2023, ഡിസംബർ 8, വെള്ളിയാഴ്‌ച

ഇനിയും നിഷേധം തുടര്‍ന്നാല്‍ കര്‍ശന നടപടി. . ഫ്രാൻസിസ് മാർപാപ്പ

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതര്‍ക്കെതിരെ വടിയെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയിരിക്കണമെന്ന് താക്കീത് ! നിഷേധം തുടര്‍ന്നാല്‍ പുറത്തുപോകേണ്ടിവരുമെന്ന് മുന്നറിയിപ്പ്. നിങ്ങളുടെ വിഷയം വെറും ലൗകികമായവയാണെന്ന് എനിക്കറിയാം. പോപ്പിന്‍റെ മുന്നറിയിപ്പ് വീഡിയോ സന്ദേശം വഴി. മാര്‍ ആലഞ്ചേരിയുടെ രാജിയില്‍ ആഹ്ളാദിച്ചിരുന്ന വിമതര്‍ക്കെതിരെയുള്ള പോപ്പിന്‍റെ സന്ദേശത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ തന്നെ. സന്ദേശത്തിന്‍റെ പൂര്‍ണ രൂപം

ഇനിയും നിഷേധം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. എതിര്‍പ്പിനുള്ള ചില കാരണങ്ങള്‍ക്ക് കുര്‍ബാനയര്‍പ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് തനിക്കറിയാമെന്നും മാര്‍പാപ്പ പറഞ്ഞു.

Dec 07, 2023 18:57 IST

pope_gaza_corridor

കൊച്ചി: ക്രിസ്മസ് മുതല്‍  ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മാര്‍പാപ്പയുടെ കര്‍ശന നിര്‍ദേശം. എല്ലാ പള്ളികളിലും സിനഡ് നിര്‍ദേശിച്ച കുര്‍ബാന ചൊല്ലണമെന്നാണ് മാര്‍പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പ്രധാനമായും പറയുന്നത്.ഇനിയും നിഷേധം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. എതിര്‍പ്പിനുള്ള ചില കാരണങ്ങള്‍ക്ക് കുര്‍ബാനയര്‍പ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് തനിക്കറിയാമെന്നും മാര്‍പാപ്പ പറഞ്ഞു.

അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവില്‍നിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവില്‍ നിന്ന് അല്ലായെങ്കില്‍, മറ്റിടങ്ങളില്‍ നിന്നാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.


സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ച് വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് തനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരുതെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു.


അനുസരണയില്ലാത്ത വൈദീകര്‍ക്കെതിരെ കടുത്ത നടപടി വരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തം. 7.17 സെക്കന്റ് നീണ്ട വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നല്‍കിയ സന്ദേശം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടൊപ്പമുണ്ട് !

വര്‍ഷങ്ങളായി ഞാന്‍ നിങ്ങളെ അനുഗമിക്കുന്നു; സാര്‍വ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന പ്രിയപ്പെട്ട സീറോ-മലബാര്‍ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോള്‍ എന്റെ ഹൃദയം ദുഃഖപൂരിതമാണ്.

നിങ്ങളുടെ മെത്രാന്‍സിനഡ്, ദീര്‍ഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദര്‍ശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാര്‍ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്‌നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താന്‍ സിനഡ് അംഗങ്ങള്‍ എല്ലാവരെയും പ്രേരിപ്പിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങളാണവ !

യഥാര്‍ത്ഥത്തില്‍ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കില്‍ സഭയില്ല. ഒരു വിഘടിത വിഭാഗമാവും.

സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ച് വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത് !

സമാധാനപരമല്ലാത്ത ചര്‍ച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയില്‍ അക്രമം നടന്നിട്ടുണ്ട്, ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച്, നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയില്‍ തുടരാനും കുര്‍ബാനയര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കെതിരെ.

സഭയോടു വിധേയത്വമുള്ളവരായിരിക്കാന്‍ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.കുര്‍ബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകര്‍ക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുര്‍ബാനയുണ്ടാകുന്നത് എങ്ങനെയാണ് ?

എതിര്‍പ്പിനുള്ള ചില കാരണങ്ങള്‍ക്ക് കുര്‍ബാനയര്‍പ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവില്‍നിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവില്‍ നിന്ന് അല്ലായെങ്കില്‍, മറ്റിടങ്ങളില്‍ നിന്നാണ്.

ഇക്കാരണത്താല്‍,നിങ്ങളെ ബോധ്യപ്പെടുത്താനായി വര്‍ഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം സമയമെടുത്തു പഠിച്ചു. ഞാന്‍തന്നെ ഇതിനകം പലതവണ നിങ്ങള്‍ക്ക് കത്തുകള്‍ എഴുതിയിട്ടുണ്ട്, എന്നാല്‍ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകള്‍ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം.

ദൈവത്തിന്റെ വിശ്വസ്തരായവിശുദ്ധജനമേ,വൈദികരേ,സന്യാസിനിസന്യാസികളേ, എല്ലാറ്റിനുമുപരിയായി, കര്‍ത്താവില്‍ വളരെയധികം വിശ്വാസമുള്ളവരും സഭയെ സ്‌നേഹിക്കുന്നവരുമായ അല്മായ സഹോദരങ്ങളേ, നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അസാധാരണമായ രീതിയിലാണ് ഞാന്‍ ഇത് ചെയ്യുന്നത്, കാരണം മാര്‍പ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാര്‍ക്കും സംശയം വരാന്‍ ഇടയാകരുത് .

കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു: നിങ്ങളുടെ സഭയുടെ, നമ്മുടെ സഭയുടെ, ആത്മീയ നന്മയ്ക്കായിഈ മുറിവ് ഉണക്കുക. ഇത് നിങ്ങളുടെ സഭയാണ്, ഇത് നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കുക, കത്തോലിക്കാ സഭയില്‍ തുടരുക !

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓര്‍ക്കുക. നിങ്ങളുടെ സഭയുടെ പാതയില്‍നിന്ന് നിങ്ങള്‍ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ചകാര്യങ്ങള്‍ നടപ്പിലാക്കുക.

ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ എന്റെ പ്രതിനിധിയായി ഞാന്‍ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹം നിങ്ങളുടെ ഇടയില്‍ വന്നു; സമരവും എതിര്‍പ്പുകളും ചിലപ്പോള്‍, അക്രമങ്ങളും അവസാനിപ്പിക്കാന്‍ അദ്ദേഹവും, എന്റെ പേരില്‍,നിങ്ങളോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ഇവയുണ്ട് !

ഈ വിധത്തിലുള്ള സമരങ്ങള്‍ സഭയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തി, ദൈവത്തിന്റെ വിശുദ്ധജനശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങള്‍ കാണുന്നില്ലേ ?

നിങ്ങളുടെസഭയിലെമറ്റെല്ലാരൂപതകളോടുംചേര്‍ന്ന്,എളിമയോടുംവിശുദ്ധിയോടുംകൂടി,നിങ്ങളുടെഅതിരൂപത2023പിറവിത്തിരുനാളിന്കുര്‍ബാനയര്‍പ്പണവുമായിബന്ധപ്പെട്ടസിനഡുതീരുമാനംനടപ്പിലാക്കുന്നവെന്ന്ഉറപ്പുവരുത്തുക.

നിങ്ങള്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു! പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക.

എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിന്‍ഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങള്‍ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികള്‍ നിങ്ങള്‍ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിര്‍ബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാല്‍, ഉചിതമായ സഭാനടപടികള്‍, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളില്‍, സീറോ മലബാര്‍ സഭയില്‍ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തണം. ആരാധനക്രമത്തില്‍ നിങ്ങളുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇതെല്ലായപ്പോഴും സഭാകൂട്ടായ്മയുടെ ഒരു പ്രധാനപ്പെട്ട അടയാളമായിരുന്നു. അപ്പോള്‍ നിങ്ങളുടെ വിശ്വാസികള്‍ക്കെല്ലാം, എല്ലാവര്‍ക്കും, അതൊരു നല്ല പിറവിതിരുനാള്‍ ആഘോഷമായിരിക്കും.

ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങള്‍ തുടരരുത്! സഭാഗാത്രത്തില്‍ നിന്ന് സ്വയം വേര്‍പെടരുത്! നിങ്ങള്‍ക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരോടു ഉദാരതയോടെ ക്ഷമിക്കുക.

പരിശുദ്ധ കുര്‍ബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാല്‍ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും (1കോറി11:29).

കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ,പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കട്ടെ. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും നിങ്ങള്‍ ദയവായി മറക്കരുത്. നന്ദി !


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ