2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ ഒരേ പൈതൃകത്തിലും , വിശ്വാസത്തിലുമോ?

ജോഷ്വാ കുര്യൻ :എഴുത്ത്

വീണ്ടും  മലങ്കരയിൽ സമാധാനത്തിന്റെ നാദം മുഴങ്ങി കേൾക്കുന്നു     ." അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം " ഇനി ഈ സന്മനസ്സ് ആർക്കാണ് ഉള്ളത് എന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.  

കാലങ്ങളായി സമാധാന ദൂതന്മാർ പറഞ്ഞു കേൾക്കുന്ന ഒരു വാക്കാണ് ഒരേ പൈതൃകമുള്ള രണ്ടു കുട്ടരാണ് മലങ്കരയിൽ തർക്കത്തിൽ നില നിൽക്കുന്നതെന്നും അവർ രണ്ടു കൂട്ടരും ഒന്നിക്കേണ്ടത് മലങ്കരസഭയിൽ സമാധാനം വരുന്നതിന്നു ആവശ്യമാരണെന്നും. യഥാർത്ഥത്തിൽ ഈ തർക്കം നടത്തുന്ന രണ്ടു കുട്ടർ ഒരേ വിശ്വസത്തിലും ഒരേ പൈതൃകത്തിലും ഉള്ളവർ തന്നെയാണോ ????????      

ഒന്നാമത്തെ കുട്ടർ,  മെത്രാൻ കക്ഷി (മലങ്കര ഓർത്തഡോക്സ് സഭ ) . രണ്ടാമത്തെ കുട്ടർ ബാവാകക്ഷി (മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ). ഇവിടെ പറഞ്ഞിരിക്കുന്ന പേരുകൾ കേൾക്കുമ്പോൾ തന്നെ മനസിലാകും ഇത് സ്വത്തിന്റെ പേരിൽ വഴക്കുണ്ടാക്കി രണ്ടായവർ അല്ല എന്ന്. ഒന്നാമത്തെ കുട്ടരുടെ പേര് തന്നെ നോക്കാം മലങ്കര ഓർത്തഡോക്സ് സഭ (മറ്റു ചില പേരിലും ഈ സഭ അറിയപെടുന്നുണ്ട് ) ഈ പേര് നോക്കിയാൽ മനസിലാകുന്ന ഒരു കാര്യം ഉണ്ട്. മലങ്കര എന്നാൽ ഇവിടെ (കേരളത്തിൽ)  ഉള്ള ക്രിസ്ത്യൻ സഭകൾ എല്ലാം പൊതുവായി ഉപയോഗിക്കുന്ന പേര് ആണ്. പിന്നെ ഓർത്തഡോക്സ് അതിന്റ അർത്ഥം "സ്തുതി ചൊവ്വാക്കപ്പെട്ടത് " എന്നാണ്. അതായത് മലങ്കരയിലെ സ്തുതി ചൊവ്വാക്കപ്പെട്ട സഭ, അതായത് ഇവിടെ ക്രിസ്തീയ വിശ്വസം  വന്നു, അത് വന്നത് വിശുദ്ധ തോമാ ശ്ളീഹയിലൂടെ ആണ് വന്നത്. അദ്ദേഹം AD 52 ൽ കൊണ്ടു വന്ന സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം സംരക്ഷിച്ചു മുന്നോട്ട് പോകുന്ന സഭ. ഇതിനിടയിൽ പലരിൽ നിന്നും പാട്ടും ആരാധന രീതികളുമൊക്കെ സ്വീകരിച്ചെങ്കിലും ആരോടും ഒരു കടപ്പാടും ഇല്ലാതെ ഒറ്റക്ക് പോകുന്ന എല്ലാം തികഞ്ഞ ഒരു സഭ.... 

ഇനി മലങ്കര  (മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്ന സഭയെ പറ്റി നോക്കാം. ഈ സഭയുടെ പേരിലും മലങ്കര എന്ന പൊതുനാമം ഉണ്ട്. ഇനി അടുത്തതായി വരുന്ന യാക്കോബായ സിറിയൻ എന്നത് സാധാരണ മലയാളിക്കു മനസിലാകാത്ത പദം ആകുന്നു. ഈ സഭയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാകണമെങ്കിൽ ഈ രണ്ടു വാക്കുകൾ എന്ത് കൊണ്ട് ചേർത്ത് ഇവർ പേര് ഉണ്ടാക്കി എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.  യാക്കോബായ എന്ന് പറഞ്ഞാൽ ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിൽ ഒരു കാലത്ത് അവരുടെ വിശ്വസ പൈതൃകം നഷ്ടപ്പെട്ട അവസ്ഥയിൽ അലക്സാണ്ട്രിയൻ പിതാവായ   "യാക്കോബ് ബുർദാന "  എന്ന വലിയ ഒരു മനുഷ്യൻ സുറിയാനി സഭയിൽ വന്നു അവർക്ക് അവരുടെ വിശ്വാസ പൈതൃകം നില നിർത്താൻ സഹായിച്ചു.  അന്ന് ആ പിതാവിനെ അനുഗമിച്ചവർ എന്ന അർത്ഥത്തിൽ കളിയാക്കി വിളിച്ച "യാക്കോബായ" എന്ന നാമം സുറിയാനി സഭ അഭിമാനത്തോടെ ഏറ്റെടുക്കുകയും പിൽക്കാലത്തു സുറിയാനി സഭയെ യാക്കോബായ സഭ എന്ന് അറിയപ്പെടുകയും ചെയ്തു,.........           

ഇനി "  സുറിയാനി "  എന്ന പദം, യേശുക്രിസ്തു സംസാരിച്ച ഭാഷ ആയ സുറിയാനി ആരാധന ഭാഷ ആയി ഉൾക്കൊണ്ടു കൊണ്ട് സഭയുടെ പേരിനൊപ്പം സുറിയാനി എന്ന് കുടി ചേർത്തു, (ചിലർ സിറിയ എന്ന രാജ്യവും ആയി ബന്ധപെടുത്തി പറയുമെങ്കിലും അതിലുമുപരി യഹൂദൻമാർ ഉപയോഗിച്ചിരുന്ന സിറിയൻ ഭാഷയുമായി ബന്ധപ്പെട്ടാണെന്ന് അറിയുക., യേശു യഹൂദ ഗോത്രത്തിൽ ഉള്ള വ്യക്തി ആകുന്നു )  .

അപ്പോൾ ഈ പേരിൽ നിന്നും മനസിലാകുന്ന ഒരു കാര്യം ഉണ്ട് ഈ സഭ കേരളത്തിൽ (മലങ്കര) ഉളവായ ഒരു സഭ അല്ല എന്നും ആഗോള സുറിയാനി സഭ കേരളത്തിൽ വന്നതാണെന്നും  മനസിലാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ പേരിൽ നിന്നും എല്ലാവർക്കും മനസിലാകുന്ന ഒരു കാര്യം ഒരു കുട്ടർ സ്വന്തം മണ്ണിൽ പൊട്ടി മുളച്ച സഭ എന്ന് പറയുമ്പോൾ മറ്റൊരു കുട്ടർ തങ്ങളുടെ വിശ്വാസം , ആചാരം എല്ലാം തന്നെ ഒരു ആഗോള സഭയിൽ നിന്നും വന്നതാണെന്നും ആ ആഗോള സഭയോട് ചേർന്ന് എന്നും നിൽക്കണമെന്നും ആഗ്രഹിക്കുന്നു..                                                

ഇനി ഈ രണ്ടു കുട്ടരുടെയും വിശ്വാസ പാരമ്പര്യം എന്താണ് എന്ന് നോക്കാം. മെത്രാൻ കക്ഷി കൂട്ടരുടെ ചരിത്രം പരിശോധിച്ചാൽ മാർത്തോമാ ശ്ലീഹ AD 52 ൽ മലങ്കരയിൽ സഭ സ്ഥാപിച്ചു. അതിനു ശേഷം തിഗ്രീസിൽ നിന്നും കിഴക്കിന്റ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ചു (ഇത് സ്ഥാപിക്കാൻ സ്ഥാനം നഷ്ടപെട്ടിരുന്ന ഒരു പാത്രിയർക്കീസ് വേണ്ടി വന്നു എന്നതാണ് ഏറെ വിചിത്രം ) അങ്ങനെ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സഭ ആയി മലങ്കര ഓർത്തഡോക്സ് സഭ മാറി എന്നും കരുതുന്നു. ആരുടെയും ആശ്രയം വേണ്ടാത്ത എല്ലാം തികഞ്ഞ സ്വതന്ത്ര സഭ. 

ഇനി യാക്കോബായ സഭയെ നോക്കാം . അവർ വിശ്വസിക്കുന്നത് പരിശുദ്ധ പത്രോസ് ശ്ലീഹ AD 37 ൽ  സഭ സ്ഥാപിച്ചു എന്നും ആ സഭയുടെ പിന്തുടർച്ചയിലൂടെ മലങ്കരയിൽ വിശ്വാസ പാരമ്പര്യം ലഭിച്ചെന്നും വിശ്വസിക്കുന്നു.  അതായത് ഈ രണ്ടു കൂട്ടരും പൊതുവായി  യേശുവിലാണ് വിശ്വസിക്കുന്നതെങ്കിലും യേശുവിലുള്ള വിശ്വാസത്തിന്റെ വഴി രണ്ടാണ്. ഇങ്ങിനെ രണ്ടു വഴിയിൽ കൂടെ സഞ്ചരിക്കുന്ന രണ്ടു കുട്ടരെയാണ് ഒരു കൂട്ടം സമാധാന കാംക്ഷികൾ ഒരു പൈതൃകം ആണ് എന്ന് പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നത്,  100 വർഷത്തിലേറെയായി  ശത്രുതയുടെയും വെറുപ്പിന്റെയും സുവിശേഷം തമ്മിൽ പറഞ്ഞവർ ഇന്ന് സഹോദരന്മാരാണെന്നും ഒന്നിക്കണമെന്നും പറയുമ്പോൾ അതിൽ എല്ലാവരും മനസിലാക്കേണ്ടത്  ഈ വസ്തുതകളാണ്.

കുടുംബങ്ങളിൽ സഹോദരന്മാർ വിവാഹം കഴിയുമ്പോൾ തമ്മിൽ സ്നേഹമില്ലായ്മ കണ്ടു വന്നാൽ അവരെ രണ്ടു ഭവനത്തിൽ ആക്കി മാറ്റി കുടുംബത്തിൽ സമാധാനം കൊണ്ട് വരാനാണ് പഴയ കാരണവന്മാർ ശ്രമിച്ചിട്ടുള്ളത് . ഈ രണ്ടു കുട്ടർ എന്നല്ല മനുഷ്യകുലം ഒന്നാകെ യേശു ക്രിസ്തുവിന്റെ സ്നേഹത്തിൽ ഒന്നാണ്, എന്നാൽ. ഒന്നിച്ചു ഒരു വീട്ടിൽ കിടന്ന് അടി ഉണ്ടാക്കുന്നതിലുപരിയായി രണ്ടു ഭവനത്തിൽ ആയി രണ്ടു കുടുംബ നാഥന്മാരായി , മക്കളായി സന്തോഷമായി ജീവിക്കുന്നത് എത്ര മനോഹരമാണ്. ഒരു കുട്ടർ ചതിച്ചവരും മറ്റൊരു കുട്ടർ ചതിവിൽ പെട്ടവരും ആകുമ്പോൾ മുറിവുകൾ ഉണങ്ങുമോ??  നീ ഇടത്തോട്ട് എങ്കിൽ ഞാൻ വലത്തോട്ട് എന്ന് പറഞ്ഞു വേർ പിരിഞ്ഞ വലിയ ഒരു മാതൃക (അബ്രഹാം ലോത്ത് ) മുന്നിൽ ഉള്ളപ്പോൾ ആ മാതൃക ഉൾക്കൊള്ളുന്നതായിരിക്കും സഹോദര്യ സ്നേഹത്തിൽ മുന്നോട്ട് പോകുന്നതിന് ഏറ്റവും അഭികാമ്യം....                      

കായീനും, ഹാബേലും ജന്മം കൊണ്ട് സഹോദരങ്ങളായിരുന്നു ഹാബേലിന്റെ ബലിയിൽ ദൈവം പ്രസാദിച്ചപ്പോൾ കായീന് ഹാബേലിനോട് അസൂയ ആയി, സ്നേഹപുർവ്വം അനുജനെ വിളിച്ചു വയലിൽ കൊണ്ട് പോയി കൊന്നു കളഞ്ഞു. ശത്രു തന്നെ പോലെ തന്നെ ശക്തനാകുന്നെങ്കിൽ അവനെ കീഴ്പ്പെടുത്താനുള്ള മാർഗം ചതി മാത്രം ആകുന്നു." സഹോദരാ നമുക്ക് വയലിൽ പോകാം" എന്ന് കായീൻ സ്നേഹത്തോടെ വിളിച്ചപ്പോൾ നിഷ്കളങ്കനായ ഹാബെലിനു മനസിലായില്ല അത് ചതി ആയിരുന്നു എന്ന്, ഈ നൂറ്റാണ്ടിലും സ്നേഹത്തോടെ ഉള്ള വിളികൾ മുഴങ്ങി കേൾക്കുന്നു "വരൂ സഹോദരാ നമുക്ക് വയലിൽ പോകാം......... "  ഒന്നിക്കുക എന്നാൽ ഒരു നിയമത്തിന്റെ കീഴിൽ ഒന്നിക്കുക എന്നല്ല മറിച്ചു യേശുവിന്റെ സ്നേഹത്തിൽ പരസ്പരം വിട്ടുകൊടുത്തു കൊണ്ട് ഒന്നിക്കുക എന്നതാണ്. ഇരു വിഭാഗത്തിൽ പെട്ടവർക്കും അതിനു കഴിയട്ടെ എന്നതിൽ ഉപരി വിജയികൾക്ക് അതിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു  എല്ലാവരിലും ദൈവ സ്നേഹം വന്നു നിറയട്ടെ 🙏🙏🙏❤️❤️❤️  (Joshua kurian)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ