സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലും ഇന്ത്യൻ ക്രൈസ്തവ വനിതകൾ പാരതന്ത്ര്യത്തിൽ;
വി.ജെ.ജോൺ എഴുതുന്നു.
-ഫാ. ഡോ. കെ. എം. ജോര്‍ജ്
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, മുൻ വൈദിക സെമിനാരി പ്രിൻസിപ്പലും ആയ ഫാ.ഡോ.കെ.എം.ജോർജ്ജിന്റെ മുകളിൽ ഉദ്ധരിച്ച മുഖ പുസ്തക പ്രതികരണമാണ് ഈ കുറിപ്പിന് ആധാരം.
സഭയിലെ യഥാർത്ഥ വിശ്വാസികളിൽ അധികവും സ്ത്രീകൾ തന്നെ. ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ക്രൂശിനരികെ അവസാനം നിമിഷം വരെയും ഭക്തകളായ സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1934 ഭരണഘടനയിൽ സ്വത്ത് ഭരണസമിതി ആയ ഇടവക പൊതുയോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കാൻ 1995 ൽ സുപ്രീം കോടതി ഇടപെടൽ വേണ്ടി വന്നത് എന്തു കൊണ്ടാണ് ?.
ഭദ്രാസന /സഭാ സ്വത്ത് ഭരണ സമിതിയിലേക്ക് ഇനിയും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
സ്ത്രീകൾക്ക് പ്രാതിനിധ്യം സുപ്രീം കോടതി ഇടപെടലിൽ അനുവദിക്കപ്പെട്ട ഇടവക പൊതുയോഗ തീരുമാനം കാരണമൊന്നും സൂചിപ്പിക്കാതെ റദ്ദുചെയ്യാൻ മെത്രാന് അധികാരം സിദ്ധിക്കുന്നതും , അതിന്മേൽ ഉണ്ടാകുന്ന പരാതികൾ തീർപ്പു കൽപ്പിക്കുന്ന സഭാ സമിതികളിൽ സ്ത്രീ പ്രാതിനിധ്യം അനുവദിക്കാത്തതുമായ ഭരണഘടനയെ എങ്ങനെ സ്ത്രീ സൗഹൃദ ഭരണഘടനയായി കാണാൻ കഴിയും ?
മലങ്കര സഭാ ഭരണഘടന പ്രകാരം ഇടവക വികാരി ഒരേ സമയം ഇടവക സ്വത്തിന്റെ മുഖ്യ ട്രസ്റ്റിയും , ആത്മിയാധികാരിയും ആണ്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റമായ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധമായ പരാതികൾ വന്നാൽ അവ നിയമം പ്രകാരം അവ ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് കൈമാറാതെ സ്ത്രീ പ്രാതിനിധ്യമില്ലാത്ത മെത്രാൻ സമിതി തീർപ്പ് കൽപ്പിക്കുന്ന സഭാ ഭരണഘടന എങ്ങനെ സഭയിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ടയായി അനുഭവപ്പെടും?
ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച് എഴുപത്തിയഞ്ച് വർഷം പൂർത്തിയായിട്ടും , ലിംഗസമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടക്ക് വിധേയമായി പ്രവർത്തിക്കെണ്ട മലങ്കര സഭയിലെ ഭദ്രാസന / സഭാ സ്വത്ത് ഭരണ സമിതികളിൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരിക്കുന്നത്. ?
വൈദികട്രസ്റ്റിക്കും , അൽമായ ട്രസ്റ്റിക്കും , മാനേജിംഗ്/വർക്കിംഗ് കമ്മറ്റികളുടെ സ്വത്ത് ഭരണാധികാരം സഭയിലെ പഴയ സെമിനാരി/വട്ടിപ്പണം എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തി , ശേഷിക്കുന്ന സ്വത്ത് ഭരണാധികാരം മെത്രാൻ ട്രസ്റ്റിൽ കേന്ദ്രീകരിക്കുന്ന സഭാ ഭരണഘടനയെ എങ്ങനെ അൽമായർക്ക് സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ടയായി അനുഭവപ്പെടും?
കേരളത്തിലെ പകുതിയിലധികം ജില്ലാ കലക്ടർമാർ ഇപ്പോൾ സ്ത്രീകളാണ്. കേരളത്തിലെ സർക്കാർ ആശുപത്രി മുഖ്യ ഭരണാധികാരികളിൽ അറുപതു ശതമാനവും സ്ത്രീകളാണ്. സ്ത്രീകൾക്ക് എതിരായ ഏതൊരു വിവേചനവും ഇന്ത്യൻ ഭരണഘടന നിരോധിച്ചിട്ടുള്ള അയിത്തമായി കണക്കാക്കണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന രാജ്യത്ത് ഇന്ത്യൻ ഭരണഘടന പ്രകാരം സെക്കുലർ ആയിരിക്കെണ്ട സ്വത്ത് ഭരണ സമിതികളിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുന്ന ജന്മിത്ത നിയമാവലി തടവറകളിൽ നിന്ന് എന്നാണോ ക്രൈസ്തവ സഭകൾക്ക് മോചനം ലഭിക്കുക ?
ഫാ.ഡോ.കെ.എം.ജോർജിന്റെ മുഖപുസ്തകം എഴുത്ത് പൂർണ്ണ രൂപം താഴെ വായിക്കാം
ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ ഒരിക്കല്‍ പരുമല സെമിനാരിയില്‍ വച്ച് കൊച്ചി ഭദ്രാസന അദ്ധ്യക്ഷനായി അന്തരിച്ച യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയെ കണ്ടത് ഓര്‍ക്കുന്നു. പരുമല പഴയ കെട്ടിടത്തിന്‍റെ ഒരു മുറിയില്‍ ഇരുന്നുകൊണ്ട് കബറിങ്കല്‍ നിലവിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന സാധാരണക്കാരായ സ്ത്രീകളെയും കഴിവില്‍ കൂടുതല്‍ അവര്‍ കാണിക്കയിടുന്നതും കണ്ടുകൊണ്ട് അദ്ദേഹം ആത്മഗതമായി പറഞ്ഞു, "ഇവരില്ലെങ്കില്‍ സഭയുണ്ടോ?" സാത്വികനും സൗമ്യനുമായ ഒരു നല്ല ഇടയന്‍റെ ആത്മഗതം. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളത് കേട്ടു. പരുമല കബറിങ്കല്‍ ചെല്ലുമ്പോളെല്ലാം ആ സൗമ്യമായ മൊഴി മനസ്സില്‍ പ്രതിധ്വനിക്കാറുണ്ട്."
https://www.facebook.com/1786111548132916/posts/pfbid0V3FCr9SFHAt2xRtkgEcbDacu4FfsKNQxwHA7LLYvgYLG6D5L1CecDtNDC6aArNDBl/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ