കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരപ്പിച്ച വഖഫ് ബോർഡ് നിയമ ഭേദഗതിയെ പിന്താങ്ങാൻ കേരളാ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോർഡ് നിയമം മത നിയമം മാത്രമല്ലെന്നും അവയുടെ ഭരണം സെക്കുലർ വിഷയമാകയാൽ നിയമ നിർമ്മാണത്തിനും നിയമഭേദഗതിക്കും ലെജിസ്ളേച്ചറിന് അവകാശം ഉണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സർക്കാർ സ്വീകരിക്കുന്നത്. വഖഫ് ബോർഡിൽ സർക്കാർ പ്രതിനിധികളടക്കം അന്യ മതവിഭാഗത്തിൽ പെട്ടവർക്കും അംഗത്വം നൽകുന്ന നിയമ ഭേദഗതിയെ ആണ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പിന്തുണച്ചതെന്ന് ഓർക്കണം.
ഇന്ത്യൻ ഭരണഘടന അനുഛേദം 25, 26 വകുപ്പുകൾ പ്രകാരം ഏതൊരു മതത്തിന്റെയും സ്വത്ത് ഭരണം സംബന്ധിച്ച് നിയമ നിർമ്മാണാധികാരം ലെജിസ്ളേച്ചറുകൾക്കുണ്ട്.
ഇന്ത്യൻ ഭരണഘടന രൂപം കൊണ്ട 1950 ൽ തന്നെ ബോംബെ പ്രൊവിൻസ് സർക്കാർ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 എന്ന പേരിൽ എല്ലാ മതസ്ഥാപനങ്ങൾക്കും ബാധകമായ മതസ്വത്ത് ഭരണം നിയമാവലി പാസാക്കിയിരുന്നു. ആ നിയമ പ്രകാരം അതാത് മതങ്ങളിൽ പെട്ടവരിൽ നിന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവേണിംഗ് ബോർഡിനായിരുന്നു സ്വത്ത് ഭരണാധികാരം. ട്രസ്റ്റ് ഗവേണിംഗ് ബോർഡിൽ നിയമപ്രകാരം സർക്കാരിനാൽ നിയോഗിക്കപ്പെടുന്ന കമ്മീഷണർക്കും അംഗത്വം ഉണ്ടായിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് 1954 ൽ പുറത്തിറക്കിയ വിധിയിൽ സർക്കാർ പ്രതിനിധിയായ കമ്മീഷണർക്ക് ഗവേണിംഗ് ബോർഡിൽ അംഗത്വം നൽകുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് വിധി പ്രസ്താവിച്ചു.
വിധിയുടെ പ്രസക്തഭാഗം ഇങ്ങനെ.
“The result, therefore, is that in our opinion the appeals are allowed only in part and a mandamus will issue in each of these cases restraining the State Government and the Charity Commissioner from enforcing against the appellants the following provisions of the Act to wit :(i) Section 44 of the Act to the extent that it relates to the appointment of the Charity Commissioner as a trustee of religious public trust by the court, (ii) the provisions of clauses (3) to (6) of section 47, and (iii) clause (c) of section 55 and the part of clause (1) of section 56 corresponding thereto.
The other prayers of the appellants stand dismissed.”
വഖഫ് ബോർഡ് ഗവേണിംഗ് ബോർഡിൽ അന്യമതസ്ഥർക്കും, സർക്കാർ പ്രതിനിധികൾക്കും നിർണ്ണായക പങ്കാളിത്തം നൽകുന്ന നിയമ ഭേദഗതിക്ക് ജുഡീഷ്യറിയുടെ അംഗീകാരം ലഭിക്കാൻ സാദ്ധ്യത കുറവ്.
ആർ.എസ്.എസ് ഔദ്യോഗിക ജിഹ്വ ആയ ഓർഗനൈസർ കത്തോലിക്കാ സഭ ക്രമവിരുദ്ധമായി Indian Church Act 1927 ഉപയോഗിച്ച് നേടിയ 2000 കോടി ആസ്തി തിരിച്ചു പിടിക്കാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടത് നരേന്ദ്രമോദി സർക്കാരിന്റെ പുതിയ അജണ്ട എന്താണെന്ന് തെളിയിക്കുന്നതാണ്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇക്കഴിഞ്ഞ ഒക്ടോബർ 23 ന് പുറത്തിറക്കിയ വിധിയിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ മതസ്വത്ത് ഭരണത്തിന് നിയമനിർമാണം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശം ആർ.എസ്.എസ് അജണ്ട പ്രകാരമുള്ള ക്രിസ്ത്യൻ മതസ്വത്ത് നിയമ നിർമ്മാണത്തിലേക്ക് കടക്കുന്നതിന് സംഘപരിവാറിന് സഹായകരമാകും.
മധുര ബഞ്ച് ഹൈക്കോടതി വിധി സംബന്ധിച്ച വാർത്ത വായിക്കാം.
" This court has taken judicial notice of some fraudulent transactions made by the administrators of every Christian community selling the properties for the illegal purpose to enrich themselves in utter violation of the noble object of the society," the judges said.
"The brothers and sisters of the Christian institutions started the society buying huge properties with the sole purpose of uplifting the downtrodden people of society and to help the needy people."
The intention of sisters and brothers who had started the society to serve the people would become mirage. The main reason for the said illegal transaction is lack of suitable legislation to control the management of the property of the Christian society," the judges observed.
"Therefore, to check the administration of the properties of the Christian institutions, suitable legislation with suitable provisions to manage the property of the Christian institutions is a timely requirement"
“ Whenever the illegal transaction takes place and whenever there is maladministration of properties of the churches by fraudulent claims made by the different groups of the same society etc., ‘Jesus cries for Justice'," the judges observed.
Hence, the judges suggested that the Centre bring a suitable Act similar to that of the Hindu Religious Endowments Act and the Wakf Act to control the illegal activities of the administrators of the Christian institutions.”
Madras HC reiterates need for law to protect church assets
( https://timesofindia.indiatimes.com/city/madurai/madras-hc-calls-for-law-to-safeguard-christian-church-assets/articleshow/115540339.cms)
അന്യമത വിശ്വാസികളെയും, സർക്കാർ പ്രതിനിധികളെയും ട്രസ്റ്റ് ഭരണ സമിതിയിൽ കുത്തി നിറച്ച വഖഫ് ബോർഡ് നിയമ ഭേദഗതിയെ പിന്തുണക്കാൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ട കാത്തലിക് ബിഷപ്പ് കോൺഫറൻസ് ക്രിസ്ത്യൻ ചർച്ച് ആക്ടിനോട് എങ്ങനെയാണ് ഇനി പ്രതികരിക്കുക?
ബോംബെ പബ്ളിക് ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ കത്തോലിക്കാ സഭ വരില്ലെന്ന് വാദം ഉന്നയിച്ച് ബോംബെ ഹൈക്കോടതിയിൽ കത്തോലിക്കാ സഭ നൽകിയ ഹർജി നിരാകരിച്ച് ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ച വിധിയുടെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.
“25. For these reasons we have no hesitation in holding that it does not offend the provisions of Articles 13, 19, 25 and 26 of the Constitution.
26. The only question which remains to be considered is whether the Canon Law can be regarded as an "instrument of trust." The expression "instrument of trust" is not defined in the Act and, therefore, under sub-cl. (20) of Section 2 we have to go to the Indian Trusts Act, 1882, and have resort to Section 3 thereof. Amongst other things it provides that "an instrument, if any, by which the trust is declared is called the 'instrument of trust.' " Now, the word "instrument" is nowhere defined. In legal parlance this word means some writing executed by a party in a formal manner. It is not suggested that the Canon Law is a document of this kind. Indeed the argument is that the Canon Law can be altered at any time by the Pope. It cannot, therefore, be regarded as an instrument and certainly not as an instrument of trust. No doubt the Canon Law lays down the procedure for appointing ecclesiastical authorities and also the principles on which the church property is to be administered but these principles are based upon custom and practice observed and followed by the ecclesiastical authorities for centuries. On this ground also it will have to be said that the Canon Law is not an instrument of trust in the sense in which the term is understood in the Indian Trusts Act. We, therefore, agree with the learned Charity Commissioner that the Canon Law is not an instrument of trust. Even though it is not an instrument of trust, the Roman Catholic churches are public religious trusts because the existence of an instrument of trust is not a sine qua non for the constitution of a trust.
“. To sum up, we are of the opinion that the Roman Catholic churches are public religious trusts as defined in Sub-section (13) of Section 2 of the Bombay Public Trusts Act; that the Act is not unconstitutional and that consequently it is necessary for these trusts to be registered under the Bombay Public Trusts Act. Affirming the decision of the learned Charity Commissioner, we, therefore, dismiss this appeal. The appellant will bear his costs. The costs of the Charity Commissions will come out of the trusts properties while the State will bear its own costs.”
കത്തോലിക്കാ സഭയുടെ സ്വത്ത് ഭരണം കത്തോലിക്കാ കാനോൻ നിയമം അനുസരിച്ചാണ് നടത്തേണ്ടതെന്ന ഹൈക്കോടതി വിധിക്കെതിരെ യാതൊരു അപ്പീലുകളും നിശ്ചിത സമയ പരിധിക്കുള്ളിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലെജിസ്ളേച്ചറുകൾ നിർമ്മിക്കുന്ന നിയമങ്ങൾക്ക് വഴങ്ങാൻ കത്തോലിക്കാ സഭയും തയ്യാറാകേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ