2024 മാർച്ച് 21, വ്യാഴാഴ്‌ച

ക്രൈസ്തവ വേട്ടയുടെ മോദിക്കാലം


:

2014–-2024. മുസ്ലിം മതന്യൂനപക്ഷങ്ങൾമാത്രമല്ല, ക്രിസ്‌തുമതവിശ്വാസികളും ആക്രമിക്കപ്പെട്ട ക്രൂരദശകം. 2014ൽ നരേന്ദ്ര മോദി അധികാരമേറുമ്പോൾ മതനിരപേക്ഷവാദികൾ പ്രകടിപ്പിച്ച ആശങ്കകളെ ശരിവച്ച്‌ വിവിധ സംസ്ഥാനങ്ങൾ നീചമായ ക്രൈസ്തവവേട്ടയ്‌ക്ക്‌ സാക്ഷിയായി. വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളുമടക്കമുള്ളവർ സംഘപരിവാറിന്റെ കായികാക്രമണങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും ഇരയായി. ദേവാലയങ്ങൾ തകർക്കലും നിർബന്ധിതമായി ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യിക്കലും വിവിധ ക്രിസ്‌തീയ സഭയുടെ വിദ്യാലയങ്ങളും അനാഥാലയങ്ങളും സെമിത്തേരികളും ആക്രമിച്ചുനശിപ്പിക്കലും  ക്രിസ്‌തുമത വിശ്വാസികളുടെ മനസ്സിൽ അരക്ഷിതബോധത്തിന്റെ തീ കോരിയിട്ടു. മാസങ്ങളായി സംഘപരിവാർ ആക്രമണങ്ങളിൽ മണിപ്പുർ നിന്നുകത്തുകയാണ്‌. സ്‌ത്രീകളെ ബലാത്സംഗംചെയ്‌ത്‌ നഗ്നരാക്കി നടത്തിച്ച ക്രൂരതയിൽ ലോകത്തിനു മുന്നിൽ ഈ രാജ്യത്തിന്‌ തലകുനിച്ച്‌ നിൽക്കേണ്ടി വന്നു. 

ഓപ്പൺ ഡോർസ് ഇന്റർനാഷണൽ എന്ന സംഘടനയുടെ റിപ്പോർട്ടിൽ ക്രിസ്‌തുമതവിശ്വാസികളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അപമാനകരമാംവിധം 15–--ാംസ്ഥാനത്താണ്. തെരഞ്ഞെടുപ്പുകാലത്ത്‌ കേരളത്തിലടക്കം അരമനകൾ നിരങ്ങുന്ന ബിജെപി സ്ഥാനാർഥികളെ വൈദികർ നിവർന്നുനിന്ന്‌ ചോദ്യം ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ. 

1964–-1996 കാലത്ത്‌ രാജ്യത്ത്‌ ആകെയുണ്ടായ ക്രൈസ്തവ വേട്ടയുടെ എണ്ണം 38. എന്നാൽ, 1997ൽമാത്രം 24 ആക്രമണങ്ങൾ. 1998ൽ ബിജെപിക്ക് കേന്ദ്രഭരണം. അതോടെ നാനായിടത്തുനിന്ന്‌, പ്രത്യേകിച്ച്‌ ഗോത്രവർഗമേഖലകളിൽനിന്ന്‌ തുടരെത്തുടരെ ആക്രമണവാർത്തകളുടെ പരമ്പര. 1998ൽ 90, 1999ൽ 120, 2000ത്തിൽ 216. വേട്ടക്കാർ അഴിഞ്ഞാടിയ കാലം. ഓരോ 36 മണിക്കൂറിനിടയിലും ഇന്ത്യയിൽ ഒരു ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നു എന്ന ഭയാനകമായ കണക്കുകൾ 2001ൽ അഖിലേന്ത്യ ക്രിസ്‌ത്യൻ കൗൺസിൽ പുറത്തുവിട്ടു. നിലവിൽ 24 മണിക്കൂറിൽ രണ്ട് പേർ ആക്രമിക്കപ്പെടുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും ക്രൈസ്തവർ നിരന്തരം ആക്രമണത്തിന്‌ ഇരയാകുന്നുണ്ടെന്ന്‌ കൗൺസിലിന്റെ ഏറ്റവും പുതിയ കണക്ക്‌. ആക്രമണങ്ങളൊന്നും ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്‌.  

ആഘോഷമായി ചോരചിന്തും

ദുഃഖവെള്ളി, ഈസ്റ്റർ, ക്രിസ്‌മസ് ദിനങ്ങളാണ്‌ സംഘപരിവാർ ആക്രമണങ്ങൾക്ക്‌ തെരഞ്ഞെടുക്കുന്നത്‌. പലയിടത്തും പൊലീസിന്റെ അറിവോടെയാണിത്‌. കഴിഞ്ഞ ക്രിസ്‌മസ്‌ ദിനത്തിൽമാത്രം നടന്നത് 23 ആക്രമണങ്ങൾ. ഉത്തർപ്രദേശിൽ പത്ത്‌ സംഭവങ്ങൾ. ആന്ധ്രപ്രദേശ്‌, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ മൂന്നു വീതം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ അക്രമം. മതപരിവർത്തന നിരോധന നിയമം ദുരുപയോഗംചെയ്‌ത്‌ ഉത്തർപ്രദേശ് പൊലീസ് അഞ്ചു പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.  

ബിജെപി–-കോൺഗ്രസ്‌ ഭേദമില്ല

ഏറ്റവും കൂടുതൽ ആക്രമണം ആദിത്യനാഥ്‌ ഭരിക്കുന്ന യുപിയിലാണ്‌–- 211. രണ്ടാമത്‌ കോൺഗ്രസ്‌ ഭരിച്ച ഛത്തീസ്‌ഗഢിൽ–- 118. ഹരിയാനയാണ്‌ മൂന്നാമത്–- 39. 2023ൽ 648 പേർ കള്ളക്കേസുകളിൽ അറസ്റ്റിലായി. 440ഉം യുപിയിലാണ്‌. രാജ്യത്തെ 13 ജില്ലകളിൽ ക്രൈസ്തവർക്ക്‌ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ്‌ അഖിലേന്ത്യ ക്രിസ്‌ത്യൻ കൗൺസിൽ പറയുന്നത്‌. ഛത്തീസ്‌ഗഢിലെ ബസ്‌തറാണ്‌ ഇതിൽ മുന്നിൽ.

യുപിയിൽ രക്ഷയില്ല

യുപിയിൽ സംഘപരിവാർ ഇപ്പോൾ ക്രിസ്‌ത്യാനികളെ വച്ചുപൊറുപ്പിക്കുന്നില്ല. അക്രമികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസെടുക്കും. ഇരകൾക്കെ
തിരെ ജാമ്യമില്ലാവകുപ്പും.  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, പ്രയാഗ്‌രാജ്‌ (അലഹബാദ്‌), നോയിഡ, അയോധ്യ, രാംപുർ, ബഹ്റൈച്ച്, ലഖിംപുർ ഖേരി എന്നിവിടങ്ങളിലാണ്‌ ആക്രമണങ്ങൾ. മൗ ജില്ലയിൽ  ഹിന്ദു വാഹിനി, ബജ്‌റംഗദൾ പ്രവർത്തകർ പ്രാർഥനാലയം കത്തിച്ചു. വിശ്വാസികളെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി മതപരിവർത്തനത്തിന്‌ കേസെടുപ്പിച്ചു. പാസ്റ്റർ അബ്രഹാമിനെതിരെ രാജ്യ
ദ്രോഹക്കുറ്റം ചുമത്തി. പ്രാർഥനകളെ മതപരിവർത്തനമായി ചിത്രീകരിച്ചാണ്‌ യുപിയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘപരിവാർ അതിക്രമങ്ങൾ. 

ദേവഭൂമിയിലെ അതിക്രമങ്ങൾ

ദേവഭൂമിയെന്ന്‌ വാഴ്‌ത്തുന്ന ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഉദ്ദേശം 200 അക്രമികൾ പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരെ മർദിച്ചു. പാസ്റ്ററുടെ മകളെ പീഡിപ്പിച്ചു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.  

പ്രാർഥിക്കേണ്ടെന്ന്‌ കർണാടക 
പൊലീസ്‌

ബിജെപി ഭരണത്തിലിരിക്കെ പൊലീസ്‌ ഒത്താശയോടെയാണ്‌ സംഘപരിവാർ ആക്രമണം നടത്തിയത്‌. ക്രിസ്‌ത്യാനികൾ പ്രാർഥനായോഗങ്ങൾ ഒഴിവാക്കുകയാണ്‌ രക്ഷപ്പെടാൻ പോംവഴിയെന്ന്‌ ബെലഗവിയിൽ പൊലീസ് നിർദേശിച്ചു.  
 
ഗുജറാത്ത്‌ പരീക്ഷണശാല

2002ലെ മുസ്ലിം വംശഹത്യയിലൂടെ ഇന്ത്യൻ ഫാസിസ്‌റ്റുകൾ ഗുജറാത്തിനെ പരീക്ഷണ ശാലയാക്കിയതിനു മുമ്പു തന്നെ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക്‌ ഇവിടെ തുടക്കമിട്ടിരുന്നു.  
തെക്കുകിഴക്കൻ ഗുജറാത്തിൽ 1997–-1999 വരെ വ്യാപകമായ ആക്രമണങ്ങളെ, രാജ്യത്ത്‌ ക്രൈസ്തവർക്കെതിരെ നടന്ന ആദ്യ സംഘടിത ആക്രമണമായി വിശേഷിപ്പിക്കാം. ഡാങ്‌സ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം. 1997ൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കിടെ പള്ളികൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, കടകൾ, പ്രാർഥനാ ഹാളുകൾ തുടങ്ങിയവ ചാമ്പലാക്കി. കലാപം സമീപജില്ലകളിലും പടർന്നു. ഇരുപത്തഞ്ചോളം ഗ്രാമങ്ങൾ ആക്രമിച്ചു. 

ദക്ഷിണ കർണാടകയിലും

ഒഡിഷയിലെ ക്രൈസ്തവവേട്ടയ്‌ക്കു പിന്നാലെ ദക്ഷിണ കർണാടകത്തിൽ ബജ്‌റംഗദളും ശ്രീരാം സേനയും ക്രിസ്തുമത വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം നടത്തി. ആക്രമണങ്ങൾ തടയാൻ പൊലീസ്‌ തയ്യാറായില്ല. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്‌, ജാർഖണ്ഡ്, ന്യൂഡൽഹി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കും ആക്രമണം പടർന്നു.

ആംനെസ്റ്റി ആവശ്യപ്പെട്ടത്‌ 

‘ഹിന്ദു ദേശീയതയുടെ ഉയർച്ചയോടെ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഭയാനകമായ തോതിൽ വർധിച്ചു. ശാരീരിക അക്രമം, പള്ളിയുടെ പ്രവർത്തനം തടയുന്നു, ഭക്ഷണവും വെള്ളവുംവരെ തടയുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങൾ ഉയർത്തുന്നു. രാജ്യവ്യാപകമായി ക്രിസ്ത്യാനികളെ ആക്രമിക്കുകയാണ്‌.  ഇന്ത്യയിലെ മതസ്വാതന്ത്ര്യനിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെ ആയുധമാക്കുകയാണ്‌. ‘മതപരിവർത്തനവിരുദ്ധ നിയമങ്ങൾ’ ക്രിസ്ത്യാനികൾക്കെതിരെ ഉപയോഗിക്കുന്നു. ഇന്ത്യയെ പ്രത്യേക ഉൽക്കണ്ഠയുള്ള രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അമേരിക്ക  തയ്യാറാകണം.’

ഓർമയില്ലേ ഗ്രഹാം സ്റ്റെയിൻസിനെ

1999 ജനുവരി 22. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച സുവിശേഷകൻ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ബജ്‌രംഗ്‌ദൾ പ്രവർത്തകർ കാറിലിട്ട്‌ ചുട്ടുകൊന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ്‌ കേട്ടത്‌. ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസിനൊപ്പം ഒമ്പതുവയസ്സായ ഫിലിപ്പ്, ഏഴുവയസ്സായ തിമോത്തി എന്നീ രണ്ടു മക്കളും കൊല്ലപ്പെട്ടു. കോൺഗ്രസ്‌ ഭരണത്തിലിരിക്കെ കെന്തുഝാറിലെ മനോഹർപുരിലായിരുന്നു സംഭവം. ഗജപതി ജില്ലയിലെ രണലൈയിൽ പ്രാർഥിക്കാനായി സ്ഥാപിച്ച കുരിശ്‌ നശിപ്പിച്ചാണ്‌ സംഘർഷത്തിന് തുടക്കം. കുരിശ്‌ പുനഃസ്ഥാപിക്കാനെത്തിയ വിശ്വാസികളെ സംഘപരിവാർ സംഘടിച്ചെത്തി ആക്രമിച്ചു. 157 വീടുകൾ കത്തിച്ചു. നിരവധി വീടുകൾ കൊള്ളയടിച്ചു. ദേശീയ ന്യൂനപക്ഷ കമീഷന്റെ അന്വേഷണത്തിൽ ബിജെപിയുടെ പങ്ക്‌ കണ്ടെത്തി.



2024 മാർച്ച് 9, ശനിയാഴ്‌ച

MADAPATHI NAGENDRAPPA vs. STATE OF TELANGANA, Diary No.- 8688 - 2024

Today (March 07), the Supreme Court issued notice in a petition challenging the constitutional validity of the Telangana Hindu Religious and Charitable Endowments Act 1987. The petition was preferred on behalf of the Sri Veerabhadra Swamy Temple priests, known as the Machileshwarnath Temple, against the State of Telangana. 

Apart from challenging the constitutionality of the Act, the petition filed through Advocate-On-Record Rashi Bansal has also assailed orders passed by the commissioner of endowments appointing an Executive Officer for the temple.

While issuing notice, the Bench comprising Justices MM Sundresh and S.V.N. Bhatti has also stayed these orders.

The petitioners, represented by Senior Advocate Vibha Dutta Makhikja, have claimed that, through these impugned orders, the Telangana Government is attempting to take over the said Temple and remove the Petitioners. Against this backdrop, it has been argued that the mentioned Act and the challenged order are ultra-vires, inter-alia, Articles 14 (Equality before law), 25 (Freedom of conscience and free profession, practice and propagation of religion), and 26 (Freedom to manage religious affairs). 

The Act has been challenged on the basis that it gives the government unfettered power, as it can replace the management of any temple without any reason.

“Under the said Act, the Respondent Government has unfettered powers to supersede the administration of any temple and to replace the management of any temple with a board of trustees of their choice, run by an Executive Officer, under the directions of the Respondent Government. This power can be exercised under the Act, without the need for any cause, or reason, in a completely arbitrary fashion.,” the petition stated.

The Petition has cited the case of Pannalal Bansilal Pittie v State of Andhra Pradesh, (1996) 2 SCC 498 to put forth the argument that it is not the job of officers of a secular government to run temples. Besides, it has also been averred that the management and administration of a temple are an essential part of the right to religion.

It was further submitted that the Government can only take over the management to cure financial maladministration. Thereafter, the management of the said temple has to be returned.

“It is submitted that as per law laid down by this Hon'ble Court, the Respondent-Government is only empowered to take over the management and administration of a temple in order to cure financial maladministration, and then the management of the said temple is to be returned to the person concerned. It was held that supersession of management indefinitely would tantamount to violation of proprietary and fundamental rights. [Subramanian Swamy v State of Tamil Nadu (2014) 5 SCC 75]”

In view of this, the petition has now been filed contending that the Government has misused the provisions of this Act and appointed an Executive Officer to take charge of the Temple without prescribing any cause and in perpetuity.

Advocate Vishesh Kanodia briefed Senior Advocate Vibha Dutta Makhikja. 

Case Title: MADAPATHI NAGENDRAPPA vs. STATE OF TELANGANA, Diary No.- 8688 - 2024


2024 ഫെബ്രുവരി 18, ഞായറാഴ്‌ച

ഛത്തീസ്‌ഗഢിൽ 
മതംമാറ്റം ജാമ്യമില്ലാക്കുറ്റം ; നിയമനിർമാണത്തിന്‌ ബിജെപി സർക്കാർ

വ്യവസ്ഥകൾക്ക്‌ അനുസൃതമല്ലാത്ത മതം മാറ്റം ജാമ്യമില്ലാ കുറ്റമാക്കി പത്തു വർഷം വരെ ജയിലിലടയ്‌ക്കുന്ന നിയമവുമായി ഛത്തീസ്‌ഗഢിലെ ബിജെപി സർക്കാർ. ഇതിനായി ‘ഛത്തീസ്‌ഗഢ്‌ നിയമവിരുദ്ധ മതംമാറ്റ തടയൽ നിയമം’ കരട്‌ തയ്യാറാക്കി. ശിക്ഷ വർദ്ധനയടക്കം അവസാനഘട്ട ഭേദഗതികൾ വരുത്തി ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്ത്‌ ക്രിസ്‌ത്യൻ മിഷണറികളുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമാണെന്നും അത്‌ ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞമാസം മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രഖ്യാപിച്ചിരുന്നു. 

മതം മാറുന്നവർ 60 ദിവസം മുമ്പ്‌ വ്യക്തി വിവരങ്ങളടങ്ങിയ അപേക്ഷ ജില്ലാ മജിസ്‌ട്രേറ്റിന്‌ സമർപ്പിക്കണം. ഇതിൽ പൊലീസ്‌ പരിശോധന നടത്തും. തുടർന്ന്‌, മതംമാറ്റച്ചടങ്ങ്‌ സംഘടിപ്പിക്കുന്നവർ ഒരു മാസം മുമ്പ്‌ മറ്റൊരു അപേക്ഷ നൽകണം. മതം മാറിയ ആൾ ചടങ്ങ്‌ നടന്ന്‌ 60 ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കുകയും ജില്ലാ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകുകയും വേണം. ‘ചട്ടവിരുദ്ധ’മായാണ്‌ മതംമാറ്റമെന്ന്‌ മജിസ്‌ട്രേറ്റിന്‌ ബോധ്യപ്പെട്ടാൽ അസാധുവാക്കാം. അംഗീകാരം നൽകുന്നതു വരെ സത്യവാങ്‌മൂലം നോട്ടീസ്‌ ബോർഡിൽ പ്രദർശിപ്പിക്കും. 

മതം മാറുന്നവരുടെയെല്ലാം വിവരമടങ്ങിയ രജിസ്റ്ററും സൂക്ഷിക്കും. മാത്രമല്ല, രക്തബന്ധമോ -ദത്തെടുക്കൽ വഴി ബന്ധമോ ഉള്ളവർക്ക് മതംമാറ്റത്തെ എതിർക്കാം. അവർ നൽകുന്ന പരാതിയിൽ കേസെടുക്കുന്നത്‌ ജാമ്യമില്ലാക്കുറ്റം ചുമത്തിയാകും. സെഷൻസ്‌ കോടതിയിലാകും വിചാരണ. പ്രായപൂർത്തിയാകാത്തവർ, സ്‌ത്രീകൾ, പട്ടികജാതി–വർഗ വിഭാഗങ്ങളെ ചട്ടവിരുദ്ധമായി മതം മാറ്റുന്നവർക്ക്‌ രണ്ടുമുതൽ 10 വർഷംവരെ തടവും കാൽലക്ഷം രൂപ പിഴയും വിധിക്കാം.

കൂട്ട മത പരിവർത്തനത്തിന്‌ പരമാവധി മൂന്നുമുതൽ 10 വർഷംവരെ തടവും അരലക്ഷം രൂപയുമാണ്‌ ശിക്ഷ. ഇരകൾക്ക്‌ അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്‌. ക്രൈസ്‌തവ വിഭാഗങ്ങൾക്കു നേരെ സംഘപരിവാർ ആക്രമണം രൂക്ഷമായ ഛത്തീസ്‌ഗഢിൽ നിയമം ദുരുപയോഗിക്കപ്പെടുമെന്ന ഭീതി ശക്തമാണ്‌.

https://www.deshabhimani.com/post/20240218_18354/chattisgarh

2024 ജനുവരി 27, ശനിയാഴ്‌ച

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും ക്രി​സ്ത്യാ​നി​ക​ളുംദീപിക/ജിൻസ് ന​ല്ലേ​പ്പ​റ​മ്പ​ന്‍/2019



ക്സരൈസ്തവ മുദായം അവഗണിക്കപ്പെടുന്നതിന്‍റെ കെണികളും തന്ത്രങ്ങളും കേരള ക്രൈസ്തവ സമൂഹത്തിനു മുന്നിലേക്ക് തുറന്നുവച്ച ആദ്യ ലേഖനം. പല സാമൂഹിക മാറ്റങ്ങൾക്കും തിരിച്ചറിവിനും  ഈ ലേഖനം പിന്നീടു വഴിയൊരുക്കി)

1992 ലാ​ണ് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മീ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം (National Commission for Minorities Act, 1992) ഇ​ന്ത്യ​യി​ല്‍ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് 1993 ഒ​ക്ടോ​ബ​ര്‍ 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച എ​ക്സ്ട്രാ ഓ​ര്‍​ഡി​ന​റി ഗ​സ​റ്റി​ലൂ​ടെ നി​യ​മ​ത്തി​ലെ ‘ന്യൂ​ന​പ​ക്ഷം’ എ​ന്ന നി​ര്‍​വ​ച​ന​ത്തി​ല്‍ വ​രു​ന്ന മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​തു പ്ര​കാ​രം മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍, സി​ക്ക്, ബു​ദ്ധ, പാ​ഴ്സി വി​ഭാ​ഗ​ങ്ങ​ള്‍ ആ​ണ് രാ​ജ്യ​ത്ത് ‘ന്യൂ​ന​പ​ക്ഷ’ മ​ത​വി​ഭാ​ഗ​ങ്ങ​ൾ. 2014 ജ​നു​വ​രി 27നു ​പ്ര​സി​ദ്ധീ​ക​രി​ച്ച മ​റ്റൊ​രു അ​സാ​ധാ​ര​ണ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ജൈ​ന വി​ഭാ​ഗ​ത്തെ​യും ന്യൂ​ന​പ​ക്ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. 2006ല്‍ ​ന്യൂ​ന​പ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി മ​ൻ​മോ​ഹ​ന്‍​സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ സ​ര്‍​ക്കാ​ര്‍ ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രാ​ല​യം(Ministry of Minority Affairs) സ്ഥാ​പി​ച്ചു. 2008ല്‍ ​കേ​ര​ള​ത്തി​ല്‍ പൊ​തു​ഭ​ര​ണ വ​കു​പ്പി​നു കീ​ഴി​ല്‍ ന്യൂ​ന​പ​ക്ഷ സെ​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ക​യും ക്ര​മേ​ണ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് രൂ​പീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 2014ല്‍ ​മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ നി​ല​വി​ല്‍ വ​രു​ന്ന​ത്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ വെ​ബ്സൈ​റ്റ് ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. “As a part of implementing Justice Rajindar Sachar Committee Report and Paloli Muhammed Kutty Committee report, a Minority Cell was constituted under General Administration Department in 2008. Subsequently a Minority Welfare Department was constituted in the State. ” രാ​ജ്യ​ത്തെ മു‌​സ്‌​ലിം​ക​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ച്ച സ​ച്ചാ​ര്‍ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടും സ​ച്ചാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ക​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ച്ച പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​മാ​ണ് കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​കാ​ര്യ വ​കു​പ്പ് തു​ട​ങ്ങാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം! 
ഇ​ത​ര​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു ആ​രും പ്ര​ത്യേ​കി​ച്ചു പ​ഠി​ച്ചി​ല്ല എ​ന്നു ചു​രു​ക്കം. അ​തു​കൊ​ണ്ടു ത​ന്നെ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് നി​ല​വി​ൽ വ​ന്ന​തി​ന്‍റെ ഗു​ണം ആ​ർ​ജി​ച്ചെ​ടു​ക്കാ​ൻ എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞോ എ​ന്ന​തും സം​ശ​യം.
അ​തി​നാ​ൽ, ചി​ല വി​വ​ര​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നേ​ടാ​ന്‍ ലേ​ഖ​ക​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭ്യ​മാ​യി​ട്ടി​ല്ല. എ​ങ്കി​ലും ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ ഈ ​രം​ഗ​ത്തു പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട ഗൗ​ര​വ​ത​ര​മാ​യ അ​സ​മ​ത്വം ഉ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നാ​ണ്.

ന്യൂ​ന​പ​ക്ഷം
“ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​രി​പാ​ടി​ക​ളി​ല്‍ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക മു​ന്‍‌​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​ന്‍റെ​യോ കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ​യോ ഏ​തെ​ങ്കി​ലും ഉ​ത്ത​ര​വു​ക​ള്‍ ഉ​ണ്ടോ? ഉ​ണ്ടെ​ങ്കി​ല്‍ പ്ര​സ്തു​ത ഉ​ത്ത​ര​വി​ന്‍റെ/​ഉ​ത്ത​ര​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കു​ക” എ​ന്ന ചോ​ദ്യ​ത്തി​നു ല​ഭി​ച്ച മ​റു​പ​ടി ഇ​ങ്ങ​നെ “സ​ച്ചാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ൻ ശ്രീ ​പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ക​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കു​ക​യും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. പി​ന്നീ​ട് ടി ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ മ​റ്റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും 80 :20 അ​നു​പാ​ത​ത്തി​ല്‍ ന​ല്‍​കി വ​രു​ന്നു​ണ്ട്”. പ​ദ്ധ​തി​ക​ളി​ല്‍ 80 ശ​ത​മാ​നം വി​ഹി​ത​വും ഒ​രു വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​ന്പോ​ൾ കേ​വ​ലം 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് മ​റ്റ് അ​ഞ്ചു ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും​കൂ​ടി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഈ ​മ​റു​പ​ടി​യി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

ക​ണ​ക്കു​ക​ള്‍ പ‍​റ​യ​ട്ടെ!
വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ല്‍​നി​ന്നു ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യും മ​റ്റു​ള്ള​വ​ർ താ​ര​ത​മ്യേ​ന അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണാം. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന വി​ധ​വ/​വി​വാ​ഹ മോ​ചി​ത/​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ള്‍​ക്കു​ള്ള ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി പ്ര​കാ​രം സ​ഹാ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ട്ടി​ക 1ല്‍ ​ന​ല്‍​കി​യി​ട്ടു​ണ്ട്. 2016-17ല്‍ 985 ​മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്ക് ഈ ​ആ​നു​കൂ​ല്യം നേ​ടി​യെ​ടു​ത്ത​പ്പോ​ൾ വെ​റും 284 ക്രി​സ്ത്യ​ന്‍ വ​നി​ത​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 
മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ പ​ദ്ധ​തി​യി​ല്‍ ഈ ​അ​സ​മ​ത്വം കാ​ണാ​ൻ ക​ഴി​യും. സ്വ​കാ​ര്യ ഐ​ടി​സി​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് ഫീ-​റീ-​ഇ​മ്പേ​ഴ്സ്മെ​ന്‍റ് ന​ല്‍​കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം സ​ഹാ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​തി​ന്‍റെ പ​ട്ടി​ക​യി​ലും ന്യൂ​ന​പ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് ഷോ​ര്‍​ട്ട് ടേം ​റി​സ​ര്‍​ച്ച് ഫെ​ല്ലോ​ഷി​പ്പ് ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി സ​ഹാ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ളും സ​മാ​ന സ്ഥി​തി​യി​ലു​ള്ള​താ​ണ്. 
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ള്‍​ക്കു വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നാ​ലും മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​ന്നു വീ​ത​വും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​രു കേ​ന്ദ്ര​ത്തി​ല്‍ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം പ​റ്റു​ന്ന​വ​രാ​യി നി​ല​വി​ലു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ല്ലാം ന​ട​ത്താ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ലെ സം​ഘ​ട​ന​ക​ൾ​ക്കു മാ​ത്ര​മാ​ണ് അ​വ​സ​രം കി​ട്ടി​യ​ത്. ഈ ​സെ​ന്‍റ​റു​ക​ളു​ടെ പേ​ര് മു​സ്‌​ലിം യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ള്‍ (Coaching Centres for Muslim Youth) എ​ന്നാ​ണ്. ഇ​വി​ടെ​യും 100 പേ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കു​മ്പോ​ള്‍ 20 പേ​ർ മാ​ത്ര​മാ​ണ് മ​റ്റു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​വ​സ​രം കി​ട്ടു​ന്ന​ത്. ഈ ​സെ​ന്‍റ​റി​ൽ ജോ​ലി ല​ഭി​ച്ചി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ ന​ൽ​കി​യി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം.

ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലെ നീ​തി
അ​നീ​തി ഒ​ഴി​വാ​ക്കാ​നാ​ണ് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ക്ഷേ, ന​ട​പ്പാ​ക്കു​ന്പോ​ൾ അ​തു ചി​ല വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​നീ​തി​യാ​യി മാ​റി​യാ​ലോ? 

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ്രീ​മെ​ട്രി​ക് സ്കോ​ള​ര്‍​ഷി​പ്പ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​താ​ണ്. 2008-09 വ​ര്‍​ഷം മു​ത​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ന​നു​സ​രി​ച്ചാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കേ​ണ്ട സ്കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും 2,15,670 പു​തി​യ സ്കോ​ള​ര്‍​ഷി​പ്പു​ക​ളാ​ണ് ഒ​ന്നു​മു​ത​ല്‍ 10 വ​രെ ക്ലാ​സ്സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി കേ​ര​ള​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും സ്കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്കോ​ള​ര്‍​ഷി​പ്പ് പു​തു​ക്കി ല​ഭി​ക്കു​ക​യും ചെ​യ്യും. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് അ​നു​വ​ദി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക പ്ര​കാ​രം 2017-18 വ​ര്‍​ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ 1,21,705 മു​സ്‌​ലിം കു​ട്ടി​ക​ള്‍​ക്കും 93,808 ക്രി​സ്ത്യ​ന്‍ കു​ട്ടി​ക​ള്‍​ക്കും 43 സി​ക്ക് കു​ട്ടി​ക​ള്‍​ക്കും 31 ബു​ദ്ധ​മ​ത​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കും 70 ജൈ​ന​മ​ത​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കും 13 പാ​ഴ്സി കു​ട്ടി​ക​ള്‍​ക്കും പ്രീ ​മെ​ട്രി​ക് സ്കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കും. 
ഓ​രോ സം​സ്ഥാ​ന​ത്തെ​യും ജ​ന​സം​ഖ്യ​യ്ക്ക് അ​നു​സ​രി​ച്ചു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന രീ​തി  ലി​സ്റ്റ് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ മ​ന​സിലാ​കും. പ്രീ​മെ​ട്രി​ക് സ്കോ​ള​ര്‍​ഷി​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍  നീ​തി​പു​ല​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​വേ കേ​ന്ദ്ര​പ​ദ്ധ​തി​ക​ളി​ല്‍ ആ ​നീ​തി​യൊ​ന്നു​മി​ല്ലാ എ​ന്ന​താ​ണ് വാ​സ്ത​വം. പ​ല പ​ദ്ധ​തി​ക​ളും ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു മാ​ത്രം ഗു​ണ​ക​ര​മാ​യി മാ​റു​ന്ന​താ​ണ്. കൂ​ടാ​തെ, മ​ദ്ര​സ അ​ധ്യാ​പ​ക​ര്‍​ക്കു ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കു​ക, മ​ദ്ര​സ ബി​രു​ദ​ത്തി​നു സ​ര്‍​വ​ക​ലാ​ശാ​ലാ ബി​രു​ദ തു​ല്യ​ത ന​ല്‍​കു​ക, ഉ​ര്‍​ദു, അ​റ​ബി ഭാ​ഷാ പ​ഠ​ന​ത്തി​നു പ്ര​ത്യേ​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​റെ​യും നി​ല​വി​ലു​ണ്ട്. 

കേ​ര​ളാ ന്യൂ​ന​പ​ക്ഷ​ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന പ​ട്ടി​ക​യി​ല്‍ 2011ലെ ​സെ​ന്‍​സ​സ് വി​വ​ര​മ​നു​സ​രി​ച്ചു കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ല്‍ 54.73% ഹി​ന്ദു​ക്ക​ളും 26.56% മു​സ്‌ലിംക​​ളും 18.38% ക്രി​സ്ത്യാ​നി​ക​ളും 0.01% സി​ക്കു​കാ​രും 0.01% ബു​ദ്ധ​മ​ത​ക്കാ​രും 0.01% ജൈ​ന​മ​ത​ക്കാ​രു​മാ​ണ്. ക്രി​സ്ത്യാ​നി​ക​ളു​ടെ​യും മു​സ്‌ലിംകളു​ടെ​യും ജ​ന​സം​ഖ്യ​യി​ലു​ള്ള വ്യ​ത്യാ​സം 8.18 ശതമാനം. അ​പ്പോ​ള്‍ 55:44:1 എ​ന്ന അ​നു​പാ​തം എ​ങ്കി​ലും മു​സ്‌ലിം ക്രി​സ്ത്യ​ന്‍ മ​റ്റു​ ന്യൂ​ന​പ​ക്ഷ​സ​മു​ദാ​യ​ങ്ങ​ള്‍​ എന്നിങ്ങനെ അനുപാതം പാലിച്ചു നടപ്പാക്കിയെങ്കിൽ മാത്രമേ എല്ലാവർക്കും അതിന്‍റെ ഗുണം ലഭ്യമാകൂ. ഇപ്പോഴുള്ള അനുപാതം 80 :20 എല്ലാവർക്കും ഗുണപരമായി മാറുന്നില്ലെന്നു ചുരുക്കം. 

ഇങ്ങനെ പിന്തള്ളിപ്പോകുന്ന ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ആനുകൂല്യങ്ങളെക്കുറിച്ചു ബോധവത്കരിക്കാനും അധികാരികളെ അതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി നേടിയെടുക്കാനും സമുദായ നേതാക്കൾ അടുക്കമുള്ളവർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഈ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുകയില്ല. 
   
പി​ന്നോ​ക്കാ​വ​സ്ഥ​യും ക്രൈസ്തവരും

മുസ്‌ലിം സ​മു​ദാ​യ​ത്തിന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള സ​ച്ചാ​ര്‍, പാ​ലോ​ളി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​ര​മാ​ണ് അവർക്കു കൂടുതൽ പരിഗണന വരുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക്  12 ശതമാനം സം​വ​ര​ണം നാ​ളു​ക​ളാ​യി മുസ്‌ലിംക​ള്‍​ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​ര്‍​ക്കും ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സി​നുംകൂ​ടി നാലു ശ​ത​മാ​ന​വും സം​വ​ര​ണ​ത്തിന്‍റെ പേ​രി​ല്‍ എ​പ്പോ​ഴും പ​ഴി കേ​ള്‍​ക്കു​ന്ന പ​ട്ടി​ക​ജാ​തി​ക്ക് എട്ടു ശ​ത​മാ​ന​വും പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ന് രണ്ടു ശ​ത​മാ​നവും മാത്രമാണ് കേ​ര​ള​ത്തി​ല്‍ നി​ല​വി​ലു​ള്ള സം​വ​ര​ണം. 
ഒരു വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ മാത്രം പഠിച്ചാൽ മതിയോ? കേ​ര​ള​ത്തി​ലെ ക്രൈസ്തവരുടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റിച്ചും പഠിക്കേണ്ടതല്ലേ? പ​ഠി​ക്കാ​ന്‍ ക​മ്മീ​ഷ​നെ വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തയാ​റാ​കേണ്ടതല്ലേ? വി​ദ്യാ​ഭ്യാ​സ, കാ​ര്‍​ഷി​ക വാ​യ്പ​യെ​ടു​ത്തു ക​ട​ക്കെ​ണി​യി​ലാ​യ ആയിരക്കണക്കിനു ക്രൈസ്തവർ ഈ നാട്ടിലുണ്ട്. ഇവരെ ര​ക്ഷി​ക്കാ​നും ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ്  പദ്ധതികൾ ആവിഷ്കരിക്കേണ്ടതല്ലേ? ക​ഴി​വു​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്ന് അ​ക​റ്റി നി​ര്‍​ത്ത​പ്പെ​ടു​ന്ന ക്രൈസ്തവ യു​വാ​ക്ക​ളെ എ​ങ്ങ​നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കു​ക? നാ​ട്ടി​ല്‍ തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​വാ​സി​ക​ളാ​ക്ക​പ്പെ​ടു​ന്ന ക്രി​സ്ത്യ​ന്‍ യു​വ​ത്വ​ത്തി​ന്‍റെ​യും ചെ​റു​പ്പ​ക്കാ​ര്‍ പ്ര​വാ​സി​ക​ളാ​ക്ക​പ്പെ​ടു​മ്പോ​ള്‍ നാ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വയോധിക സമൂഹത്തിന്‍റെയും പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​നും പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​നും ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നോ ഡി​പ്പാ​ര്‍​ട്ട്മെന്‍റോ സന്നദ്ധരാകേണ്ടതല്ലേ? ക്രൈസ്തവ യു​വാ​ക്ക​ളി​ല്‍ സം​ര​ഭ​ക​ത്വം വ​ള​ര്‍​ത്താ​നും സ്വ​യം തൊ​ഴി​ല്‍ വാ​യ്പ്ക​ള്‍ ന​ല്‍​കാ​നും സംവിധാനമുണ്ടാകണം. കേ​ര​ളാ സ്റ്റേ​റ്റ് മൈ​നോ​റി​റ്റീ​സ് ഡെ​വ​ല​പ്പ്മെ​ന്റ് ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് സ്വ​യം തൊ​ഴി​ല്‍ വാ​യ്പ​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. എന്നാൽ, ഇതിന്‍റെ പ്രയോജനവും ക്രൈസ്തവർക്കു നാമമാത്രമാണെന്നതാണ് സത്യം. (പ​ട്ടി​ക 4 കാ​ണു​ക.)

ചെ​റി​യ വ​ലി​യ തി​രു​ത്ത്
കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ല്‍ ‘ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗം ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ആ​യും, ‘മ​റ്റൊ​രു’ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗം അം​ഗ​മാ​യും ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു​ള്ള സ്ത്രീ ​വ​നി​താ അം​ഗ​മാ​യും ക​മ്മീ​ഷ​ന്‍ രൂ​പി​ക​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​സ്താ​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇപ്പോഴത്തെ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ഈ ഉ​ത്ത​ര​വി​ല്‍ ചെ​റി​യ ഒ​രു വ്യ​ത്യാ​സം വ​രു​ത്തി ‘ഓ​ര്‍​ഡി​ന​ന്‍​സ്’ ഇ​റ​ക്കു​ക​യും പി​ന്നീ​ട് ആ ​നി​യ​മ​ഭേ​ദ​ഗ​തി നി​യ​മ​സ​ഭ​യി​ല്‍ പാ​സാ​ക്കു​ക​യും ചെ​യ്തു. നി​യ​മ​ത്തി​ലെ മേ​ല്‍​നി​ര്‍ദേ​ശ​ത്തി​ലു​ള്ള ‘മ​റ്റൊ​രു’ എ​ന്ന​തി​നെ ‘ഒ​രു’ എ​ന്നാ​ക്കി​യ ‘ചെ​റി​യ’ ആ ‘​തി​രു​ത്ത്’ കൈയ​ടി​ച്ചു പാ​സാ​ക്കി​യ​വ​ര്‍ അ​തി​നു പി​ന്നി​ലെ അനീതി തി​രി​ച്ച​റി​ഞ്ഞ​തേ​യി​ല്ല അ​ഥ​വാ അ​റി​ഞ്ഞ​താ​യി ഭാ​വി​ച്ചി​ല്ല. ‘മ​റ്റൊ​രു’ എ​ന്ന​ത് ‘ഒ​രു’ ആ​കു​മ്പോ​ള്‍ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ഒ​രു വിഭാഗത്തിൽനി​ന്നു മാ​ത്ര​മാ​യാ​ലും നി​യ​മ​പ​ര​മാ​യി തെ​റ്റ​ല്ലാ​താ​വും. ഇങ്ങനെയൊരു പഴുത് ഉണ്ടാക്കിയത് ന്യൂനപക്ഷങ്ങളുടെ പൊതുനന്മയ്ക്ക് ഉതകുന്നതാണോയെന്നു വിലയിരുത്തേണ്ടതാണ്.
 സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാനു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും മെ​മ്പ​ര്‍​മാ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ​യും സ്റ്റാ​റ്റ​സും ശ​മ്പ​ള​വും അ​ല​വ​ന്‍​സു​ക​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ മെ​മ്പ​റു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം ര​ണ്ടു​ ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ല്‍ ആ​ണെ​ന്നുംകൂ​ടി തിരിച്ചറിയുക.

ഉണരേണ്ട സമയം
ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മെ​ന്ന നി​ല​യി​ല്‍ നി​ല​നി​ല്‍​പ്പി​ന് അ​ത്യാ​വ​ശ്യ​മാ​യ സ്വ​ത്വ​ബോ​ധ​വും സം​ഘ​ട​നാ ബോ​ധ​വും ക്രൈസ്തവർക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്നു സംശയിക്കണം. സ​മു​ദാ​യ​ത്തിന്‍റെ കാ​ര്യം സം​സാ​രി​ക്കു​ന്ന​വ​രെ വ​ര്‍​ഗീ​യ​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്താ​നും സ​ഭ​യെയും നേതാക്കളെയും വി​മ​ര്‍​ശി​ച്ചു പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​യി ച​മ​യാ​നു​മാ​ണ് മിക്കവരും ഉത്സാഹം കാണിക്കുന്നത്.
ക്രൈസ്തവർ അടക്കം ഒാരോ ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങളുടെ നി​ല​നി​ല്‍​പ്പി​നെ പ്രതികൂലമായി ബാധിക്കുന്ന കാ​ര്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും അ​വ​യ്ക്കു പ​രി​ഹാ​രം കാണാനും ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. പല തൊഴിൽ മേഖലകളിലും ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ഇല്ലാതായി മാറുകയാണ്.
സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ അവസരം കു​റ​യു​ന്നു. ക്രൈ​സ്ത​വ ​യുവത്വം പ്ര​വാ​സി​ക​ളാ​കേണ്ടി വരുന്നു. സ​മു​ദാ​യ​ത്തി​നു വാ​ര്‍​ധ​ക്യം ബാ​ധി​ച്ചി​രി​ക്കു​ന്നു. ചുരുക്കിപ്പറഞ്ഞാൽ ക്രൈ​സ്ത​വ സാ​ന്നി​ധ്യം ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ല്‍ മ​ങ്ങിമ​ങ്ങി ഇ​ല്ലാ​താ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​ല​മു​റ​യു​ടെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ഫ​ലം ആ​വോ​ളം അ​നു​ഭ​വി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച ന​മു​ക്ക് അ​ടു​ത്ത ത​ല​മു​റ​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​തെ ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. അതു മറക്കാതിരിക്കാം, ജാഗ്രത കാണിക്കാം.

2024 ജനുവരി 13, ശനിയാഴ്‌ച

മാധ്യമങ്ങൾ പറയാത്ത വാർത്തകൾ

©Deepa Pacha
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഈ രാജ്യത്തെ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 57 ശതമാനവും (2015-16ൽ ഇത് 53 ശതമാനമായിരുന്നു ) വിളർച്ച ബാധിച്ചവരാണെന്നു നാഷണൽ ഫാമിലി ഹെൽത് സർവ്വേയുടെ പുതിയ റിപ്പോർട്ടിലെ കണ്ടെത്തലിനെക്കുറിച്ച്... 

എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട്  125 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള  ലോക വിശപ്പ് സൂചിക പട്ടികയിൽ  111-ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യയെന്ന കാര്യം....

എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട്  ഗ്രാമീണ ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി പഴയ ആസൂത്രണ കമ്മീഷൻ കണക്കാക്കിയിരുന്ന ഒരു വ്യക്തിക്ക് പ്രതിദിനം 2200 കലോറി എന്ന മിനിമം മാനദണ്ഡത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഗ്രാമീണ ജനസംഖ്യയുടെ അനുപാതം 2011-12 ൽ 68 ശതമാനത്തിൽ നിന്ന് 2017 ൽ 80 ശതമാനമായി ഉയർന്നു എന്ന കാര്യം....

എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് 2020 മാർച്ച് വരെ ട്രെയിൻ യാത്രയിൽ മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ഇളവ് കേന്ദ്രസർക്കാർ ഇപ്പൊ നിർത്തിയെന്ന്...

എത്ര  എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഈ രാജ്യത്ത് 2018 നും 2022 നും ഇടയിൽ തൊഴിലില്ലായ്മ കാരണം 25231 യുവജനങ്ങൾ ആത്മഹത്യ ചെയ്തെന്ന നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യുറോയുടെ കണക്കുകളെ ക്കുറിച്ച്..

എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ 25 വയസ്സിനു താഴെയുള്ള ബിരുദ ധാരികളിൽ 42% ലധികം പേർ തൊഴിൽ രഹിതർ ആണെന്ന അസിം പ്രേംജി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ "സ്റ്റേറ്റ് ഓഫ്‌ വർക്കിങ് ഇന്ത്യ 2023" റിപ്പോർട്ടിലെ കണ്ടെത്തെലിനെക്കുറിച്ച്...

എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് കേന്ദ്രം കേരളത്തിന്‌ മുകളിൽ അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധം മൂലം 57000 കോടിയുടെ കുറവ് കേരളത്തിന് ഉണ്ടായെന്ന വസ്തുത...

മാധ്യമങ്ങൾ ഇതൊന്നും പറയില്ല...

എന്നാൽ ഞങ്ങൾ ഇതെല്ലാം പറഞ്ഞു കൊണ്ടേ ഇരിക്കണം. അതിന് വേണ്ടിയാണ് ജനുവരി ഇരുപതിലെ ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങല...

അണിചേരണം... മാധ്യമങ്ങൾ പറയാത്തത് ഉറക്കെ പറയണം.

2024 ജനുവരി 2, ചൊവ്വാഴ്ച

മന്നത്ത് പത്മനാഭനും ആനന്ദതീർഥനും.© പ്രൊഫ. വി കാർത്തികേയൻ നായർ


സ്വന്തം സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ട് മഹത് വ്യക്തികളാണ് മന്നത്ത്‌ പത്‌മനാഭനും സ്വാമി ആനന്ദതീർഥനും. ഇരുവരുടെയും ജന്മദിനമാണ് ജനുവരി 2. മന്നത്തിനേക്കാൾ (1878–-1970) ഇരുപത്തേഴു വയസ്സിനിളയതാണ് ആനന്ദതീർഥൻ (1905–-1987). എന്നാൽ, അവരുടെ ലക്ഷ്യത്തിനും പ്രവർത്തനത്തിനും അന്തരമില്ല.

തലശേരിയിലെ ഒരു ഗൗഡ സാരസ്വത കുടുംബത്തിൽ പിറന്ന ആനന്ദഷേണായിയാണ് ഗാന്ധിമാർഗം സ്വീകരിച്ച് ആനന്ദതീർഥനായത്. ജാതി വെളിപ്പെടുത്താൻ വിസമ്മതിച്ച്‌, ഗുരുവായൂരമ്പലത്തിലെ കുളത്തിലിറങ്ങി കുളിച്ചതിനാൽ സവർണ ഗുണ്ടകൾ അദ്ദേഹത്തെ മർദിക്കുകയുണ്ടായി. അത് ഗുരുവായൂരിൽ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനു മുമ്പുള്ള കഥ. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കും ഇന്ത്യൻ  ഭരണഘടന നിലവിൽ വന്നതിനും ശേഷം ഗുരുവായൂരിലെ ഊട്ടുപുരയിൽ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കും ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് സത്യഗ്രഹം നടത്തിയതിനാൽ 1982ൽ അദ്ദേഹത്തിന് വീണ്ടും മർദനമേൽക്കേണ്ടി വന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ഇല്ലേലും സവർണബോധവും അയിത്തവും മാറില്ലെന്ന സത്യം ഇപ്പോഴും നിലനിൽക്കുന്നു. ഗാന്ധിയൻ മാർഗത്തിലൂടെ അയിത്താചരണവും വിവേചനവും അവസാനിപ്പിക്കാമെന്ന അടിയുറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച  ‘ജാതിനാശിനി’ സഭയിലൂടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹിപ്പിച്ചു. ഇവ രണ്ടും അയിത്തോച്ചാടനത്തിന്റെ മുന്നുപാധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കേരളത്തിൽ ഉദയം ചെയ്ത മധ്യവർഗ ബുദ്ധിജീവികളാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിനും കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിനും ജന്മിവിരുദ്ധ കർഷകസമരങ്ങൾക്കും നേതൃത്വം കൊടുത്തത്. സന്യാസിശ്രേഷ്ഠരായ ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും പ്രബോധനങ്ങൾ ജനമധ്യത്തിലെത്തിച്ചതും ഇവർ തന്നെയാണ്.

ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ ഉൽപ്പന്നമായ അയിത്തം സമൂഹത്തിന്റെ പൊതു ശത്രുവാണെന്നും അതിനെ ആട്ടിയോടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇവർ പ്രഖ്യാപിച്ചത്. ബ്രാഹ്മണൻ നായർക്കും നായർ ഈഴവർക്കും ഈഴവർ പുലയർക്കും അയിത്തം കൽപ്പിച്ചിരുന്ന സമൂഹത്തിൽ ഒരു പൊതു ഇടത്തിന്റെ നിർമിതിക്ക് വിഘാതമായി നിൽക്കുന്നത് അയിത്തമാണെന്നും അതിനെ ഉൻമൂലനം ചെയ്യണമെന്നുമായിരുന്നു മന്നത്ത് പത്‌മനാഭൻ ആഹ്വാനം ചെയ്തത്. സ്വന്തം കുടുംബ ക്ഷേത്രത്തിൽ പുലയ വിഭാഗത്തിൽപ്പെട്ടയാളെ കയറ്റിയതും അമ്മ വിളമ്പിയ ചോറ് പുലയ വിഭാഗക്കാരനുമൊത്ത് കഴിച്ചതും വ്യക്തിപരമായി അദ്ദേഹത്തിന്റെ ഉൽപ്പതിഷ്ണത്വത്തിന്റെ തെളിവാണെങ്കിലും സ്വസമുദായത്തിൽപ്പെട്ട മറ്റുള്ളവർക്ക് അത്തരമൊരു മനോഭാവമില്ലായിരുന്നു. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തുകയെന്നതിനർഥം അവർണജനങ്ങളുടെ അവകാശം അംഗീകരിക്കുകയെന്നതാണ്. സ്വസമുദായം അനുഭവിച്ചിരുന്ന എല്ലാ അവകാശങ്ങളും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായതു കൊണ്ടാണ് മന്നത്ത് പത്‌മനാഭനും ആനന്ദതീർഥനും നവോത്ഥാന നായകരാകുന്നത്.
സ്വസമുദായം അനുഭവിച്ചിരുന്നതും അവർണർക്ക് നിഷേധിച്ചിരുന്നതുമായ രണ്ടവകാശങ്ങളാണ് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും. ജാതി–-മത വ്യത്യാസമില്ലാതെ എല്ലാവർക്കും രാജവീഥികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന 1865ലെ രാജകീയ വിളംബരമുണ്ടായിരുന്നിട്ടും സവർണർ അതനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് 1893ൽ അയ്യൻകാളി വില്ലുവണ്ടി യാത്ര നടത്തിയത്. എന്നിട്ടും പ്രയോജനം കിട്ടാത്തതു കൊണ്ടാണ് മൂന്നു പതിറ്റാണ്ടിനു ശേഷം വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും പഞ്ചാബിലെ അകാലികളും ശ്രീനാരായണഗുരുവും അയ്യൻകാളിയും കെ പി കേശവമേനോനും കേളപ്പനും മന്നവും ടി കെ മാധവനും വേലുക്കുട്ടി അരയനും ഏക മനസ്സോടെ നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന് സർക്കാരും സവർണരും തടസ്സം പറഞ്ഞത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായിരുന്നു. വിശ്വാസത്തെയും ആചാരത്തെയും മുറുകെപ്പിടിച്ചത് സവർണരായിരുന്നു. സവർണരിലെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും ഭൂരിപക്ഷം പേരും അയിത്താചാരണത്തിന് എതിരാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത്. വൈക്കത്തു നിന്ന് ആരംഭിക്കുമ്പോൾ നൂറു പേരുണ്ടായിരുന്ന ജാഥ തിരുവനന്തപുരത്ത് ശംഖുംമുഖത്ത് അവസാനിക്കുമ്പോൾ ഇരുപതിനായിരം പേരായി വളർന്നിരുന്നു.ബഹുജന ജാഥയ്‌ക്ക് സമൂഹത്തിന്റെ മനോഭാവത്തിൽ എന്തു മാറ്റം വരുത്താൻ കഴിയുമെന്ന് കാണിച്ചു കൊടുത്തതായിരുന്നു സവർണജാഥ. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ബഹുജന ജാഥ സംഘടിപ്പിക്കപ്പെടുന്നത്

ജാതിവ്യവസ്ഥയുടെ സത്ത അയിത്തമാണെന്ന് കണ്ടെത്തുകയും അതിനെ ഉൻമൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചതും മന്നമായിരുന്നു. വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചതിനു ശേഷം 1925 നവംബർ 27ന് ബോട്ടുജട്ടിയിൽ ചേർന്ന ഒരു പൊതുയോഗത്തിൽ അദ്ദേഹം ചെയ്ത പ്രസംഗം അയിത്തോച്ചാടനത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നു. പ്രസംഗത്തിൽനിന്ന്: ‘എന്തിനാണ് സത്യഗ്രഹം തുടങ്ങിയത്. വഴി നടക്കാനല്ല. അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല. വഴികളെല്ലാം തുറന്നു കിട്ടി. അയിത്തം വീണ്ടും ഉണ്ടെന്ന് ഗവൺമെന്റ് സമ്മതിക്കുന്നു. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്ന് പിടികൂടണം. ക്ഷേത്രത്തിൽ കടക്കുക തന്നെ വേണം. ഓടിക്കടക്കാൻ ശ്രമിക്കരുത്. സമാധാനപരമായി പ്രവർത്തിക്കണം.’
വൈക്കം സത്യഗ്രഹം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു വേണ്ടിയുള്ളതാണെന്നതു പോലെതന്നെ ക്ഷേത്ര പ്രവേശനം ആരാധനയ്‌ക്കു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു കൂടിയുള്ളതാണെന്നുമുള്ള പ്രഖ്യാപനമാണ് മന്നത്തിനെ ആചാര്യ പദവിയിലേക്ക് ഉയർത്തുന്നത്. ഈ പ്രഖ്യാപനമാണ് ആറു വർഷത്തിനു ശേഷം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള ഗുരുവായൂർ സത്യഗ്രഹത്തിലേക്കു നയിച്ചത്. വൈക്കം സത്യഗ്രഹ നേതാക്കൾ തന്നെയാണ് ഗുരുവായൂർ സത്യഗ്രഹ നായകരെന്നതും യാദൃച്ഛികമല്ല.
നമ്പൂതിരി സമുദായത്തിനകത്തെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വി ടി ഭട്ടതിരിപ്പാട് നടത്തിയ സമരത്തിനു സമാനമാണ് നായർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മന്നം നടത്തിയ സമരവും. തറവാട്ടു കാരണവൻമാരുടെ ആഢ്യത്വം നിലനിർത്താൻ വേണ്ടി സമ്മന്തമെന്ന പേരിൽ നമ്പൂതിരിമാർക്ക് നായർ സ്ത്രീകളെ ദാനം ചെയ്യുന്ന സമ്പ്രദായത്തി എതിരെയുള്ള ഗർജനമാണ് ‘കണ്ടവന്റെ മക്കൾക്ക് ചോറു കൊടുക്കുന്ന ഏർപ്പാടാണ് മരുമക്കത്തായം’ എന്ന വാചകത്തിൽ മുഴങ്ങുന്നത്. പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കൈവശ ഭൂമിയിൽ ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും ലഭിച്ച നായരായ പാട്ടക്കുടിയാന്മാരുടെ മക്കളും അനന്തരവന്മാരും തമ്മിലുള്ള വർഗസമരത്തിന്റെ വിജയമാണ് മരുമക്കത്തായം അവസാനിപ്പിച്ചു കൊണ്ടുള്ള 1925ലെ നായർ റെഗുലേഷൻ. പിതൃസ്വത്തിൽ മക്കൾക്ക് അവകാശം വേണമെന്ന എൻഎസ്എസിന്റെ ആവശ്യമാണ് നായർ സ്ത്രീകളെ സംബന്ധം ചെയ്യുന്നതിൽ നിന്ന് നമ്പൂതിരിമാരെ പിന്തിരിപ്പിക്കാൻ ഇടയാക്കിയത്. ഈ രണ്ട് കാര്യത്തിലൂടെ സംഭവിച്ചത് നായർ സ്ത്രീകളുടെ അവകാശസംരക്ഷണവും സ്വാതന്ത്ര്യവുമാണ്. അതോടു കൂടി സംബന്ധമെന്ന ഏർപ്പാട് അവസാനിച്ചെന്ന കാര്യം വസ്തുതയാണ്.
മാറുമറയ്ക്കാതെ വേണം സ്ത്രീയും പുരുഷനും ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടതെന്ന ആചാരത്തെ മന്നം പരസ്യമായി വെല്ലുവിളിച്ചു. ‘നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ. നമ്മുടെ വംശത്തിന്റെ മാന സംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്. ഇതിന് കഴിയുന്നില്ലെങ്കിൽ സഹോദരിമാർ ക്ഷേത്രത്തോട് നിസ്സഹകരിക്കണം’  സ്ത്രീയുടെ സ്വാതന്ത്ര്യവും മാനവും കാത്തു സൂക്ഷിക്കാൻ ആവശ്യമാണെങ്കിൽ ദേവാലയ ബഹിഷ്കരണമാകാമെന്ന പ്രഖ്യാപനം നടത്താൻ മന്നത്തിനല്ലാതെ മറ്റാർക്കാണ് കഴിയുക.

കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ നായൻമാരും ഈഴവരും തമ്മിൽ പലേടത്തും ലഹളകൾ നടന്നിരുന്നു. കലാപത്തിന്റെ ഫലമായി മർദനമേൽക്കേണ്ടിവരുന്നത് സാധുക്കളാണേലും അതിനു കാരണമാകുന്നത് ഇരു വിഭാഗത്തിലെയും പ്രമാണിമാരുടെ സ്വാർഥതാൽപ്പര്യമാണ്. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് എസ്എൻഡിപി യോഗം നേതാവും കോൺഗ്രസുകാരനുമായിരുന്ന ആർ ശങ്കറുമായി സഹകരിച്ചു കൊണ്ട് മന്നത്ത് പത്‌മനാഭൻ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചത്. തൽഫലമായി ലഹളകൾ അവസാനിപ്പിക്കാൻ സാധിച്ചു. എന്നു മാത്രമല്ല 1949ൽ തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധ്യക്ഷനായി മന്നവും അംഗമായി ആർ ശങ്കറും ഉത്തരവാദിത്വം  ഏറ്റെടുത്തതോടെ അണികൾ തമ്മിലുള്ള കലഹം അനാവശ്യമാണെന്ന ബോധ്യം എല്ലാവരിലുമുണ്ടായി. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് രാഷ്ട്രീയ സാഹചര്യം മാറുകയും ഭരണഘടന നിലവിൽ വരികയും ചെയ്തതോടു കൂടി സാമുദായിക സംഘടനകൾ രൂപീകരിച്ച കാലഘട്ടത്തിൽ നിന്ന്‌ വ്യത്യസ്തമായ അന്തരീക്ഷം  ഉണ്ടാവുകയാൽ വ്യത്യസ്ത ജാതികളിൽപ്പെട്ടവർ തമ്മിലടിക്കേണ്ട കാര്യമില്ലെന്ന് എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു.
മന്നത്ത്‌ പത്‌മനാഭനും സ്വാമി ആനന്ദതീർഥനും വ്യത്യസ്ത മാർഗത്തിലൂടെ ആണെങ്കിലും അവർണരുടെയും അവശരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് യത്നിച്ചത്. തങ്ങൾക്കു ലഭ്യമായ അവകാശങ്ങൾ സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭിക്കണമെന്ന ജനാധിപത്യ ബോധവും സമത്വ ബോധവുമാണ് ഇവരെ വ്യത്യസ്തരായ പരിഷ്കർത്താക്കളാക്കുന്നത്. അതു കൊണ്ടാണ് ഇവർ വർത്തമാനകാലത്തും പ്രസക്തരാകുന്നത്.