2026 മേയ് 6, ബുധനാഴ്‌ച

വിശുദ്ധ തോമാശ്ലീഹ

അനുദിനവിശുദ്ധര്‍ : ജൂലൈ 3
വിശുദ്ധ തോമാശ്ലീഹ

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്.

Saint of the Day for July 3
St. Thomas (1st Century)
Patron of architects

St. Thomas was born a Jew and was called to be one of the twelve Apostles. His birth and death dates are unknown, but his feast day is celebrated July 3. He lived before the formal establishment of the Catholic Church but is recognized as the patron saint of architects.

He was a dedicated but impetuous follower of Christ. When Jesus said He was returning to Judea to visit His sick friend Lazarus, Thomas immediately exhorted the other Apostles to accompany Him on the trip which involved certain danger and possible death because of the mounting hostility of the authorities.

At the Last Supper, when Christ told His disciples that He was going to prepare a place for them to which they also might come because they knew both the place and the way, Thomas pleaded that they did not understand and received the beautiful assurance that Christ is the Way, the Truth, and the Life.

St. Thomas is best known for his role in verifying the Resurrection of his Master. Thomas' unwillingness to believe that the other Apostles had seen their risen Lord on the first Easter Sunday earned him the title of "doubting Thomas."

Eight days later, on Christ's second apparition, Thomas was gently rebuked for his skepticism and furnished with the evidence he had demanded - seeing in Christ's hands the point of the nails. Thomas even put his fingers in the nail holes and his hand into Christ's side. After verifying the wounds were true, St. Thomas became convinced of the reality of the Resurrection and exclaimed, "My Lord and My God," thus making a public Profession of Faith in the Divinity of Jesus.

St. Thomas is also mentioned as being present at another Resurrection appearance of Jesus - at Lake Tiberias, when a miraculous catch of fish occurred.

This is all that we know about St. Thomas from the New Testament. Tradition says that at the dispersal of the Apostles after Pentecost this saint was sent to evangelize to the Parthians, Medes, and Persians. He ultimately reached India, carrying the Faith to the Malabar coast, which still boasts a large native population calling themselves "Christians of St. Thomas."

According to tradition, Thomas was killed in an accident when a fowler shot at a peacock and struck Thomas instead. Following his death, some of his relics were taken to Edessa while the rest were kept in what is now known as India. They can still be found within the San Thome Basilica in Chennai, Mylapore, India.

Saint Thomas was mentioned in several texts, including one document called The Passing of Mary, which claims then-apostle Thomas was the only one to witness the Assumption of Mary into heaven, while the other apostles were transported to Jerusalem to witness her death.

While the other apostles were with Mary, Thomas was left in India until after her first burial, when he was transported to her tomb and he saw her bodily assumption into heaven, when her girdle was left behind.

In versions of the story, the other apostles doubted Thomas' words until Mary's tomb was discovered to be empty with the exception of her girdle. Thomas and the girdle were often depicted in medieval and early Renaissance art.

#dailysaints #DAILYPRAYER #JULY3 #STTHOMAS

ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്.

സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു.

ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്.

മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍ സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്.

ഭാരതത്തില്‍ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായേ അനുസ്മരിക്കാത്ത പ്രാചീന ആരാധനക്രമ പാരമ്പര്യങ്ങള്‍ ഒന്നും തന്നെ ക്രൈസ്തവ ലോകത്ത് പ്രചരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍) പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം), ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന "യൂദാ തോമ്മായുടെ നടപടികള്‍" എന്ന കൃതിക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

യൂദാ തോമ്മായുടെ നടപടി കൃതിയില്‍ പറയും പ്രകാരം ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ്‌ രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്‌ദേവൂസില്‍ (മാസ്ദേ) എത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്നു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്നു സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രാദേശിക പാരമ്പര്യങ്ങള്‍ തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ടാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതല്‍ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗംകളി (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വ്വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്തീയ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ടാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തു സൂക്ഷിക്കുകയും തലമുറ തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചുപോയിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ സമകാലിക ചരിത്രരേഖകളുടെ അഭാവത്തില്‍ സംശയിക്കുന്നവര്‍ക്ക് മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ല എന്ന്‍ സ്ഥാപിക്കുന്നതിന് ഉതകുന്ന രേഖാപരമായതോ പുരാവസ്തു പരമായ തെളിവുകള്‍ ഒന്നുംതന്നെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പൂര്‍, മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ ആസ്ഥാന കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തന്മാ‍ര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടമാണ് മൈലാപ്പൂരില്‍ ഉള്ളത്.

1776 നവംബര്‍ 14 മുതല്‍ 1789 മാര്ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്തം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയുവാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്താ മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: "ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചു പറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ മരണമടഞ്ഞു എന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്."

മൈലാപ്പൂരിലെ പ്രാചീന കബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്ത് എവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഉറപ്പ് നല്കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.

മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിനുള്ളത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസു വരെ മാര്‍ത്തോമ്മാ നസ്രാണികള്‍ കൃത്യമായ കാലങ്ങളില്‍ മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തീര്‍ത്ഥാടകരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കബറിടത്തില്‍ നിന്ന്‍ മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തിരുന്നു. യഹൂദസാന്നിദ്ധ്യം ബി.സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദന്‍മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപരഭാഷ അറമായ ഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു. അറമായ ഭാഷ ഈശോമിശിഹായുടെ സംസാര ഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലൂര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യരക്ഷയെപ്പറ്റി ആദ്യം യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലോ (മത്തായി 10:6).

അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷം അറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാ സമൂഹങ്ങൾ ആരംഭിച്ചതു തന്നെ ഇവിടുത്തെ യഹൂദ കോളനികളിലായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗം അറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരും ഉള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദ ക്രൈസ്തവരും ഏതദ്ദേശീയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നത് ആണെന്ന്‍ കരുതാവുന്നതാണ്.

എം.ജി.എസ് നാരായണന്‍റെ വാദവും മാര്‍ത്തോമ്മാ പൈതൃകത്തിന്‍റെ യാഥാര്‍ത്ഥ്യവും

എം.ജി.എസ് നാരായണന്‍റെ വാദവും മാര്‍ത്തോമ്മാ പൈതൃകത്തിന്‍റെ യാഥാര്‍ത്ഥ്യവും
Contentസീറോ മലബാര്‍സഭയില്‍ ചിലരുടെയെങ്കിലും ഔചിത്യബോധമില്ലാത്ത സംഭാഷണങ്ങള്‍ കേരള കത്തോലിക്കാസഭക്ക് വിനയായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതാണെങ്കിലും വ്യാഖ്യാനിക്കപ്പെടുന്നത് പറയുന്നയാള്‍ കരുതുന്നതുപോലെയല്ല എന്ന വലിയ അപകടം കത്തോലിക്കാസഭയെ ഭൂതത്തെപ്പോലെ വിഴുങ്ങിയിട്ടുണ്ട്. വളരെ ശ്രദ്ധയോടും അവധാനതയോടും കൂടി മാത്രമേ എന്തും ഉരിയാടാവൂ എന്ന് ഒരിക്കല്‍ക്കൂടി വര്‍ത്തമാനകാല സഭാനേതൃത്വത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം ചൊല്ലിയുള്ള വിവാദം. എന്തുമാകട്ടെ, കൂരിയാ ബിഷപ്പ് വാണിയപ്പുരക്കല്‍ പിതാവ് മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികവിശദീകരണം നല്കി കുറിപ്പിറക്കിയത് സമയബന്ധിതമായൊരു സത്കൃത്യമായി പരിണമിച്ചു. അനേകരെ ആശയക്കുഴപ്പത്തിലാക്കിയ പ്രസ്താവന ശരിയല്ലെന്നും സഭയുടെ വിശ്വാസവും പ്രബോധനവും തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നു എന്നു തന്നെയാണെന്നും അഭിവന്ദ്യ കൂരിയാ മെത്രാന്‍ പത്രക്കുറിപ്പില്‍ ഉറപ്പിച്ചു പറഞ്ഞു. ഇരുപതു നൂറ്റാണ്ടുകള്‍ മുന്പുള്ള കാര്യങ്ങള്‍ അത്രമാത്രം നാരിഴകീറി അവതരിപ്പിക്കാന്‍ മാത്രം ചരിത്രപരതയൊന്നും കേരളത്തില്‍ യാതൊന്നിനുമില്ല എന്നതാണ് സത്യം. അതിനാല്‍ത്തന്നെ മാര്‍ത്തോമ്മാപൈതൃകത്തെ സമീപിക്കേണ്ടത് മതേതരചരിത്രനിര്‍മ്മിതിയുെ പാഠപുസ്തകവുമായിട്ടല്ല എന്ന് ചുരുക്കം. അതിന്‍റെ രീതിശാസ്ത്രത്തെ അവലോകനം ചെയ്യേണ്ടതും സ്ഥിരീകരിക്കേണ്ടതും മാര്‍ത്തോമ്മാനസ്രാണികളുടെ സമുദായത്തിന്‍റെ കൂടെ പഠനത്തിലൂടെയാണ് എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. #{red->none->b->എം.ജി.എസ് നാരായണന്‍റെ വാദം ‍}# “സെന്‍റ് തോമസ് കേരളത്തില്‍ വന്നിരുന്നു എന്ന് പറയുന്ന കാലത്ത് ഇവിടെ കാട് മാത്രമേയുള്ളു. അദ്ദേഹം വന്നതിന് പുരാവസ്തുപരമായ തെളിവുകളില്ല. ഇവിടെ ജനവാസമില്ലായിരുന്നു” – ഇവയൊക്കെയാണ് എം.ജി.എസ്. നാരായണന്‍ എന്ന പ്രശസ്തനായ ചരിത്രകാരന്‍ തോമ്മാശ്ലീഹായുടെ കേരളാഗമനത്തെ നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍. എന്നാല്‍ തിരുസ്സഭയുടെ നിലപാടനുസരിച്ച് “ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ വസ്തുതയായി അംഗീകരിച്ചിട്ടുള്ളതാണ്. പല ഗണത്തിലുള്ള ചരിത്രരേഖകളും ഇതിന് ഉപോല്‍ബലകമായുണ്ട്. ഇക്കാര്യത്തില്‍ വിയോജിപ്പുള്ള ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്”. സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍റെ പത്രക്കുറിപ്പിലെ വാക്കുകളാണിത്. നിരവധി ചരിത്രപഠനങ്ങളും ലേഖനങ്ങളും ഈ വിഷയത്തില്‍ ലഭ്യമാണ് താനും. സത്യനിഷേധം മാത്രം വാര്‍ത്തയാവുകയും ആധികാരികമായ ചരിത്രമെഴുത്തുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന കാലത്ത് പേര്‍ത്തും പേര്‍ത്തും സത്യത്തെ അവതരിപ്പിക്കേണ്ടത് യാഥാ‍ര്‍ത്ഥ്യബോധം നശിക്കാത്തവരും ബുദ്ധി പണയംവെക്കാത്തവര്‍ക്കും ഉള്ള ഉത്തരവാദിത്വമാണ്. #{red->none->b-> മാര്‍ത്തോമ്മായുടെ ആഗമനത്തിന് തെളിവുകളില്ല? ‍}# രേഖകളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ വച്ച് തോമ്മാശ്ലീഹായുടെ ഭാരതാഗമനത്തെ സ്ഥാപിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് കഴിയുകയില്ല എന്നത് വാസ്തവമാണ്. കാരണം, ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകള്‍ പലരൂപത്തില്‍ ധാരാളമായി നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനു മുന്പുള്ള കാലഘട്ടങ്ങളെ മനസ്സിലാക്കാന്‍ ലിഖിതങ്ങളുടെ (പാറയിലും ലോഹങ്ങളിലും മറ്റും) അടിസ്ഥാനത്തിലുള്ള പഠനമാണ് സാധ്യമായുള്ളത്. 7-8 നൂറ്റാണ്ടുകള്‍ വരെ മാത്രമാണ് അവയും ലഭ്യമായിട്ടുള്ളത്. ഏഴാം നൂറ്റാണ്ടുമുതല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനം നടന്ന ഒന്നാം നൂറ്റാണ്ടുവരെയുള്ള കാര്യങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ ലഭിക്കണമെങ്കില്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പഠനത്തെയാണ് (ethnology) അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. വാമൊഴിപാരന്പര്യങ്ങള്‍, നാടോടിക്കഥകള്‍, ചരിത്രപരമായ പഴംചൊല്ലുകള്‍ മുതലായവ ചരിത്രസത്യങ്ങളുടെ അംശങ്ങളാല്‍ നിര്‍മ്മിതമാണ്. ഇവയുടെ മേല്‍ അടിസ്ഥാനമിട്ടാണ് ചരിത്രകാരന്മാര്‍ ഭൂതകാലത്തെ നിര്‍മ്മിച്ചെടുക്കുക. വാചികപാരന്പര്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ കാലയളവില്‍ നിന്നകലുംതോറും വ്യക്തത നഷ്ടപ്പെടുത്തും എന്നത് സത്യമാണെങ്കിലും ശ്രദ്ധയോടെയുള്ള അവയുടെ പഠനം സത്യം ഗ്രഹിക്കാന്‍ ഒരു ഗവേഷകനെ സഹായിക്കും. ഇവക്കൊക്കെ പുറമേ ജനങ്ങള്‍ തന്നെ ചരിത്രപഠനത്തിന്‍റെ രീതിശാസ്ത്രമനുസരിച്ച് അറിവിന്‍റെ പ്രാഥമികഉറവിടങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ ഒരു ഗ്രാമം പഠനവിധേയമാക്കി മദ്ധ്യകാല യൂറോപ്പിന്‍റെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഇപ്രകാരം നിര്‍മ്മിച്ചെടുത്ത മാര്‍ക് ബ്ലോഹ്ക്, പുരാതന ഇന്ത്യയുടെ ചരിത്രവും സംസ്കൃതിയും പഠിക്കാന്‍ ഇക്കാലഘട്ടത്തിലെ ജനങ്ങളെ പഠനസ്രോതസ്സാക്കിയെ ഡി.ഡി. കോസാംബി എന്നിവര്‍ ഉദാഹരണങ്ങളാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ചരിത്രപരമായ രേഖകളും ലിഖിതങ്ങളും അപ്രാപ്യമായിരിക്കുന്ന മാര്‍ത്തോമ്മാനസ്രാണികളുടെ ഉത്ഭവകാലഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ അവരെത്തന്നെയാണ് പഠനവിധേയമാക്കേണ്ടത്. അവരുടെ സംസ്കാരവും വിശ്വാസവും പുരാതനമായ സാഹിത്യകൃതികളും വാമൊഴിയായി കൈമാറിവന്ന പാട്ടുകളും കലകളുമെല്ലാം മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതത്വത്തിന് ശക്തി പകരുന്ന തെളിവുകളാണ്. #{red->none->b-> മാര്‍ത്തോമ്മാശ്ലീഹായെ സംബന്ധിച്ച പാരമ്പര്യം ‍}# ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടുത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. വളരെപ്പേരെ തോമ്മാശ്ലീഹാ ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം സ്ഥാപിക്കുന്നത്. ഇവയൊന്നും തന്നെയും ഇടക്കാലത്ത് രൂപപ്പെട്ടതല്ല എന്നതിന്‍റെ തെളിവുകള്‍ മാര്‍ത്തോമ്മാനസ്രാണികളുടെ ജീവിതരീതിയും ശൈലിയും പാരന്പര്യങ്ങളും ആഴത്തില്‍ പഠിക്കുന്പോള്‍ നമുക്ക് മനസ്സിലാകും. #{red->none->b-> മുസിരിസ് എന്ന തുറമുഖ പട്ടണം ‍}# ക്രിസ്തുവിനും വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള കച്ചവടബന്ധം പുരാതനറോമാസാമ്രാജ്യത്തിനുണ്ടായിരുന്നു എന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവാണ് മുസിരിസ് (ഇപ്പോള്‍) കൊടുങ്ങല്ലൂര്‍ എന്ന പട്ടണം. ഇത് പുരാതനമായ ഒരു തുറമുഖപട്ടണവും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്കു-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്‌ക്കരമായിരുന്നില്ല എന്നതിന്‍റെ വലിയ സാക്ഷ്യമായി മുസിരിസ് പട്ടണഖനനം മാറുകയാണ്. മുസിരിസ് ഖനനത്തോട് സ്ഥാപിതതാത്പര്യങ്ങളുള്ള ചരിത്രകാരന്മാര്‍ ചിലരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന്‍റെ പിന്നിലും ഇവ്വിധമുള്ള കാരണമുണ്ടാകാം. #{red->none->b-> മാര്‍ത്തോമ്മായുടെ ഭാരതപ്രവേശം – തെളിവുകള്‍ ധാരാളം ‍}# 1. സഭാപിതാക്കന്മാരുടെ സാക്ഷ്യം: (പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്‍സെന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി. അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റോം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560- 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്). 2. ആരാധനക്രമ തെളിവുകള്‍: (വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്ന സഭയുടെ ആരാധനാക്രമത്തിലും പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും മറ്റ് ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്) 3. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍): പ്രാചീനകൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം) തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന യൂദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 4. പ്രാദേശിക പാരമ്പര്യങ്ങള്‍: (തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.) 5. തോമ്മാ ശ്ലീഹായുടെ കബറിടം: (മൈലാപ്പൂരിലെ പ്രാചീനകബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്ന കേരളത്തില്‍നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.) #{red->none->b->സമാപനം ‍}# കേവലം ചരിത്രപരമായ തെളിവുകളുടെ അഭാവം മാത്രം ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രബലമായൊരു സമുദായത്തിന്‍റെ ഉത്ഭവചരിത്രത്തെ നിഷേധിക്കുന്നതില്‍ ചിലര്‍ക്കുള്ള പ്രത്യേകതാത്പര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. മാര്‍ത്തോമ്മായുടെ പൈതൃകം നിഷേധിക്കുന്പോഴും മാര്‍ത്തോമ്മാനസ്രാണികളുടെ പാരന്പര്യങ്ങളെയും ജീവിതശൈലിയെയും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന വിശ്വാസങ്ങളെയും കലാരൂപങ്ങളെയുമൊന്നും എം.ജി.എസ് നാരായണനോ ഇപ്രകാരം ചരിത്രത്തെ നിഷേധിക്കുന്ന മറ്റ് പണ്ഡിതരോ പരിശോധിക്കുന്നില്ല എന്നത് അവരുടെ പഠനത്തിന്‍റെ വലിയ വൈകല്യത്തെ ചൂണ്ടിക്കാണിക്കുന്നു. എത്രമാത്രം നിഷേധിച്ചാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഭാരതനസ്രാണികത്തോലിക്കാസഭയുടെ വിശ്വാസത്തിലും ബോധ്യത്തിലും ആഴത്തില്‍ പതിഞ്ഞതും വേരുകളുള്ളതുമായ മാര്‍ത്തോമ്മാപൈതൃകത്തിന് യാതൊരു ഉലച്ചിലും സംഭവിക്കുകയില്ല എന്നതാണ് സത്യം. അയല്‍ക്കാരന്‍ എത്രയാവര്‍ത്തി നിഷേധിച്ചാലും സ്വന്തം അപ്പനെ സംശയിക്കുന്നവരുണ്ടാകുമോ? (ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗം തലവന്‍ ഡോ. പയസ് മലേക്കണ്ടത്തിന്‍റെയും സഭാചരിത്രപണ്ഡിതനായ ഡോ. ജോസഫ് കൊല്ലാറയുടെയും ഈ വിഷയത്തിലുള്ള പണ്ഡിതോചിത ലേഖനങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയത്)
Image