2023, നവംബർ 7, ചൊവ്വാഴ്ച

നെടുമാവ് പള്ളി പള്ളി സ്വത്ത് കയ്യേറ്റം സുപ്രീംകോടതി വിധിയുടെ ലംഘനം

വാഴൂർ സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് നെടുമാവ് പള്ളിക്കെതിരെ ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാൻ മോർ ഗബ്രിയേൽ കൊടുത്ത കേസിൽ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി പുറപ്പെടുവിച്ച സ്റ്റേ ഓർഡർ വിവാദമായിരിക്കുകയാണ്. സ്കൂൾ പുരയിടത്തിന്റെ തണ്ടപ്പേരും , ആധാരവും നെടുമാവ് പള്ളിയുടെ പേരിൽ നില നിൽക്കുമ്പോഴാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം മെത്രാൻ നിയമ യുദ്ധത്തിന് തുനിയുന്നത്. 

ഇടവക പള്ളിയുടെ സ്വത്തവകാശം കവർന്നെടുക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന ഇടവക പള്ളികളുടെ സ്വത്തവകാശത്തെ ഹനിക്കുന്നതല്ലെന്നും, ഇടവകപള്ളികളുടെ സ്ഥാവര സമ്പത്തുകൾ ആരും എവിടെയും കൊണ്ടു പോകില്ലെന്നും, അവ ഇടവക പള്ളികളുടെ അധികാരത്തിൽ അവിടെ തന്നെ തുടരുമെന്നും ആയിരുന്നു നാളിതുവരെ സഭാ നേതൃത്വം അവകാശപ്പെട്ടു കൊണ്ടിരുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾ വെറും വിടുവായത്തം മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതാണ് നെടുമാവ് പള്ളിയുടെ സ്ഥാവര സമ്പത്തിന്മേൽ നടത്തുന്ന അധിനിവേശം.

അടങ്ങാത്ത ദ്രവ്യ മോഹത്താൽ നടത്തുന്ന ഈ അധിനിവേശ നടപടി സഭാ ഭരണഘടനയുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണെന്നതാണ് യാഥാർത്ഥ്യം.

നെടുമാവ് പള്ളി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിന്റെ കീഴിലുള്ള പള്ളിയാണ്. ഓർത്തഡോക്സ് സഭാ ഭരണഘടന വകുപ്പ് 23 പ്രകാരം ഇടവക പള്ളികളുടെ സ്വത്ത് ഉടമസ്ഥതയിൽ മാറ്റം വരുത്താൻ ഇടവക മെത്രാന്റെ അനുമതി ആവശ്യമാണ്.

ടവക പള്ളികളുടെ സ്ഥാവര സമ്പത്ത് ക്രയവിക്രയം സംബന്ധിച്ച് സഭാ ഭരണഘടന വകുപ്പ് 23 ഇങ്ങനെ പറയുന്നു.

23. The acquisition of any immovable property for the Parish Church or the sale or creation of any charge on the immovable property of the Parish Church, shall be in pursuance of the decision thereto made by the Parish Assembly and the written consent of the Diocesan Metropolitan and shall be done by the Vicar and the Kaikaran (Lay Steward) jointly.

ഇടവക മെത്രാന് നിയന്ത്രണാധികാരമുള്ള ഇടവക സ്വത്ത് സംബന്ധിച്ച സിവിൽ കേസിൽ എന്തുകൊണ്ടാണ് ഇടവക മെത്രാനെ കക്ഷിയാക്കാതിരുന്നത്?

സഭക്കുള്ളിലുണ്ടാകുന്ന ഏത് തർക്കങ്ങളും പരിഹരിക്കാൻ കെൽപ്പുള്ളതെന്ന് ഓർത്തഡോക്സ് സഭാ അവകാശപ്പെടുന്ന സഭാ ഭരണഘടനയെ അവഗണിച്ച് എന്തു കൊണ്ടാണ് മോർ ഗബ്രിയേൽ സിവിൽ കോടതിയിൽ കേസ് കൊടുത്തത് എന്ന ചോദ്യമാണ് ഇടവകാംഗങ്ങൾ ഇപ്പോൾ തെരുവിൽ ഉയർത്തുന്നത്. 

ഓർത്തഡോക്സ് സഭാ സുന്നസദോസ് സെക്രട്ടറി കൂടിയായ കോട്ടയം ഭദ്രാസന മെത്രാൻ മോർ യൂഹാനോൻ ദിയാസ്കോറസ് അമേരിക്കൻ പര്യടനത്തിലായിരിക്കുമ്പോൾ, ഭദ്രാസന മെത്രാന്റെ അനുമതിയോ അഭിപ്രായമോ തേടാതെയാണ് ഗബ്രിയേൽ മെത്രാൻ ഈ അധിനിവേശ ശ്രമം നടത്തുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇടവക പൊതുയോഗത്തിന്റെ തീരുമാനമില്ലാതെ കോട്ടയം ഭദ്രാസന മെത്രാന്റെ  അനുമതിയില്ലാതെ തിരുവനന്തപുരം ഭദ്രാസനമെത്രാൻ നെടുമാവ് പള്ളിയുടെ തണ്ടപ്പേരിലുള്ള വസ്തു കൈക്കലാക്കാൻ  സിവിൽ കോടതിയെ സമീപിച്ചത് സഭാ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.

മുൻസിഫ് കോടതി ഉത്തരവ് മൂലം സ്കൂൾ പുരയിടത്തിന്റേ ഉടമകളായ നെടുമാവ് പള്ളി വികാരിക്കും, ഇടവകാംഗങ്ങൾക്കും പുരിടത്തിനുള്ളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഈ പുരയിടത്തിനുള്ളിൽ പള്ളി സമ്പത്താൽ നിർമ്മിച്ച കുരിശടിയിലും പ്രവേശനം മുടക്കിയിരിക്കുന്നു. സ്റ്റേ ഉത്തരവ് നില നിൽക്കുന്നിടത്തോളം  ഉടമകളായ ഇടവകാംഗങ്ങൾ ആരാധനാവകാശം നിഷേധിക്കപ്പെട്ട് തെരുവിൽ നിൽക്കേണ്ടി വരുമെന്ന് ചുരുക്കം.

അധിനിവേശ നടപടിയിലെ ശരി തെറ്റുകൾ ഓർത്തഡോക്സ് സഭ അംഗീകരിക്കുന്ന സഭാ ഭരണഘടനയുടെയും , സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കാം.

ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ ജസ്റ്റീസ് അരുൺ മിശ്ര 2017 ജൂലൈ മൂന്നിന് പുറത്തിറക്കിയ വിധിയിൽ ഇങ്ങനെ പറയുന്നു.


184 "(xxii) The 1934 Constitution does not create, declare, assign, limit or extinguish, whether in the present or future any right, title or interest, whether vested or contingent in the Malankara Church properties and only provides a system of administration and as such is not required to be registered."

സഭാ ഭരണഘടന എന്നത് കേവലം ഭരണ നിയമാവലി മാത്രമാണെന്നും ഈ ഭരണഘടന പ്രകാരം ഏതെങ്കിലും ഭൗതിക സ്വത്തുക്കളുടെ ഉടമാവകാശം സംബന്ധിച്ച പ്രമാണ രേഖകളിൽ മാറ്റം വരുത്താൻ ഇ ഭരണഘടന ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഈ ഭരണഘടന ഇന്ത്യൻ ട്രസ്റ്റ്  ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതില്ല  എന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം  പ്രഖ്യാപിച്ചത്. 

ഇടവക പള്ളികളുടെ സ്ഥാവര സ്വത്തുക്കളുടെ ക്രയ വിക്രയാധികാരം സംബന്ധിച്ച് സഭാഭരണഘടന വകുപ്പ് ഉദ്ധരിച്ച് സുപ്രീം കോടതി ഇങ്ങനെ പറയുന്നു.


" 149. Section 23 deals with acquisition of immovable property or sale or creation of any charge on immovable property of the Parish church for which decision shall be made by the Parish Assembly with the previous written consent of the Diocesan Metropolitan and shall be executed by the Vicar and the Kaisthani. Section 23 is extracted hereunder:

  • “23. The acquisition of any immovable property for the Parish Church or the sale or creation of any charge on immovable property of the Parish Church, shall be in pursuance of the decision made by the Parish Assembly and the written consent of the Diocesan Metropolitan and shall be executed by the Vicar and the Kaisthani (Lay – Steward).” For every Parish Assembly there has to be a Parish Managing Committee as provided in section 24. Its membership is dealt with in section 25. The Vicar and Secretary are the members. The Vicar shall be president of the Parish Managing Committee as per section 26."

ഇടവക പള്ളികളുടെ തണ്ടപ്പേരിൽ , റവന്യൂ അധികാരികൾക്ക് കരം അടച്ചു കൊണ്ടിരിക്കുന്ന  സ്ഥാവര സ്വത്ത് ഉടമാവകാശ പ്രമാണങ്ങളിൽ ഭേദഗതി വരുത്താൻ , ഇടവക പൊതുയോഗത്തിന്റെ, ഇടവക മെത്രാന്റെയോ അനുമതി ഇല്ലാതെ മലങ്കര മെത്രാനോ, മറ്റേതെങ്കിലും ഭദ്രാസന മെത്രാനോ സുപ്രീംകോടതി അംഗീകരിച്ച ഓർത്തഡോക്സ് ഭരണഘടന അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇടവകപള്ളികളുടെ അധികാരാവകാശങ്ങൾ സംബന്ധിച്ച്  സഭാഭരണഘടന വ്യവസ്ഥകൾ ഉദ്ധരിച്ച് സുപ്രീംകോടതി വിധിയിയിൽ ഇങ്ങനെ പറയുന്നു.

  • 148. As per section 6, every Parish Church shall have a Parish Assembly and there would be one Parish Register. Entry of each member shall be made in the Parish Register. It is open to become a permanent member or a temporary member of the Parish Church as provided in section 9. The Vicar has to convene the Parish Assembly meeting as provided in section 12. As per section 13, Parish Assembly shall meet at least twice in a year. As per section 15 the Vicar shall be the President. As per section 16 there shall be a Secretary for the Parish Assembly. Section 17 provides the duties of the Parish Assembly which shall include the election of the Kaisthani (Lay Steward), the Secretary and the members of the Managing Committee; and as per section 18 the Vicar shall send the decisions of the Parish Assembly to the Diocesan Metropolitan. Appeal lies against the decision of the Parish Assembly to the Diocesan Metropolitan under section 19.

  • Section 22 of the 1934 Constitution deals with apportionment of money. It is extracted hereunder:

  • “22. After setting apart the portion referred to in Section 122 ** hereunder, the balance shall be spent on the following items, in the following order of priority and only any balance remaining over may be spent for other needs of the Parish and the Church in general:-

  • 222

  • (a) Day-to-day expenses in connection with the Holy Qurbana, festivals and other ministries of the Church.

  • (b) Expenses in connection with the maintenance and upkeep of the Parish Church and other Parish buildings.

  • (c) Salary of the Vicar, the other Priests, the Sexton etc;

  • (d) Payments due to the Church Centre and the Diocesan Centre.

  • (e) Expenses for the Schools, Charitable Hospitals, Orphanages, Sunday Schools, Prayer meetings, Gospel work and the like conducted by the Parish Church.

  • Section 122. Out of the annual gross income of a Church, including its properties, 10% for the first Rs 500/-; and 5% for the remaining Rs 500/- to Rs 1500/- and 2.5% for the amount above Rs 1500/-shall be sent every year to the Malankara Metropolitan. If the percentage as stated above of any church is less than Rs 10/-, not less than Rs 10/- shall be sent from that Church to the Malankara Metropolitan under this item.”


 സഭാ ഭരണഘടന 18 ,19, 21 ,30 ,35, 36 , 37 , 68 വകുപ്പുകൾ ശ്രദ്ധിക്കുക.


18. The Vicar shall send or cause to be sent by the Secretary the decisions of the Parish Assembly to the Diocesan Metropolitan whenever such are made

19. The Diocesan Metropolitan may be appealed against any decision of the Parish Assembly and the Vicar shall simultaneously be informed in writing of such appeal. If the Diocesan Metropolitan agrees with the decision of the Parish Assembly, he shall dismiss the appeal, but if he disagrees, he shall within three months after the receipt of the appeal, place the same before the Diocesan Council and he shall in consultation with The Council decides the appeal matter. 

21. If the Diocesan Metropolitan is satisfied that the decision of the Parish Assembly is not right or that it is beyond the limits of the Parish Assembly, he shall have authority even if no appeal has been made, to adopt the procedures stated in sections 19 and 20 above with regard to such a decision and settling the matter. 

30. The Secretary of the Parish Assembly shall also be the Secretary of the Parish Managing Committee. The Secretary shall record and keep the minutes of the Parish Managing Committee, and when the Diocesan Metropolitan comes to the church on his Parish visit minutes shall be got signed by him

35. The duties of the Kaikaran shall include recording and maintaining correct accounts of the Parish; receiving the income and making the expenditure of the Parish according to the direction of the Parish Assembly and the Parish Managing Committee; preparing the yearly accounts of the Parish every six months and presenting the same to the Parish Managing Committee and thereafter presenting the same to the Parish Assembly. When the Diocesan Metropolitan comes to the Church on his Parish visit the account books of the Parish shall be got signed by him. 

36. The Vicar shall send or cause to be sent by the Secretary two copies of the summarised statement of accounts passed at the Parish Assembly to the Diocesan Metropolitan for his approval

.37. For every Parish there shall be a register of the movable and immovable properties of the Parish Church and it shall be made up-to-date every year and signed by the Vicar and the Kaikaran and kept in the custody of Kaikaran, and when the Diocesan Metropolitan comes to the Church on his Parish visit the same shall be signed by him. All documents relating to the assets of the Parish and all records except those for the current year to be kept by the Secretary and the Kaikaran or those to be kept by the Vicar shall be kept under the joint-responsibility of the Vicar and the Kaikaran. 

68. A Diocesan Metropolitan has no right to ordain a member of another Diocese or perform any administrative act within the limits of another diocese without the request or consent of the Metropolitan of that Diocese. 

ഓർത്തഡോക്സ് സഭാ കോട്ടയം ഭദ്രാസന മെത്രാൻ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

1 സഭാഭരണഘടന 22 ( C )  വകുപ്പ് പ്രകാരം നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ, അത് സ്ഥിതി ചെയ്‌യുന്ന പുരയിടം, കുരിശടി നിർമ്മാണ/ പരികർമ്മ ചിലവുകൾ നടത്തിയത് നെടുമാവ് പള്ളി ഭരണ സമിതി ആയിരുന്നില്ലേ?

2 സഭാ ഭരണഘടന വകുപ്പ് 37 പ്രകാരം നെടുമാവ് സെന്റ് പോൾസ് സ്കൂൾ കെട്ടിട പുരയിടം ഉൾപ്പെടുന്ന സ്ഥാവര ജംഗമ വസ്തുക്കൾ സംബന്ധിച്ച് ഇടവക വികാരിയുടെയോ, കൈസ്ഥാനിയാണ് കൈവശം സൂക്ഷിക്കുന്ന രജിസ്റ്ററിൽ ഇടവക മെത്രാൻ അംഗീകാരം നൽകി മുദ്രവച്ച് ഒപ്പിട്ടിട്ടില്ലേ?

3 നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടത്തു നിന്നുള്ള ,  കാർഷികാദായ വരവുകൾ, കൃഷി ചെലവുകൾ, സ്കൂൾ കെട്ടിട നിമ്മാണ ചെലവുകൾ, സ്കൂൾ കൊമ്പൗണ്ടിലെ കുരിശടി ഭണ്ഡാര വരുമാനം ഉൾക്കൊള്ളുന്ന വാർഷിക വരവ് ചെലവ് കണക്കുകൾ ഇടവക ഭരണ സമിതി നാളിതു വരെയുള്ള കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താമാർക്ക് സമർപ്പിച്ച് അംഗീകാരം തേടിയിട്ടില്ലേ! 

4 നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടത്തിന്റെ തണ്ടപ്പേർ ഉടമ എന്ന നിലയിൽ നെടുമാവ് പള്ളി ഇടവക പൊതുയോഗം നാളിതുവരെ ആയതിന്റെ പരികർമ്മം സംബന്ധിച്ച് എടുത്തിട്ടുള്ള തീരുമാനങ്ങൾ  സഭാ ഭരണഘടന വകുപ്പ് 18  പ്രകാരം കാലാകാലങ്ങളിൽ ഇടവക മെത്രാന് അയച്ചു കൊടുത്തിട്ടുള്ളതല്ലേ?. തീരുമാനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള  മിനുറ്റ്സ് ബുക്ക് ഇടവക മെത്രാൻ എന്ന നിലയിൽ കണ്ട് ബോദ്ധ്യപ്പെട്ടു നാളിതുവരെയുള്ള ഭദ്രാസന മെത്രാന്മാർ അംഗികരിച്ചിട്ടുള്ളതല്ലേ?

5  നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടം ഉടമാവകാശം സംബന്ധിച്ച് ഇടവക പൊതുയോഗ തീരുമാനത്തിനെതിരെ  ഇടവകാംഗങ്ങളോ, സഭയിലെ മറ്റ് ഏതെങ്കിലും അംഗങ്ങളോ അപ്പീൽ അധികാരിയായ കോട്ടയം ഭദ്രാസന മെത്രാന് നൽകുകയൊ, ഇടവക പൊതുയോഗ തീരുമാനം ഏതെങ്കിലും അധികാര പദവിയെ ലംഘിക്കുന്നതായി ബോദ്ധ്യപ്പെട്ട് റദ്ദു ചെയ്ത് ഇടവക ഭരണ സമിതിയെ രേഖാമൂലം അറിയിക്കുകയൊ ചെയ്തിട്ടുണ്ടോ ?

6 നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടം ഉടമാവകാശം സംബന്ധിച്ച ഇടവക പൊതുയോഗ തീരുമാനങ്ങൾ അതിന്റെ അധികാര പദവികളെ ലംഘിക്കുന്നതായി കണ്ട് നാളിതു വരെയുള്ള ഏതെങ്കിലും ഭദ്രാസന മെത്രാന്മാർ സഭാഭരണഘടന വകുപ്പ് 21 പ്രകാരം ആ തീരുമാനങ്ങൾ റദ്ദു ചെയ്തിട്ടുണ്ടൊ ?

7 നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടത്തിന് റവന്യു അധികാരികൾക്ക് കാലാ കാലങ്ങളിൽ കരം അടച്ചതിന്റെ ചിലവുകൾ ഉൾക്കൊള്ളുന്ന ഇടവകപള്ളി വരവ് ചിലവ് കണക്കുകളും , ആഡിറ്റ് റിപ്പോർട്ടുകളും ഭദ്രാസന മെത്രാപ്പൊലിത്ത സഭാ ഭരണഘടന വകുപ്പ്  35 പ്രകാരം നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട് അംഗീകരിച്ച് മുദ്ര പതിപ്പിച്ചിട്ടില്ലേ.

8 നെടുമാവ് സെന്റ് പോൾസ് ഹൈസ്കൂൾ പുരയിടത്തിലെ കാർഷിക വിളകളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉൾപ്പെടെയുള്ള വാർഷിക വരുമാനത്തിന്റെ ഓഹരിയല്ലേ സഭാ ഭരണഘടന വകുപ്പ് 122 പ്രകാരം സഭാ വിഹിതമായി സ്വീകരിച്ചത്?

9 സഭാ ഭരണഘടനാ വകുപ്പ് 68 പ്രകാരം കോട്ടയം ഭദ്രാസന മെത്രാന്റെ നിയന്ത്രണ പരിധിയിലുള്ള നെടുമാവ് സെന്റ് പോൾസ് പള്ളിയുടെ തണ്ടപ്പേർ അവകാശത്തിന് പുരയിടത്തിന്മേൽ ഉടമാവകാശം സ്ഥാപിക്കുന്നതിന് കാഞ്ഞിരപ്പള്ളി സിവിൽ കോടതിയിൽ ഇടവക വികാരി), ഭരണ സമിതി എന്നിവർക്കെതിരെ അന്യായം ഫയൽ ചെയ്യാൻ മുകളിൽ  പ്രതിപാദിച്ച ഭരണഘടനാ വകുപ്പ് പ്രകാരം ഇടവക മെത്രാന്റെ അനുവാദം തിരുവനന്തപുരം ഭദ്രാസന മെത്രാൻ മോർ ഗബ്രിയേൽ ആവശ്യപ്പെടുകയോ, നൽകുകയോ ചെയ്തിട്ടുണ്ടൊ ?

ഇനി ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ട ചുമതല മലങ്കര മെത്രാപ്പോലീത്തായിക്ക് ഉണ്ട്, 

1 നെടുമാവ് സെന്റ് പോൾസ് പള്ളിയുടെ തണ്ടപ്പേർ അവകാശത്തിൽ പെട്ട നെടുമാവ് പള്ളി സ്കൂൾ കോമ്പൗണ്ടിലെ കാർഷികാദായ വരുമാനം ഉൾപ്പെടെയുള്ള വാർഷിക വരുമാനത്തിന്റെ ഓഹരിയല്ലേ സഭാ ഭരണഘടന വകുപ്പ് 122 പ്രകാരം മലങ്കര മെത്രാപ്പോലീത്താ കൈപ്പറ്റിയത് ? അങ്ങിനെ നെടുമാവ് പള്ളിയിൽ നിന്ന് സഭാ ഓഹരി കൈപ്പറ്റിയുട്ടുണ്ടെങ്കിൽ സ്കൂൾ കൊമ്പൗണ്ട് പരമ്പരാഗതമായി ഇടവക പള്ളി സമ്പത്താണെന്നല്ലേ തെളിയിക്കുന്നത്?

2  കോട്ടയം ഭദ്രാസനത്തിന്റെ അധികാര പരിധിയിലുള്ള നെടുമാവ് സെന്റ്റ് പോൾസ് ഇടവക പള്ളിയുടെ തണ്ടപ്പേർ അവകാശമുള്ള ഭുമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കങ്ങൾ ബന്ധപ്പെട്ട ഇടവക മെത്രാന്റെ അനുമതിയോ ,സമ്മതമോ ഇല്ലാതെ കാഞ്ഞിരപ്പള്ളി മുൻസിഫ്  കോടതിയിൽ അന്യായം ഹർജി നൽകിയത്  സഭാ ഭരണഘടനാ ലംഘനമല്ല?

3 തിരുവന്തപുരം മെത്രാന്റെ സഭാഭരണഘനക്ക് വിരുദ്ധമായ പ്രവർത്തനം സംബന്ധിച്ച് ഇടവക ഭരണ സമിതി അപ്പീൽ സമർപ്പിച്ചാൽ തർക്കത്തിൽ അവസാന തീർപ്പുണ്ടാക്കേണ്ടത് ഭുരിപക്ഷാഭിപ്രായത്തോടെ മെത്രാപ്പോലീത്തൻ സിനഡാണല്ലോ?

4 ഭൗതിക സ്വത്ത്  തർക്കങ്ങളിൽ സഭാമാനേജിംഗ് കമ്മറ്റിയുടെ അനുമതിയും ആവശ്യമാണ്. മെത്രാപ്പോലീത്തൻ സിനഡിന്റെയോ, സഭാ സമിതികളുടെയോ തീരുമാനം പ്രഖ്യാപിക്കാനുള്ള അധികാരം മാത്രമാണ് മലങ്കര മെത്രാപ്പോലീത്തക്ക്  ഉള്ളത്. 

5 നെടുമാവ് പള്ളി ഭരണസമിതി മലങ്കര മെത്രാന് നൽകിയ അപ്പീൽ സംബന്ധിച്ച് മലങ്കര മെത്രാൻ പുറത്തിറക്കിയ കൽപ്പനയിൽ സഭാ മാനേജിംഗ് കമ്മറ്റിയോ, മലങ്കര എപ്പിസ്കോപ്പൽ സുന്നഹദോസോ കൂടി അപ്പീൽ ചർച്ച ചെയ്ത് എന്തെങ്കിലും  തീരുമാനം  എടുത്തതായി യാതൊരു സൂചനയും ഇല്ല.മെത്രാപ്പൊലീത്തൻ സിനഡോ, ബന്ധപ്പെട്ട സഭാ സമിതികളോ വിളിച്ചു ചേർക്കാതെ ഏക പക്ഷിയായി മലങ്കര മെത്രാപ്പോലീത്താ തനതായി ഏകപക്ഷീയമായി തീർപ്പ് കൽപ്പിക്കുന്നത് സഭാ ഭരണഘടനാ ലംഘനമല്ല?

6 സ്കൂൾ പുരയിടത്തിന്റെ ഉടമാവകാശം മലങ്കര മെത്രാനാണെന്ന് തീർപ്പു കൽപ്പിച്ച കാതോലിക്ക മറ്റൊരു ചോദ്യത്തിനും മറുപടി നൽകണം. മലങ്കര മെത്രാന്റെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്വത്തവകാശം സംബന്ധിച്ച തർക്ക പരിഹാരത്തിന് സിവിൽ കോടതിയെ സമീപിക്കാൻ മലങ്കര മെത്രാനോ, അദ്ദേഹത്തെ നിയന്ത്രിക്കുന്ന മെത്രാപ്പൊലിത്തൻ സിനഡോ മോർ ഗബ്രിയേലിന് അനുമതി നൽകിയിരുന്നോ? അനുമതി തേടാതെ മോർ ഗ്രീഗോറിയോസ് ഏകപക്ഷീയമായി കേസ് സിവിൽ കോടതിയിൽ നൽകിയിട്ടുണ്ടെങ്കിൽ മോർ ഗബ്രിയേലിനെതിരെ എന്തേ അച്ചടക്ക നടപടി സ്വീകരിക്കാത്തത്? ഓർത്തഡോക്സ് ഭരണഘടന പ്രകാരമുള്ള സഭാ സമിതികളെ മൂലക്കിരുത്തി സഭാ ഭരണഘടനയെ എങ്ങനെ ദുർവിനിയോഗം ചെയ്ത് സഭക്കുള്ളിൽ ഏകഛത്രാധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുമെന്നാണ് മാത്യൂസ് മൂന്നാമൻ കാതോലിക്ക   തെളിയിച്ചിരിക്കുന്നത്.

കാതോലിക്കയുടെയും, മലങ്കര മെത്രാന്റെയും അധികാരം സംബന്ധിച്ച് ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലീത്ത (കണ്ടനാട് ഈസ്റ്റ്) ഡോ.തോമസ് അത്താനാസിയോസ്  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇങ്ങനെ പറയുന്നു. 


"കാതോലിക്ക - മലങ്കര മെത്രാപ്പോലീത്ത  പ്രവർത്തിക്കേണ്ടത് എപ്രകാരമായിരിക്കണം എന്ന്  ഭരണഘടന വ്യക്തമാക്കുന്നു. 

വിശ്വാസം - പട്ടത്വം - അച്ചടക്ക വിഷയങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കാതോലിക്ക - മലങ്കര മെത്രാപ്പോലീത്ത പ്രഖ്യാപിക്കേണ്ടതാണെങ്കിലും തീരുമാനം എടുക്കേണ്ടത് സുന്നഹദോസാണ് (ഖ. 107) ഭദ്രാസന തലത്തിൽ ഈ ചുമതല ഭദ്രാസന മെത്രാപ്പോലീത്തയ്ക്കാണ് .

സമിതികൾ എടുക്കുന്ന തീരുമാനം പോലും കാതോലിക്ക  - മലങ്കര മെത്രാപ്പോലീത്ത പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും സുന്നഹദോസിന്റെ പ്രതിനിധി എന്ന നിലയിലാണ് (ഖ. 100) അതായത് സുന്നഹദോസിനെ പ്രതിനിധീകരിച്ചാണ്; സ്വയാധികാര പ്രകാരമല്ല .

മലങ്കര സഭയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്റെ ഭാരവാഹിത്വം കാതോലിക്ക - മലങ്കര മെത്രാപ്പോലീത്തയ്ക്കാണ് എങ്കിലും ആ ഉത്തരവാദിത്തത്തെ വിശേഷിപ്പിക്കുന്നതും പരിമിതപ്പെടുത്തുന്നതുമായ രണ്ട് പദങ്ങൾ ഗൗരവമായി  കാണാതെ പോകുന്നു . അവയിൽ ഒന്ന് "പ്രധാന ഭാരവാഹിത്വം  " രണ്ട്, " ഭരണഘടനയ്ക്ക് വിധേയമായി " എന്നതുമാണ് ( ഖണ്ഡിക. 94,107)."

(http://manarcadpally.blogspot.com/2022/05/1934.html)

സഭാ മാനേജിംഗ് കമ്മറ്റിയും, മലങ്കര എപ്പിസ്കോപ്പൽ സമിതി വിളിച്ചു ചേർത്ത് ഭൂരിപക്ഷം പ്രകാരം എടുത്ത തീരുമാനം പ്രഖ്യാപിക്കാൻ മാത്രം അധികാരമുള്ള മാത്യൂസ് മൂന്നാമൻ കാതോലിക്ക മെത്രാപ്പോലിത്തൻ സിനഡിനെയും, സഭാ ഭരണസമിതികളെയും, നോക്കു കുത്തിയാക്കി  ഏകപക്ഷീയമായി  സ്കൂൾ കോമ്പൗണ്ട് ഉടമാവകാശം തനിക്ക് ആണെന്ന് സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കുന്നത് എങ്ങനെ ജനാധിപത്യപരമാകും.?.

സാർവത്രിക സുന്നഹദോസുകളേക്കാൾ പ്രാധാന്യം കോടതി വിധികൾക്ക് നൽകുന്ന ഓർത്തഡോക്സ് സഭാ തലവൻ പരമോന്നത നീതി പീഠത്തിന്റെ വിധിയെ വെല്ലു വിളിച്ച് സ്വന്തം സഭയിലെ ഇടവക സ്വത്തുക്കളിൽ അധിനിവേശം നടത്തുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക?

എന്തിനും ഏതിനും 1934 ഭരണഘടനയെ ഉയർത്തി കാണിക്കുന്ന ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ തന്നെ ആ ഭരണഘടനക്ക് പുല്ലു വില പോലും കൽപ്പിക്കാതെ ദ്രവ്യമോഹത്താൽ ഏകാധിപതിയായി മാറുന്ന ചിത്രമാണ് നെടുമാവ് പള്ളി തർക്കത്തിൽ കാണുന്നത്. താഴെ  വിവാദ കൽപ്പന വായിക്കാം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ