സെമിത്തേരിയിലെ കല്ലറ കച്ചവടം
ഇടവകാംഗമായിരുന്ന ഭര്ത്താവിന്റെ മൃതശരീരം മറവുചെയ്യുന്നതിനു 1994 ന് വാങ്ങിയ കുടുംബ കല്ലറക്ക് 25000 രൂപയാണ് കൊടുത്തത്. വ്യവസ്ഥ പ്രകാരം മൂന്ന് തലമുറയുടെ ആവശ്യങ്ങൾക്ക് 750 രൂപ വീതം മാത്രമാണ് ഓരോ മൃതശരീരം സംസ്കരിക്കുമ്പോൾ കൊടുക്കേണ്ടത് എന്നിരിക്കെ 2010 ൾ കല്ലറയുടെ വില 1,20,000 ആയി വർദ്ധിപ്പിച്ചു കൊണ്ടു തൃശ്ശൂർ അതിരൂപത ഉത്തരവിറക്കി. മാത്രമല്ല നിലവിലുള്ള കല്ലറകളിൽ പുതിയതായി മൃതശരീരം അടക്കുന്നതിനു പുതിയ വിലയുടെ 50% കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. ഈ അനീതിയാണ് കോടതിയിൽ ചോദ്യം ചെയ്തത്. തൃശ്ശൂർ മുനിസിഫ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിയായി. വിധി സമ്പാദിച്ചത്തിനുശേഷം 92 വയസ്സിൽ അന്തരിച്ച പരാതിക്കാരിയുടെ മൃതദേഹം കുടുംബകല്ലറയിൽ മറവുചെയ്തു. ഫീസായി 750 രൂപ ബന്ധുക്കളിൽ നിന്ന് പള്ളി അധികാരികൾ ഈടാക്കി.
92 വയസ്സായ വല്യമ്മ എവിടെനിന്നാണ് 60,000 രൂപയുണ്ടാക്കുക. അവരുടെ രണ്ടു ആണ് മക്കൾ മുൻപേ മരിച്ചു പോയിരുന്നു. ഈ സങ്കടകരമായ അവസ്ഥ ഇടവക വികാരിയെ അറിയിച്ചപ്പോൾ നിങ്ങള്ക്ക് സാധാരണ കുഴി തരാമെന്നും അതിനു 750 രൂപ മതിയാകുമെന്നും പറഞ്ഞ് അപഹസിക്കുകയായിരുന്നു ചെയ്തത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തി. 20 കൊല്ലം മുമ്പ് മരിച്ച ഭര്ത്താവിന്റേയും, പിന്നീട് മരണമടഞ്ഞ രണ്ടു ആണ് മക്കളുടെയും അന്ത്യ വിശ്രമം കുടുംബകല്ലറയിലും; അവര്ക്കത് ഓർക്കാൻ പോലും ശ്ക്തിയുണ്ടായിരുന്നില്ല. അതിനെ തുടര്ന്നു വല്യമ്മ കോടതിയെ സമീപിക്കുകയായിരുന്നു.
കരുണയുടെ വർഷം ..
ലോകത്തിലെ ഏറ്റവും കഴുത്തറപ്പൻ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ആര് ?
ആറടി നീളത്തിൽ കുറച്ചു മണ്ണ് ..അതിനു വില എത്രവരെയാവാം ? ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ,പാരീസ് ,ന്യൂ യോർക്ക് എന്നീ നഗരങ്ങളിൽ പോലും ആറടി മണ്ണിനു ഇത്ര വിലയില്ല .
1 ലക്ഷം 2 ലക്ഷം തുടങ്ങി 4 ലക്ഷം വരെയാണ് കല്ലറയുടെ റേറ്റ് . ഒരാളെ അടക്കിയ കല്ലറയിൽ പിന്നീടൊ രാളെ അടക്കാൻ പിന്നെയും പണം വാങ്ങുന്ന വികാരിമാരുണ്ട് .പണം ...പണം മാത്രമാണ് മാനദണ്ഡം .പണമുള്ളവന് കല്ലറ .പണമില്ലാത്തവന് മണ്‍കുഴി .പണം കൊടുത്താൽ മുത്തുക്കുട വെള്ളിക്കുരിശു ,സ്വർണ്ണക്കുരിശു എന്തിനു മെത്രാൻ വരെ അടക്കിനു വരും
പണത്തിനു വേണ്ടിയുള്ള ഈ വൃത്തികെട്ട സ്ഥലക്കച്ചവടം കത്തോലിക്കാ സഭ നിറുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഒന്നുകിൽ എല്ലാവർക്കും കുഴി ,അല്ലെങ്കിൽ എല്ലാവർക്കും കല്ലറ അത് പാവപ്പെട്ടവരോട് ചെയ്യുന്ന കരുണയല്ലേ ?
മൃതദേഹം മുൻപിൽ വെച്ചു വിലപേശി കുടിശ്ശിക പിടിച്ചു വാങ്ങി കുപ്രസിദ്ധിയാർജിച്ച പ്രസ്ഥാനമെന്ന പേര് അങ്ങനെയെങ്കിലും മാറ്റിയെടുക്കാം .. കത്തോലിക്കാ സഭയിൽ ഈ കൊള്ളക്കച്ചവടം നടക്കുന്നയിടത്തോളം കരുണയെപ്പറ്റി പറയാൻ ആർക്കെന്തവകാശം !!
Loveju Thomas... ✍️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ