2026 ജനുവരി 18, ഞായറാഴ്‌ച

ക്രിസ്ത്യൻ സയണിസം' ഭീഷണിയെന്ന് ജറുസലേമിലെ സഭാ നേതൃത്വം *



ഇസ്രയേലുകാർ ക്രൈസ്‌തവ ദേവാലയങ്ങളുടെ സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കുകയും ഭൂമി പിടിച്ചെടുക്കുകയും നിയമവിരുദ്ധമായി കുടിയേറുകയും ചെയ്യുന്നു
ജറുസലേം

ക്രിസ്തീയ വിശ്വാസങ്ങൾക്കും നിലനിൽപ്പിനും 'ക്രിസ്ത്യൻ സയണിസം പോലുള്ള ദോഷകരമായ ആശയങ്ങൾ ഭീഷണിയാണെന്ന് ജറുസലേമിലെ ഗ്രീക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലസ് മൂന്നാമൻ. സയണിസ്റ്റ് ആശയങ്ങൾ വിശുദ്ധനാട്ടിലെ ക്രിസ്ത്യൻ ഐക്യത്തെ തകർക്കുന്നതാണെന്ന് ജറുസലേമിലെ പാത്രിയർക്കീസും മറ്റ് സഭാ മേധാവികളും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ട‌ിക്കുകയും ചെയ്യുന്ന ആശയങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ജറുസലേമിലും
അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേലു കാർ ഭൂമി പിടിച്ചെടുക്കുകയും നിയ മവിരുദ്ധമായി കുടിയേറുകയും ക്രൈസ്തവ ദേവാലയങ്ങളുടെ സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. മേഖലയിൽ തങ്ങളുടെ നിലനിൽപ്പും അതിജീവനവും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സഭാ നേതാക്കൾ രംഗത്തെത്തിയത്. ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിന് നേരെ കഴിഞ്ഞ ജൂലൈയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ മുന്ന് പേർ കൊല്ലപ്പെട്ടിരുന്നു. വിട വാങ്ങിയ ഫ്രാൻസിസ് മാർപാപ്പ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന പള്ളിയിലെ വൈദികനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

https://www.deshabhimani.com/epaper/newspaper/kottayam/2026-01-19?page=7&type=fullview

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ