്തമായ മുന്തിരിത്തോട്ടത്തിലെ മുന്തിരി കൊണ്ടാണ്.

പ്രതിഷേധം അറിയിക്കാൻ വരുന്ന കാസ, കെസിബിസി സുഹൃത്തുക്കൾ അവനവന് വേണ്ട ടച്ചിങ്‌സ് കരുതുക. “വിവേകശൂന്യകളായ കന്യക"മാരെപ്പോലെ “നിങ്ങളുടെ മിച്ചറിൽ ഇച്ചിരി ഞങ്ങൾക്ക് തരിക” എന്നും പറഞ്ഞ് വന്നേക്കരുത്.

https://m.facebook.com/story.php?story_fbid=pfbid02NrpmR6EER6eJoZheW3yqg3Cq3gHTPj5Kn2UJrVKmV6MHn6bnUGTGw7T6Q89xCm24l&id=593510860&sfnsn=mo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ