2023, ജൂലൈ 4, ചൊവ്വാഴ്ച

ക്നാനായ സമുദാ ഉൾഭരണ സ്വാതന്ത്യം സത്യവും മിഥ്യയും

ടിന്റു തൊട്ടു പുറത്ത്.
ക്നാനായ സമുദായ അന്ത്യോക്യാ വിശ്വാസം സംരക്ഷണം സമിതി

പ്രിയ സമുദായ അംഗങ്ങളെ, 
 കഴിഞ്ഞ കുറെ കാലങ്ങളായി ചിലർ ബോധപൂർവ്വം അഭിവന്ദ്യനായ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയുടെ   *ഉൽഭരണ* *സ്വാതന്ത്ര്യംഎന്ന* *വാക്കും*  പിന്നെ ഇപ്പോൾ *ഭരണഘടനാ സംരക്ഷണം-* *സുപ്രീംകോടതിവിധി* എന്ന് ചില വാക്കുകൾ ദുരുപയോഗം ചെയ്യുന്നതായി കാണപ്പെടുന്നു,   പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ. അഭിവന്ദ്യനായ ക്ലീമിസ് തിരുമേനി ഉയർത്തിക്കാട്ടിയ ഉൾഭരണ സ്വാതന്ത്ര്യം എന്ന പ്രയോഗം  പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന് എതിരെ അല്ലായിരുന്നു മറിച്ച് കോട്ടയം ആസ്ഥാനമായി ഉള്ള  നവീന തോമാശ്ലീഹ സിംഹാസനത്തോടും കോട്ടയം കാതോലിക്കേറ്റിനോടും  ആയിരുന്നു. അഭിവന്ദ്യ ക്ലീമിസ് തിരുമേനി എന്നും അന്ത്യോഖ്യാ സിംഹാസനതോട്, കൂറും വിധേയത്വവും അനുസരണയുള്ള വനായിരുന്നു,  ആയതു കൊണ്ടാണ് പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ ജ്ഞാനിയായ കപ്പിത്താൻ എന്നും, കാതോലിക്കായ്ക്ക് തുല്യ സ്ഥാനമായ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്താ സ്ഥാനങ്ങൾ നൽകുകയും,  അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് സിംഹാസനം നേരിട്ട് എഴുന്നള്ളി വരുകയും അദ്ദേഹത്തിന്റെ ഖബറടക്ക ശുശ്രൂഷയ്ക്കു അന്ത്യോക്യൻ പ്രതിനിധിയെ അയച്ചതും.  മലങ്കര സഭാ കേസുകളിൽ ക്നാനായ ഭദ്രാസനം മലങ്കര സഭയിലെ അഭിവാജ്യ ഘടകമാണ് എന്നാണ് ഉത്തരവുണ്ടായത്. മലങ്കര സഭാ കേസിൽ  ഹൈക്കോടതി സിംഗിൾ ബെഞ്ചിലും, ഡിവിഷൻ ബെഞ്ചിലും ഉണ്ടായ ഉത്തരവിൽ കോട്ടയം കാതോലിക്കാ ക്നാനായ ഭദ്രാസനത്തിലെ മെത്രാപ്പോലീത്തമാരുടെ മേൽസ്ഥാനി ആണ് എന്നാണ് വിധിയുണ്ടായത്. എന്നാൽ സുപ്രീംകോടതിയിൽ
1995ലുണ്ടായ വിധിയിൽ ക്നാനായ 
സമുദായത്തിന്റെ മേൽ കോട്ടയം കാതോലിക്കായിക്ക് ഉണ്ടായിരുന്ന സുപ്പീരിയർ പദവി നീക്കം ചെയത് അത് പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽ  മാത്രമായി ഉത്തരവുണ്ടായി.
(ii) the material established that Knanaya Churches had adopted their own Constitution in 1912 (which was brought into force in 1918), that they had indeed constituted a Committee known as "Knanaya Committee" even in 1882, which was later designated as "Knanaya Association" and that *throughout these Churches stood by the Patriarch and its Metropolitans were always ordained by Patriarch alone.*
After hearing the learned counsel for the appellant (D.19) and the respondents and perusing their written submissions, we are of the opinion that the decree of the Division Bench has to be affirmed but with certain modification. *The modification is called for for the reason that when a particular people say that they believe in the spiritual superiority of the Patriarch and that it is an article of faith with them, the Court cannot say `no; your spiritual superior is the Catholicos'.* The guarantee of Article 25 of the Constitution has also got to be kept in view. The decree of the Division Bench makes no difference to the Patriarch. It only says that Catholicos is declared to be the spiritual superior of the Knanaya Community. *Then it says that in temporal matters, the 1934 Constitution of Malankara Association can be implemented subject to the Knanaya Constitution only until both the Constitutions are reconciled.* In all the facts and circumstances of the case, it would be enough to declare that by their acts and conduct, D.19 has accepted that they are an integral unit within the Malankara Church and that, therefore, the 1934 Constitution of the Malankara Church shall govern them but subject to their own Knanaya Constitution until such time the Knanaya Church Samudayam decides otherwise.
 കേരള ഹൈക്കോടതി വിധികൾ നിന്ന് വ്യത്യസ്തമായി സുപ്രീംകോടതിയിൽ ക്നാനായ ഭദ്രാസനത്തിനും, സിംഹാസന പള്ളികൾക്കും, പൗരസ്ത്യ സുവിശേഷ സമാജം, ഹോണവർ  ഭദ്രാസനത്തിന് 1934 ഭരണഘടനയിൽ നിന്ന് പ്രൊട്ടക്ഷൻ ലഭിക്കുവാൻ കാരണം രണ്ടു കാര്യങ്ങൾ കൊണ്ടാണ്
 *1)പ്രസ്തുത ഭദ്രാസനങ്ങൾ പരിശുദ്ധ സിംഹാസനത്തിൽ കീഴിൽ നേരിട്ടുള്ള ഭരണത്തിൽ ആയിരുന്നത് കൊണ്ടും അവരുടെ* *മെത്രാപ്പോലീത്തമാരെ എക്കാലവും പരിശുദ്ധ പാത്രിയർക്കീസ്മാരാണ് വാഴി ക്കുന്നത്* *കൊണ്ടുമാണ്*

*2) പ്രസ്തുത ഭദ്രാസനങ്ങളുടെ ഭരണഘടനകൾ 1934 ഭരണഘടനയ്ക്ക് വ്യത്യസ്തമായി പരിശുദ്ധ സിംഹാസനത്തിന് പരമാധികാരം നൽകുന്നതാണ്*

 ചിലർ വാദിക്കുന്നത് പരിശുദ്ധ സിംഹാസനത്തിന് ആത്മീയ അധികാരങ്ങൾ മാത്രമേയുള്ളൂ എന്നാണ്, . പക്ഷേ നാം മനസ്സിലാക്കേണ്ടത് 1934 ലെ ഭരണഘടനയിലാണ് പരിശുദ്ധ സിംഹാസനത്തിന് ആത്മീയ അധികാരം എന്ന് എഴുതിയിരിക്കുന്നത് അതാണ് സുപ്രീംകോടതി 1995ലെ ഉത്തരവിൽ വ്യക്തമായി പറയുന്നത് എന്നാൽ  സുപ്രീംകോടതി വിധി അനുസരിച്ച് നമുക്ക് ബാധകം നമ്മുടെ ഭരണഘടനയാണ്. നമ്മുടെ ഭരണഘടനയിൽ പരിശുദ്ധ സിംഹാസനത്തിന്
"പരമമേലധികാരി' എന്ന സ്ഥാനമാണ് നല്കിയിട്ടുള്ളത്. ആയതു കൊണ്ടാണ് രാജു ജോസഫ് കുറ്റിയിൽ നൽകിയ കേസിൽ കോട്ടയം മുൻസിഫ് കോടതിയും ജില്ലാ കോടതിയും സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന്  ക്നാനായ സമുദായത്തിൽ ആത്മീയവും ഭൗതികവുമായ വിഷയങ്ങളിൽ സുപ്രീം അതോറിറ്റി ഉണ്ട് എന്ന വിധി ഉണ്ടായത്. ഇപ്പോഴത്തെ അസോസിയേഷൻ ചുമതലയേറ്റ  മുതൽ പരിശുദ്ധ സിംഹാസനത്തിന്റ അധികാരങ്ങൾ നീക്കം ചെയ്ത 34 ലെ  ഭരണഘടനയുമായി സമരസപ്പെടുന്ന രീതിയിൽ നിശ്ചയം പാസാക്കി അതിനുശേഷം ക്ലീമിസ് തിരുമേനി ഉയർത്തിക്കാട്ടിയ 
ഉൾഭരണ സ്വാതന്ത്ര്യം എന്ന വാക്ക് ഉപയോഗിച്ച്,  പരിശുദ്ധ സിംഹാസനത്തെ  പടിക്ക് പുറത്തു നിർത്തി  മാർത്തോമ സഭ,  തൊഴിയൂർ സഭ പോലെ ചിലരെ പരമാധ്യക്ഷനായി  അവരോധിച്ച്   പിൻസീറ്റ് ഡ്രൈവിംഗ് നടത്തുവാനുള്ള പരിപാടിയാണ്.
ഭരണഘടനാ സംരക്ഷണവും ഉൾഭരണ സ്വാതന്ത്ര്യവും എന്ന വാക്കും ഉപയോഗിച്ച് ചിലർ നടത്തുന്ന പ്രചരണങ്ങൾ , ആർക്കോ വേണ്ടി മെനയുന്ന സ്വതന്ത്ര സിംഹാസന വാദത്തിന്റ പുകമറ മാത്രമാണ്..
തിരുവല്ല കേസിൽ സുപ്രീംകോടതി വരെ പോയി പരിശുദ്ധ സിംഹാസനത്തിന്റെ അധികാരം അരക്കിട്ടുറപ്പിച്ച  ക്നാനായ മക്കൾ ഈ സമുദായത്തിൽ ജീവിച്ചിരിക്കുന്ന കാലം ക്നാനായ അന്ത്യോഖ്യാ ബന്ധം  മുറിച്ചു കളയുവാൻ അനുവദിക്കില്ല എന്ന് അറിയിക്കുന്നു..

ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതിക്ക്‌ വേണ്ടി
©ടിനു തൊട്ടുപുറത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ