2023 മേയ് 6, ശനിയാഴ്‌ച

മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ട്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പോൾ ബ്രാസിനെപ്പോലുള്ള പണ്ഡിതർ ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്. തടയാൻ കഴിയാത്ത പ്രവചനാതീതമായ സ്വാഭാവികമായി നടക്കുന്ന ഒന്നല്ല ഹിന്ദു-മുസ്ലിം കലാപങ്ങൾ. മണിപ്പൂരിലെ സംഭവവികാസങ്ങൾ പോൾ ബ്രാസിന്റെ പാഠപുസ്തകത്തിന്റെ മാതൃകയിൽ കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഡൽഹി ഇന്ത്യൻ എക്സ്പ്രസിൽ ഹൈദ്രബാദ് സർവ്വകലാശാലയിലെ ഖാം ഖാൻ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. മണിപ്പൂരിൽ 42 ശതമാനം ഹിന്ദുക്കളാണ്. 41 ശതമാനം ക്രിസ്ത്യാനികളാണ്. 9 ശതമാനം മുസ്ലിംങ്ങളും. ക്രിസ്ത്യൻ മതവിഭാഗം മഹാഭൂരിപക്ഷം വിവിധ ഗോത്രവർഗ്ഗക്കാരാണ്. അവർ മലകളിൽ ഏറ്റവും പിന്നോക്കമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്. ഹിന്ദുക്കളാവട്ടെ മെയ്ത്തി ജാതിയിൽപ്പെട്ടവരാണ്. അവർ താഴ്വരകളിലെ ഫലഭൂയിഷ്ഠമായ മേഖലകളിലും നഗരങ്ങളിലുമായി താമസിക്കുന്നു. താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇവർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 62 സീറ്റിൽ 32 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിനു വെറും 5 സീറ്റ് മാത്രമാണു ലഭിച്ചത്. ജനതാദൾ(യു) ഉം, നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) 6 സീറ്റുകൾ വീതം വിജയിച്ചു. നാഗാ പീപ്പിൾസ് ഫ്രണ്ടിന് 5 സീറ്റും. ബിജെപിയും എൻപിപിയും നാഗാ ഫ്രണ്ടും ഒരു മുന്നണിയായിട്ടാണ് ഇപ്പോൾ ഭരണം. എങ്കിലും ശ്രദ്ധേയമായ കാര്യം ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെന്നുള്ളതാണ്. എങ്ങനെ ഇതു നേടി? ബിജെപിക്ക് ഇപ്പോഴും ഹിന്ദുസമുദായത്തിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂട്ടുപിടിച്ചാണ് ഭൂരിപക്ഷം നേടിയത്. അതിന് കേരളത്തിലെ ക്രിസംഘികളെപ്പോലെ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തു. അതിന് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെയാണ് കൂടുതൽ ഉപയോഗപ്പെടുത്തിയത്. അതുപോലെ തന്നെ മുസ്ലിം വിരോധവും. മുസ്ലിംങ്ങൾ മ്യാന്മാറിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന പ്രചാരണം ഇത് എളുപ്പമാക്കിത്തീർത്തു. 2017-ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 60-ൽ 21 സീറ്റേ ലഭിച്ചുള്ളൂ. മറ്റുള്ള പാർട്ടികളിൽ നിന്നും കാലുമാറ്റിച്ച് ഭൂരിപക്ഷമുണ്ടാക്കി ആദ്യമായി ബിജെപി ഭരണം സ്ഥാപിച്ചു. 28 സീറ്റ് നേടി ഭൂരിപക്ഷത്തിൻ്റെ അടുത്ത് എത്തിയ കോൺഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. ഭരണം ഉപയോഗപ്പെടുത്തി വളരെ ചിട്ടയായി ഹിന്ദു വർഗ്ഗീയത വളർത്താനുള്ള പരിശ്രമമാണ് പിന്നീടു നടന്നത്. പല ട്രൈബൽ മേഖലകളിലും താമസിച്ചിരുന്നവർ മ്യാന്മാറിൽ നിന്നും കുടിയേറിയവരാണെന്ന വ്യാപകമായ പ്രചാരണം നടന്നു. ചില ഒഴിപ്പിക്കൽ നടപടികളും സർക്കാർ സ്വീകരിച്ചു. മെയ്ത്തി വിഭാഗമാണ് മണിപ്പൂരിന്റെ യഥാർത്ഥ അവകാശികളെന്ന ചിന്താഗതി പിരികയറ്റി. എങ്കിലും ക്രിസ്ത്യൻവിരുദ്ധ ആക്രമണം കെട്ടഴിച്ചു വിട്ടില്ല. ക്രിസംഘികളുടെ സഹായത്തോടെയാണല്ലോ 2022-ലെ മിന്നുന്ന വിജയം ബിജെപി കരസ്ഥമാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയുടെ പ്രഥമലക്ഷ്യം മെയ്ത്തി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളെ മുഴുവൻ തങ്ങളോടൊപ്പം കൊണ്ടുവരികയെന്നതായി. കോടതിയിൽ മെയ്ത്തി വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. അതു പരിശോധിക്കാനുള്ള കോടതിവിധിയെ ഉപയോഗപ്പെടുത്തി മെയ്ത്തിക്കും സംവരണം അനുവദിച്ചു. അതും പോരാഞ്ഞ് അവരെ പട്ടികവർഗ്ഗക്കാരുമായിട്ട് അംഗീകാരം നൽകി. അതോടെ ഗിരിവർഗ്ഗ മേഖലകളിൽ ഭൂമി മെയ്തിക്കാർക്കു വാങ്ങാമെന്നായി. തൊഴിലും ഭൂമിയും നഷ്ടപ്പെടുന്നമെന്ന ഭീഷണി നേരിട്ടപ്പോൾ ചില പട്ടികവർഗ്ഗ ഗോത്രക്കാർ സമരത്തിനിറങ്ങി. സംഘർഷങ്ങൾ മൂർച്ഛിച്ചു. അതാണ് ഇന്നത്തെ ലഹളയായി മാറിയത്. ഇതാണ് ബിജെപി ആഗ്രഹിച്ചത്. ഇന്ന് മണിപ്പൂര് വർഗ്ഗീയമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. അല്ലാതെ മറ്റു പോംവഴി ആർക്കുമില്ല. വ്യാപകമായി പള്ളികൾ ആക്രമിക്കപ്പെടുന്നു. പട്ടികവർഗ്ഗ അവകാശം നഷ്ടപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ രണ്ട് വിഭാഗം മതവിശ്വാസികൾ തമ്മിലുള്ള വർഗ്ഗീയ ലഹളയായി വളരെ ആസൂത്രിതമായി മാറ്റിയെടുത്തു. പക്ഷേ, ന്യൂനപക്ഷങ്ങൾ എണ്ണത്തിൽ പ്രബലമാണല്ലോ. അവരുടെ പിന്തുണയില്ലാതെ ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെ നേടാനാകും? നടക്കുന്നത് വംശീയ ശുദ്ധീകരണമാണ്. നവമാധ്യമങ്ങളിൽ പാലായനം ചെയ്യുന്ന പട്ടികവർഗ്ഗക്കാരുടെ ചിത്രങ്ങൾ കാണാം. അവർ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അഭിയാർത്ഥികളായി പാലായനം ചെയ്യുകയാണ്. അഭയാർത്ഥികൾക്ക് എവിടെ വോട്ട്? കേരളം മണിപ്പൂർ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുൻതൂക്കം. എങ്കിലും നമ്മളെ തകർക്കാൻ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാൻ. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷം തങ്ങൾക്ക് ഒപ്പമാണെന്നു പറഞ്ഞുകൊണ്ടാണല്ലോ ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം കൂട്ടാൻ കേരളത്തിൽ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി അവർ മുസ്ലിം വിരോധത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. പക്ഷേ, കേരളത്തിൽ സംസ്ഥാന വ്യാപകമായ ഒരു ലഹള നടത്തുന്നതിനുള്ളശേഷി ബിജെപിക്ക് ഇന്നും ഇല്ല എന്നതാണു സത്യം.

2023 മേയ് 2, ചൊവ്വാഴ്ച

Catholic Church leadership under fire for overtures to BJPK.A. MARTIN


The BJP and its cadres in Kerala are wooing Syrian Christians to the party to get the support of one of the major minority communities. It appears that a few bishops are supportive of the move.

“Are the Christian leaders in Kerala unaware of the agenda of Hindutva ideology?” asked retired archbishop of Guwahati Thomas Menamparampil. He cited the “inimical” attitude to Christians and conversions of what he called RSS frontal organisations such as Janjati Dharm Sanskriti Suraksha Manch (forum for protection of tribal religion and culture).

Archbishop Menamparampil’s opinion finds an echo in the words of former archbishop of Bhopal Leo Cornelio who said that Kerala bishops did not understand the entire context of India. “They are thinking in terms of only one State as if Kerala is India.”

The criticism of the Kerala Church leadership has been aired in interviews of retired archbishops in the Light of Truth, a fortnightly published from the Ernakulam-Angamaly Archdiocese. The archbishops spoke in the wake of Church leaders meeting Prime Minister Narendra Modi in Kochi in the last week of April. The meeting bolstered a widespread perception that the BJP was wooing Christians, who were perceivably charmed by the party’s gestures.

Archbishop Cornelio did not take names but said that some bishops had made comments without understanding facts. He referred to the question of the factors in play in the price of rubber. In late March, Joseph Pamplany, Archbishop of Thalassery, stirred up a hornets’ nest when he openly linked Christian support to the BJP to the price of natural rubber.

The Church leadership should limit its intellectual endeavours to educating the people and working for the poor. “When invited by party leaders, they should only send their representatives. They should not go in person. I don’t think shunning them is an option,” said archbishop Cornelio.

Archbishop Menamparampil said “while Modiji visited the Delhi Cathedral, he had not said a single word of sympathy about Father Stan Swamy at any stage.” He also said that it was not for him to suggest the political strategies to be adopted by the Christian community in various parts of the country with varying situations.

In the midst of these developments, the archbishop said: “We must still renew our trust in the balanced and mature element in Hindu society. We should explore ways of entering into dialogue with them at life-related levels where people look to each other for cooperation.”

Catholic Church leadership under fire for overtures to BJP

 https://epaper.thehindu.com/ccidist-ws/th/th_kochi/issues/34802/OPS/GVUB6D5HP.1.png?cropFromPage=true


2023 മേയ് 1, തിങ്കളാഴ്‌ച

Anti Conversion Laws Prone To Misuse Against Minorities No Forceful Conversion Laws Prone To Misuse Against Minorities No Forceful Conversions In State For Many Years TN Govt To Supreme Court

Responding to a PIL filed to direct the Law Commission of India to prepare a draft on anti-conversion law, the Tamil Nadu Government has submitted before the Apex Court that Anti-conversion laws are prone to misuse against minorities. The PIL filed by BJP leader Ashwini Upadhyay has also sought for a direction to the government to take steps to control forceful or fraudulent religious conversions, with specific allegations against Missionaries spreading Christianity in the State.

In the affidavit filed before the Supreme Court, the TN government has stated that people have the right to propagate and preach their religious belief to other persons and people also have the choice to change their beliefs, as long as it is without intimidation or deception. 

The TN government calls the PIL ‘politically motivated’, pointing out that it has been filed Advocate Ashwini Upadhyay, who belongs to the ruling party. The petitioner has served as the BJP spokesperson and as a leader of its Delhi unit, the affidavit states. The litigation has been initiated with the intention of furthering the party’s political agenda of fuelling religious intolerance against a particular faith.

“the prayers sought by the Petitioner in the present Writ Petition do not only attack a specific community with intentions to divide the society through hate, fuelling religious intolerance in the country, bringing disharmony in the society. The Writ Petition has been drafted with the sole intention to defame a particular faith by making shocking allegations without providing any supporting data or document”, the affidavit states.

The State Government has submitted before the Supreme Court that there have been no incidents of forceful religious conversion in the past few years and that the allegations made against the Christian community are without any basis. Criticising the “Religiously Motivated Litigation” filed by the petitioner, the affidavit states:

“Article 25 of the Constitution of India guarantees every citizen the right to propagate his religion. Therefore, the acts of missionaries spreading Christianity by itself cannot be seen as something against law. But if their act of spreading their religion is against public order, morality and health and to the other provisions of Part III of the Constitution it has to be viewed seriously. As far as Tamil Nadu is concerned, there has been no incidents of forceful conversion reported in the past many years”

The PIL has also sought for a CBI investigation into the death of 17-year old girl who died by suicide in Thanjavur, Tamil Nadu, calling it a case of forced conversion by the Christian institution where she was studying. However, the TN government has stated that the matter is already under investigation by the CBI and that there is no proof that the suicide of the minor girl was triggered by forced conversion to Christianity. Calling the PIL an attempt to unnecessarily drag a political fight into court, the affidavit states:

“petitioner has made sweeping allegations against the Tamil Nadu Government saying that the Government was determined to remove the conversion angle from the case of Lavanya's suspicious death. The petitioner who belongs to the Bharathiya Janata Party, has attempted to convert the court proceeding into a Political fight by bringing in ideological politics into the matter. All the allegations made against the Government of Tamil Nadu are politically motivated. There are no instances of forceful conversion of religion reported in Tamil Nadu and the State has not done anything in Lavanya's case as alleged by the petitioner.”

The TN Government has also argued that it is the prerogative of the State Legislative Assembly or Parliament to legislate a law on a particular subject and the Constitution does not empower Courts to direct the framing of a law.

The State government has also pointed out that as per the Constitution, all persons are equally entitled to freedom of conscience and the right to freely profess, practice and propagate the religion of their choice, subject to public order, morality, health.

“One of the rights guaranteed by the Indian Constitution is the right to Freedom of Religion. As a secular nation, every citizen of India has the right to freedom of religion i.e. right to follow any religion. As one can find so many religions being practiced in India, the constitution guarantees to every citizen the liberty to follow the religion of their choice”, the affidavit states.

Previously, a bench led by Chief Justice of India DY Chandrachud had taken exception to certain statements made in the PIL petition against minorities and had asked the petitioner to remove them. The CJI's bench had also pulled up the petitioner for repeatedly filing petitions on the same cause and withdrawing them. The previous bench which heard the PIL had also directed the petitioner to remove "scurrilous statements" made against other religions.

Case Title: Ashwini Kumar Upadhyay V Union Of India

https://www.livelaw.in/top-stories/anti-conversion-laws-prone-to-misuse-against-minorities-no-forceful-conversions-in-state-for-many-years-tn-govt-to-supreme-court-227621

2023 ഏപ്രിൽ 23, ഞായറാഴ്‌ച

കേൾക്കുന്നില്ലേ, ജറുസലേം പുത്രിമാരുടെ ചോദ്യം - എം എം പൗലോസ്‌ എഴുതുന്നു

അരമനയിലേക്ക് ബിജെപി പോകുന്നതിൽ ഭയമുണ്ട്. ഭയം തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച്‌ അല്ല; മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചാണ്. ഭാവിയെക്കുറിച്ച് മാത്രമല്ല ആശങ്ക. ഇന്ത്യയിൽ ആശങ്ക ഭൂതകാലത്തിൽനിന്ന് തുടങ്ങുന്നു. പ്രാചീനേന്ത്യ പൊതുവിലും ഗുപ്തഭരണകാലം വിശേഷിച്ചും സുവർണയുഗമായിരുന്നെന്നും അതിനുശേഷം 1206 സിഇയിൽ സുൽത്താനേറ്റ് ഭരണം സ്ഥാപിതമായതുമുതൽ മുഗൾ ഭരണത്തിന്റെ ഒടുക്കംവരെ ഇന്ത്യ അഭിമുഖീകരിച്ചത് അധഃപതനവും അരാജകത്വവും ജീർണതയും ഹിംസയുമാണെന്നുമാണ് ഹിന്ദുത്വഭാഷ്യം. ഗുപ്തന്മാരുടെ കാലത്തിനുശേഷം ഇന്ത്യക്ക്‌ ചരിത്രമില്ലെന്നാണ്‌ ഇവരുടെ പ്രഖ്യാപനം. ഏതാണ്ട് 1000 വർഷത്തെ ഇന്ത്യയുടെ ഭൂതകാലജീവിതം സഭാരേഖകളിൽനിന്നെന്നപോലെ സിലബസിൽനിന്ന് നീക്കുന്നു. വരുംതലമുറ പഠിക്കേണ്ടെന്ന് ഭരണകൂടം കൽപ്പിക്കുന്നതിൽ ചാൾസ് ഡാർവിനുണ്ട്, ജീവന്റെ ഉൽപ്പത്തിയുണ്ട്, നഥുറാം ഗോഡ്സെയുണ്ട്. എങ്ങോട്ടേക്കാണ് ഇവർ ഇന്ത്യയെ കൊണ്ടുപോകുന്നത്. കുരിശ് താങ്ങി മുതുകുവളഞ്ഞ്, ചാട്ടവാറടിയേറ്റ് തേങ്ങിത്തേങ്ങിപ്പോകുന്ന യേശുവിനോട് ജറുസലേം പുത്രിമാർ മാറത്തടിച്ചു ചോദിച്ചതും ഇതേ ചോദ്യമായിരുന്നു; ‘മകനെ... ഇവർ നിന്നെ എങ്ങോട്ടേക്ക് കൊണ്ടുപോകുന്നു?' യേശുവിനെ കൊണ്ടുപോയത് കാൽവരിയിലേക്ക്, ഇന്ത്യയെ കൊണ്ടുപോകുന്നത് ഗൗതം അദാനിയുടെ കാൽക്കീഴിലേക്ക്. അദാനിക്ക് പുനരുത്ഥാനവും ആർദ്രതയ്ക്ക് കുരിശുമരണവും വിധിക്കുന്നവരാണ് അരമനയിലെ അനുഗ്രഹം തേടിപ്പോകുന്നത്. ഇന്ത്യയിൽ വിശക്കുന്നവരുടെ എണ്ണം കൂടിവരുന്നു. വിശക്കുന്ന 121 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 107–-ാമതാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പരിശോധിച്ച് ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ 191 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ മുന്നിലാണ് ബംഗ്ലാദേശും ഭൂട്ടാനും. തൊഴിലവസരങ്ങൾ കൂടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അനുഭവം മറ്റൊരുവഴിക്ക് നീങ്ങുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ 35,821 ഒഴിവിലേക്ക് അപേക്ഷിച്ചത് ഒന്നേകാൽലക്ഷംപേർ. ഹിമാചൽപ്രദേശ് സെക്രട്ടറിയറ്റിലെ 42 ശിപായികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 18,000. ഇതിൽ ഡോക്ടറേറ്റ്‌ ഉള്ളവർ നൂറുകണക്കിനായിരുന്നു. തൊഴിലില്ലാത്തവരുടെ നിരക്ക് ഇപ്പോഴും അസുഖകരമായ 6.57 ശതമാനത്തിൽ. എന്നിട്ടും, അഭിമാനിക്കാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഇസ്രയേലിലെ ഹെയ്ഫ തുറമുഖം ഗൗതം അദാനി വിലയ്‌ക്കു വാങ്ങിയത്രെ. 120 കോടി ഡോളറിന് ഇസ്രയേലിലെ ഈ രണ്ടാമത്തെ വലിയ തുറമുഖം അദാനി വാങ്ങിയതിനെ ‘അതിബൃഹത്തായ ചുവടുവയ്പ്'എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. ‘രാമന്റെ രാജ്യം'ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിലൂടെയും ഇന്ത്യയിൽ വരാമല്ലോ. ഇസ്രയേൽ ഇപ്പോൾ ‘വംശീയ ജനാധിപത്യ'ത്തിന്റെ പാഠശാല. സംസ്കാരത്തിലും പൊതുവേദികളിലും ജൂതൻമാരുടെ ആധിപത്യം. നീതിന്യായ വ്യവസ്ഥയെയും മാറ്റിയെഴുതാൻ നെതന്യാഹു ഈയിടെ ഒരുങ്ങി. നാലു മാസമായി അവിടെ ജനങ്ങൾ തെരുവിലായിരുന്നു. ഒടുവിൽ നെതന്യാഹു തൽക്കാലം പിന്മാറി. നെതന്യാഹുവിനെ പാഠപുസ്തകമാക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. നെതന്യാഹു? അദാനി? വീർ സവർക്കർ? നാഥുറാം ഗോഡ്സെ? ഗോൾവാൾക്കർ?. ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ചു ശതമാനം അതിസമ്പന്നർ. 67 കോടി മനുഷ്യരുടെ കൈയിലുള്ളത് രാജ്യത്തിന്റെ ഒരു ശതമാനംമാത്രം സമ്പത്ത്. ഇന്ത്യക്ക്‌ 119 ശതകോടീശ്വരന്മാർ. ശതകോടീശ്വരന്മാരുടെ വരുമാനം ഒരു പതിറ്റാണ്ടിനിടയിൽ പത്തിരട്ടി വർധിച്ചു. ശരാശരി ഇന്ത്യക്കാരന് ആവശ്യമുള്ള ചികിത്സപോലും കിട്ടുന്നില്ല. ചികിത്സാ ചെലവ് താങ്ങാനാകാതെ ജനകോടികൾ. കോവിഡിന്റെ കാലത്തുപോലും സമ്പത്തിന്റെ ഒഴുക്ക് തടയപ്പെട്ടില്ല. ഇക്കാലത്ത് ഇന്ത്യയിൽ പുതുതായി 55 പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ എത്തി. ആ സമയംതന്നെ 23 കോടി ജനങ്ങൾ ദരിദ്രരായി. 636 പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. ഓക്സിജൻ സിലിണ്ടറിന്റെ വില 8000 രൂപയിൽനിന്ന് 60,000 കടന്നു. അപ്പോൾ പ്രധാനമന്ത്രിയെ കാണാനില്ലായിരുന്നു. ഒലിവുമലയിൽ ഇരിക്കുമ്പോൾ യേശു പറഞ്ഞു; ‘എനിക്കു വിശന്നു, നിങ്ങൾ ഭക്ഷണം തന്നില്ല. ദാഹിച്ചു, കുടിക്കാൻ തന്നില്ല. നഗ്നനായിരുന്നു, വസ്ത്രം തന്നില്ല. രോഗിയായിരുന്നു, ശുശ്രൂഷിച്ചില്ല.' വിശക്കുന്നവന് ആഹാരം കൊടുക്കുന്നത്, ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നത്, നഗ്നന് വസ്ത്രം കൊടുക്കുന്നത്, രോഗിക്ക് മരുന്നുകൊടുക്കുന്നത് എനിക്ക് തരുന്നതിനു തുല്യമാണെന്ന് യേശു അനുയായികളോടു പറഞ്ഞു. ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും യാചിക്കുന്നു. മഹാമാരിയോട് പൊരുതിയ ആശാവർക്കർമാർ ജീവന്റെ സുരക്ഷയ്‌ക്കും ജീവിക്കാനുള്ള പണത്തിനുംവേണ്ടി തെരുവിലിറങ്ങി. ലക്ഷക്കണക്കിനു കർഷകർ മാസങ്ങളോളം മിനിമംവില ഉറപ്പാക്കാൻ തലസ്ഥാന നഗരിയിൽ കിടന്നു. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവരോ. ഭീകരവാദികളെന്ന് വിളിക്കുന്നവരോ. മാവോയിസ്റ്റുകളെന്ന് വിളിക്കുന്നവരോ. ‘തുക്ഡെ തുക്ഡെ ഗ്യാങ്' എന്നുവിളിക്കുന്നവരോ? മനുഷ്യരുടെ പാപമോചനത്തിനായി ‘ഇതാ എന്റെ രക്തം'എന്നാണ് കുരിശിൽ പിടഞ്ഞപ്പോൾ യേശു പറഞ്ഞത്. ഗുജറാത്തിലെ കൂട്ടക്കുരുതിയിലൂടെ ഭരണത്തിന്റെ പറുദീസയിലേക്ക് നടന്നവർ അരമനയിലേക്ക് വരുമ്പോൾ മടിയിൽ 30 വെള്ളിക്കാശിന്റെ തിളക്കമോ, അക്കൽദാമയുടെ ആധാരമോ? അരമനകളിലുള്ളത്‌ വിശ്വാസത്തിന്റെ ആചാര്യന്മാരാണ്, നാമനിർദേശപത്രിക സ്വീകരിക്കുന്ന റിട്ടേണിങ്‌ ഓഫീസർമാരല്ല. ഒരു സന്ദർശനത്തിന്റെ ഒറ്റമൂലികൊണ്ട് ഉണങ്ങിപ്പോകുന്ന മുറിവാണോ ഇന്ത്യയുടെ ആത്മാവിൽ വർഗീയശക്തികൾ ഏൽപ്പിച്ചിട്ടുള്ളത്. എങ്കിൽ എത്രയോ നല്ലത്. മതനിരപേക്ഷതയെന്നത് ഒരു സ്റ്റേജ് പെർഫോമൻസല്ല. അയൽക്കാരന്റെ മതത്തെ വെറുക്കാൻ പഠിപ്പിക്കുന്നവർ, അവരുടെ ഭക്ഷണത്തെ വിലക്കുന്നവർ, അവരുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നവർ ഒരുകൈ ഉടവാളിൽ ഉറപ്പിച്ചുപിടിച്ചാണ് മറുകൈ നീട്ടുന്നത്. പ്രണയത്തിൽ ലൗ ജിഹാദ് കണ്ടവർ, കൊറോണ വൈറസിൽ മതം കണ്ടവർ വരുന്നു അരമനകൾ തേടി. അടിസ്ഥാനപരമായ വീക്ഷണത്തിൽ ഇപ്പോഴും മാറ്റംവരുത്താത്തവരുടെ സന്ദർശനപ്പെരുമ ശവപ്പെട്ടിയിൽ സമർപ്പിക്കുന്ന ആദരാഞ്ജലിപ്പൂക്കളല്ലാതെ മറ്റെന്താണ്. ദൈവത്തിന് മനുഷ്യന്റെ കുപ്പായം ഒരുപക്ഷെ ഇണങ്ങിയേക്കാം. എന്നാൽ, മനുഷ്യന് ഒരിക്കലും ദൈവത്തിന്റെ കുപ്പായം ഇണങ്ങില്ല. രാജാവും പ്രവാചകനും എന്നും രണ്ടാണ്. മരുഭൂമിയിൽനിന്ന് സത്യം വിളിച്ചുപറയുന്നവനാണ് പ്രവാചകൻ. സിംഹാസനത്തിൽ അമർന്നിരിക്കുന്നവനാണ് രാജാവ്. ഇതിന്റെ കൃത്യമായ വേർതിരിവ് വേദപുസ്തകത്തിൽ യേശുക്രിസ്തു പറയുന്നു, ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'. സീസറും ദൈവവും ഒന്നല്ല. വോട്ടു ചെയ്യുന്നത് ഏറ്റവും നല്ല ദൈവത്തെ കണ്ടെത്താനല്ല, ഏറ്റവും മികച്ച ഭരണത്തിനുവേണ്ടിയാണ്. ആത്മീയതയിലൂന്നി മതനിരപേക്ഷ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു മഹാത്മാഗാന്ധി. രാഷ്ട്രീയത്തിലെ അത്യസാധാരണമായ പരീക്ഷണമായിരുന്നു അത്. അധികാരത്തിലൂന്നി വർഗീയ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു ഹിന്ദുത്വശക്തികൾ. ഇറ്റലിയിലെ ഫാസിസ്റ്റ് സർവകലാശാലകളിൽ ഇതിന് മാതൃകകളുണ്ടായിരുന്നു. അവരുടെ വേഷവിതാനം പകർത്തി, അവരുടെ മനഃശാസ്ത്രം പകർത്തി, അവരുടെ ബോധനരീതി പകർത്തി ‘ആർഷഭാരതം'എന്നപേരിൽ അവതരിപ്പിച്ചു. ഈ ‘ആർഷഭാരതത്തിന്റെ' ധർമഭടൻ മഹാത്മാവിനോട് ചേർന്നുനിന്ന് ആ നെഞ്ചിലേക്ക് നിറയൊഴിച്ചു. ക്രിസ്ത്യാനി ആക്രമിക്കപ്പെടുമ്പോൾ, മുസ്ലിം ആക്രമിക്കപ്പെടുമ്പോൾ, ദളിതർ ആക്രമിക്കപ്പെടുമ്പോൾ, സിഖുകാർ ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യയാണ് ആക്രമിക്കപ്പെടുന്നത്. കാലങ്ങളായി ഇവിടെ ജനിച്ചുവളർന്നവരുടെ തലമുറയാണ് ആക്രമിക്കപ്പെടുന്നത്. ഇവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള, ഇവിടത്തെ റേഷൻ കാർഡിൽ പേരുള്ള പൗരന്മാരാണ് ആക്രമിക്കപ്പെടുന്നത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഒരു രാഷ്ട്രമാണ് പരാജയപ്പെടുന്നത്. രാഷ്ട്രം നയിക്കുന്നവരാണ് സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. ഈ രാജ്യത്തിന്റെ അസ്ഥിവാരത്തിൽ മഹാത്മാവിന്റെ സ്പന്ദിക്കുന്ന ചിതാഭസ്മമുണ്ട്. വെടിയേറ്റ് മരിച്ചപ്പോൾ ആ ദുർബല ശരീരത്തിൽനിന്നും അവസാനമായി വീണ വാക്കുകൾ ‘ഹേ... റാം' എന്നായിരുന്നു. അയോധ്യയിലെ പള്ളിയുടെ അവസാന താഴികക്കുടവും പതിക്കുമ്പോൾ കർസേവകർ ആർത്തുവിളിച്ചതും രാമന്റെ പേരിലാണ് ‘ജയ് ശ്രീറാം'. ഏത് രാമനാണ് ശരി. ഏത് രാമരാജ്യമാണ് വരേണ്ടത്. ഗാന്ധിയുടെ ചോരയ്‌ക്ക് ആരുടെ ചോരയുമായാണ് സാമ്യം? കുരിശിൽ പിടഞ്ഞ ക്രിസ്തുവിന്റെ ചോര, കുരുതിക്കളങ്ങളിലെ കുറുനരികളുടെ നാവിലൂറുന്ന ചോര... അരമനകളിലേക്ക്‌ സംഘപരിവാർ സംഘങ്ങൾ എത്തുമ്പോൾ എല്ലാവരും ഇതെല്ലാം ഓർത്തിരുന്നെങ്കിൽ ... Read more: https://www.deshabhimani.com/articles/sanghparivar-agenda-bjp-church-visit/1086869

2023 ഏപ്രിൽ 16, ഞായറാഴ്‌ച

ബിജെപിയുടെ ക്രൈസ്‌തവ വിദ്വേഷം പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രിയായി ഒമ്പതു വർഷത്തിനു ശേഷം ആദ്യമാണ് ഇത്തരമൊരു സന്ദർശനം. അതേ ദിവസം ബിജെപി നേതാക്കൾ ക്രൈസ്തവസഭാ മേധാവികളെയും ക്രൈസ്തവരുടെ വീടുകളും സന്ദർശിച്ച് ഈസ്റ്റർ ആശംസ കൈമാറി.

ക്രൈസ്തവരോടുള്ള ബിജെപി നിലപാടിൽ പെട്ടെന്ന് മാറ്റം വന്നത് പലരെയും ആശ്ചര്യപ്പെടുത്തി. മാറ്റത്തിനുള്ള പ്രേരണ മോദി തന്നെ സൂചിപ്പിച്ചിരുന്നു. മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ബിജെപി ആസ്ഥാനത്തു നടന്ന യോഗത്തിൽ സംസാരിക്കവെ, ക്രിസ്ത്യൻ ആധിപത്യമുള്ള മേഘാലയയിലും നാഗാ ലാൻഡിലും വിജയിച്ചത് ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയെ സ്വീകാര്യമായതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മേഘാലയയിലെയും നാഗാലാൻഡിലെയും ക്രിസ്ത്യൻ പിന്തുണയെ കുറിച്ചുള്ള അവകാശവാദം തന്നെ പൊള്ളയാണ്. മേഘാലയയിലെ 60 സീറ്റിൽ രണ്ടിടത്തു മാത്രം ജയിച്ച ബിജെപി നാഗാലാൻഡിലാകട്ടെ ഭരണസഖ്യത്തിലെ വെറും ജൂനിയർ പങ്കാളി മാത്രവുമാണ്.

ജനസംഖ്യയുടെ 45 ശതമാനം വരുന്ന മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിശ്വാസത്തിൽ എടുക്കാതെ കേരളത്തിൽ നിലയുറപ്പിക്കാൻ ആകില്ലെന്ന്‌ ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്‌. മുസ്ലിം ജന വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്ന്‌ മനസ്സിലാക്കിയ ബിജെപി ജനസംഖ്യയുടെ 18 ശതമാനം വരുന്ന ക്രൈസ്തവർക്ക് ഇടയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ അവർ ദ്വിമുഖ സമീപനമാണ്‌ സ്വീകരിച്ചത്‌. ഒന്നാമതായി ക്രിസ്‌ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച്‌ കേരളത്തിലെ സിറോ മലബാർ സഭ എന്നറിയപ്പെടുന്ന കത്തോലിക്കാ സഭയിൽ മുസ്ലിംവിരുദ്ധ വികാരം വളർത്താൻ ശ്രമിച്ചു. സമീപകാലത്ത്‌ ചില സഭാ നേതാക്കൾ ‘ലൗവ്‌ ജിഹാദി’നെതിരെ സംസാരിച്ചു. ഒപ്പം ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ചില സംഘടനകളുമായി സഹകരിച്ച്‌ ഒരു ക്രൈസ്‌തവ സംഘടന മുസ്ലിംവിരുദ്ധ പ്രചാരണം സൃഷ്ടിച്ചു. ക്രിസ്‌ത്യൻ–- മുസ്ലിം വേർതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാമെന്നാണ്‌ ബിജെപിയും ആർഎസ്‌എസും പ്രതീക്ഷിക്കുന്നത്‌. ബിജെപി–-ആർഎസ്‌എസ്‌ രാഷ്ട്രീയവുമായി പൊരുത്തപ്പെടാത്ത ആരെയും ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും മോദി സർക്കാർ പരീക്ഷിച്ചതും നടപ്പാക്കുന്നതുമായ രീതിയാണ്‌ മറുവശം. ചർച്ച്‌ ഓഫ്‌ ഇന്ത്യയുടെ മോഡറേറ്റർ ബിഷപ് ധർമരാജ്‌, കെ പി യോഹന്നാൻ തുടങ്ങിയ വിവിധ സഭാനേതാക്കൾക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ അന്വേഷണം കേരളം കണ്ടതാണ്‌.

കത്തോലിക്കാ സഭയുടെ പരമോന്നനേതാവും എറണാകുളം–- അങ്കമാലി അതിരൂപത ആർച്ച്‌ ബിഷപ്പുമായ കർദിനാൾ ജോർജ്‌ ആലഞ്ചേരിക്ക് എതിരെയാണ്‌ ഇപ്പോൾ ഇഡിയുടെ അന്വേഷണം. അതിരൂപതയുടെ സ്വത്തുക്കൾ വിറ്റതിൽ ക്രമക്കേട്‌ ആരോപിച്ചാണ്‌ കള്ളപ്പണം വെളുപ്പിക്കലിന്‌ കേസ് എടുത്തിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) കർശനമായി നടപ്പാക്കുമെന്നതിന്റെ പേരിലും സമ്മർദം വർധിപ്പിച്ചിട്ടുണ്ട്‌. ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ പള്ളികൾക്ക്‌ ലഭിക്കുന്ന വിദേശ ധനസഹായം വെട്ടിക്കുറയ്‌ക്കാനും നിയന്ത്രിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഭീഷണികൾക്കു പുറമെ ഇത്തരം മാർഗങ്ങളിലൂടെ വിവിധ സഭകളിലെ നേതാക്കളെ മയപ്പെടുത്തിയ ശേഷമാണ്‌ ഇപ്പോൾ പുതിയ രീതി പ്രയോഗിക്കുന്നത്‌.

മോദിയുടെ കത്തീഡ്രൽ സന്ദർശനവും ബിജെപി നേതാക്കൾ കേരളത്തിലെ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ച്‌ ചർച്ച നടത്തുന്നതും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. എന്നാൽ, ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ ബിജെപി ഭരണത്തിൻ കീഴിൽ സംഭവിക്കുന്ന കാര്യങ്ങൾ തികച്ചും വ്യത്യസ്‌തമാണ്‌. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കും ക്രിസ്‌ത്യൻ സമൂഹത്തിനും എതിരായ ആക്രമണങ്ങൾ ക്രമാനുഗതമായി വർധിച്ചു. മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും ഹിന്ദു സമൂഹത്തിൽ നിന്നും അന്യരായി കാണുന്ന ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിൽ നിന്നാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെ ശത്രുതയും ആക്രമണവും ഉൽഭവിക്കുന്നത്‌. ആർഎസ്‌എസിന്റെ രണ്ടാമത്തെ സർ സംഘചാലക്‌ എം എസ്‌ ഗോൾവാൾക്കർ പറഞ്ഞത്‌ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്‌ രാജ്യത്തിന്റെ മൂന്ന്‌ ആഭ്യന്തര ശത്രുക്കളെന്നാണ്‌.

ഇന്ത്യയിലെ ക്രിസ്‌ത്യൻ ജനസംഖ്യ ഒരു ചെറിയ ന്യൂനപക്ഷമാണ്‌. ദശാബ്ദങ്ങളായി അത്‌ കുറയുകയാണ്‌. 1971ൽ 2.53 ശതമാനമായിരുന്നത്‌ 1991ൽ 2.43ഉം 2001ൽ 2.34ഉം 2011ൽ 2.3 ശതമാനവുമായി. ഈ ചെറിയ ന്യൂനപക്ഷം രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ ഉപരോധ സമാന സാഹചര്യമാണ്‌ നേരിടുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം (-യുസിഎഫ്) നടത്തിയ സർവേയിൽ 2022ൽ ക്രൈസ്‌തവർക്കെതിരായ ആക്രമണം വർധിച്ചു. 21 സംസ്ഥാനത്തായി 598 ആക്രമണം നടന്നു. 2018ൽ 292ഉം 2019ൽ 328ഉം. 2020ൽ കോവിഡ്‌ കാലത്തു പോലും 279 ആക്രമണം നടന്നു. 2021ൽ 505 കടന്നാക്രമണങ്ങൾ ഉണ്ടായി. 2022ലെ അവസാന മാസങ്ങളിൽ ഛത്തീസ്‌ഗഢിൽ ക്രിസ്‌ത്യൻ ആദിവാസികൾക്ക് എതിരെ വ്യാപകമായ ആക്രമണം നടന്നു. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള ‘ജൻജാതി സുരക്ഷാമഞ്ച്‌’ എന്ന സംഘടന ദക്ഷിണ ഛത്തീസ്‌ഗഢിലെ മൂന്ന്‌ ജില്ലയിൽ ആക്രമണം സൃഷ്ടിക്കാൻ തുടർച്ചയായി ക്രിസ്‌ത്യൻവിരുദ്ധ പ്രചാരണം അഴിച്ചു വിട്ടു. ആക്രമണവും സാമൂഹിക ബഹിഷ്‌കരണവുംമൂലം ആയിരക്കണക്കിന്‌ ക്രൈസ്‌തവർ അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായി. ക്രിസ്‌ത്യൻ ആദിവാസികൾക്ക് എതിരായ ആക്രമണങ്ങളെ കുറിച്ച്‌ പ്രദേശം സന്ദർശിച്ച സിപിഐ എം പ്രതിനിധിസംഘം സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. ക്രിസ്‌ത്യൻ ആദിവാസികളെ പട്ടികവർഗ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ആദിവാസി സംഘടന നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഛത്തീസ്‌ഗഢിലെ ആക്രമണങ്ങളെ കാണേണ്ടത്‌. ക്രിസ്‌തുമതം സ്വീകരിച്ച ആദിവാസികൾക്ക്‌ സംവരണത്തിന്‌ അർഹതയില്ലെന്നാണ്‌ ഇവരുടെ വാദം. ഇത്‌ അംഗീകരിച്ചാൽ വടക്കു കിഴക്കൻ പ്രദേശത്തെ ക്രിസ്‌ത്യാനികളായ ഗോത്രവർഗ വിഭാഗങ്ങൾക്ക്‌ എസ്‌ടി പദവി നഷ്ടപ്പെടും.

നിർബന്ധിത മതപരിവർത്തനം ആരോപിക്കലാണ്‌ ക്രിസ്‌ത്യാനികൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ മറ്റൊരു രൂപം. കർണാടകത്തിൽ 2022 സെപ്‌തംബറിൽ ‘മത സ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമം’ എന്നപേരിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നു. മതം മാറിയ വ്യക്തിയുടെ കുടുംബത്തിന്‌ പുറത്തുള്ളവരുടെ പരാതിയിൽ പുരോഹിതരെ നിർബന്ധിത മതപരിവർത്തനമെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്‌ത്‌ ജയിലിൽ അടയ്‌ക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്‌. ഈ കരിനിയമത്തിന് എതിരെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കേന്ദ്രത്തിലെ ബിജെപി ഭരണാധികാരികളുടെ തുടർച്ചയായ സമ്മർദം മൂലം കേരളത്തിൽ തലശേരി അതിരൂപത ആർച്ച്‌ ബിഷപ് ജോസഫ്‌ പാംപ്ലാനിയെ പോലുള്ള ചില സഭാനേതാക്കൾ വഴങ്ങുകയും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുകയും ചെയ്‌തു. തനിക്കെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ നൽകിയ ഹർജി അടുത്തിടെ തള്ളിയതോടെ കർദിനാൾ ജോർജ്‌ ആലഞ്ചേരി പോലും നിലപാട്‌ മാറ്റി. ഈസ്റ്റർ ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മോദി നല്ല നേതാവാണെന്നും ബിജെപി ഭരണത്തിൽ ക്രൈസ്‌തവർ സുരക്ഷിതരാണെന്നുമാണ്‌ പറഞ്ഞത്‌. ചില സഭാ നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ സഭയുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള അഭിപ്രായമായി കാണാനാകില്ല. കത്തോലിക്കാ സഭയിലെ ചില വിഭാഗങ്ങൾ പാംപ്ലാനിയുടെ വീക്ഷണങ്ങളെ എതിർത്തിട്ടുണ്ട്‌. കേരള സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മതനിരപേക്ഷ ഘടനയുടെ ഭാഗമാണ്‌ ക്രിസ്‌ത്യാനികൾ. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ക്രൈസ്‌തവ വിരുദ്ധ മനോഭാവത്തെക്കുറിച്ചും രാജ്യത്താകെയുള്ള ക്രൈസ്‌തവരുടെ ജീവിതാനുഭവങ്ങളെ കുറിച്ചും അവർക്ക്‌ നല്ല ബോധ്യമുണ്ട്‌. ബിജെപിയുടെയും ഹിന്ദുത്വ ശക്തികളുടെയും ഈ കുതന്ത്രങ്ങളെ ചെറുക്കാൻ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.


Read more: https://www.deshabhimani.com/articles/pd-editorial-modis-church-visit/1086290