2023, നവംബർ 28, ചൊവ്വാഴ്ച

പലസ്തീൻ: ജൂതരും അറബികളും - 
 ‘ഹരിജനി' ൽ ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ പരിഭാഷ

പലസ്തീൻ പ്രശ്നത്തെ സംബന്ധിച്ച് ‘ഹരിജനി’ൽ 
ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ പരിഭാഷ; 1938 നവംബർ 20ന്റെ 
ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ 
പൂർണരൂപം.

ജൂതരെ കുറിച്ച് പലസ്തീനിലെ അറബ് ജൂത പ്രശ്നത്തെ കുറിച്ചും ജർമനിയിൽ ജൂതർക്കെതിരായി നടക്കുന്ന പീഡനങ്ങളെക്കുറിച്ചും എന്റെ കാഴ്ചപ്പാടുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. മറുപടി പറയാൻ ഏറെ പ്രയാസമുള്ള ഈ പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ തുനിഞ്ഞിരുന്നില്ല. ജൂതരോട് എനിക്ക് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിൽ വച്ച് എനിക്ക് അവരെകുറിച്ച് വളരെ അടുത്തറിയാം. അവരിൽ ചിലർ ജീവിതകാലം മുഴുവൻ എന്റെ ചങ്ങാതിമാരായി മാറി. ഈ സുഹൃത്തുക്കളിലൂടെ ഞാൻ അവരുടെ കാലങ്ങളായുള്ള പീഡനങ്ങൾ പലതും മനസ്സിലാക്കി. അവർ ക്രിസ്തുമതത്തിലെ അയിത്തക്കാരായിരുന്നു. അവരോടുള്ള ക്രിസ്ത്യാനികളുടെ പെരുമാറ്റവും ഹിന്ദുക്കൾ അയിത്തക്കാരോട് പെരുമാറുന്നതും തമ്മിലുള്ള സമാനത വളരെ വ്യക്തമാണ്. തങ്ങളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ ന്യായീകരിച്ചതിന് ഈ രണ്ട് കേസുകളിലും മതപരമായ അനുമതിയുണ്ടോയെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ, സൗഹൃദങ്ങൾക്ക് അപ്പുറം ജൂതരോടുള്ള എന്റെ സഹതാപത്തിന് കൂടുതൽ പൊതുവായ സാർവത്രിക കാരണവുമുണ്ട്. എന്നാൽ എന്റെ ഈ സഹതാപം നീതിയുടെ കാര്യത്തിൽ എന്നെ അന്ധനാക്കുന്നില്ല. ജൂതർക്ക് ദേശീയ ഭവനം വേണമെന്ന മുറവിളി എന്നെ അത്ര ആകർഷിക്കുന്നില്ല. ബൈബിളിൽ അതിനുള്ള അനുമതി തേടിയിട്ടുണ്ട്, പലസ്തീനിലേക്ക് മടങ്ങിയെത്തിയ ശേഷം ജൂതർ കൊതിച്ച ദൃഢതയെക്കുറിച്ച് പറയുന്നുണ്ട്. തങ്ങൾ ജനിച്ചതും ഉപജീവനമാർഗം കണ്ടെത്തുന്നതുമായ രാജ്യത്തെ എന്തുകൊണ്ടാണ് അവർ ഭൂമിയിലെ മറ്റ് ജനവിഭാഗങ്ങളെപ്പോലെ, സ്വന്തം വീടാക്കി മാറ്റാത്തത്? ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും ഉള്ളതാണ് എന്ന അതേ അർത്ഥത്തിൽ പലസ്തീൻ അറബികളുടേതാണ്. ജൂതരെ അറബികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനിൽ നടക്കുന്ന കാര്യങ്ങൾ ഒരു സദാചാര പെരുമാറ്റച്ചട്ടം കൊണ്ടും ന്യായീകരിക്കാനാവില്ല. ആജ്ഞകൾക്ക് അവസാനം യുദ്ധത്തിന് ഇടയാക്കുമെന്നല്ലാതെ ഈ അനുശാസനങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല. പലസ്തീൻ ഭാഗികമായോ പൂർണ്ണമായോ ജൂതരുടെ ദേശീയ ഭവനമായി പുനഃസ്ഥാപിക്കുന്നതിന് അഭിമാനികളായ അറബികളുടെ ജനസംഖ്യ അവിടെ കുറയ്ക്കുന്നത് തീർച്ചയായും മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യമായിരിക്കും. ജൂതർ എവിടെ ജനിച്ചാലും വളർന്നാലും അവരോട് നീതിപൂർവകമായ പെരുമാറ്റം വേണമെന്ന് ശഠിക്കുന്നതായിരിക്കും മഹത്തായ കാര്യം. ഫ്രാൻസിൽ ജനിച്ച ക്രിസ്ത്യാനികൾ ഫ്രഞ്ചുകാർ ആണെന്നതിന്റെ അതേ അർത്ഥത്തിൽ ഫ്രാൻസിൽ ജനിച്ച ജൂതരും ഫ്രഞ്ചുകാർ തന്നെയാണ്. ജൂതർക്ക് പലസ്തീനല്ലാതെ മറ്റു സ്വദേശമില്ലെങ്കിൽ, അവർ സ്ഥിരതാമസം ആക്കിയിരിക്കുന്ന ലോകത്തിന്റെ മറ്റ് ഭാഗങ്ങൾ വിട്ടുപോകാൻ നിർബന്ധിതർ ആകുമെന്ന ആശയത്തെ അവർക്ക് ഇഷ്ടപ്പെടാനാകുമോ? അതോ അവർക്ക് ഇഷ്ടം പോലെ താമസിക്കാൻ കഴിയുന്ന ഒരു ഇരട്ട വീട് വേണമെന്നാണോ? ദേശീയ ഭവനത്തിനായുള്ള ഈ മുറവിളി ജൂതരെ ജർമ്മൻകാർ പുറത്താക്കിയതിന് വർണ്ണാഭമായ ന്യായീകരണം നൽകുകയാണ്. എന്നാൽ ജർമ്മൻകാർ ജൂതരെ പീഡിപ്പിക്കുന്നതിന് ചരിത്രത്തിൽ സമാനതകളില്ല. പണ്ടത്തെ സ്വേച്ഛാധിപതികൾക്ക് ഹിറ്റ്ലറെപ്പോലെ ഭ്രാന്ത് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. ഹിറ്റ്ലർ മതപരമായ ആവേശത്തോടെയാണ് അത് ചെയ്യുന്നത്. എന്തെന്നാൽ, അയാൾ സമ്പൂർണ്ണവും തീവ്രവുമായ ദേശീയതയുടേതായ പുതിയ ഒരു മതം അവതരിപ്പിക്കുകയാണ്, ഈ ലോകത്തും പരലോകത്തും പ്രതിഫലം ലഭിക്കേണ്ട നടപടികളായി ജർമൻകാർ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെ വാഴ്ത്തുകയാണ്. അതിന്റെ പേരിൽ ഭ്രാന്തനും എന്നാൽ നിർഭയനുമായ ഒരു യുവാവിന്റെ കുറ്റകൃത്യത്തെ അവിശ്വസനീയമായ ക്രൂരതയോടെ അവന്റെ വംശത്തിന്റെയാകെ മേൽ കെട്ടിവയ്ക്കുകയാണ്. ഒരു വംശത്തിനാകെ എതിരായി നടത്തുന്ന നെറികെട്ട വേട്ടയാടലിനെ തടയുന്നതിനായി എപ്പോഴെങ്കിലും മനുഷ്യത്വത്തിന്റെ പേരിലും മാനവരാശിക്കു വേണ്ടിയും ജർമനിക്കെതിരായി ഒരു യുദ്ധമുണ്ടായാൽ അതിനെ തികച്ചും ന്യായീകരിക്കാവുന്നതാണ്. എന്നാൽ ഒരു യുദ്ധത്തിലും ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയൊരു യുദ്ധത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള ചർച്ച എന്റെ ചക്രവാളത്തിനോ പ്രവിശ്യയ്ക്കോ അപ്പുറത്താണ്. ഏതു തരം കാപട്യത്തെയോ ബലഹീനതയെയോ മാനവികതയുടെ മുഖംമൂടി അണിയിച്ച് മൂടിവയ്ക്കാൻ കഴിയാതിരിക്കുമ്പോൾ എത്ര ഫലപ്രദമായി എങ്ങനെ അക്രമം അഴിച്ചുവിടാമെന്ന് ജർമനി ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. അതിന്റെ നഗ്നതയിൽ അതെത്ര നികൃഷ്ടവും ഭയാനകവുമാണെന്നും അത് വെളിപ്പെടുത്തുന്നു. ജൂതർക്ക് സംഘടിതവും ലജ്ജാഹീനവുമായ ഈ പീഡനങ്ങളെ ചെറുത്തു നിൽക്കാൻ കഴിയുമോ? തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അവർക്ക് എന്തു വഴിയാണുള്ളത്? തങ്ങൾ നിസ്സഹായരും അവഗണിക്കപ്പെട്ടവരും ആലംബഹീനരുമാണെന്ന് കരുതാതിരിക്കാൻ അവർക്ക് എങ്ങനെ കഴിയും? അങ്ങനെ തന്നെയെന്നാണ് ഞാൻ കരുതുന്നത്. സജീവമായ ദൈവവിശ്വാസമുള്ള ഒരാൾക്കും നിസ്സഹായനാണെന്നും നിരാലംബനാണെന്നും സ്വയം കരുതാനാവില്ല. ജൂതരുടെ യഹോവ ക്രിസ്ത്യാനികളുടെയോ മുസൽമാൻമാരുടെയോ ഹിന്ദുക്കളുടെയോ ദൈവത്തെക്കാൾ കൂടുതൽ വ്യക്തിത്വമുള്ളതാണ്; എന്നിരുന്നാലും സാരാംശത്തിൽ ഒന്നു തന്നെയാണ്. ദൈവം എല്ലാവർക്കും പൊതുവിൽ ഒന്നു തന്നെയാണ്; വിവരണങ്ങൾക്കെല്ലാം അതീതനുമാണ്. എന്നാൽ ജൂതർ ദൈവത്തിന്റെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. തങ്ങളുടെ ഓരോ നടപടിയെയും നിയന്ത്രിക്കുന്നത് യഹോവയാണെന്ന് അവർ കരുതുന്നു. അതുകൊണ്ട് അവർ നിസ്സഹായരാണെന്ന് കരുതേണ്ടതില്ല. ഞാൻ ജർമനിയിൽ ജനിച്ച്, അവിടെ ഉപജീവനം ചെയ്തു കഴിയുന്ന ഒരു ജൂതനാണെങ്കിൽ ജർമനിയെയായിരിക്കും ഞാൻ എന്റെ ഭവനമായി കരുതുക; അത് ഏത് ഉന്നതനായ ജർമൻകാരനെയും പോലെയും ആയിരിക്കും. എന്നെ വെടിവയ്ക്കാനോ ഏതെങ്കിലും ഇരുട്ടറയിലേക്ക് വലിച്ചെറിയാനോ ഞാനയാളെ വെല്ലുവിളിക്കുകയും ചെയ്യും; പുന്തള്ളാനുള്ള നീക്കത്തെ ഞാൻ എതിർക്കും; വിവേചനപരമായ പെരുമാറ്റത്തിന് ഞാൻ വഴങ്ങുകയുമില്ല. ഇങ്ങനെ ചെയ്യാൻ മറ്റു ജൂതർ എന്നോടൊപ്പം പൗരാവകാശ ചെറുത്തുനിൽപ്പിൽ അണിചേരുന്നതും കാത്ത് ഞാൻ നിൽക്കില്ല; എന്നാൽ മറ്റുള്ളവരെല്ലാം ഒടുവിൽ എന്റെ പാത പിന്തുടരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഏതെങ്കിലുമൊരു ജൂതനോ ജൂതരെല്ലാമോ ഇവിടെ പറഞ്ഞ നിർദേശം അംഗീകരിക്കാൻ തയ്യാറായാൽ അയാളോ അവരോ ഇന്നത്തെക്കാൾ മോശപ്പെട്ട അവസ്ഥയിൽ എത്തില്ല.സ്വേച്ഛയാ ദുരിതങ്ങൾ സഹിക്കുന്നത് അവർക്ക് ആന്തരികമായ ഒരു കരുത്തും ആഹ്ലാദവും ലഭിക്കാൻ സഹായിക്കും; ജർമനിക്ക് പുറത്ത് എത്ര പ്രമേയങ്ങളിലൂടെ സഹതാപം ചൊരിഞ്ഞാലും അത് ലഭിക്കില്ല തന്നെ. ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ജർമനിയോട് ശത്രുത പ്രഖ്യാപിക്കുകയാണെങ്കിൽ പോലും ജർമനിയിലെ ജൂതർക്ക് ആന്തരികമായ സന്തുഷ്ടിയോ ആന്തരികമായ കരുത്തോ ലഭിക്കില്ല. ഇത്തരം ശത്രുതാ പ്രഖ്യാപനത്തോടുള്ള പ്രതികരണമെന്ന നിലയിൽ ജൂതരെ കൂട്ടക്കൊല ചെയ്യാൻ പോലും ഹിറ്റ്ലർ മടിക്കില്ല എന്നുവരും. എന്നാൽ ഏതു ദുരിതവും സഹിക്കാൻ ജൂതർ സ്വമേധയാ സന്നദ്ധരാവുകയാണങ്കിൽ ഞാൻ കരുതുന്നതു പോലെയുള്ള ഒരു കൂട്ടക്കൊല പോലും ഒരു ദിവസം നന്ദി പ്രകടനമായി മാറിയേക്കും. സ്വേഛാധിപതികളുടെ കയ്യിൽനിന്നു പോലും യഹോവയ്ക്ക് വംശത്തെ രക്ഷിക്കാൻ കഴിയും. ദൈവ ഭയമുള്ളവരെ സംബന്ധിച്ചിടത്തോളം മരണം ഭീകരാനുഭവമായിരിക്കില്ല. നീണ്ട ഉറക്കത്തെത്തുടർന്ന് കൂടുതൽ ഉന്മേഷകദായകമായ ഒരു ഉണർവുണ്ടാകുന്നത് കൂടുതൽ നല്ലൊരു ദീർഘ നിദ്രയ്ക്കിടയാക്കുന്നു. ചെക്കസ്ലോവാക്യക്കാർക്ക് എന്റെ നിർദേശം പിന്തുടരുന്നതിക്കോൾ ജൂതർക്ക് കൂടുതൽ എളുപ്പമായിരിക്കുമെന്ന് ഞാൻ പ്രത്യേകം ചൂണ്ടി  കാണിക്കേണ്ടതില്ലല്ലോ. ജൂതർ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സത്യാഗ്രഹ കാമ്പെയിന് ഒപ്പമുണ്ടായിരുന്നവരാണ്. അവിടെ ഇന്ത്യാക്കാർ ഇന്ന് ജർമനിയിൽ ജൂതർ നേരിടുന്ന അവസ്ഥയാണ് നേരിടുന്നത്. ഇന്ത്യക്കാർ നേരിട്ട വേട്ടയാടലിന് മതപരമായ ഒരു ഘടകം കൂടിയുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ക്രൂഗർ പറയാറുള്ളത് വെള്ളക്കാരായ ക്രിസ്ത്യാനികൾ ദൈവത്തിന്റെ ഇഷ്ടജനങ്ങളാണെന്നും ഇന്ത്യക്കാർ വെള്ളക്കാരെ സേവിക്കാൻ സൃഷ്ടിക്കപ്പെട്ട അധമ ജന്മങ്ങളാണെന്നുമാണ്. ട്രാൻസ്വാൾ ഭരണഘടനയിലെ മൗലികമായ ഒരു വകുപ്പ് പറയുന്നത് വെള്ളക്കാരും ഏഷ്യക്കാരും ഉൾപ്പെടെയുള്ള കറുത്തവരും തമ്മിൽ തുല്യതയില്ല എന്നാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരും ചേരികളെന്നു വിശേഷിപ്പിക്കപ്പെട്ടു സ്ഥലങ്ങളിലാണ് ഒതുക്കപ്പെട്ടിരിക്കുന്നത്. മറ്റ് അസൗകര്യങ്ങളെല്ലാം തന്നെ ഏറെക്കുറെ ജർമനിയിലെ ജൂതർ ഇന്നനുഭവിക്കുന്നതു തരത്തിലുള്ളതായിരുന്നു. ഒരു കൈപ്പിടിയിൽ ഒതുങ്ങാൻ മാത്രമുള്ള ഇന്ത്യക്കാർ പുറംലോകത്തു നിന്നോ ഇന്ത്യാ ഗവൺമെന്റിൽ നിന്നോ ഒരു പിന്തുണയും ലഭിക്കാതെയാണ് സത്യാഗ്രഹത്തെ ആശ്രയിച്ചത്. ബ്രിട്ടീഷ് അധികൃതർ സത്യാഗ്രഹികളെ തങ്ങളുടെ നിലപാടിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ലോക പൊതുജനാഭിപ്രായവും ഇന്ത്യാ ഗവൺമെന്റും സത്യാഗ്രഹികളെ സഹായിക്കാനെത്തിയത് എട്ടുവർഷത്തെ പോരാട്ടത്തിനു ശേഷമായിരുന്നു. അതാകട്ടെ നയതന്ത്രപരമായ തന്ത്രം ചെലുത്തിയുമായിരുന്നു; അല്ലാതെ യുദ്ധഭീഷണി മുഴക്കിയായിരുന്നില്ല. എന്നാൽ ജർമനിയിലെ ജൂതർക്ക് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെക്കാൾ മികച്ച നിലയിൽ സത്യാഗ്രഹം നടത്താൻ കഴിയും. ജൂതർ ജർമനിയിൽ ഏകതാനവും സുദൃഢവുമായ ഒരു സമൂഹമാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെക്കാൾ അവർ കൂടുതൽ അനുഗ്രഹീതരാണ്. തങ്ങൾക്കു പിന്നിൽ ലോക പൊതുജനാഭിപ്രായം അവർ സംഘടിപ്പിച്ചിട്ടുണ്ട്. ധൈര്യവും വ്യക്തമായ കാഴ്ചപ്പാടുമുള്ള ആരെങ്കിലുമൊരാൾ അവരിൽ നിന്നുയർന്നു വന്ന് അവരെ അക്രമരഹിത സമരത്തിൽ നയിക്കുകയാണെങ്കിൽ കണ്ണുചിമ്മുന്നത്ര വേഗത്തിൽ അവർക്കു വിജയിക്കാൻ കഴിയും എന്നെറിക്കുറപ്പുണ്ട്. യഹോവ അവർക്കു നൽകിയ ദുരിതങ്ങൾ സഹിക്കാനുള്ള കഴിവ് കൈമുതലായുള്ള നിരായുധരായ സ്ത്രീ പുരുഷന്മാർ മുന്നോട്ടുവയ്ക്കുന്ന ശാന്തവും ദൃഢനിശ്ചയത്തോടു കൂടിയുള്ളതുമായ ഒന്നാക്കി ഇപ്പോഴത്തെ ഈ വൃത്തികെട്ട നരവേട്ടയെ മാറ്റാൻ കഴിയും. മനുഷ്യത്വമില്ലാത്ത മനുഷ്യർ നടത്തുന്ന ദൈവഭയമില്ലാത്ത രോഷത്തിനെതിരെയുള്ള ശരിക്കുമുള്ള മതപരമായ ചെറുത്തു നിൽപ്പായിരിക്കുമത്. ജർമൻ ജൂതർ ജർമനിയിലെ ഇതര ജാതി വിഭാഗങ്ങൾക്കു മേൽ ശാശ്വതമായി വിജയം കൈവരിക്കും. അവസാനമായി പലസ്തീനിലെ ജൂതരോട് ഒരുവാക്ക്. അവർ തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിൽ എനിക്ക് സംശയമേ ഇല്ല. ബൈബിൾ സങ്കൽപമനുസരിച്ചുള്ള പലസ്തീൻ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശമല്ല. അത് അവരുടെ ഹൃദയത്തിലാണ്. എന്നാൽ ഭൂമിശാസ്ത്രപരമായ പലസ്തീനെ തങ്ങളുടെ ദേശീയഭവനമായി ജൂതർ കാണുകയാണെങ്കിൽ ബ്രിട്ടീഷുകാരുടെ തോക്കിന്റെ തണലിൽ അങ്ങനെ അവിടെ കടക്കുന്നത് തെറ്റാണ്. ബയണറ്റിന്റെയോ ബോംബിന്റെയോ സഹായത്തോടുകൂടി മതപരമായ ഒരു കാര്യം നടപ്പാക്കാൻ കഴിയില്ല. അറബികളുടെ സമ്മതത്തോടെ മാത്രമേ പലസ്തീനിൽ ജൂതർക്ക് പാർപ്പുറപ്പിക്കാൻ കഴിയൂ. അറബികളുടെ മനസ്സുമാറ്റാനാണ് അവർ ശ്രമിക്കേണ്ടത്. അറബികളുടെ ഹൃദയത്തെ ഭരിക്കുന്ന അതേ ദൈവം തന്നെയാണ് ജൂതരുടെ ഹൃദയത്തെയും ഭരിക്കുന്നത്. ജൂതർക്ക് അറബികളുടെ മുന്നിൽ സത്യാഗ്രഹം നടത്താവുന്നതാണ്. അറബികൾക്കെതിരെ ചെറുവിരൽ പോലും ഉയർത്താതെ തങ്ങളെ വെടിവച്ചുകൊല്ലുകയോ ചാവുകടലിലേക്ക് വലിച്ചെറിയുകയോ ചെയ്യണമെന്ന് അറബികളോട് ആവശ്യപ്പെടാവുന്നതാണ്. ജൂതരുടെ മതപരമായ അഭിലാഷങ്ങൾക്കനുകൂലമായി ലോക പൊതുജനാഭിപ്രായം കൂടെയുണ്ടാകും. ജൂതർ ബ്രിട്ടീഷുകാരുടെ തോക്കിൻമുനയുടെ സഹായമാണ് ഉപയോഗിക്കുന്നതെങ്കിൽ അറബികൾക്ക് നൂറുകണക്കിന് കാരണങ്ങൾ അവർക്കെതിരെ പറയാനുണ്ടാകും. തങ്ങളോട് ഒരു തെറ്റും ചെയ്യാത്ത ഒരു വിഭാഗം ആളുകളെ ജൂതർ ബ്രിട്ടിഷുകാരുമായി ചേർന്ന് പുറന്തള്ളുകയാണ്. അറബികൾ ചെയ്യുന്ന അതിക്രമങ്ങളെ ഞാൻ ന്യായീകരിക്കുകയല്ല. തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറുന്നതായി ശരിയായിത്തന്നെ അവർ കരുതുന്നവരെ ചെറുക്കുന്നതിന് അക്രമരാഹിത്യത്തിന്റെ മാർഗം അറബികൾ തിരഞ്ഞെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശരിയും തെറ്റും സംബന്ധിച്ച അംഗീകൃത ധാരണകൾ പ്രകാരം അവരുടെ ഭാഗത്ത് ശരിയുണ്ട് എന്നതിനാൽ അറബികളുടെ ചെറുത്തു നിൽപ്പിനെതിരെ ഒന്നും പറയാനാവില്ല. യഹോവയുടെ ഇഷ്ട ജനം ആണ് തങ്ങൾ എന്നവകാശപ്പെടുന്ന ജൂതർ ഭൂമിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് അക്രമരാഹിത്യത്തിന്റെ മാർഗം തിരഞ്ഞെടുക്കേണ്ടതാണ്. പലസ്തീൻ ഉൾപ്പെടെയുള്ള ഏതു രാജ്യവും അവരുടെ പിതൃഭൂമി തന്നെയാണ്. പക്ഷേ അത് ആക്രമണത്തിലൂടെ ആയിരിക്കരുത്, സ്നേഹം നിറഞ്ഞ സേവനത്തിലൂടെ ആയിരിക്കണം. സെസിൽ റോത്ത് എഴുതിയ (The Jewish Contribution to Civilization (സംസ്കാരത്തിന് ജൂതരുടെ സംഭാവന) എന്ന പേരിലള്ള ഒരു പുസ്തകം ജൂതവിഭാഗത്തിൽ പെട്ട ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നു. ലോകസാഹിത്യവും കലയും സംഗീതവും നാടകവും സയൻസും ചികിത്സാ ശാസ്ത്രവും കൃഷിയും മറ്റുമെല്ലാം സമ്പുഷ്ടമാക്കാൻ ജൂതർ നൽകിയ സംഭാവനകളുടെ പട്ടിക തന്നെ ആ പുസ്തകം നിരത്തുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ ജൂതർക്ക് പാശ്ചാത്യർ അവരെ ബഹിഷ്കൃതരോ ആയി കണക്കാക്കുന്നതിനെ അവഗണിക്കാനാവും. വെറുക്കപ്പെട്ടവരോ അഥവ അവർ പരിപോഷിപ്പിക്കപ്പെടുന്നവർ ആയും കണക്കാക്കാൻ കഴിയും. ഒരു മനുഷ്യനായി നിന്നു കൊണ്ട്, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായി നിന്നു കൊണ്ട്, ദൈവത്താൽ വെറുക്കപ്പെട്ടവനും ക്രൂരനും ആയി അതിവേഗം മുങ്ങിത്താഴുന്ന ഒരാളായി മാറി പോകാതിരിക്കുകയാണങ്കിൽ അയാൾക്ക് ലോകത്തിന്റെയാകെ ആദരവും ശ്രദ്ധയും പിടിച്ചെടുക്കാൻ കഴിയും. തങ്ങൾ നൽകിയ ഒട്ടേറെ സംഭാവനകൾക്കൊപ്പം അക്രമരഹിതമായ നടപടികളുടേതായ അതിശയിപ്പിക്കുന്ന സംഭാവനകൂടി കൂട്ടിച്ചേർക്കാവുന്നതാണ്. (ചിന്ത വാരികയിൽ നിന്ന്)

The Jews In Palestine

By Mahatma Gandhi

Published in the Harijan
26-11-1938.

Several letters have been received by me, asking me to declare my views about the Arab-Jew question in Palestine and the persecution of the Jews in Germany. It is not without hesitation that I venture to offer my views on this very difficult question. My sympathies are all with the Jews. I have known them intimately in South Africa. Some of them became lifelong companions. Through these friends I came to learn much of their age long persecution. They have been theuntouchables of Christianity. The parallel between their treatment by Christians and the treatment of untouchables by Hindus is very close.

Religious sanction has been invoked in both cases for the justification of the inhuman treatment meted out to them. Apart from the friendships, therefore, there is the more common universal reason for my sympathy for the Jews. But my sympathy does not blind me to the requirements of justice.

The cry for the national home for the Jews does not make much appeal to me. The sanction for it is sought in the Bible and the tenacity with which the Jews have hankered after return to Palestine.Why should they not, like other peoples of the earth, make that country their home where they are born and where they earn their livelihood?Palestine belongs to the Arabs in the same sense that England belongs to the English or France to the French. It is wrong and inhuman to impose the Jews on the Arabs. What is going on in Palestine today cannot be justified by any moral code of conduct. The mandates have no sanction but that of the last war. Surely it would be a crime against humanity to reduce the proud Arabs so that Palestine can be restored to the Jews partly or wholly as their national home. The nobler course would be to insist on a just treatment of the Jews wherever they are born and bred. The Jews born in France are French in precisely the same sense that Christians born in France are French.

If the Jews have no home but Palestine, will they relish the idea of being
forced to leave the other parts of the world in which they are settled? Or do they want a double home where they can remain at will? This cry for the
national home affords a colorable justification for the German expulsion of the Jews. But the German persecution of the Jews seems to have no parallel in history. The tyrants of old never went so mad as Hitler seems to have gone. And he is doing it with religious zeal. For, he is propounding a new religion of exclusive and militant nationalism in the name of which any
inhumanity becomes an act of humanity to be rewarded here and hereafter.The crime of an obviously mad but intrepid youth is being visited upon his wholerace with unbelievable ferocity. If there ever could be a justifiable war in the name of and for humanity, a war against Germany to prevent the wanton persecution of a whole race, would be completely justified. But I do not believe in any war. A discussion of the pros and cons of such a war is,therefore, outside my horizon or province.But if there can be no war against Germany, even for such a crime as is being committed against the Jews, surely there can be no alliance with Germany. How can there be alliance between a nation, which claims to stand for justice and democracy and one, which is the declared enemy of both? Or is England drifting towards armed dictatorship and all it means?

Germany is showing to the world how efficiently violence can be worked when
it is not hampered by any hypocrisy or weakness masquerading as humanitarianism.It is also showing how hideous, terrible and terrifying it looks in its nakedness.Can the Jews resist this organized and shameless persecution? Is there a way to preserve their self-respect, and not to feel helpless, neglected and forlorn? I submit there is. No person who has faith in a living God need feel helpless or forlorn. Jehovah of the Jews is a God more personal than the God of the Christians, the Mussalmans or the Hindus, though as a matter of fact, in essence, He is common to all and one without a second and beyond description. But as the Jews attribute personality to God and believe that He rules every action of theirs, they ought not to feel helpless.

If I were a Jew and were born in Germany and earned my livelihood there, I would claim Germany as my home even as the tallest gentile German might, and challenge him to shoot me or cast me in the dungeon; I would refuse to be expelled or to submit to discriminating treatment. And for doing this I should not wait for! the fellow Jews to join me in civil resistance, but
would have confidence that in the end the rest were bound to follow my
example.... ...

And now a word to the Jews in Palestine. I have no doubt that they are going about it in the wrong way. The Palestine of the Biblical conception is not a geographical tract. It is in their hearts. But if they must look to the
Palestine of geography as their national home, it is wrong to enter it under
the shadow of the British gun. A religious act cannot be performed with the aid of the bayonet or the bomb. They can settle in Palestine only by the
goodwill of the Arabs. They should seek to convert the Arab heart.

The same God rules the Arab heart who rules the Jewish heart... They will
find the world opinion in their favor in their religious aspiration. There are
hundreds of ways of reasoning with the Arabs, if they will only discard the help of the British bayonet. As it is, they are co-sharers with the British in despoiling a people who have done no wrong to them. I am not defending the Arab excesses. I wish they had chosen the way of non-violencebin resisting what they rightly regarded as an unwarrantable encroachment upon their country. But according to the accepted canons of right and wrong, nothing can be said against the Arab resistance in the face of overwhelming odds.

Let the Jews who claim to be the chosen race prove their title by choosing the way of non-violence for vindicating their position on earth. Every
country is their home, including Palestine, not by aggression but by loving service. A Jewish friend has sent me a book called The Jewish Contribution to Civilization by Cecil Roth. It gives a record of what the Jews have donebto enrich the world's literature, art, music, drama, science, medicine, agriculture, etc. Given the will, the Jew can refuse to be treated as the outcast of the West, to be despised or patronized. He can command the
attention and respect of the world by being the chosen creation of God,
instead of sinking to the brute who is forsaken by God. They can add to
their many contributions the surpassing contribution of non-violent action.

https://www.countercurrents.org/pa-gandhi170903.htm


2023, നവംബർ 21, ചൊവ്വാഴ്ച

Pope expresses concern for developments of Church in Germany

Pope Francis responds to a letter from four German women involved in the national synodal process, and says the German Church risks moving further away from the path of the universal Church.

By Salvatore Cernuzio

Four women have written to the Pope to express their "concerns" about the developments of the synodal journey of the Church in Germany, from which they withdrew.

In response, Pope Francis has responded with a letter acknowledging that he too is concerned "about the numerous tangible steps with which large portions of this local Church continue to threaten to move further away from the common path of the universal Church."

Papal letter of response

In a letter dated 10 November, the Pope put his apprehensions in writing, already expressed on previous occasions.

It was addressed to moral theologian Katharina Westerhorstmann, theologian Marianne Schlosser, philosopher Hanna-Barbara Gerl-Falkovitz, and publicist Dorothea Schmidt.

The four scholars had sent a letter to the Pope on 6 November expressing doubts and fears about the results of the German Synodal Path concluded in recent months.

This process involved 230 delegates, including bishops, priests, laymen, and laywomen, divided into working groups, focusing on issues such as the blessing of same-sex couples, changes in sexual morality, priestly celibacy, clerical power, combating the evil of abuse, the role of women, with particular attention to a female diaconate and the possibility of the priestly ordination of women.

All these themes were consolidated in the four documents presented in March.

Establishment of a synodal committee

The four former delegates of the Synodal process are particularly concerned about the idea of establishing a synodal committee "aimed at preparing the introduction of a directive and decision-making council."

Referring to this in his letter, Pope Francis emphasized that such a body, "as outlined in the relevant text of the decision, cannot be harmonized with the sacramental structure of the Catholic Church."

He then recalled that its establishment "has been prohibited by the Holy See with a letter dated 16 January 2023, specifically approved by me," wrote the Pope.

2019 Letter to the Pilgrim People of God in Germany

In the letter, he also recalled his Letter to the Pilgrim People of God in Germany, published on 29 June 2019: a ten-page document divided into thirteen points, in which the Bishop of Rome called on the leaders of the Church in Germany to walk the correct path, that of the Gospel, without falling into functionalist drifts or ideological reductions.

The Letter was also mentioned in the declaration of the Holy See on 21 July 2021, clarifying that the synodal process cannot make doctrinal decisions.

It does not have the "authority to obligate bishops and the faithful" to "new forms of governance and new doctrinal and moral approaches," the text stated, concluding with the hope that the proposals of the German path could merge into the synodal path of the universal Church.

Prayer, penance, reaching out to others

Recalling his important document, the Pope wrote in his letter to the four women that he remains convinced that “the Lord will show us the path.”

"Instead of seeking 'salvation' in ever new committees and, with a certain self-referentiality, discussing the same themes, in my Letter to the Pilgrim People of God in Germany, I wanted to emphasize the need for prayer, penance, and worship and invite to open up and go out to meet our brothers, especially those who are abandoned on the threshold of our churches, on the streets, in prisons and hospitals, squares, and cities."

He concluded by thanking Westerhorstmann, Schlosser, Gerl-Falkovitz, and Schmidt for the theological and philosophical work done and for their "witness of faith".

"Please continue to pray for me and for our common concern for unity,” he urged.

Meetings of German bishops and the Roman Curia

Regarding the synodal path, a meeting took place on 26 July in the Vatican between Cardinal Secretary of State Pietro Parolin, several heads of Dicasteries of the Roman Curia, and representatives of the German Bishops' Conference.

The meeting was a continuation of the dialogue initiated with the ad limina visit of the German bishops in November 2022, during which theological and disciplinary issues arising from the Synodal Path were discussed.

One year ago, 62 German bishops had met the Pope for about a week. Concurrently, they had met Cardinal Parolin and other heads of Dicasteries for an unprecedented interdicasterial meeting, defined by the president of the German Bishops' Conference, Bishop Georg Bätzing of Limburg, as "a case of emergency synodality."

At a meeting with the press at the Augustinianum Institute in Rome to report on the proceedings, Bishop Bätzing said he was "relieved" by these talks during which – he emphasized – "everything, everything" had been laid on the table: criticisms, requests, proposals, "concerns from Rome," and perplexities.

Above all, the November 2022 meetings with the Pope and the Curia were an opportunity to clarify that the German bishops have no intention of setting up a "schism."

"We are Catholic," Bishop Bätzing said, "and we want to remains so.

https://www.vaticannews.va/en/pope/news/2023-11/pope-francis-letter-germany-women-synodal-church.html


2023, നവംബർ 14, ചൊവ്വാഴ്ച

ഡോ.മേരി പുന്നൻ ലൂക്കോസ് ; ജീവചരിത്രം

മലയാള നവോത്ഥാനത്തിന്റെ പതാകാവാഹകരില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പേര് മുന്‍ നിരയിലാണ്.. ഇന്ത്യന്‍ വനിതാചരിത്രത്തിലെ ഉജ്വലമായ അദ്ധ്യായമായിട്ടും നമുക്ക് അവരെക്കുറിച്ചൊ അവരുടെ സംഭവ നകളെക്കുറിച്ചോ നമുക്ക് വേണ്ടത്ര ധാരണയില്ലന്ന് തോന്നുന്നു.. ഇക്കഴിഞ്ഞ ദിവസമിട്ട ഒരു കുറിപ്പിൽ ഒരു പാട് അളുകൾ അവരെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചു... അതിനാലാണ് വീണ്ടും ഇത്തരത്തിലൊരു കുറിപ്പ്... ഇത്രയധികം പ്രശസ്തയായ ഒരു സ്ത്രീ രത്നം നമ്മുടെ നാട്ടുകാരിയായിരുന്നു എന്ന വസ്തുത വരും തലമുറയെങ്കിലും അറിയട്ടെ...എല്ലാവരും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു... മേരി പുന്നൻ ലൂക്കോസ് ...അവരുടെ ജീവിതം, ജീവിതവിജയം തേടുന്നവർക്ക് ഒരു പ്രചോദനമാണ്.ഇന്ത്യയോ കേരളമോ അവരെ വേണ്ടത്ര മേരിയെ ആദരിച്ചിട്ടില്ല എന്നതൊരു വസ്തുതയാണന്ന് തോന്നിപ്പോകുന്നു... മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ലഭിച്ച പത്മശ്രീ ആയിരുന്നു അവര്‍ക്ക് സ്വതന്ത്ര ഇന്ത്യ നല്‍കിയ ഏക ബഹുമതി....സ്ത്രീ വിവേചനം കൊടികുത്തി നിന്ന ആ നാളുകളിൽ അതിനെതിരെ ഒറ്റക്ക് പടപൊരുതി ചരിത്രത്തിലേക്ക് തന്റെ പാത വെട്ടിത്തുറക്കുകയാണ് അവർ ചെയ്തത്. ആധുനിക ചികിത്സക്ക് കേരളത്തിൽ അടിത്തറ പാകിയ മഹതിയാണവർ. കേരള ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നമുക്കവരെ വിശേഷിപ്പിക്കാം. 

1886, ഓഗസ്റ്റ് 2 ന് കോട്ടയത്തെ ഐമനത്താണ് ജനനം.ഇവരുടെ ജന്മസ്ഥലം അയ്മനം ആണെങ്കിലും വിവാഹം ചെയ്തത് വെള്ളൂർ കന്നുകുഴി എന്ന കുടുംബത്തിലെ അംഗവും തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ്. പുന്നൻ ലൂക്കോസ് എന്ന വ്യക്തിയെ ആണ്... തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം ഡോക്ടർ ആയിരുന്നു പിതാവായ TE പുന്നൻ. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മെഡിക്കൽ ബിരുദധാരി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. 
അദ്ദേഹത്തിന്റെ മകളായ മേരി പഠനത്തിൽ മിടുമിടുക്കിയായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന അഭിനിവേശം ചെറുപ്പത്തിൽ തന്നെ അവളിൽ ആളിക്കത്തിയിരുന്നു . 

തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽ സ്കൂളിൽ നിന്ന് സ്വർണ്ണ മെഡലോടെ മെട്രിക്കുലേഷൻ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സയൻസിൽ ബിരുദപഠനത്തിന് അപേക്ഷിച്ചുവെങ്കിലും ഒരു സ്ത്രീയാണെന്ന കാരണത്താൽ പ്രവേശനം നിക്ഷേധിക്കപ്പെട്ടു. എന്നാൽ ചരിത്ര പഠനത്തിന് പ്രവേശനം ലഭിച്ചതിനാൽ അത് പഠിച്ച് ബിരുദമെടുത്തു. 

 ഡോക്ടറായ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് ഇംഗ്ലണ്ടിലാണ് മെഡിസിന് പഠിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് ആദ്യം മെഡിസിനിൽ ബിരുദമെടുത്ത വനിത എന്ന വിശേഷണം അവിടെ ലഭിക്കുകയായിരുന്നു. 

ട്രെയ്ൽബ്ലേസർ എന്ന തന്റെ ആത്‌മകഥയിൽ ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ആദ്യവർഷാവസാന പരീക്ഷയുടെ വ്യാകുലതകളെപ്പറ്റി അവർ പറയുന്നുണ്ട്. സയൻസ് വിഷയങ്ങൾ ഡിഗ്രിക്ക് പഠിക്കാതെ മെഡിസിൻ പഠിച്ചിരുന്ന നാലു വിദ്യാർത്ഥികളിൽ ഒരുവളായിരുന്നു മേരി. പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ നോക്കിയ മേരി പരിഭ്രമവും പേടിയും മൂലം ലിസ്റ്റലെ തെറ്റായ പേജ് ആണ് നോക്കിയത്. ഇത് മനസ്സിലാക്കാതെ തന്റെ പേര് ലിസ്റ്റിൽ ഒരു സ്ഥലത്തും കാണാതെ ബോധം മറയുന്ന അവസരത്തിൽ ഒരു കൂട്ടുകാരി അഭിനന്ദിച്ചപ്പോഴാണ് ലിസ്റ്റിലെ തെറ്റായ ഭാഗമാണ് താൻ നോക്കിയതെന്ന് മനസ്സിലായത്. നിരാശ സന്തോഷത്തിന് വഴിമാറികൊടുത്തു. ഉടൻ വീട്ടിലേക്ക് കേബിൾ അടിച്ചു. വീട്ടിലെല്ലാവരും അതൊരാഘോഷമാക്കിമാറ്റി. 

അവിടെ നിന്നുള്ള ബിരുദം കൊണ്ട് അവർ തൃപ്തിപ്പെട്ടില്ല. അയർലാൻഡിലെ ഡബ്ലിനിലുള്ള റോട്ടുണ്ട (Rotunda ) ഹോസ്പിറ്റലിൽനിന്ന് പ്രസവ വിഷയത്തിലും സ്ത്രീ രോഗ ചികിത്സയിലും ( obstrectics and Gynecology )ബിരുദാനന്തര ബിരുദമെടുത്തശേഷം ശിശുരോഗ ചികിത്സയിൽ പരിശീലനവും നേടി. 

ഇംഗ്ലണ്ടിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് 1915 ൽ പിതാവ് മരിക്കുന്നത്. തന്റെ എക്കാലത്തെയും താങ്ങും തണലുമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് അവർക്ക് താങ്ങാനായില്ല. കൂടാതെ കേരളത്തിലെ അപരിഷ്കൃതമായ ചികിത്സാ രംഗത്ത് തനിക്കെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. പലരും പിന്തിരിപ്പിച്ചെങ്കിലും അവരുടെ തീരുമാനം ഉറച്ചതായിരുന്നു. അടിയന്തിര ചികൽസക്കുള്ള ഒരു കിറ്റുമായി അവർ യാത്ര തിരിച്ചു. ആ ഉപകരണങ്ങൾ അവർക്ക് തുടക്കത്തിൽ വളരെ സഹായകമായി. 

ഇന്ത്യയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയം. ഒരുവിധത്തിൽ ഇന്ത്യയിലെത്തിയ അവർ തകർന്നു പോയി. " ഒരു ചായ കുടിക്കാനുള്ള കപ്പുവരെ വീട്ടിൽ ഇല്ലായിരുന്നു. ഒരു രാജകുമാരിയായി ഇംഗ്ലണ്ടിലേക്ക് പോയ ഞാൻ തിരിച്ചെത്തിയപ്പോൾ ഒരു അനാഥനെപ്പോലെ ആയിപ്പോയിരുന്നു." എല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. 

എല്ലാം തകർന്നപോലെയായ അവരെ തിരുവതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാമവർമ്മ സ്വാന്തനമേകി. സ്വന്തം പിതാവ് നഷ്ടപ്പെട്ടെങ്കിലും തന്നെ പിതാവിന്റെ സ്ഥാനത്ത്‌ കാണണമെന്ന് അവരോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് അദ്ദേഹം പ്രതേക പരിഗണന നൽകിയിരുന്നു. 1916 ൽ അദ്ദേഹം അവർക്ക് തൈക്കാട് വിമൻ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രസവവിഭാഗത്തിന്റെ ചുമതല നൽകി. ക്രമേണ അവിടുത്തെ സൂപ്രണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകാരണങ്ങളുടേയും അപര്യപ്തത മാത്രമല്ല സ്ത്രീകളെ ഡോക്ടർ ആയി അംഗീകരിക്കാത്ത ഒരു സമൂഹവും അവർക്ക് വെല്ലുവിളി ഉയർത്തി. 

തന്റെ ആദ്യകാല മെഡിക്കൽ അനുഭവങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ അവരുടെ ട്രെയ്ൽബ്ലേസർ( trailblazer ) എന്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. പരമ്പരാഗത ചികിത്സാസമ്പ്രദായത്തിൽ വിശ്വസിച്ചിരുന്ന ജനങ്ങൾ ആശുപത്രികളെ സംശദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ഹൃദയത്തിന്റെ 
ഭാഷയിൽ ജനങ്ങളോട് സംസാരിച്ചാണ് അവരുടെ വിശ്വാസം നേടിയത്. ആദ്യത്തെ കുഞ്ഞ് അമ്മയുടെ സ്വന്തം വീട്ടിലായിരിക്കണം പിറക്കേണ്ടത് എന്ന പരമ്പരാഗത വിശ്വാസം പലപ്പോഴും അമ്മയുടെയും കുഞ്ഞിൻെറയും ജീവൻ അപകടത്തിലാക്കി. ഒരു വൈദ്യുത വിളക്കുപോലും ലഭ്യമല്ലാതിരുന്ന ആശുപത്രിയിൽ ഹരിക്കയിൻ വിളക്കിന്റെ വെളിച്ചത്തിൽ നടത്തിയിരുന്ന സർജറിയെപ്പറ്റി അവർ എഴുതിയിട്ടുണ്ട്. പലപ്പോഴും വിളക്കുവെട്ടം സമ്മാനിച്ച സ്വന്തം നിഴലുകൾ ഈ സർജറിക്കിടയിൽ വഴിമുടക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. 

രണ്ടു വർഷത്തിനുശേഷം ഒരു വക്കീലായ KK ലൂക്കോസുമായുള്ള വിവാഹം നടന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്‌ത് സമൂഹത്തിലെ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കെതിരെ സ്വജീവിതത്തിലൂടെയും അവർ പ്രതികരിച്ചു. 

പ്രസവ മരണങ്ങൾ ധാരാളമായി നടന്നിരുന്ന സമൂഹത്തിൽ അവർ മിഡ്‌വൈഫറി പരിശീലന ക്ലാസുകൾ ആരംഭിച്ചു. മൂന്ന് വർഷത്തിനകം കേരളത്തിലെ പ്രസവങ്ങളുടെ പത്തു ശതമാനം അപരിഷ്കൃതമായ ഗ്രാമീണ മേഖലയിൽപ്പോലും മതിയായ യോഗ്യതയുള്ള മിഡ് വൈഫുകൾ കൈകര്യം ചെയ്യാൻ ആരംഭിച്ചു. 

1929 ഓടെ തിരുവതാംകൂറിലെ 50 ലക്ഷം ജനങ്ങളിൽ 16 ലക്ഷത്തിനും ആധുനിക മെഡിസിൻ കരഗതമായി. ആരോഗ്യരംഗത്ത് അവളുടെ നേതൃത്വത്തിൽ ഉണ്ടായ ഈ പുരോഗതി ഇന്ത്യയിലെങ്ങും മാതൃകയും പ്രചോദനവുമായി. 

ശ്രീമൂലം തിരുന്നാൾ രാജാവിന്റെ മരണശേഷം സ്ഥാനാരോഹണം ചെയ്ത മഹാറാണി സേതു ലക്ഷ്മിഭായിയുടെ കാലത്താണ് അവർ ഉയർച്ചയുടെ പടവുകൾ താണ്ടിതുടങ്ങിയത്. രാജ്ഞി അവരെ മെഡിക്കൽ ഡിപ്പാർട്മെന്റിന്റെ മേധാവിയാക്കി. 
സ്ത്രീകളുടെ ഉന്നമനത്തിന് രാജ്ഞിക്കുണ്ടായിരുന്ന പ്രതിബദ്ധതയും, ഡോക്ടർ മേരിയുടെ പ്രതിഭയും ഒന്നിച്ചപ്പോൾ കേരളത്തിൽ ആധുനിക ചികിത്സയുടെ നവ വസന്തം പിറന്നു. 1976 ൽ 90 -ാം വയസ്സിൽ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു. 

ഡോക്ടർ മേരി പുന്നൻ ലൂക്കോസിന്റെ ചില നേട്ടങ്ങൾ 

നാഗർകോവിലിലെ ക്ഷയരോഗ ആശുപത്രി ഡോക്ടർ മേരിയാണ് സ്ഥാപിച്ചത്. ഇത് പിന്നീട് കന്യാകുമാരി മെഡിക്കൽ കോളേജ് ആയി. 

തിരുവനന്തപുരത്ത്‌ എക്സ്റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു 

ആരോഗ്യരംഗത്തു മാത്രമല്ല പൊതുരംഗത്തും അവർ വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്. YWCA യുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റ്‌ അവരായിരുന്നു. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 

1920ൽ കേരളത്തിലെ ആദത്തെ സിസേറിയൻ സർജറി ചെയ്‌ത് അവർ ചരിത്രം സൃഷ്ടിച്ചു. 

1922 ൽ അവരെ തിരുവതാംകൂർ നിയമസഭയിലേക്ക് (ശ്രീമൂലം പ്രജാസഭ ) നാമനിർദ്ദേശം ചെയ്യപ്പെട്ടു. നിയമസഭയിൽ എത്തിയ ആദ്യത്തെ വനിത സാമാജികയാണവർ. 

1924 ൽ തിരുവിതാംകൂറിന്റെ സർജൻ ജനറൽ ആയി അവർ നിയമിക്കപ്പെട്ടു. ഇന്നത്തെ ആരോഗ്യമന്ത്രിയുടെ സ്ഥാനം. 

1938ൽ ഇന്ത്യയുടെ സർജൻ ജനറൽ ആയി നിയമിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ സർജൻ ജനറൽ ആയി അവർ. 

ഡോക്ടർ മേരിയാണ് കേരളത്തിലെ ആദ്യത്തെ വനിതാ സർജൻ. 

യൂണിവേഴ്സിറ്റി കോളേജിലെ ആദ്യത്തെ വനിതാ വിദ്യാർഥി 

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത ആദ്യത്തെ വനിത 

തിരുവതാംകൂർ നിയമസഭയിലേക്ക് 1922 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് നിയമസഭയിൽ എത്തിയ ആദ്യത്തെ വനിത സാമാജിക. 

ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി മെഡിക്കൽ ബിരുദം എടുത്ത വനിത 

ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ. 

ലോകത്തിലെ ആദ്യത്തെ വനിത സർജൻ ജനറൽ. 

അവസാനത്തെ തിരുവതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ അവർക്ക് 'വൈദ്യശാസ്ത്രകുശല' അവാർഡ് സമ്മാനിച്ചു. 

.1975 ൽ വൈദ്യശാസ്ത്ര മേഖലക്ക് നൽകിയ സേവനങ്ങളെ പുരസ്‌ക്കരിച്ച് ഡോക്ടർ മേരിക്ക് പദ്മശ്രീ അവാർഡ് സമ്മാനിക്കപ്പെട്ടു. 

1976 ൽ 90 വയസ്സിലാണ് മേരി മരണപ്പെട്ടത്. 
ഇത്രയധികം റെക്കോർഡ് ഉടമയായ ഒരു സ്ത്രീരത്നം നമ്മുടെ നാട്ടുകാരിയായിരുന്നു എന്നത് തികച്ചും അഭിമാനകരമായ സംഗതിയാണ് എന്നതിൽ സംശയമില്ല....
NB :മേരി പുന്നൻ ലൂക്കോസിൻ്റെ പഴയകാല അപൂർവ്വ ചിത്രങ്ങൾ കമൻ്റ് ബോക്സിൽ 👇

2023, നവംബർ 7, ചൊവ്വാഴ്ച

You Will Never Believe The Bizarre Truth Behind St George.Who was the real St George?

Historians would have you believe that St George was born in Cappadocia, in Modern day Turkey. That he was a member of the Emperor’s body guard and that he was killed for his Christian faith. Not so. He was born in Coventry, in the English Midlands.

The historical George

Persecution of Christianity was not the default situation in the Roman Empire before Constantine. Some Emperors persecuted, some ignored and some even favoured it. The Emperor Severus Alexander may even have been a Christian of sorts. A later spurious biography reports that in his personal altar, he venerated images of Jesus, Abraham, Orpheus and other gods.

The Emperor Diocletian was a persecutor. To some degree an impressive figure, he reorganised and restored the Empire, increasing the size of the bureaucracy and attempting to stabilise the transfer of power. He also attempted to curtail the growth of Christianity. Perhaps he saw it as a rival power base. One of his reforms was the systemisation of two Emperors (in the East and West) with named successors: the so-called Tetrarchy (Rule of Four) with its Augusti (Senior) and Caesares (juniors).

The Great Persecution, or Diocletianic Persecution took place from roughly 303 – 313 CE. It varied in intensity depending on who was Emperor in what area and according to local conditions. The army coming under direct control of the Emperors, faced greater scrutiny. Oaths to the ruling Emperor were a common way to pledge allegiance.

George was perhaps executed in this purge.

The historian Eusebius narrates a similar story (which may be George’s):

1. Immediately on the publication of the decree against the churches in Nicomedia, a certain man, not obscure but very highly honored with distinguished temporal dignities, moved with zeal toward God, and incited with ardent faith, seized the edict as it was posted openly and publicly, and tore it to pieces as a profane and impious thing; and this was done while two of the sovereigns were in the same city — the oldest of all, and the one who held the fourth place in the government after him.

2. But this man, first in that place, after distinguishing himself in such a manner suffered those things which were likely to follow such daring, and kept his spirit cheerful and undisturbed till death.

Eusebius, History, 8:5

would slay the dragon. George slew the dragon but angers Aminder, the King of Morocco, who is in love with Sabra.

He defeats Aminder, but Aminder spreads stories that he is trying to convert Sabra to Christianity. The King of Egypt, asks George to take a letter to Persia. In Persia, George is thrown in prison for seven long years.

His escapes, kills a dragon, rescues Sabra, survives a lion attack and arrives back in Coventry, where St David asks him to go on a crusade in Hungary. Whilst fighting in Hungary, the Earl of Coventry attempts to seduce Sabra who like a true Qween of Egypt, stabs him. George returns just in time to save his wife from execution. They live happily ever after and raise three sons Guy, Alexander and David.

Until George goes on pilgrimage to Jerusalem and on his return fights a dragon on Dunmore Heath near Coventry. He defeats the dragon, but like Beowulf “this proved the most fatal of all his adventures, for the vast quantities of poison thrown upon him by that monstrous beast, so infected his ritual spirals, that two days afterward he died in his own house”.

Summary

A lot is going on in this tale. The connections with travel might reflect the interest in George amongst crusaders. This is an orientalised East with monsters and duplicitous royals, yet Coventry is portrayed in the same terms. Perhaps the richness of the tale comes from an individual’s imagination, or perhaps it’s the accretion of years. Either way it is a fascinating tale.

Is it true? Let me know what you think in the comments below.

https://rhakotis.com/2020/04/21/st-george/