2023, ഒക്‌ടോബർ 14, ശനിയാഴ്‌ച

യഹൂദന്റെ ഒറിജിനൽ സ്ഥലം ഏതാണ്

Saji  Markose writes
യഹൂദന്റെ ഒറിജിനൽ സ്ഥലം ഏതാണ് , ഇസ്രായേൽ അവരുടെ പിതാക്കന്മാരുടെ ദേശമല്ലേ എന്ന ചോദ്യത്തിന് ഒരു മറുപടി. 

ശരിക്കും യഹൂദർ ഇറാക്കികളാണ്. യിസ്രായേൽ എന്ന്  വിളിക്കുന്ന യാക്കോബിന്റെ അപ്പൻ , യിസഹാക്കിന്റെ അപ്പൻ അബ്രഹാം, ബാബിലോണിയയിലെ  കല്ദായരുടെ ഊര് എന്ന പട്ടണത്തിൽ നിന്നും വന്നയാളാണ്. 

അയാൾ നെവ്യൂ  ലോത്തിനോപ്പം കാനാനിൽ  (ഇപ്പോഴത്തെ യിസ്രായേൽ-പാലസ്തീനിൽ) എത്തി, അവിടെ ഉണ്ടായിരുന്ന കാനാന്യരെ തുരത്തി അവിടെ താമസം തുടങ്ങി. യഹോവ വിളിച്ചിട്ട്  വന്നതാണെന്ന് അബഹാമിന്റെ അവകാശവാദം- എനിക്കറിയില്ല (അയ്യൻ പറഞ്ഞിട്ട് ഒരു കാര്യം ചെയ്യുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ വിശ്വാസം-  നമുക്കറിയില്ല)

അബ്രഹാംമിന്റെ കൊച്ചുമകൻ യാക്കോബിന്റെ കാലത്ത് പഷ്ണി നിമിത്തം മുഴുവൻ ആളുകളും  ഈജിപ്തിലേയ്ക്ക് പോകുന്നു. പിന്നെ അവിടെ 420 വർഷം  ജീവിതം. 

ഈ സമയത്ത് കാനാനിൽ  വീണ്ടും ആൾപ്പാർപ്പ് തുടങ്ങി, ഏതാണ്ട്  ഒൻപത് തലമുറയായി അമോർയ്യർ,കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ തുടങ്ങിയവർ  പാർക്കുന്നു. 

വീണ്ടും 420 വർഷത്തിന്  ശേഷം   തിരികെ കാനാനിലേയ്ക്ക്, അപ്പോൾ ഒൻപത് തലമുറയായി അവിടെ താമസിച്ചിരുന്നവരെ അടിച്ചോടിച്ച്‌ -  രണ്ടാമത്തെ അധിനിവേശം. 

 അപ്പോഴേയ്ക്കും ഭരണക്രമം മാറി.  രാജാവുണ്ടായി -   രാജ്യം രണ്ടായി, തമ്മിൽ അടിപിടി, അങ്ങിനെ മുന്നോട്ട് പോയി. അത് എഡി 70 വരെ.

റോമാക്കാരുമായി രാഷ്ട്രീയ  പ്രശ്‍നം , ടൈറ്റസ് സീസർ വീണ്ടും ഓടിച്ചു , അന്നു  ക്രിസ്ത്യാനികളതീവ ദുർബലർ , മുസ്‌ലീം മതം ഉണ്ടായത്ത് പിന്നെയും അറുന്നൂറു കൊല്ലം കഴിഞ്ഞു - അതായത് അവരുടെ പാലായനത്തിൽ , ഒരു മതത്തിനും പങ്കില്ല.  

1800 വര്ഷം പിന്നെയും കഴിഞ്ഞു. കാനാനിൽ പിന്നെയും ആൾതാമസമുണ്ടായി.

 എത്രയോതലമുറകൾ കഴിഞ്ഞു.  

യഹൂദർ പോയ ഇടങ്ങളിൽ  രണ്ടു  കൂട്ടരിൽ നിന്നും മാത്രം പീഡനങ്ങളുണ്ടായില്ല - ഇന്ത്യയിൽ സമാധാനത്തോടെ ജീവിച്ചു,  മുസ്ലീങ്ങളവരെ ഉപദ്രവിച്ചിട്ടില്ല.  ബാക്കി എല്ലായിടത്തും അവരുടെ  ജീവിതം അത്ര സുഖകരമായിരുന്നില്ല. 

രാഷ്ട്രീയ കാരണങ്ങളാൽ (കൃത്യമായി പറഞ്ഞാൽ ബ്രിട്ടന്റെ കുശാഗ്രബുദ്ധികൊണ്ട് )  വീണ്ടും കാനാനിലേയ്ക്ക്. 

അതായത്  ഒരേ സ്ഥ ലത്തേയ്ക്ക്  മൂന്നാമത്തെ അധിനിവേശം.

 അപ്പോൾ ആ സ്ഥലത്തിന്റെ പേര് പാലസ്തീൻ (പണ്ടും  ആ പേരുണ്ട്, ആ നാടിനു) 

ഏതാണ്ട് നാല്പത് തലമുറകളായി അവിടെ  താമസിച്ചിരുന്ന ഫലസ്തീനികളെ പുറത്താക്കണം - ആ എപ്പിസോഡാണ് ഇപ്പോൾ നടക്കുന്നത്. 

ചുരുക്കത്തിൽ ഇറാക്കികളായ  ലവരുടെ എക്കാലത്തെയും പണി അധിനിവേശം ആണ് സാറേ.

( ഇസ്രായേൽ യഹൂദരുടെ ദേശമാണ് എന്ന് പറയുന്നതിന്റെ ആധാരമായ പുസ്തകം മാത്രമാണ് ഈ വിവരങ്ങളുടെ ആധാരം - മറ്റു കാര്യമായ ചരിത്ര രേഖകൾ ഇല്ല )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ