©Deepa Pacha
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഈ രാജ്യത്തെ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 57 ശതമാനവും (2015-16ൽ ഇത് 53 ശതമാനമായിരുന്നു ) വിളർച്ച ബാധിച്ചവരാണെന്നു നാഷണൽ ഫാമിലി ഹെൽത് സർവ്വേയുടെ പുതിയ റിപ്പോർട്ടിലെ കണ്ടെത്തലിനെക്കുറിച്ച്...
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് 125 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ലോക വിശപ്പ് സൂചിക പട്ടികയിൽ 111-ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യയെന്ന കാര്യം....
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഗ്രാമീണ ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി പഴയ ആസൂത്രണ കമ്മീഷൻ കണക്കാക്കിയിരുന്ന ഒരു വ്യക്തിക്ക് പ്രതിദിനം 2200 കലോറി എന്ന മിനിമം മാനദണ്ഡത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഗ്രാമീണ ജനസംഖ്യയുടെ അനുപാതം 2011-12 ൽ 68 ശതമാനത്തിൽ നിന്ന് 2017 ൽ 80 ശതമാനമായി ഉയർന്നു എന്ന കാര്യം....
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് 2020 മാർച്ച് വരെ ട്രെയിൻ യാത്രയിൽ മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ഇളവ് കേന്ദ്രസർക്കാർ ഇപ്പൊ നിർത്തിയെന്ന്...
എത്ര എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഈ രാജ്യത്ത് 2018 നും 2022 നും ഇടയിൽ തൊഴിലില്ലായ്മ കാരണം 25231 യുവജനങ്ങൾ ആത്മഹത്യ ചെയ്തെന്ന നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യുറോയുടെ കണക്കുകളെ ക്കുറിച്ച്..
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ 25 വയസ്സിനു താഴെയുള്ള ബിരുദ ധാരികളിൽ 42% ലധികം പേർ തൊഴിൽ രഹിതർ ആണെന്ന അസിം പ്രേംജി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ "സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2023" റിപ്പോർട്ടിലെ കണ്ടെത്തെലിനെക്കുറിച്ച്...
എത്ര മാധ്യമങ്ങൾ നമ്മളോട് പറഞ്ഞിട്ടുണ്ട് കേന്ദ്രം കേരളത്തിന് മുകളിൽ അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധം മൂലം 57000 കോടിയുടെ കുറവ് കേരളത്തിന് ഉണ്ടായെന്ന വസ്തുത...
മാധ്യമങ്ങൾ ഇതൊന്നും പറയില്ല...
എന്നാൽ ഞങ്ങൾ ഇതെല്ലാം പറഞ്ഞു കൊണ്ടേ ഇരിക്കണം. അതിന് വേണ്ടിയാണ് ജനുവരി ഇരുപതിലെ ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങല...
അണിചേരണം... മാധ്യമങ്ങൾ പറയാത്തത് ഉറക്കെ പറയണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ