2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കുമ്പസാരം ഭരണഘടനാനൊസൃതമോ?

* മലങ്കര ഓർത്തഡോക്സ് സഭയിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന ഹര്‍ജി സുപ്രീം കോടതി രജിസ്ട്രാർ നാളെ പരിഗണിക്കും*

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ  പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടനാട് മർത്തമറിയം പള്ളി ഇടവകക്കാരനായ തുകലൻ മാത്യു.ടി. മാത്തച്ചൻ, പഴന്തോട്ടം സെൻ്റ് മേരീസ് പള്ളി ഇടവകക്കാരനായ സി.വി. ജോസ് ചക്കുങ്ങൽ  എന്നിവർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.കേരള സർക്കാരും, ഓർത്തഡോക്സ് സഭയും, കേന്ദ്ര സർക്കാരും കേസിൽ എതിർ കക്ഷികളാണ്. രണ്ടു വർഷമായി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. നാളിതുവരെ എതിർകക്ഷികൾ കൗണ്ടർ അഫിഡവിറ്റ് പോലും ഫയൽ ചെയ്തിട്ടില്ല. കേരള സർക്കാർ അഭിഭാഷകനെപ്പോലും നിയമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രജിസ്ട്രാർ നാളെ കേസ് പരിഗണിക്കുന്നത്.

ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസും മൗലിക അവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസാരിച്ചിരിക്കണമെന്ന് സഭാ ഭരണഘടനയില്‍ പറയുന്നു. മറ്റു സഭകളില്‍ നിര്‍ബന്ധിത കുമ്പസാരമില്ല.

മലങ്കര സഭയില്‍ കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ