2022 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ED starts money laundering probe against Syro-Malabar Church head Cardinal George Alencherry in land deal case

The Enforcement Directorate (ED) has launched a money-laundering probe against Cardinal George Alencherry, Major Archbishop of the Syro-Malabar Church, in a case related to a series of land deals executed by the archdiocese to settle a loan of Rs Rs.58.2 Crores obtained from South Indian Bank.

The deals are all about selling 3.06 acres of land under possession of Ernakulam-Angamaly archdiocese in Kochi district of Kerala. The land sold between April 2013-March 2018 was expected to fetch Rs 27 Crores to the archdiocese but it could get only Rs 9 Crores. The property situated near Bharat Mata College at Thrikkakkara was sold to a real-estate broker Saju Varghese Kunnel. 

The ED has registered an ECIR (equivalent to FIR) based on an already existing FIR registered by the local police. The agency is learned to have summoned Joshy Varghese for his appearance on October 28 to record his statement, who is among the complainants in the case.

The ED is probing whether money laundering was involved in the deal. The ED has concrete grounds to launch the probe which will further bring serious problems for George Alencherry who is also the head of Ernakulam-Angamaly Archdiocese.

The Income-Tax Department had slapped a fine of Rs 3.5 crore as the probe revealed that while executing the deals, the diocese showed the price of land much lower than the existing market rate.

The ED has decided to take up the probe after the Kerala High Court on August 12 dismissed all seven petitions filed by Cardinal Alencherry seeking to quash the cases. George Alencherry, who is considered the most powerful religious head in South India, tried his best by using his influences and fought prolonged legal battles to save his skin.

It was Joshy Varghese who had filed a complaint in 2018 before the Judicial First Class Magistrate, Kakkanad alleging commission of offences under Section 120 B, 406, 409, 418, 420, 423, 465, 467, 468 and 34 IPC against George Alencherry and another. The lower court took cognizance of the offence under Section 120 B, 406, 423 and 34 of IPC.

The Syro-Malabar Catholic Church is one of the 22 Eastern Catholic Churches under Rome and it is said to have around 55 lakh followers. The scandal triggered unrest among priests of the archdiocese. Even the internal inquiry by the church in this matter had revealed gross criminal misconduct by Alencherry and other church officials. 

https://www.opindia.com/2021/10/ed-starts-money-laundering-probe-against-cardinal-george-alencherry/

2022 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

Pinarayi revives renaissance forum

Chief Minister Pinarayi Vijayan on Thursday sought to revive the arguably moribund Navodhana Samrakshana Samithi (Renaissance Protection Forum), comprising majorly Hindu social organisations, as a political counter to what he described as the religious Right’s threat to progressive, secular and democratic traditions enshrined in the Constitution.

Inaugurating the samathi’s meeting, Mr. Vijayan said the Constitution traces its roots to the renaissance credo embraced by social reformers in the early 18th century.

The previous Left Democratic Front (LDF) administration had mustered people under the samathi’s banner to counter the Sangh Parivar-led agitation against implementing the Supreme Court order that allowed women of all age groups to worship at the Sabarimala Ayyappa temple in 2019.

The government nominated Sree Narayana Dharma Paripalana (SNDP) Yogam general secretary Vellappally Natesan and Kerala Pulayar Mahasabha leader Punnala Sreekumar as chairman and convener respectively.

The samathi shot into the political limelight when it attempted to muster social support against the “Save Sabarimala” campaign by organising a ‘620-km women’s wall’ across Kerala during the apogee of the row in 2019. Soon, at least 50 Hindu social organisations quit the samathi citing an ‘overwhelmingly backward caste tilt’. The initial enthusiasm, it appeared, had petered out.

The reconvening of the samathi at the government’s behest on Thursday was also not without controversy. At a press conference, Mr. Natesan accused former Minister K. T. Jaleel of lobbying for the appointment of a Muslim community member as Vice Chancellor of Sree Narayana Guru Open University. He said the ‘Save Sabarimala’ campaign was futile. Mr. Natesan said communal polarisation in Kerala was deepening. “One cannot blame the BJP alone,” he said.

The samathi appointed M. K. Somaprasad, ex-MP, as its convener after Mr. Sreekumar exited claiming lack of time 

2022 ഓഗസ്റ്റ് 3, ബുധനാഴ്‌ച

എറണാകുളം - അങ്കമാലി വിവാദ ഭൂമി ഇടപാട്. സർക്കാർ സത്യവാങ്മൂലം തെറ്റ്.

#സുപ്രീംകോടതിയിൽ_ഇടതുസർക്കാർവക_'കള്ളവാങ്മൂലം!'

കേരളത്തിലെ നെറികെട്ട കത്തോലിക്കാ നേതൃത്വവും ഇടതു ഭരണ നേതൃത്വവും കൈകോർത്തു പിടിച്ച് സത്യത്തിൻ്റെയും നീതിയുടെയും കഴുത്തു ഞെരിക്കുന്ന കാഴ്ചയാണ്, എറണാകുളം ഭൂമിയിടപാടു കേസിൽ കർദ്ദിനാൾ ആലഞ്ചേരിക്ക് ക്ലീൻ ചിട്ട് നൽകിക്കൊണ്ട്, പിണറായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന 'കള്ളവാങ്മൂല'ത്തിലൂടെ നാം കാണുന്നത്. ഈ ഭൂമിയിടപാടിൽ വിവിധ അന്വേഷണ ഏജൻസികളും ഗവൺമെൻറ് ഡിപ്പാർട്ടുമെൻറുകൾ തന്നെയും കണ്ടെത്തിയ തട്ടിപ്പുകളും തെറ്റായ നടപടിക്രമങ്ങളുമൊന്നും കണ്ടില്ലെന്ന് നടിച്ച് കൊടുത്തിരിക്കുന്ന ഈ അസത്യവാങ്മൂലം, ഗവൺമെൻറിൻ്റെ നഗ്നമായ മതപ്രീണനനയം തുറന്നു കാട്ടാൻ പോരുന്നതാണ്. സത്യത്തോടും നീതിയോടും മതനിരപേക്ഷതയോടും കൂറുള്ള ആരും പിണറായി ഗവൺമെൻ്റിൻ്റെ ഈ വെള്ളപൂശലിനെ അംഗീകരിക്കുമെന്നു തോന്നുന്നില്ല.

രാഷ്ട്രീയ നേതൃത്വവും മതപൗരോഹിത്യവും ചേർന്നുള്ള അവിഹിതവേഴ്ചകൾ എക്കാലവും  പ്രസവിച്ചിട്ടുള്ളത് മനുഷ്യത്വരഹിതമായ ഇരുണ്ട കാലഘട്ടങ്ങളെയാണെന്ന് ചരിത്രം നമുക്കു കാട്ടിത്തരുന്നുണ്ട്. അധികാരത്തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട കേരളത്തിലെ മതനേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ചേർന്ന് കേരളസമൂഹത്തെ നയിക്കുന്നത് അന്ധകാര ഗർത്തത്തിലേക്കാണോ എന്ന് നാം സംശയിക്കണം.

കേരളസർക്കാറിനു വേണ്ടി അണ്ടർ സെക്രട്ടറി സേവ്യർ കെ. കെ സുപ്രീംകോടതിയിൽ കൊടുത്തിരിക്കുന്ന 'സത്യവാങ്മൂലം', ഈ ഭൂമിയിടപാട് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെയും കേരളസർക്കാരിൻ്റെ തന്നെയും പല കണ്ടെത്തലുകളെയും നടപടികളെയും പ്രകടമായിത്തന്നെ നിരാകരിക്കുന്നതാണ് എന്ന വസ്തുത പൊതുസമൂഹത്തിന് അറിവുള്ളതാണ്. അതായത്, ഇവിടുത്തെ പൗരസമൂഹത്തിൻ്റെ സാമാന്യ യുക്തിയെയും അറിവിനെയും അപഹസിക്കുന്ന തരത്തിൽ, സത്യം മറച്ചുപിടിച്ചുള്ള ഒരു വ്യാജ സത്യവാങ്മൂലമാണ്, രാജ്യത്തിൻ്റെ പരമോന്നത കോടതിയിൽ കേരളത്തിലെ ജനാധിപത്യ ഗവൺമെൻറ് നൽകിയിരിക്കുന്നത്! 'സത്യമേവ ജയതേ!' എന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചുനിൽക്കുന്ന ഇന്ത്യയുടെ ആത്മാവിനേറ്റ കടുത്ത പ്രഹരമായി മാത്രമേ ഈ നടപടിയെ കാണാനാകൂ.

ഈ സത്യവാങ്മൂലം വായിച്ചാൽ, കേരള ഗവൺമെൻറ് അധികാരത്തിലേറിയത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ, അതോ കാനോൻ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണോ എന്ന് ആരും സംശയിച്ചുപോകും. കാരണം, 

“മറ്റൂരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനു വായ്പയെടുത്തതുമായും, വായ്പ തിരിച്ചടയ്ക്കുന്നതിനു ഭൂമി വിറ്റതുമായും ബന്ധപ്പെട്ട്, രൂപതയുടെ ചട്ടങ്ങളും കാനൻ നിയമങ്ങളും അനുശാസിക്കുന്ന തരത്തിൽ ചർച്ചകൾ നടത്തി തീരുമാനങ്ങളിലെത്തുകയും  ആയത് മിനുട്‌സിൽ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി” എന്നതാണ് ഈ സർക്കാർ സത്യവാങ്മൂലത്തിൻ്റെ കാതൽ (കാണുക: പേജ്,....). മാർ ആലഞ്ചേരി ഒരു മീറ്റിങ്ങിൽ ആഗ്രഹിച്ചു പ്രസംഗിച്ചതുപോലെ, അദ്ദേഹത്തിനു കീഴിൽ ഒരു മെത്രാനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി എന്നുവേണം കരുതാൻ. എത്ര അഴിമതി കാട്ടിയാലും മെത്രാനാണെങ്കിൽ, അവർക്കൊപ്പമാണ് താൻ എന്ന സന്ദേശം, ബിഷപ്പ് അറയ്ക്കൽ, സി.എസ്.ഐ മോഡറേറ്റർ ധർമരാജ് റസാലം, ബിഷപ്പ് കെ പി യോഹന്നാൻ, ഫ്രാങ്കോ മുളയ്ക്കൽ മുതലായവരുമായുള്ള ചങ്ങാത്തത്തിലൂടെ അദ്ദേഹം കേരളസമൂഹത്തിന് നേരത്തെതന്നെ നൽകിയിട്ടുണ്ടല്ലോ.

ഭരണഘടനയുടെ ഇരുപത്തിയാറാം അനുച്ഛേദ പ്രകാരം, സഭാ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാൻ ഒരു നിയമ നിർമ്മാണം (ചർച്ച് ആക്ട്) നടത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയും അതാവശ്യപ്പെട്ടും രണ്ടു ലക്ഷത്തോളം പേർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിധ്വനിച്ച ശക്തമായ ജനസ്വരത്തിനെതിരെ ചെവി കൊട്ടിയടച്ചുകൊണ്ട്, ഏതാനും മെത്രാന്മാരുടെ വാക്കു കേട്ട് ഒരു ചർച്ചയ്ക്കു പോലും അവസരം നൽകാതെ, വളരെ നിസ്സാരമായ ഒരു കാര്യത്തിൽ തീരുമാനം അറിയിക്കുന്നതു പോലെ, 'ചർച്ച് ആക്ട് നടപ്പാക്കാൻ ഗവൺമെൻറ് ഉദ്ദേശിക്കുന്നില്ല' എന്ന് ബന്ധപ്പെട്ട ചർച്ച് ആക്ട് പ്രസ്ഥാനങ്ങൾക്ക് ഓരോ കത്തിട്ടു കൊണ്ട് മെത്രാന്മാരുടെ പ്രശ്നം എളുപ്പത്തിൽ പരിഹരിച്ചു കൊടുത്ത അധികാരിയുമാണ് അദ്ദേഹം. അങ്ങനെ, തനിക്ക് ഇന്ത്യയുടെ ഭരണഘടനയോട് ഉള്ളതിനെക്കാൾ പ്രതിബദ്ധത, പുരോഹിത-മെത്രാൻ നിർമ്മിത സഭാ നിയമങ്ങളോടും വത്തിക്കാൻ മതരാഷ്ട്രത്തിൻ്റെ കാനോൻ നിയമത്തോടുമാണെന്നും, ഇവിടുത്തെ ക്രൈസ്തവ സമൂഹത്തോട് ഉള്ളതിനേക്കാൾ പ്രതിപത്തി അവരുടെ യാതൊരു പ്രാതിനിധ്യവും അവകാശ പ്പെടാനാവാത്ത മെത്രാന്മാരോടാണെന്നും പ്രവൃത്തികൾ കൊണ്ട് തെളിയിച്ചിട്ടുള്ള ഒരു അധികാരിയിൽ നിന്ന് ഇത്തരമൊരു കാനോൻ നിയമാധിഷ്ഠിത കള്ളവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടതിൽ അത്ഭുതത്തിനവകാശമില്ല.

രാഷ്ട്രത്തിൻ്റെ ഭരണഘടനയെപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും ഈ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു നടന്ന ആധികാരിക നടപടികൾക്കെതിരെ കണ്ണടയ്ക്കാൻ കഴിയുന്നതെങ്ങനെ? ഇൻകം ടാക്സ് വകുപ്പ് കണ്ടെത്തിയ ഫണ്ട് ദുരുപയോഗം, കള്ളപ്പണ ഇടപാട്, റിയൽ എസ്റ്റേറ്റ് ഇടപാട് മുതലായവയും അതിൻ്റെ പേരിൽ ആറ് കോടിയോളം രൂപ പിഴയിട്ട നടപടിയും കണ്ടില്ലെന്ന് നടിക്കാൻ ഒരു സർക്കാരിന് എങ്ങനെ കഴിയുന്നു? തൃക്കാക്കരയിൽ വിറ്റ ചില പ്ളോട്ടുകൾ ശരിയായ രജിസ്ട്രേഷനുള്ളവ ആയിരുന്നില്ലെന്ന് കേരള ഗവൺമെൻ്റിൻ്റെ കീഴിലുള്ള തഹസീൽദാരും വില്ലേജ് ഓഫീസറും വെളിപ്പെടുത്തിയത് എന്തേ  കാണാതെ പോയി? 1992-ൽ മാത്രം എറണാകുളം- അങ്കമാലി എന്ന് പേരുമാറ്റമുണ്ടായ രൂപതയിലെ ചില സ്ഥലങ്ങളുടെ പഴയ മൂലാധാരങ്ങളിൽ, എറണാകുളം-അങ്കമാലി എന്നു കാണുന്നതിൽ നിന്ന് അത് പിന്നീടുണ്ടാക്കിയ വ്യാജ ആധാരമാണെന്ന് തെളിഞ്ഞതാണെന്ന വസ്തുതയും, അസി. കമ്മീഷണർ ഓഫ് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കാണാതെ പോയി! ദേവികുളത്ത് വാങ്ങിയ സ്ഥലത്തിൻ്റെ വില രേഖ പ്രകാരം 1.16 കോടി! ഭൂമിയുടെ ഉടമസ്ഥനു ലഭിച്ചത് 3 കോടി! ഇവിടെ നടന്ന കള്ളപ്പണ ഇടപാടും കാണാതെ പോയി. 

ഇങ്ങനെ, എല്ലാം ശരിയായിരുന്നു എന്നുറപ്പിച്ച് ഇത്തരത്തിലൊരു സത്യവാങ്മൂലം, അതും സുപ്രീം കോടതിയിൽ, കൊടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവർ,
ഈ വിഷയം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഒന്ന് നോക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു. സർക്കാരിനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ എന്തു കൊണ്ട്, ഭൂമി വിവാദത്തിൻ്റെ തുടക്കത്തിൽ സീറോ-മലബാർ സിനഡു തന്നെ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് പ്രസിഡണ്ടായി നിയോഗിച്ച കമ്മീഷൻ്റെ, കർദ്ദിനാൾ ആലഞ്ചേരി കുറ്റക്കാരനാണെന്ന കണ്ടെത്തൽ ശ്രദ്ധിച്ചില്ല? ആലഞ്ചേരിയെ അതിരൂപതയുടെ മുഴുവൻ അധികാരങ്ങളിൽ നിന്നും വത്തിക്കാൻ മാറ്റിനിർത്തിയത്, അദ്ദേഹം കുറ്റക്കാരനാണെന്ന  കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ പോലും, കാനോൻ നിയമത്തെ ആരാധ്യമായി കാണുന്ന കേരളസർക്കാർ തയ്യാറാകാഞ്ഞത് എന്തേ? അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ നിയോഗിച്ചിരുന്ന ഇഞ്ചോടി കമ്മീഷനും ആലഞ്ചേരിയെ കുറ്റ വിമുക്തനാക്കിയിട്ടില്ല എന്ന വസ്തുതയ്ക്കു നേരെയും സത്യവാങ്മൂല നിർമ്മാതാക്കൾ കണ്ണടച്ചു. 2019 മാർച്ചിൽ പുറത്തുവിട്ട, KPMG റിപ്പോർട്ട് ഒന്നു മറിച്ചു നോക്കാൻ പോലും സത്യവാങ്മൂലം മെനഞ്ഞ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിൽ, ആലഞ്ചേരി നേതൃത്വം കൊടുത്തു നടത്തിയ ഭൂമിയിടപാടിൽ കാനോൻ നിയമ വകുപ്പുകളെ മറികടന്നുള്ള നിരവധി ഇടപാടുകളെ കുറിച്ച് അക്കമിട്ട് പറയുന്നുണ്ട്. ഉദാഹരണത്തിന്, പ്രസ്തുത റിപ്പോർട്ടിൻ്റെ പതിനഞ്ചാം പേജിൽ ഇങ്ങനെ കാണാം: “ഫിനാൻസ് കൗൺസിലിൻ്റെയും കൺസൾട്ടേറ്റീവ് ഫോറത്തിൻ്റെയും മിനിറ്റ്സിനെ കുറിച്ചുള്ള ഞങ്ങളുടെ ചർച്ചകളുടെയും വിലയിരുത്തുകളുടെയും അടിസ്ഥാനത്തിൽ കാണപ്പെടുന്നത്, ഭൂമിയുടെ വാങ്ങലുകളും വിൽപനകളും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ചർച്ചകൾ നടത്തിയോ അതിൻ്റേതായ വേദികളിൽ വേണ്ടതു പോലെ പര്യാലോചന നടത്തിയോ അല്ല എടുത്തിട്ടുള്ളത് എന്നാണ്...." കൂടാതെ, "...വിൽപനക്കാരായ മൂപ്പൻ കുടുംബവും അതിരൂപതയും തമ്മിലുള്ള കരാറുകളുടെ അവലോകനത്തിൽ നിന്ന്, ഫിനാൻസ് കൗൺസിൽ സ്ഥലം വാങ്ങാൻ തീരുമാനമെടുത്തതിനു വളരെ മുമ്പേ തന്നെ, 4.01 കോടി രൂപാ അഡ്വാൻസ് നൽകിയിരുന്നതായി കണ്ടു" എന്നും, അതിൽ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപാ കറൻസിയായാണ് നൽകിയതെന്നും ഈ റിപ്പോർട്ടിലുണ്ട്. നേരത്തെ തന്നെ കച്ചവടം ഉറപ്പിച്ച് എഗ്രിമെൻ്റെഴുതി അഡ്വാൻസ് കൊടുത്തതിനു ശേഷം നടത്തുന്ന ഫിനാൻസ് കൗൺസിൽ യോഗത്തിന് എന്തർത്ഥമാണുള്ളത്?
സത്യവാങ്മൂലത്തിൽ തുകകൾ മുഴുവൻ അതിരൂപതയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു എന്ന സത്യവാങ് പരാമർശവും കള്ളമാണെന്ന് കമ്മീഷൻ റിപ്പോർട്ടിലെ ഈ പരാമർശത്തിൽ നിന്നു തെളിയുന്നുണ്ടല്ലോ. കമ്മീഷൻ്റെ മറ്റൊരു കണ്ടെത്തൽ കൂടി കാണുക: "50 കോടി രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് മേജർ ആർച്ച് ബിഷപ്പിന്റെയും മെത്രാൻ സിനഡിന്റെയും സമ്മതം ആവശ്യമാണ് എന്ന സഭാ നിയമം അവഗണിച്ച്, സിനഡിന്റെ അംഗീകാരം നേടാതെയാണ്, മൊത്തം 59.91 കോടി രൂപ പർച്ചേസ് മൂല്യമുള്ള മറ്റൂർ ഭൂമിയിടപാട് നടത്തിയത്‌ " എന്നതാണത്. മാത്രമല്ല, അക്കാര്യത്തിൽ തെറ്റു സംഭവിച്ചെന്ന് കർദ്ദിനാൾ ആലഞ്ചേരി രേഖാമൂലം കുറ്റസമ്മതം നടത്തിയതായും KPMG കമ്മീഷൻ റിപ്പോർട്ടിലുണ്ട്.... ഇങ്ങനെ, ആലഞ്ചേരി നടത്തിയ ഭൂമിയിടപാടുകളിൽ നിരവധിയായ കാനോൻ നിയമ ലംഘനങ്ങളുണ്ടായിട്ടുണ്ട് എന്നിരിക്കെയാണ്, കാനോൻ നിയമപരമായി എല്ലാം ശരിയാണ് എന്ന മട്ടിൽ കേരളസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത് എന്നോർക്കുക. 

ഇങ്ങനെ, ഭരണഘടനാപരമായി മാത്രമല്ല, കാനോൻ നിയമപ്രകാരവും തെറ്റായ പല നടപടികളും ഈ ഭൂമിയിടപാടിൽ ഉണ്ടായതൊന്നും  കണക്കിലെടുക്കാതെ തികഞ്ഞ ലാഘവബുദ്ധിയോടെ, മാർ ആലഞ്ചേരിക്ക് എങ്ങനെയും നിയമസംരക്ഷണം നൽകണം എന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തി തയ്യാറാക്കിയതാണ് ഈ 'സത്യവാങ്മൂലം' എന്നു മാത്രമേ സത്യബോധമുള്ള ആർക്കും കരുതാനാവൂ. ഇത്തരമൊരു അസത്യവാങ്മൂലം സുപ്രീംകോടതിക്ക് നൽകിയ ഈ സർക്കാർ, ഇവിടുത്തെ പ്രബുദ്ധമായ ക്രൈസ്തവസമൂഹത്തിനു മാത്രമല്ല, പൊതുസമൂഹത്തിനും അപമാനമായിരിക്കുകയാണ്.

ജനങ്ങളോടും ഭരണഘടനയോടും ഉത്തരവാദിത്വം പുലർത്തേണ്ട രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും സർക്കാരും നിലവിലുള്ള പുരോഹിതാധികാരികളോടും അവരുടെ മതനിയമങ്ങളോടും വിധേയത്വം പുലർത്തുന്നുവെന്നത് ഇന്നിൻ്റെ ഒരു യാഥാർത്ഥ്യമാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലഞ്ചേരിക്കേസിൽ കേരളസർക്കാർ നൽകിയിരിക്കുന്ന ഈ കള്ളവാങ്മൂലം.  അത് ഓരോ മതസമൂഹത്തിലും, പ്രത്യേകിച്ച് ന്യൂനപക്ഷ മതസമൂഹങ്ങളിൽ, ഇന്ന് വളർന്നുവരുന്ന പുരോഹിതജന്മിത്വത്തെ പ്രീണിപ്പിക്കലാണ്; വിശ്വാസിസമൂഹത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിരാകരിക്കാലാണ്. അതുകൊണ്ടു തന്നെ അത് നെറികേടാണ്; അങ്ങേയറ്റം അപലപനീയമാണ്. ഒരു മതേതര ജനാധിപത്യ സർക്കാർ ഒരുകാലത്തും അനുവർത്തിക്കാൻ പാടില്ലാത്ത കാര്യമാണ്.

ഒരു കാലത്ത് ജന്മിത്വത്തിനും പൗരോഹിത്യത്തിനും എതിരെ പോരാടി കേരള ജനതയുടെ മനം കവർന്ന്, അവരുടെ നവോത്ഥാന പ്രതീക്ഷകൾക്കും കർമ്മോത്സുകതയ്ക്കും ശക്തിപകർന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ച് ഈ കള്ളവാങ്മൂലം ആ പ്രസ്ഥാനത്തിനു തന്നെ എതിർ സാക്ഷ്യമായിരിക്കുന്നു. 
- ജോർജ് മൂലേച്ചാലിൽ, 
എഡിറ്റർ, സത്യജ്വാല(by KCRM).

2022 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

Coveting wealth and possessions blind us to the ‘true goods of life,’ Pope Francis says

A day after returning to Rome from his weeklong trip to Canada, Pope Francis on Sunday reflected on the dangers of coveting wealth and possessions.

In Sunday’s Gospel, Jesus responds to a man who wants his brother to share his inheritance with him. “Take care to guard against all greed,” Jesus tells the crowd, “for though one may be rich, one’s life does not consist of possessions” (Lk. 12:15).

The Holy Father noted that rather than entering into the details of the man’s situation, he “goes to the root of the divisions caused by the possession of things”: covetousness.

“What is covetousness? It is the unbridled greed for possessions, always desiring to be rich,” the pope said, speaking to pilgrims in St. Peter’s Square before the weekly recitation of the Angelus.

“This is an illness that destroys people, because the hunger for possessions creates an addiction. Above all, those who have a lot are never content, they always want more, and only for themselves. But this way, the person is no longer free: he or she is attached to, a slave, of what paradoxically was meant to serve them so as to live freely and serenely,” Pope Francis warned.

“Rather than being served by money, the person becomes a servant of money.”

The pope identified covetousness as a “dangerous illness for society as well,” pointing to the greed that fuels wars and in particular the “scandal” of the arms trade.

“And so, let us try to ask ourselves: Where am I at with my detachment from possessions, from wealth?” the pope asked. “Do I complain about what I lack, or do I know how to be content with what I have? In the name of money or opportunity, am I tempted to sacrifice relationships and sacrifice time with others? And yet again, does it happen that I sacrifice legality and honesty on the altar of covetousness?” 

Pope Francis reflected on the dangers of coveting wealth and possessions during his Angelus reflection in St. Peter's Square in Rome on July 31, 2022. Vatican Media

The pope next shifted to focus on the “richness” of God. 

“And so, we might think, so, no one should desire to get rich? Certainly, you can; rather, it is right to want it. It is beautiful to become rich, but rich according to God! God is the richest of anyone,” he said.

“He is rich in compassion, in mercy. His riches do not impoverish anyone, do not create quarrels and divisions. It is a richness that knows how to give, to distribute, to share. Brothers and sisters, accumulating material goods is not enough to live well, for Jesus says also that life does not consist in what one possesses (see Lk 12:15). It depends, instead, on good relationships – with God, with others, and even with those who have less.”

The pope continued: “So, let us ask ourselves: For myself, how do I want to get rich? Do I want to get rich according to God or according to my covetousness? And, returning to the topic of inheritance, what legacy do I want to leave? Money in the bank, material things, or happy people around me, good works that are not forgotten, people that I have helped to grow and mature?”

Pope Francis concluded by asking Our Lady, who shared in God’s riches, to “help us understand what the true goods of life are, the ones that last forever.”

Following his reflection, the pope thanked all those who assisted him on his trip to Canada, while assuring those suffering from the war in Ukraine that they remain in his prayers.

"Also, during this journey, I did not cease praying for the suffering and battered Ukrainian people, asking God to free them from the scourge of war," Pope Francis said.

"If one looked at what is happening objectively, considering the harm that war brings every day to those people, and even to the entire world, the only reasonable thing to do would be to stop and negotiate," he added. "May wisdom inspire concrete steps toward peace." 

https://www.catholicnewsagency.com/news/251926/coveting-wealth-and-possessions-can-blind-us-to-the-true-goods-of-life-pope-francis-says

വിമോചനസമരത്തിന്റെ 
ബാക്കിപത്രം - എം എ ബേബി എഴുതുന്നു

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ ആദ്യ സർക്കാരിനെ പിരിച്ചു വിട്ടതിന്റെ അറുപത്തിമൂന്നാം വാർഷിക വേളയാണിത്‌. വിമോചന സമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെ തുടർന്ന് 1959 ജൂലൈ 31നാണ്  ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്‌റു സർക്കാർ പിരിച്ചു വിട്ടത്. കേരള സമൂഹത്തെ ഇത്രയേറെ പിന്നോട്ടടിപ്പിച്ച മറ്റൊരു സംഭവം ഇല്ല.

കേരള സമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യ ബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസ രംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ആ സർക്കാർ നടത്തിയ ഐതിഹാസിക പ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിന്റെ വ്യവസായവൽക്കരണം, അധികാരവി കേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്‌കാരം ഇവയ്‌ക്കൊക്കെ തുടക്കം കുറിച്ച് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസംമാത്രം നീണ്ടു നിന്ന അന്നത്തെ സർക്കാരായിരുന്നു.

പക്ഷേ, ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമടക്കമുള്ള കാര്യങ്ങളിൽ തുടർന്നു വന്ന കോൺഗ്രസ് സർക്കാരുകളുടെ ഭാഗത്തു നിന്ന് ഇടങ്കോലിടൽ തടസ്സങ്ങളുണ്ടായത് കേരള സമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാന കാരണം വിമോചന സമരമാണ് 

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാര ഇല്ലായ്മയ്‌ക്കും ഉള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചന സമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്. കള്ള പ്രചാരവേലകളിലൂടെ വിദ്യാർഥികളെ അക്രമത്തിന് ഇറക്കുക എന്ന രീതി കോൺഗ്രസ് തുടങ്ങിയത് ഈ സമരത്തിലാണ്. മത വർഗീയ ശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചന സമരത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായ  സിഐഎയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്ര അസ്തിത്വത്തിനു വെല്ലുവിളിയായി. ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. സഭ അങ്ങനെ ഒരിക്കലും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിമോചന സമരം കാരണം കേരളം നേരിട്ട എല്ലാ പിന്നോട്ടടികൾക്കും ഒരു പരിധി വരെ അങ്ങനെ സഭ നേരിട്ടുത്തരവാദിയായി. സർക്കാരിനെ പിരിച്ചു വിട്ടതിന്റെ വാർഷികം പോലുള്ള സന്ദർഭങ്ങൾ ഇത്തരം കാര്യങ്ങളിലുള്ള പുനർ വിചിന്തനത്തിനുള്ള വേളയാകണം. വിമോചന സമരത്തിലെ പങ്ക് ശരിയായിരുന്നോയെന്ന് കേരളത്തിലെ കത്തോലിക്കാസഭ പുനരാലോചിക്കുമോ?

കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘വിമോചന' സമരകാലത്തു നിന്ന് ഒരുപാട് മാറിയിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽ തന്നെ ഉയർന്നു വന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കു വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട് സഹകരിക്കുന്ന നിലപാട് ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രിസ്‌തീയ സഭാ വിഭാഗങ്ങളും സ്വീകരിക്കുന്നുമുണ്ട്.  ഇതെല്ലാം, ഫ്രാൻസിസ് മാർപാപ്പയുടെ  ഈ കാലത്ത് വിമോചന സമരത്തെ കുറിച്ച് ഒരു പുനർവിചിന്തനത്തിന് കാരണമാകണം.

ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ക്യാനഡ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. ക്യാനഡയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസ്ഥയിൽ ആയിരുന്നില്ല അദ്ദേഹം. എന്നിട്ടും ആ പീഡ അദ്ദേഹം ഏറ്റെടുത്തു. കാൽമുട്ടിലെ വേദന സഹിച്ചും അദ്ദേഹം പോയത് അവിടത്തെ തദ്ദേശീയ ജനതയുടെ മേൽ സഭ നടത്തിയ അക്രമങ്ങളിൽ മാപ്പ്‌ പറയാനാണ്. വാക്കുകൾക്ക് ഒരു ലോഭവും ഇല്ലാതെയാണ് അദ്ദേഹം  മാപ്പ്‌ പറഞ്ഞതും. ക്യാനഡയിൽ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ 1970കൾവരെ തദ്ദേശ ജനവിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്കായി സഭ നടത്തിയ സ്കൂളുകളിൽ നടന്ന ""നിന്ദിക്കപ്പെടേണ്ട പ്രവർത്തനങ്ങളിൽ ഞാൻ മാപ്പു പറയുന്നു, ക്ഷമ യാചിക്കുന്നു''–-  എന്നാണദ്ദേഹം പറഞ്ഞത്. തദ്ദേശീയ ജനതയിലെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽ നിന്ന് പിടിച്ചുകൊണ്ടു വന്ന് ഈ റസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചിരുന്നു. അവരുടെ സംസ്കാരത്തിൽ നിന്ന് അകറ്റി അവരെ വളർത്താനാണ് ഇങ്ങനെ ചെയ്തത്. ഈ കുട്ടികളുടെ കാര്യത്തിൽ മഹത്തായ കാര്യമാണ് സഭ ചെയ്യുന്നത് എന്നാണ് 1970 കൾ വരെ സഭയും കാനഡ സർക്കാരും കരുതിയിരുന്നത്. പക്ഷേ, ശാരീരിക പീഡനവും ലൈംഗിക ചൂഷണവും ഈ സ്കൂളുകളിൽ അഴിഞ്ഞാടിയെന്ന് ഇന്ന് വ്യക്തമായി. കുട്ടികളെ കൂട്ടമായി മറവു ചെയ്ത നിരവധി കുഴിമാടങ്ങൾ കൂടെ കണ്ടെത്തിയതോടെയാണ്  പോപ്പ് ഫ്രാൻസിസ് ‘പേപ്പൽ അപ്പോളജി’ നടത്തിയിരിക്കുന്നത്. 

വിമോചന സമരത്തിന്റെ കാര്യത്തിൽ ഒരു പുനരാലോചനയ്‌ക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോ.?

സകല പ്രതിലോമ- വർഗീയ- ജനാധിപത്യ വിരുദ്ധ ശക്തികളെയും അണിനിരത്തി രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്‌, ചരിത്രത്തിൽ നിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നു വേണമോ കരുതാൻ.
Read more: https://www.deshabhimani.com/articles/m-a-baby-article/1035484