2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

മെത്രാന്മാർ ഈ ഭുമിയിലാണ് ജീവിക്കുന്നത്. അവർക്കും രാഷ്ട്രീയ നിലപാടുകളുണ്ടാകാം.

ഗീവറുഗീസ് മോർ കൂറീലോസ് സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളിൽ നടത്തുന്ന പ്രതികരണങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചു പുരോഹിതർക്ക് രാഷ്ട്രീയമാകാമോ എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. 
മെത്രാന്മാർ ഈ ഭുമിയിലാണ് ജീവിക്കുന്നത്. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെക്കുറിച്ചുള്ള ചിന്തയും , നിലപാടുമാണ്. ചിന്താപരമായ സ്വാതന്ത്ര്യം ആർക്കും അടിയറ വക്കാതെ സ്വന്തം നിലപാട് സ്വീകരിക്കാനുള്ള അവകാശം ഉപേക്ഷിക്കണമെന്ന് ഉത്തരവിടാൻ ആർക്കാണ് അധികാരം. ? 
പരാന്നലോകത്തെ കുറിച്ച് മാത്രം ചിന്തച്ച് അരമനയിൽ ഒതുങ്ങേണ്ടവരാകരുത് മെത്രാന്മാർ. രാജാക്കന്മാരുടെ മുഖത്തു നോക്കി നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്ന പ്രവാചകന്മാർ ബൈബിളിൽ പഴയ നിയമകാലത്തുണ്ടായിരുന്നു. ദാവീദ് രാജാവിനെ വിമർശിച്ച നാഥാൻ പ്രവാചകനും , ഹേറോദാവിനെ രൂക്ഷമായി വിമർശിച്ച യോഹന്നാൻ സ്നാപകനും പഴയ നിയമ കാലത്തെ രാഷ്ട്രീയ വിമർശകർ ആയിരുന്നു.
മോർ കൂറീലോസിന്റെ നിലപാടിനോട് നിങ്ങൾക്ക് വിയോജിക്കാം. വസ്തു നിഷ്ഠ വിമർശനങ്ങളും നല്ലതാണ്. ചുറ്റുപാടുള്ള പ്രശ്നങ്ങളോട്  ധീരതയോടെ പ്രതികരിക്കുന്ന മോർ കൂറീലോസിൽ  ഇറാക്കിൽ അമേരിക്ക നടത്തിയ ആക്രമത്തെ അപലപിച്ച സഖാ പ്രഥമൻ പാത്രിയർക്കീസിനേ ഞാൻ കാണുന്നു. സിറിയയെ നാമാവശേഷമാക്കാൻ ഇസ്ളാം തീവ്രവാദികളെ ആയുധമണിയിച്ച അമേരിക്കൻ നയത്തെ വിമർശിച്ച ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയെയും ഞാൻ കാണുന്നു. ഉത്തരവാദത്ത പ്രക്ഷോഭണം കൊടുമ്പിരി കൊള്ളുമ്പോൾ മർദ്ദകവീരനായ സർ സിപിക്ക് മംഗള പത്രം നൽകാതെ വേറിട്ട നിലപാട് സ്വീകരിച്ച മോർ മീഖായേൽ ദിവന്നാസിയോസിന്റെ പിന്മുറക്കാരനാണ് ഈ മെത്രാപ്പോലീത്ത. മോർ കൂറീലോസ് തന്റെ രാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാൻ  ആരാധനാലയമോ , ഇടയ ലേഖനമോ ഉപയോഗിച്ചെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. അതില്ലാത്തിടത്തോളം കാലം മോർ കൂറീലോസിനെ വെറുതെ വിടുന്നതാണ് നന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ