2026 ജൂൺ 10, ബുധനാഴ്‌ച

പട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

Homeകവര്‍സ്റ്റോറിപട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

പട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

കേരളത്തിന്‍റെ പ്രാചീന ചരിത്രപഠനത്തിന് വിലപ്പെട്ട പുരാവസ്തു തെളിവുകള്‍ നല്കിയ പട്ടണം ഉത്ഖനനങ്ങള്‍ 2004 മുതലാണ് തുടങ്ങിയത്. വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തില്‍ വടക്കേക്കര വില്ലേജില്‍ (എറണാകുളം ജില്ല) പെരിയാറിന് ഏതാണ്ട് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ജിയോളജി ഗവേഷകന്‍ ഡോ. കെ പി ഷാജനാണ്. 1998ല്‍ പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം തിരിച്ചറിയുന്നത്. അദ്ദേഹം ഉപരിതലത്തില്‍ നിന്നും ശേഖരിച്ച മണ്‍പാത്രക്കഷ്ണങ്ങള്‍ റോമന്‍ ആംഫോറ, പശ്ചിമേഷ്യന്‍ ടോര്‍പിഡോ എന്നിവയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2004 മുതല്‍ 2021 വരെയുള്ള കാലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മൂന്ന് സ്ഥാപനങ്ങള്‍ പട്ടണത്ത് ഉത്ഖനനം നടത്തി. 2004ല്‍ തൃപ്പൂണിത്തുറ ഹില്‍പാലസിലെ സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ പി.കെ. ഗോപി, ഡോ. കെ പി ഷാജന്‍, ഡോ. വി സെല്‍വകുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയവും ചിട്ടയായതുമായ ആദ്യ ഉത്ഖനനം നടന്നു. ഈ ഉത്ഖനന തെളിവുകളെ മുന്‍നിര്‍ത്തി പട്ടണം പ്രാചീന തുറമുഖ നഗരമായ മുസിരിസാകാമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. 2006ല്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.പി.ജെ ചെറിയാന്‍റെ നേതൃത്വത്തില്‍ പട്ടണം കൊടുങ്ങല്ലൂര്‍ പ്രദേശത്ത് ഉപരിതല സര്‍വേയും 2007 മുതല്‍ 2015 വരെ കേരള സര്‍ക്കാരിന്‍റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഒന്‍പത് സീസണുകളിലായി അന്‍പതോളം ട്രഞ്ചുകളില്‍ (ഉത്ഖനന കുഴികള്‍) ഉത്ഖനനങ്ങളും നടത്തി. 2020-21ല്‍ പാമ എന്ന സ്വയംഭരണ ഗവേഷണ സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ.പി.ജെ ചെറിയാന്‍ പട്ടണം ഗവേഷണം തുടര്‍ന്നു. കേരള ചരിത്ര ഗവേഷണകൗണ്‍സിലും തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് നടത്തിവരുന്നു.

എന്തുകൊണ്ട് പട്ടണം ഉത്ഖനനം പ്രസക്തമാകുന്നു
കേരളത്തിന്‍റെ പ്രാചീന പട്ടണങ്ങളെക്കുറിച്ച് എഴുതിയത് ഇളംകുളം പി.എന്‍ കുഞ്ഞന്‍പിള്ളയാണ്. സംഘസാഹിത്യമെന്നറിയപ്പെടുന്ന പ്രാചീന തമിഴ് കൃതികളായ അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നിവയിലെ സൂചനകളും ഗ്രീക്ക്-റോമന്‍ യാത്രാവിവരണങ്ങളായ പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ, പ്ലിനിയുടെ നാച്വറല്‍ ഹിസ്റ്ററി, ടോളമിയുടെ ജ്യോഗ്രഫി തുടങ്ങിയവയിലെ വിവരങ്ങളുമാണ് ഇളംകുളം തന്‍റെ പഠനത്തിനായി അവലംബിച്ച തെളിവുകള്‍. വള്ളുവള്ളി (വടക്കന്‍ പറവൂരിനടുത്ത് എറണാകുളം ജില്ല), എയ്യാല്‍ (തൃശ്ശൂര്‍ ജില്ല), കോട്ടയം പൊയില്‍ (കണ്ണൂര്‍ ജില്ല) എന്നിവിടങ്ങളില്‍ നിന്ന് 1990കളില്‍ യാദൃച്ഛികമായി പ്രാചീന റോമന്‍ നാണയങ്ങള്‍ ലഭിച്ചിരുന്നു. ഇതല്ലാതെ കേരളത്തിന്‍റെ വൈദേശിക കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകള്‍ പശ്ചിമതീരത്തുനിന്ന് ലഭിച്ചിരുന്നില്ല. കിഴക്കന്‍ തീരത്ത് തമിഴ്നാടില്‍ അരീക്കമേട്, അളകംകുളം എന്നിവിടങ്ങളിലെ ഉത്ഖനനങ്ങളില്‍ ഇന്ത്യയും ഗ്രീക്ക് – റോമന്‍ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടത്തിന്‍റെ പുരാവസ്തു തെളിവുകള്‍ ലഭിച്ചിരുന്നു. അതേസമയം സംഘസാഹിത്യ കൃതികളും പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ എന്ന പൊതുവര്‍ഷം ഒന്നാം നൂറ്റാണ്ടിലെ യാത്രാവിവരണവും നല്കുന്ന സൂചനകളനുസരിച്ച് കേരളത്തിന്‍റെ പശ്ചിമ തീരത്ത് നൗറ, തിണ്ടിസ്, മുസിരിസ്, നെല്‍സിണ്ട, ബക്കാറെ, ബലീറ്റ തുടങ്ങിയ തുറമുഖ നഗരങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ നിന്ന് റോമന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയതും അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവന്നതുമായ ഉല്പന്നങ്ങളുടെ വിവരണവും ഉണ്ട്. അകനാനൂറ് 149-ാമത്തെ പാട്ടില്‍ യവനര്‍ എന്ന് വിളിക്കപ്പെട്ട വൈദേശീയര്‍ പ്രസിദ്ധമായ മുചിരി പട്ടണത്തേക്ക് വരുന്നതിനെക്കുറിക്കുന്ന ഒരു ഭാഗമുണ്ട് “പൊന്നൊടു വന്തു കറിയൊട് പെയരും വളംങ്കെഴു മുചിറി.” പൊന്നുമായി വന്ന് കുരുമുളകുമായി തിരിച്ചു പോകുന്നവരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വള്ളുവള്ളി, എയ്യാല്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഈ പാട്ടിലെ വിവരങ്ങളെ സാധൂകരിക്കാൻ ഉതകുന്ന ഉപോല്‍ബലക തെളിവുകളായി ചരിത്രകാരര്‍ കാണുന്നുണ്ട്. ഇതിനപ്പുറമുള്ള പുരാവസ്തു തെളിവുകള്‍ 2004 വരെ കേരളത്തിന്‍റെ പശ്ചിമതീരത്തു നിന്ന് ലഭിച്ചിരുന്നില്ല. അതിനായുള്ള അന്വേഷണങ്ങള്‍ നടന്നിട്ടുമില്ലായിരുന്നു. മാത്രമല്ല നേരത്തെ പരാമര്‍ശിച്ച തുറമുഖ നഗരങ്ങളെ ഇന്നത്തെ സ്ഥലനാമ സൂചനകളനുസരിച്ച് ചരിത്ര പഠനങ്ങളില്‍ തിരിച്ചറിഞ്ഞ് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരുന്നു. നൗറ കണ്ണൂര്‍, തിണ്ടിസ് കടലുണ്ടി, മുസിരിസ് കൊടുങ്ങല്ലൂര്‍, നെല്‍സിണ്ട നിരണം, ബക്കാറെ പുറക്കാട്, ബലീറ്റ വിഴിഞ്ഞം. പുരാവസ്തു പണ്ഡിതരായ അനുജന്‍ അച്ചന്‍ ചേരമാന്‍പറമ്പിലും കെ.വി രാമന്‍ തിരുവഞ്ചിക്കുളത്തും ഉത്ഖനനങ്ങള്‍ നടത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിലാണ് മുസിരിസുണ്ടായിരുന്നതെന്ന് സൂചന തരുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് 2004മുതല്‍ പട്ടണത്തു നിന്ന് ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ (ഏതാണ്ട് ബി.സി.ഇ 1000നും ബിസി.ഇ 500 നും ഇടയിലുള്ള കാലം) നിരവധി പുരാവസ്തു തെളിവുകള്‍ ലഭിച്ചു തുടങ്ങുന്നത്. ഇത് കേരള ചരിത്രത്തിലെ സുപ്രധാന കണ്ടെത്തലുകളിലൊന്നായി അന്നുമുതല്ക്കുതന്നെ ഖ്യാതി നേടുകയും ചെയ്തു.

പട്ടണത്ത് കുഴിച്ചെടുത്ത പുരാവസ്തുക്കള്‍
പട്ടണം ഒരു തുറമുഖ നഗരമായിരുന്നു. ചരിത്രാരംഭ കാലത്ത് (ഏതാണ്ട് ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ ആറാം നൂറ്റാണ്ട് സി.ഇ വരെയുള്ള കാലം) ഉല്പാദനവും വിനിമയവും പട്ടണത്ത് നടന്നിരുന്നതിന്‍റെ തെളിവുകള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട തദ്ദേശീയരുടെ അധിവാസങ്ങളെയും വൈദേശികരുടേയും ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് പട്ടണത്തെത്തിയവരുടേയും സാന്നിധ്യങ്ങളെയും കുറിക്കുന്ന തെളിവുകള്‍ പട്ടണത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പട്ടണത്ത് കണ്ടെത്തിയ പുരാവസ്തുക്കളെ വിശകലന സൗകര്യത്തിനായി ഇനിപ്പറയും പ്രകാരം ചിട്ടപ്പെടുത്തുകയാണ്.

ഒന്ന്. കേരളത്തിലാദ്യമായി ഇരുമ്പുയുഗ ജനതയുടെ അധിവാസത്തെക്കുറിക്കുന്ന പുരാവസ്തുക്കള്‍ കണ്ടെടുത്തത് പട്ടണത്തു നിന്നാണ്. എന്താണിതിനിത്ര പ്രധാന്യം എന്നുകൂടി പറയേണ്ടതുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം മഹാശിലാസ്മാരകങ്ങള്‍ എന്ന് പൊതുവെ പറയാറുള്ള കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി, ചെങ്കല്‍ വെട്ടറ, കരിങ്കല്ലറ, കല്‍വളയങ്ങള്‍, നടുക്കല്ല് തുടങ്ങിയ ഇരുമ്പുയുഗ ചരിത്രാരംഭകാല ജനതയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട സ്മാരക ശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, ഇപ്പോഴും ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാലത്തെ ജനതയുടെ അധിവാസവുമായി ബന്ധപ്പെട്ട തെളിവുകള്‍ പട്ടണം ഉത്ഖനനം വരെ ലഭിച്ചിരുന്നില്ല. കേരള പുരാവസ്തുപഠനത്തിന്‍റെ ആ കുറവിന് പരിഹാരമായത് 2004ലും അതിനു ശേഷവും പട്ടണത്ത് നടന്ന ഉത്ഖനനങ്ങളായിരുന്നു. ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ കറുപ്പും ചുമപ്പും മണ്‍പാത്രക്കഷ്ണങ്ങളാണ് പട്ടണത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തിയത്. ഇത് ദക്ഷിണേന്ത്യയിലാകെ ഇരുമ്പുയുഗ ജനത വ്യാപകമായി ഉപയോഗിച്ചിരുന്ന മണ്‍പാത്ര സംസ്കാരത്തിന്‍റെ ഭാഗമായുള്ളതാണ്.

രണ്ട്. മദ്ധ്യധരണ്യാഴി (യൂറോപ്പിനേയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തേയും വേര്‍തിരിക്കുന്ന കടല്‍) പ്രദേശങ്ങളുമായുള്ള കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന പുരാവസ്തു തെളിവുകള്‍: ആംഫോറം, ടെറ സിഗിലിറ്റ്, റോമന്‍ ഗ്ലാസ്, റോമന്‍ ചിഹ്നങ്ങള്‍ തുടങ്ങിയവ. വീഞ്ഞ്, ഒലീവെണ്ണ തുടങ്ങിയവ കൊണ്ടുവരുന്നതിനായി മധ്യധരണ്യാഴി പ്രദേശത്തുനിന്നുള്ള സഞ്ചാരികള്‍ ഉപയോഗിച്ച പിടികളോടുകൂടിയ കോണാകൃതിയിലുള്ള ഒരു മണ്‍കൂജയാണ് ആംഫോറ. ഇവയുടെ പിടി, കഴുത്ത്, പള്ളഭാഗം, അടിഭാഗം എന്നിങ്ങനെ ഏതാണ്ട് 500ല്‍ പരം കഷ്ണങ്ങളും, ഒരു ആംഫോറയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും മണ്ണിനടിയില്‍ ഇരുന്നുപോയ അവസ്ഥയിലും പട്ടണത്ത് കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ ഡോ.റോബര്‍ട്ട റ്റോംബര്‍, ഈ ആംഫോറ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള പലപ്രദേശങ്ങളില്‍ നിന്നുള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ കൊആന്‍, തെക്കന്‍ ഇറ്റലിയിലെ കമ്പാനിയന്‍, സ്പെയിനിലെ കറ്റാലന്‍, ഫ്രാന്‍സിലെ ഗൗള്‍, ഗ്രീസിലെ റോദിയന്‍, ടര്‍ക്കിയിലെ സിലീഷ്യന്‍, ഈജിപ്തിലെ ബര്‍ണിക്കെ, മിയോസ് ഹോമോസ്, അലക്സാന്‍ഡ്രിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവയാണിവ.

ചുവന്നു തിളങ്ങുന്ന വിശേഷപ്പെട്ട ഒരു ടേബിള്‍ അലങ്കാര പാത്രമാണ് ടെറ സിഗിലിറ്റി. സമൈന്‍, അരറ്റൈന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ഇവ റോം, ഇറ്റലി, ഫ്രാന്‍സിലെ ഗൗള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇവയുടെ മുപ്പതോളം കഷ്ണങ്ങള്‍ പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. സി.ഇ. ഒന്നിനും നാലിനുമിടയിലുള്ളവയാണ് പട്ടണത്തു നിന്ന് കണ്ടെടുത്തവ. നീല, പച്ച, മഞ്ഞ നിറങ്ങളിലുള്ള റോമന്‍ ഗ്ലാസ് പാത്രത്തിന്‍റെ പൊട്ടിയ കഷ്ണങ്ങളാണ് മറ്റൊന്ന്. കാര്‍ണീലിയന്‍ കല്ലില്‍ കൊത്തിയ റോമന്‍ ദേവതയായ ഫോര്‍റ്റ്യൂണയുടെ മനോഹരമായ രൂപവും, സ്ത്രീയുടെ തലയും സിംഹത്തിന്‍റെ ഉടലുമുള്ള റോമന്‍ മിത്തിക്കല്‍ രൂപമായ സ്പിംഗ്സ് രൂപവും മദ്ധ്യധരണ്യാഴിയുമായി പട്ടണത്തിനുള്ള ബന്ധങ്ങളെകുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകളാണ്. ഇവയെല്ലാം ഒന്നു മുതല്‍ ആറാം നൂറ്റാണ്ട് വരെയുളള കാലങ്ങളെ പ്രതിനിധീകരിക്കുന്ന മണ്ണടരുകളില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മൂന്ന്. പശ്ചിമേഷ്യയുമായുള്ള ബന്ധങ്ങളെ കുറിക്കുന്ന പുരാവസ്തുക്കളാണ് അടുത്തത്. പശ്ചിമേഷ്യയുമായുള്ള കേരളത്തിന്‍റെ കച്ചവട സാംസ്കാരിക ബന്ധം ചരിത്രാരംഭകാലം തൊട്ട് ഉള്ളതാണ്. കേരളത്തിനോട് എക്കാലത്തും ബന്ധം പുലര്‍ത്തുന്ന പശ്ചിമേഷ്യയില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്ന ടര്‍ക്കോയ്സ് ഗ്ലേസ്ഡ് മണ്‍പാത്രങ്ങള്‍, മത്സ്യസത്ത് കൊണ്ടുവന്ന ടോര്‍പ്പിഡോ ജാര്‍, ഒമാന്‍ പ്രദേശത്തു നിന്നുള്ള പാത്രങ്ങളുടെ കഷ്ണങ്ങള്‍ എന്നിവ പട്ടണത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇതുകൂടാതെ ഈയം, സ്വര്‍ണ്ണം എന്നീ ലോഹങ്ങളുടെ കഷ്ണങ്ങളും, ആഭരണങ്ങളും ഈയത്തിലുള്ള നാണയങ്ങളും, കുന്തിരിക്കത്തിന്‍റെ കഷ്ണങ്ങളും മറ്റും പട്ടണത്തിന് പശ്ചിമേഷ്യ, മദ്ധ്യധരണ്യാഴി പ്രദേശങ്ങളുമായുള്ള കച്ചവടബന്ധങ്ങളുടെ പുരാവസ്തു തെളിവുകളായി കരുതുന്നുണ്ട്.

നാല്. ഉത്തരേന്ത്യയുമായുള്ള കച്ചവട ബന്ധങ്ങളെ കുറിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ റൂലറ്റഡ് മണ്‍പാത്രങ്ങള്‍, കല്‍മുത്തുകള്‍ തുടങ്ങിയവ. ചാര നിറത്തിലുള്ളതും ഉള്‍ഭാഗത്ത് വൃത്താകൃതിയില്‍ മാലപോലെ കുത്തുകള്‍ കോറിയിട്ട് തിളക്കമുള്ള ഒരു പ്ലെയ്റ്റാണ് റൂലറ്റഡ് മണ്‍പാത്രം. ഇതിന്‍റെ ഏതാണ്ട് മുഴുവനായുള്ള ഒന്നും, നൂറുകണക്കിനുപൊട്ടിയ കഷ്ണങ്ങളും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ മണ്‍പാത്രങ്ങള്‍ ബംഗാള്‍ തീരത്തു നിന്നുള്ളവയാകാമെന്നാണ് ഗോഗ്ടെയെപ്പോലുള്ള മണ്‍പാത്ര വിദഗ്ധര്‍ കരുതുന്നത്. അരീക്കമേട് ഉത്ഖനനം നടത്തിയ മോര്‍ട്ടിമര്‍ വീലര്‍ ഇതിനെ റോമന്‍ മണ്‍പാത്രമായായിരുന്നു കണ്ടിരുന്നത്. ഈ പാത്രത്തെ ജൈന-ബുദ്ധമതത്തിന്‍റെ വ്യാപനവുമായി ബന്ധിപ്പിച്ച് പറയാറുണ്ട്. തമിഴ് ബ്രാഹ്മിയില്‍ എഴുതിയ ‘അമ്ണ’ എന്ന എഴുത്ത് ഒരു സാധാരണ കളിമണ്‍ ജാറിന്‍റെ പൊട്ടിയ വക്കിന്മേല്‍ പട്ടണത്തു നിന്ന് കിട്ടിയിരുന്നു. സംഘസാഹിത്യ കൃതികളില്‍ പറയുന്ന ശ്രമണ എന്ന പദവും പട്ടണത്തിന് മുന്‍പുതന്നെ തമിഴ്നാട്ടിലെ ചില ലിഖിതങ്ങളില്‍ കണ്ടെത്തിയ അമണ എന്ന പദവും ഒന്നാണെന്നും അവ ജൈന ബുദ്ധ വിഭാഗങ്ങളെ കുറിക്കുന്നതാണെന്നും പ്രസിദ്ധ ലിപി പണ്ഡിതന്‍ ഐരാവതം മഹാദേവന്‍ പ്രസ്താവിച്ചിട്ടുണ്ട്. റൂലറ്റഡ് മണ്‍പാത്രത്തിന് മുകളില്‍ നിന്നല്ലെങ്കിലും അമണ എന്ന ലിഖിതം പട്ടണത്തെ ജൈന, ബുദ്ധ സാന്നിധ്യത്തെ കുറിക്കുന്നുണ്ട്. മറ്റൊന്ന് കല്‍മത്തുകളാണ്. ഗുജറാത്തിലെ ഖംബത്ത്, ആന്ധ്ര, തെലങ്കാന എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ണീലിയന്‍, ചാല്‍സിഡണി, അഗേറ്റ്, കൊടുമണല്‍ പ്രദേശത്തു നിന്നുള്ള ബറില്‍, ക്വാര്‍ട്സ്, അമഥിസ്റ്റ് തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകളും അവകൊണ്ടുണ്ടാക്കിയ മുത്തുകള്‍, മോതിരക്കല്‍, മുദ്രകള്‍ തുടങ്ങിയവയും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്.

അഞ്ച്. നഗര അധിവാസത്തെ കുറിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റ് അനുബന്ധ തെളിവുകളും: ചുട്ടെടുത്ത ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടാവശിഷ്ടങ്ങളും പൊട്ടിയ ഇഷ്ടികകളും പട്ടണത്ത് നടന്ന എല്ലാ ഉത്ഖനനങ്ങളിലും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 2007ല്‍ കണ്ടെത്തിയ പാണ്ടികശാലയുടേതെന്ന് തോന്നിക്കുന്ന തറയുടെ ഭാഗവും, അതിനോട് കഷ്ടിച്ച് ഒരു മീറ്റര്‍ മാറി കണ്ടെത്തിയ കടവിന്‍റേയും, ആഞ്ഞിലി മരത്തില്‍ പണിത ഒറ്റത്തടി വള്ളത്തിന്‍റേയും ശേഷിപ്പുകള്‍ പട്ടണത്തെ സമുദ്രാന്തര കച്ചവടവുമായി ബന്ധിപ്പിക്കുന്ന ഒന്നാന്തരം പുരാവസ്തു തെളിവുകളാണ്. ഈ വഞ്ചിയുടെ കാലം കാര്‍ബണ്‍ ഡേറ്റിംഗിന്‍റെ നൂതന മാര്‍ഗ്ഗമായ എ.എം.എസ് കാലനിര്‍ണയം വഴി സി.ഇ ഒന്നാം നൂറ്റാണ്ടാണെന്ന് കൃത്യതപ്പെടുത്തിയിട്ടുണ്ട്. കടവിനോട് ചേര്‍ന്നുതന്നെ ഒരു മുറിയുടെ നാലു ചുമരുകളായി കരുതാവുന്ന തറ ഭാഗവും 2008ല്‍ കണ്ടെത്തി. മാത്രമല്ല കളിമണ്‍ റിങ്ങുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കക്കൂസിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി. ജനപ്പെരുപ്പമുള്ളതും സ്ഥിരാധിവാസമുള്ളതുമായ ഇടങ്ങളിലാണല്ലോ മലമൂത്ര വിസര്‍ജ്ജനത്തിനായുള്ള സ്വകാര്യ ഇടങ്ങള്‍ ആവശ്യമാകുന്നത്. ആ അര്‍ത്ഥത്തില്‍ കക്കൂസ്, നഗരവല്‍ക്കരണ കാലത്തിന്‍റെ ഒരു ഉല്‍പന്നമാണെന്ന് പറയാം. കെട്ടിടത്തോട് ചേര്‍ന്ന് വെള്ളമോ മറ്റോ ശേഖരിച്ചു വക്കുന്ന വലിയ മണ്‍ ജാറുകള്‍ ചില ട്രഞ്ചുകളില്‍ കണ്ടെടുത്തിരുന്നു. ഓരോ മണ്ണടരുകളില്‍ നിന്നും കണ്ടെടുത്ത അസംഖ്യം മണ്‍പാത്രക്കഷ്ണങ്ങള്‍ സജീവമായ ഒരു നഗരാധിവാസത്തെ കാണിക്കുന്നുണ്ട്. പട്ടണത്തെ തെളിവുകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പ്രാദേശികമായുള്ള മണ്‍പാത്രങ്ങളാണ്. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് ചരിത്രാരംഭ കാലം മുതല്‍ നടന്നിരിക്കണം. കല്‍മുത്ത് നിര്‍മ്മാണം അഥവാ വിലപിടിപ്പുള്ള കല്ലുകള്‍ ഉപയോഗിച്ചുള്ള ആഭരണ നിര്‍മ്മാണം ഇതില്‍ പ്രധാനമായിരുന്നു. ഗ്ലാസ് മുത്തു നിര്‍മ്മാണവും പട്ടണത്ത് നടന്നിരുന്നു. വസ്ത്രനിര്‍മ്മാണം നടത്തിയതുമായി ബന്ധപ്പെട്ട സ്പിന്‍ഡില്‍ വൂള്‍ എന്ന നൂല്‍ ചുറ്റുന്ന കളിമണ്‍ ഉപകരണം കണ്ടെടുത്തിട്ടുണ്ട്. മണ്‍പാത്രനിര്‍മ്മാണം നടന്നിരുന്നതിന്‍റെ തെളിവുകളും ലഭ്യമായിട്ടുണ്ട്. ചൂളയുടെ അവശിഷ്ടവും കണ്ടെടുത്തു; 2008ല്‍ ഒരു ട്രഞ്ചില്‍ വലിയ അളവില്‍ കണ്ടെത്തിയ കരിഞ്ഞ കറുത്തമണ്ണിന്‍റെ സാന്നിധ്യവും അതില്‍ നിന്ന് ശേഖരിച്ച നല്ല നീളത്തിലുള്ള സ്വര്‍ണ്ണ നൂലും പട്ടണം ജനതയുടെ കൈവേല വൈദഗ്ധ്യങ്ങളുടെ ശേഷിപ്പുകളാണ്. മേച്ചിലോടുകളും അവ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന ഇരുമ്പാണികളും പട്ടണത്തെ പുരാവസ്തു ശേഖരത്തില്‍ ഉണ്ട്. ഉല്പാദനവും വിനിമയവും നടന്നിരുന്ന ഒരു തീരപ്രദേശമായിരുന്നു പട്ടണം എന്നാണ് ഇവയെല്ലാം നല്കുന്ന സൂചനകള്‍.

ആറ്. ആദി ചേരരുടെ നാണയങ്ങള്‍:- മൗര്യസാമ്രാട്ടായ അശോകന്‍റെ ശാസനലിഖിതങ്ങളില്‍ കേരലപുത്രര്‍ എന്നും, മുമ്പ് പരാമര്‍ശിച്ച ഗ്രീക്ക്റോമന്‍ സാഹിത്യ കൃതികളില്‍ ചേരാബോത്രാസ് എന്നും, സംഘകൃതികളില്‍ പെട്ട പതിറ്റുപ്പത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ചേരന്മാരും ഒരേ ഭരണവിഭാഗമാണ്. പ്രാചീന കേരളത്തിന്‍റെ രാഷ്ട്രീയ സംവിധാനത്തെ നിയന്ത്രിച്ചിരുന്നവരായിരുന്നു ചേരന്മാര്‍. മൂവേന്തര്‍ എന്നറിയപ്പെട്ട ചേരചോളപാണ്ഡ്യരില്‍ ചേരന്മാരെ വാഴിച്ചതില്‍ മുചിരിപ്പട്ടണമുള്‍പ്പെടെയുള്ള പശ്ചിമതീരത്തെ കച്ചവടത്തിന് ഗണ്യമായ പങ്കുണ്ടായിരുന്നിരിക്കണം. ആദിചേരന്മാരുടെ രാഷ്ട്രിയവ്യവസ്ഥയുമായി പട്ടണത്തെ ബന്ധിപ്പിക്കുന്ന തെളിവായി ചെമ്പ്, ഈയം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച നാണയങ്ങള്‍ ചരിത്രാരംഭകാലത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തി. ഒരു ഭാഗത്ത് അമ്പും വില്ലും, മറുഭാഗത്ത് ആനയുടെ ചിഹ്നവുമുള്ള നാണയങ്ങളാണിവ.

ഏഴ് : പട്ടണത്തെ ജൈവവ്യവസ്ഥയെ കുറിക്കുന്ന തെളിവുകള്‍. പട്ടണത്ത് ചരിത്രാരംഭ കാലത്തുണ്ടായിരുന്ന ജൈവ സമ്പത്തിന്‍റെ നേര്‍ക്കാഴ്ച ഓരോ ട്രഞ്ചിലേയും മണ്ണടരുകളില്‍ അടിഞ്ഞ സസ്യാവശിഷ്ടങ്ങള്‍ നല്കുന്നുണ്ട്.

പട്ടണത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകളുടെ ഒരു ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. പട്ടണത്തെ തെളിവുകള്‍ തുടര്‍ച്ചയുള്ള പല കാലഘട്ടങ്ങളിലേതാണ്. രണ്ടാം നൂറ്റാണ്ട് ബി.സി.ഇ വരേയുള്ള ഇരുമ്പുയുഗത്തില്‍ നിന്നും ചരിത്രാരംഭ കാലത്തിലേക്കുള്ള പരിവര്‍ത്തന കാലമാണ് ആദ്യത്തേത്. കറുപ്പും ചുവപ്പും കലര്‍ന്ന മണ്‍പാത്രക്കഷ്ണങ്ങളാണ് ഇക്കാലത്തെ കുറിക്കുന്ന പ്രധാന തെളിവുകള്‍. ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ അഞ്ചാം നൂറ്റാണ്ട് സി.ഇ വരേയുള്ള ചരിത്രാരംഭ കാലത്താണ്. പട്ടണത്തെ കച്ചവട സംസ്കാരവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പുരാവസ്തുക്കള്‍ ലഭിച്ചത്. മേല്‍ പരാമര്‍ശിച്ച ഏതാണ്ടെല്ലാ തെളിവുകളും ഇക്കാലത്തേതാണ്. ആറു മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള പൂര്‍വ്വ മധ്യകാലമാണ് അടുത്തത്. നീല നിറത്തിലുള്ള പശ്ചിമേഷ്യന്‍ അറബിക് മണ്‍പാത്രങ്ങളും ഗ്ലാസ് മുത്തുകളുമാണ് ഇക്കാലത്തെ പ്രധാന തെളിവുകള്‍. നീലയും വെള്ളയും നിറത്തിലുള്ള ചൈനീസ് പിഞ്ഞാണപാത്രങ്ങളുടെ കഷ്ണങ്ങളാണ് പതിനൊന്ന് മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആധുനിക കാലത്തെ തെളിവുകള്‍. പട്ടണം സജീവമായ കച്ചവടകേന്ദ്രമായി നിലനിന്നിരുന്നത് ചരിത്രാരംഭ കാലത്താണ് എന്ന നിഗമനമാണ് ആ കാലത്തെ പ്രതിനിധാനം ചെയ്യുന്ന മണ്ണടരുകളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ ബാഹുല്യം കണക്കിലെടുത്ത് പട്ടണം ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഹില്‍ പാലസിന്‍റെ ജേര്‍ണലില്‍ ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍, പി.കെ.ഗോപി എന്നിവര്‍ ചേര്‍ന്നെഴുതിയ 2004 ലെ ഉത്ഖനന റിപ്പോര്‍ട്ട്, 2007-2015 കാലത്തെ ഉത്ഖനങ്ങളെ കുറിച്ച് ഡോ.പി.ജെ ചെറിയാന്‍ എഡിറ്റുചെയ്ത് കെ.സി.എച്ച് ആര്‍ പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍, ഡോ. പി.ജെ ചെറിയാന്‍, ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍ എന്നിവര്‍ പല ജേര്‍ണലുകളിലായി എഴുതിയ ലേഖനങ്ങള്‍ തുടങ്ങിയവയാണ് പട്ടണം ഉത്ഖനനങ്ങളെക്കുറിച്ചുള്ള പ്രധാന പഠനങ്ങള്‍.

Homeകവര്‍സ്റ്റോറിപട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

പട്ടണം ഉത്ഖനനവും കേരളത്തിന്‍റെ പ്രാചീന ചരിത്രവും

കേരളത്തിന്‍റെ പ്രാചീന ചരിത്രപഠനത്തിന് വിലപ്പെട്ട പുരാവസ്തു തെളിവുകള്‍ നല്കിയ പട്ടണം ഉത്ഖനനങ്ങള്‍ 2004 മുതലാണ് തുടങ്ങിയത്. വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തില്‍ വടക്കേക്കര വില്ലേജില്‍ (എറണാകുളം ജില്ല) പെരിയാറിന് ഏതാണ്ട് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ജിയോളജി ഗവേഷകന്‍ ഡോ. കെ പി ഷാജനാണ്. 1998ല്‍ പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം തിരിച്ചറിയുന്നത്. അദ്ദേഹം ഉപരിതലത്തില്‍ നിന്നും ശേഖരിച്ച മണ്‍പാത്രക്കഷ്ണങ്ങള്‍ റോമന്‍ ആംഫോറ, പശ്ചിമേഷ്യന്‍ ടോര്‍പിഡോ എന്നിവയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പട്ടണത്തിന്‍റെ പുരാവസ്തു പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2004 മുതല്‍ 2021 വരെയുള്ള കാലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മൂന്ന് സ്ഥാപനങ്ങള്‍ പട്ടണത്ത് ഉത്ഖനനം നടത്തി. 2004ല്‍ തൃപ്പൂണിത്തുറ ഹില്‍പാലസിലെ സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ പി.കെ. ഗോപി, ഡോ. കെ പി ഷാജന്‍, ഡോ. വി സെല്‍വകുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയവും ചിട്ടയായതുമായ ആദ്യ ഉത്ഖനനം നടന്നു. ഈ ഉത്ഖനന തെളിവുകളെ മുന്‍നിര്‍ത്തി പട്ടണം പ്രാചീന തുറമുഖ നഗരമായ മുസിരിസാകാമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. 2006ല്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.പി.ജെ ചെറിയാന്‍റെ നേതൃത്വത്തില്‍ പട്ടണം കൊടുങ്ങല്ലൂര്‍ പ്രദേശത്ത് ഉപരിതല സര്‍വേയും 2007 മുതല്‍ 2015 വരെ കേരള സര്‍ക്കാരിന്‍റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഒന്‍പത് സീസണുകളിലായി അന്‍പതോളം ട്രഞ്ചുകളില്‍ (ഉത്ഖനന കുഴികള്‍) ഉത്ഖനനങ്ങളും നടത്തി. 2020-21ല്‍ പാമ എന്ന സ്വയംഭരണ ഗവേഷണ സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ.പി.ജെ ചെറിയാന്‍ പട്ടണം ഗവേഷണം തുടര്‍ന്നു. കേരള ചരിത്ര ഗവേഷണകൗണ്‍സിലും തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് നടത്തിവരുന്നു.

എന്തുകൊണ്ട് പട്ടണം ഉത്ഖനനം പ്രസക്തമാകുന്നു
കേരളത്തിന്‍റെ പ്രാചീന പട്ടണങ്ങളെക്കുറിച്ച് എഴുതിയത് ഇളംകുളം പി.എന്‍ കുഞ്ഞന്‍പിള്ളയാണ്. സംഘസാഹിത്യമെന്നറിയപ്പെടുന്ന പ്രാചീന തമിഴ് കൃതികളായ അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നിവയിലെ സൂചനകളും ഗ്രീക്ക്-റോമന്‍ യാത്രാവിവരണങ്ങളായ പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ, പ്ലിനിയുടെ നാച്വറല്‍ ഹിസ്റ്ററി, ടോളമിയുടെ ജ്യോഗ്രഫി തുടങ്ങിയവയിലെ വിവരങ്ങളുമാണ് ഇളംകുളം തന്‍റെ പഠനത്തിനായി അവലംബിച്ച തെളിവുകള്‍. വള്ളുവള്ളി (വടക്കന്‍ പറവൂരിനടുത്ത് എറണാകുളം ജില്ല), എയ്യാല്‍ (തൃശ്ശൂര്‍ ജില്ല), കോട്ടയം പൊയില്‍ (കണ്ണൂര്‍ ജില്ല) എന്നിവിടങ്ങളില്‍ നിന്ന് 1990കളില്‍ യാദൃച്ഛികമായി പ്രാചീന റോമന്‍ നാണയങ്ങള്‍ ലഭിച്ചിരുന്നു. ഇതല്ലാതെ കേരളത്തിന്‍റെ വൈദേശിക കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകള്‍ പശ്ചിമതീരത്തുനിന്ന് ലഭിച്ചിരുന്നില്ല. കിഴക്കന്‍ തീരത്ത് തമിഴ്നാടില്‍ അരീക്കമേട്, അളകംകുളം എന്നിവിടങ്ങളിലെ ഉത്ഖനനങ്ങളില്‍ ഇന്ത്യയും ഗ്രീക്ക് – റോമന്‍ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടത്തിന്‍റെ പുരാവസ്തു തെളിവുകള്‍ ലഭിച്ചിരുന്നു. അതേസമയം സംഘസാഹിത്യ കൃതികളും പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ എന്ന പൊതുവര്‍ഷം ഒന്നാം നൂറ്റാണ്ടിലെ യാത്രാവിവരണവും നല്കുന്ന സൂചനകളനുസരിച്ച് കേരളത്തിന്‍റെ പശ്ചിമ തീരത്ത് നൗറ, തിണ്ടിസ്, മുസിരിസ്, നെല്‍സിണ്ട, ബക്കാറെ, ബലീറ്റ തുടങ്ങിയ തുറമുഖ നഗരങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ നിന്ന് റോമന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയതും അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവന്നതുമായ ഉല്പന്നങ്ങളുടെ വിവരണവും ഉണ്ട്. അകനാനൂറ് 149-ാമത്തെ പാട്ടില്‍ യവനര്‍ എന്ന് വിളിക്കപ്പെട്ട വൈദേശീയര്‍ പ്രസിദ്ധമായ മുചിരി പട്ടണത്തേക്ക് വരുന്നതിനെക്കുറിക്കുന്ന ഒരു ഭാഗമുണ്ട് “പൊന്നൊടു വന്തു കറിയൊട് പെയരും വളംങ്കെഴു മുചിറി.” പൊന്നുമായി വന്ന് കുരുമുളകുമായി തിരിച്ചുപോകുന്നവരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വള്ളുവള്ളി, എയ്യാല്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഈ പാട്ടിലെ വിവരങ്ങളെ സാധൂകരിക്കാനുതകുന്ന ഉപോല്‍ബലക തെളിവുകളായി ചരിത്രകാരര്‍ കാണുന്നുണ്ട്. ഇതിനപ്പുറമുള്ള പുരാവസ്തു തെളിവുകള്‍ 2004 വരെ കേരളത്തിന്‍റെ പശ്ചിമതീരത്തു നിന്ന് ലഭിച്ചിരുന്നില്ല. അതിനായുള്ള അന്വേഷണങ്ങള്‍ നടന്നിട്ടുമില്ലായിരുന്നു. മാത്രമല്ല നേരത്തെ പരാമര്‍ശിച്ച തുറമുഖ നഗരങ്ങളെ ഇന്നത്തെ സ്ഥലനാമ സൂചനകളനുസരിച്ച് ചരിത്ര പഠനങ്ങളില്‍ തിരിച്ചറിഞ്ഞ് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരുന്നു. നൗറ കണ്ണൂര്‍, തിണ്ടിസ് കടലുണ്ടി, മുസിരിസ് കൊടുങ്ങല്ലൂര്‍, നെല്‍സിണ്ട നിരണം, ബക്കാറെ പുറക്കാട്, ബലീറ്റ വിഴിഞ്ഞം. പുരാവസ്തു പണ്ഡിതരായ അനുജന്‍ അച്ചന്‍ ചേരമാന്‍പറമ്പിലും കെ.വി രാമന്‍ തിരുവഞ്ചിക്കുളത്തും ഉത്ഖനനങ്ങള്‍ നടത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിലാണ് മുസിരിസുണ്ടായിരുന്നതെന്ന് സൂചന തരുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് 2004മുതല്‍ പട്ടണത്തു നിന്ന് ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ (ഏതാണ്ട് ബി.സി.ഇ 1000നും ബിസി.ഇ 500 നും ഇടയിലുള്ള കാലം) നിരവധി പുരാവസ്തു തെളിവുകള്‍ ലഭിച്ചു തുടങ്ങുന്നത്. ഇത് കേരള ചരിത്രത്തിലെ സുപ്രധാന കണ്ടെത്തലുകളിലൊന്നായി അന്നുമുതല്ക്കുതന്നെ ഖ്യാതി നേടുകയും ചെയ്തു.

പട്ടണത്ത് കുഴിച്ചെടുത്ത പുരാവസ്തുക്കള്‍
പട്ടണം ഒരു തുറമുഖ നഗരമായിരുന്നു. ചരിത്രാരംഭ കാലത്ത് (ഏതാണ്ട് ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ ആറാം നൂറ്റാണ്ട് സി.ഇ വരെയുള്ള കാലം) ഉല്പാദനവും വിനിമയവും പട്ടണത്ത് നടന്നിരുന്നതിന്‍റെ തെളിവുകള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട തദ്ദേശീയരുടെ അധിവാസങ്ങളെയും വൈദേശികരുടേയും ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് പട്ടണത്തെത്തിയവരുടേയും സാന്നിധ്യങ്ങളെയും കുറിക്കുന്ന തെളിവുകള്‍ പട്ടണത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പട്ടണത്ത് കണ്ടെത്തിയ പുരാവസ്തുക്കളെ വിശകലന സൗകര്യത്തിനായി ഇനിപ്പറയും പ്രകാരം ചിട്ടപ്പെടുത്തുകയാണ്.

ഒന്ന്. കേരളത്തിലാദ്യമായി ഇരുമ്പുയുഗ ജനതയുടെ അധിവാസത്തെക്കുറിക്കുന്ന പുരാവസ്തുക്കള്‍ കണ്ടെടുത്തത് പട്ടണത്തു നിന്നാണ്. എന്താണിതിനിത്ര പ്രധാന്യം എന്നുകൂടി പറയേണ്ടതുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം മഹാശിലാസ്മാരകങ്ങള്‍ എന്ന് പൊതുവെ പറയാറുള്ള കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി, ചെങ്കല്‍ വെട്ടറ, കരിങ്കല്ലറ, കല്‍വളയങ്ങള്‍, നടുക്കല്ല് തുടങ്ങിയ ഇരുമ്പുയുഗ ചരിത്രാരംഭകാല ജനതയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട സ്മാരക ശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, ഇപ്പോഴും ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാലത്തെ ജനതയുടെ അധിവാസവുമായി ബന്ധപ്പെട്ട തെളിവുകള്‍ പട്ടണം ഉത്ഖനനം വരെ ലഭിച്ചിരുന്നില്ല. കേരള പുരാവസ്തുപഠനത്തിന്‍റെ ആ കുറവിന് പരിഹാരമായത് 2004ലും അതിനു ശേഷവും പട്ടണത്ത് നടന്ന ഉത്ഖനനങ്ങളായിരുന്നു. ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ കറുപ്പും ചുമപ്പും മണ്‍പാത്രക്കഷ്ണങ്ങളാണ് പട്ടണത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തിയത്. ഇത് ദക്ഷിണേന്ത്യയിലാകെ ഇരുമ്പുയുഗ ജനത വ്യാപകമായി ഉപയോഗിച്ചിരുന്ന മണ്‍പാത്ര സംസ്കാരത്തിന്‍റെ ഭാഗമായുള്ളതാണ്.

രണ്ട്. മദ്ധ്യധരണ്യാഴി (യൂറോപ്പിനേയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തേയും വേര്‍തിരിക്കുന്ന കടല്‍) പ്രദേശങ്ങളുമായുള്ള കച്ചവട ബന്ധങ്ങളെക്കുറിക്കുന്ന പുരാവസ്തു തെളിവുകള്‍: ആംഫോറം, ടെറ സിഗിലിറ്റ്, റോമന്‍ ഗ്ലാസ്, റോമന്‍ ചിഹ്നങ്ങള്‍ തുടങ്ങിയവ. വീഞ്ഞ്, ഒലീവെണ്ണ തുടങ്ങിയവ കൊണ്ടുവരുന്നതിനായി മധ്യധരണ്യാഴി പ്രദേശത്തുനിന്നുള്ള സഞ്ചാരികള്‍ ഉപയോഗിച്ച പിടികളോടുകൂടിയ കോണാകൃതിയിലുള്ള ഒരു മണ്‍കൂജയാണ് ആംഫോറ. ഇവയുടെ പിടി, കഴുത്ത്, പള്ളഭാഗം, അടിഭാഗം എന്നിങ്ങനെ ഏതാണ്ട് 500ല്‍ പരം കഷ്ണങ്ങളും, ഒരു ആംഫോറയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും മണ്ണിനടിയില്‍ ഇരുന്നുപോയ അവസ്ഥയിലും പട്ടണത്ത് കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ ഡോ.റോബര്‍ട്ട റ്റോംബര്‍, ഈ ആംഫോറ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള പലപ്രദേശങ്ങളില്‍ നിന്നുള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ കൊആന്‍, തെക്കന്‍ ഇറ്റലിയിലെ കമ്പാനിയന്‍, സ്പെയിനിലെ കറ്റാലന്‍, ഫ്രാന്‍സിലെ ഗൗള്‍, ഗ്രീസിലെ റോദിയന്‍, ടര്‍ക്കിയിലെ സിലീഷ്യന്‍, ഈജിപ്തിലെ ബര്‍ണിക്കെ, മിയോസ് ഹോമോസ്, അലക്സാന്‍ഡ്രിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവയാണിവ.

ചുവന്നു തിളങ്ങുന്ന വിശേഷപ്പെട്ട ഒരു ടേബിള്‍ അലങ്കാര പാത്രമാണ് ടെറ സിഗിലിറ്റി. സമൈന്‍, അരറ്റൈന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ഇവ റോം, ഇറ്റലി, ഫ്രാന്‍സിലെ ഗൗള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇവയുടെ മുപ്പതോളം കഷ്ണങ്ങള്‍ പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. സി.ഇ. ഒന്നിനും നാലിനുമിടയിലുള്ളവയാണ് പട്ടണത്തു നിന്ന് കണ്ടെടുത്തവ. നീല, പച്ച, മഞ്ഞ നിറങ്ങളിലുള്ള റോമന്‍ ഗ്ലാസ് പാത്രത്തിന്‍റെ പൊട്ടിയ കഷ്ണങ്ങളാണ് മറ്റൊന്ന്. കാര്‍ണീലിയന്‍ കല്ലില്‍ കൊത്തിയ റോമന്‍ ദേവതയായ ഫോര്‍റ്റ്യൂണയുടെ മനോഹരമായ രൂപവും, സ്ത്രീയുടെ തലയും സിംഹത്തിന്‍റെ ഉടലുമുള്ള റോമന്‍ മിത്തിക്കല്‍ രൂപമായ സ്പിംഗ്സ് രൂപവും മദ്ധ്യധരണ്യാഴിയുമായി പട്ടണത്തിനുള്ള ബന്ധങ്ങളെകുറിക്കുന്ന മറ്റ് പുരാവസ്തു തെളിവുകളാണ്. ഇവയെല്ലാം ഒന്നു മുതല്‍ ആറാം നൂറ്റാണ്ട് വരെയുളള കാലങ്ങളെ പ്രതിനിധീകരിക്കുന്ന മണ്ണടരുകളില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മൂന്ന്. പശ്ചിമേഷ്യയുമായുള്ള ബന്ധങ്ങളെ കുറിക്കുന്ന പുരാവസ്തുക്കളാണ് അടുത്തത്. പശ്ചിമേഷ്യയുമായുള്ള കേരളത്തിന്‍റെ കച്ചവട സാംസ്കാരിക ബന്ധം ചരിത്രാരംഭകാലം തൊട്ട് ഉള്ളതാണ്. കേരളത്തിനോട് എക്കാലത്തും ബന്ധം പുലര്‍ത്തുന്ന പശ്ചിമേഷ്യയില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്ന ടര്‍ക്കോയ്സ് ഗ്ലേസ്ഡ് മണ്‍പാത്രങ്ങള്‍, മത്സ്യസത്ത് കൊണ്ടുവന്ന ടോര്‍പ്പിഡോ ജാര്‍, ഒമാന്‍ പ്രദേശത്തു നിന്നുള്ള പാത്രങ്ങളുടെ കഷ്ണങ്ങള്‍ എന്നിവ പട്ടണത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇതുകൂടാതെ ഈയം, സ്വര്‍ണ്ണം എന്നീ ലോഹങ്ങളുടെ കഷ്ണങ്ങളും, ആഭരണങ്ങളും ഈയത്തിലുള്ള നാണയങ്ങളും, കുന്തിരിക്കത്തിന്‍റെ കഷ്ണങ്ങളും മറ്റും പട്ടണത്തിന് പശ്ചിമേഷ്യ, മദ്ധ്യധരണ്യാഴി പ്രദേശങ്ങളുമായുള്ള കച്ചവടബന്ധങ്ങളുടെ പുരാവസ്തു തെളിവുകളായി കരുതുന്നുണ്ട്.

നാല്. ഉത്തരേന്ത്യയുമായുള്ള കച്ചവട ബന്ധങ്ങളെ കുറിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ റൂലറ്റഡ് മണ്‍പാത്രങ്ങള്‍, കല്‍മുത്തുകള്‍ തുടങ്ങിയവ. ചാര നിറത്തിലുള്ളതും ഉള്‍ഭാഗത്ത് വൃത്താകൃതിയില്‍ മാലപോലെ കുത്തുകള്‍ കോറിയിട്ട് തിളക്കമുള്ള ഒരു പ്ലെയ്റ്റാണ് റൂലറ്റഡ് മണ്‍പാത്രം. ഇതിന്‍റെ ഏതാണ്ട് മുഴുവനായുള്ള ഒന്നും, നൂറുകണക്കിനുപൊട്ടിയ കഷ്ണങ്ങളും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ മണ്‍പാത്രങ്ങള്‍ ബംഗാള്‍ തീരത്തു നിന്നുള്ളവയാകാമെന്നാണ് ഗോഗ്ടെയെപ്പോലുള്ള മണ്‍പാത്ര വിദഗ്ധര്‍ കരുതുന്നത്. അരീക്കമേട് ഉത്ഖനനം നടത്തിയ മോര്‍ട്ടിമര്‍ വീലര്‍ ഇതിനെ റോമന്‍ മണ്‍പാത്രമായായിരുന്നു കണ്ടിരുന്നത്. ഈ പാത്രത്തെ ജൈന-ബുദ്ധമതത്തിന്‍റെ വ്യാപനവുമായി ബന്ധിപ്പിച്ച് പറയാറുണ്ട്. തമിഴ് ബ്രാഹ്മിയില്‍ എഴുതിയ ‘അമ്ണ’ എന്ന എഴുത്ത് ഒരു സാധാരണ കളിമണ്‍ ജാറിന്‍റെ പൊട്ടിയ വക്കിന്മേല്‍ പട്ടണത്തു നിന്ന് കിട്ടിയിരുന്നു. സംഘസാഹിത്യ കൃതികളില്‍ പറയുന്ന ശ്രമണ എന്ന പദവും പട്ടണത്തിന് മുന്‍പുതന്നെ തമിഴ്നാട്ടിലെ ചില ലിഖിതങ്ങളില്‍ കണ്ടെത്തിയ അമണ എന്ന പദവും ഒന്നാണെന്നും അവ ജൈന ബുദ്ധ വിഭാഗങ്ങളെ കുറിക്കുന്നതാണെന്നും പ്രസിദ്ധ ലിപി പണ്ഡിതന്‍ ഐരാവതം മഹാദേവന്‍ പ്രസ്താവിച്ചിട്ടുണ്ട്. റൂലറ്റഡ് മണ്‍പാത്രത്തിന് മുകളില്‍ നിന്നല്ലെങ്കിലും അമണ എന്ന ലിഖിതം പട്ടണത്തെ ജൈന, ബുദ്ധ സാന്നിധ്യത്തെ കുറിക്കുന്നുണ്ട്. മറ്റൊന്ന് കല്‍മത്തുകളാണ്. ഗുജറാത്തിലെ ഖംബത്ത്, ആന്ധ്ര, തെലങ്കാന എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ണീലിയന്‍, ചാല്‍സിഡണി, അഗേറ്റ്, കൊടുമണല്‍ പ്രദേശത്തു നിന്നുള്ള ബറില്‍, ക്വാര്‍ട്സ്, അമഥിസ്റ്റ് തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകളും അവകൊണ്ടുണ്ടാക്കിയ മുത്തുകള്‍, മോതിരക്കല്‍, മുദ്രകള്‍ തുടങ്ങിയവയും പട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്.

അഞ്ച്. നഗര അധിവാസത്തെ കുറിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റ് അനുബന്ധ തെളിവുകളും: ചുട്ടെടുത്ത ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടാവശിഷ്ടങ്ങളും പൊട്ടിയ ഇഷ്ടികകളും പട്ടണത്ത് നടന്ന എല്ലാ ഉത്ഖനനങ്ങളിലും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 2007ല്‍ കണ്ടെത്തിയ പാണ്ടികശാലയുടേതെന്ന് തോന്നിക്കുന്ന തറയുടെ ഭാഗവും, അതിനോട് കഷ്ടിച്ച് ഒരു മീറ്റര്‍ മാറി കണ്ടെത്തിയ കടവിന്‍റേയും, ആഞ്ഞിലി മരത്തില്‍ പണിത ഒറ്റത്തടി വള്ളത്തിന്‍റേയും ശേഷിപ്പുകള്‍ പട്ടണത്തെ സമുദ്രാന്തര കച്ചവടവുമായി ബന്ധിപ്പിക്കുന്ന ഒന്നാന്തരം പുരാവസ്തു തെളിവുകളാണ്. ഈ വഞ്ചിയുടെ കാലം കാര്‍ബണ്‍ ഡേറ്റിംഗിന്‍റെ നൂതന മാര്‍ഗ്ഗമായ എ.എം.എസ് കാലനിര്‍ണയം വഴി സി.ഇ ഒന്നാം നൂറ്റാണ്ടാണെന്ന് കൃത്യതപ്പെടുത്തിയിട്ടുണ്ട്. കടവിനോട് ചേര്‍ന്നുതന്നെ ഒരു മുറിയുടെ നാലു ചുമരുകളായി കരുതാവുന്ന തറ ഭാഗവും 2008ല്‍ കണ്ടെത്തി. മാത്രമല്ല കളിമണ്‍ റിങ്ങുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കക്കൂസിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി. ജനപ്പെരുപ്പമുള്ളതും സ്ഥിരാധിവാസമുള്ളതുമായ ഇടങ്ങളിലാണല്ലോ മലമൂത്ര വിസര്‍ജ്ജനത്തിനായുള്ള സ്വകാര്യ ഇടങ്ങള്‍ ആവശ്യമാകുന്നത്. ആ അര്‍ത്ഥത്തില്‍ കക്കൂസ്, നഗരവല്‍ക്കരണ കാലത്തിന്‍റെ ഒരു ഉല്‍പന്നമാണെന്ന് പറയാം. കെട്ടിടത്തോട് ചേര്‍ന്ന് വെള്ളമോ മറ്റോ ശേഖരിച്ചു വക്കുന്ന വലിയ മണ്‍ ജാറുകള്‍ ചില ട്രഞ്ചുകളില്‍ കണ്ടെടുത്തിരുന്നു. ഓരോ മണ്ണടരുകളില്‍ നിന്നും കണ്ടെടുത്ത അസംഖ്യം മണ്‍പാത്രക്കഷ്ണങ്ങള്‍ സജീവമായ ഒരു നഗരാധിവാസത്തെ കാണിക്കുന്നുണ്ട്. പട്ടണത്തെ തെളിവുകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പ്രാദേശികമായുള്ള മണ്‍പാത്രങ്ങളാണ്. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പട്ടണത്ത് ചരിത്രാരംഭ കാലം മുതല്‍ നടന്നിരിക്കണം. കല്‍മുത്ത് നിര്‍മ്മാണം അഥവാ വിലപിടിപ്പുള്ള കല്ലുകള്‍ ഉപയോഗിച്ചുള്ള ആഭരണ നിര്‍മ്മാണം ഇതില്‍ പ്രധാനമായിരുന്നു. ഗ്ലാസ് മുത്തു നിര്‍മ്മാണവും പട്ടണത്ത് നടന്നിരുന്നു. വസ്ത്രനിര്‍മ്മാണം നടത്തിയതുമായി ബന്ധപ്പെട്ട സ്പിന്‍ഡില്‍ വൂള്‍ എന്ന നൂല്‍ ചുറ്റുന്ന കളിമണ്‍ ഉപകരണം കണ്ടെടുത്തിട്ടുണ്ട്. മണ്‍പാത്രനിര്‍മ്മാണം നടന്നിരുന്നതിന്‍റെ തെളിവുകളും ലഭ്യമായിട്ടുണ്ട്. ചൂളയുടെ അവശിഷ്ടവും കണ്ടെടുത്തു; 2008ല്‍ ഒരു ട്രഞ്ചില്‍ വലിയ അളവില്‍ കണ്ടെത്തിയ കരിഞ്ഞ കറുത്തമണ്ണിന്‍റെ സാന്നിധ്യവും അതില്‍ നിന്ന് ശേഖരിച്ച നല്ല നീളത്തിലുള്ള സ്വര്‍ണ്ണ നൂലും പട്ടണം ജനതയുടെ കൈവേല വൈദഗ്ധ്യങ്ങളുടെ ശേഷിപ്പുകളാണ്. മേച്ചിലോടുകളും അവ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന ഇരുമ്പാണികളും പട്ടണത്തെ പുരാവസ്തു ശേഖരത്തില്‍ ഉണ്ട്. ഉല്പാദനവും വിനിമയവും നടന്നിരുന്ന ഒരു തീരപ്രദേശമായിരുന്നു പട്ടണം എന്നാണ് ഇവയെല്ലാം നല്കുന്ന സൂചനകള്‍.

ആറ്. ആദി ചേരരുടെ നാണയങ്ങള്‍:- മൗര്യസാമ്രാട്ടായ അശോകന്‍റെ ശാസനലിഖിതങ്ങളില്‍ കേരലപുത്രര്‍ എന്നും, മുമ്പ് പരാമര്‍ശിച്ച ഗ്രീക്ക്റോമന്‍ സാഹിത്യ കൃതികളില്‍ ചേരാബോത്രാസ് എന്നും, സംഘകൃതികളില്‍ പെട്ട പതിറ്റുപ്പത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ചേരന്മാരും ഒരേ ഭരണവിഭാഗമാണ്. പ്രാചീന കേരളത്തിന്‍റെ രാഷ്ട്രീയ സംവിധാനത്തെ നിയന്ത്രിച്ചിരുന്നവരായിരുന്നു ചേരന്മാര്‍. മൂവേന്തര്‍ എന്നറിയപ്പെട്ട ചേരചോളപാണ്ഡ്യരില്‍ ചേരന്മാരെ വാഴിച്ചതില്‍ മുചിരിപ്പട്ടണമുള്‍പ്പെടെയുള്ള പശ്ചിമതീരത്തെ കച്ചവടത്തിന് ഗണ്യമായ പങ്കുണ്ടായിരുന്നിരിക്കണം. ആദിചേരന്മാരുടെ രാഷ്ട്രിയവ്യവസ്ഥയുമായി പട്ടണത്തെ ബന്ധിപ്പിക്കുന്ന തെളിവായി ചെമ്പ്, ഈയം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച നാണയങ്ങള്‍ ചരിത്രാരംഭകാലത്തെ മണ്ണടരുകളില്‍ നിന്ന് കണ്ടെത്തി. ഒരു ഭാഗത്ത് അമ്പും വില്ലും, മറുഭാഗത്ത് ആനയുടെ ചിഹ്നവുമുള്ള നാണയങ്ങളാണിവ.

ഏഴ് : പട്ടണത്തെ ജൈവവ്യവസ്ഥയെ കുറിക്കുന്ന തെളിവുകള്‍. പട്ടണത്ത് ചരിത്രാരംഭ കാലത്തുണ്ടായിരുന്ന ജൈവ സമ്പത്തിന്‍റെ നേര്‍ക്കാഴ്ച ഓരോ ട്രഞ്ചിലേയും മണ്ണടരുകളില്‍ അടിഞ്ഞ സസ്യാവശിഷ്ടങ്ങള്‍ നല്കുന്നുണ്ട്.

പട്ടണത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകളുടെ ഒരു ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. പട്ടണത്തെ തെളിവുകള്‍ തുടര്‍ച്ചയുള്ള പല കാലഘട്ടങ്ങളിലേതാണ്. രണ്ടാം നൂറ്റാണ്ട് ബി.സി.ഇ വരേയുള്ള ഇരുമ്പുയുഗത്തില്‍ നിന്നും ചരിത്രാരംഭ കാലത്തിലേക്കുള്ള പരിവര്‍ത്തന കാലമാണ് ആദ്യത്തേത്. കറുപ്പും ചുവപ്പും കലര്‍ന്ന മണ്‍പാത്രക്കഷ്ണങ്ങളാണ് ഇക്കാലത്തെ കുറിക്കുന്ന പ്രധാന തെളിവുകള്‍. ഒന്നാം നൂറ്റാണ്ട് ബി.സി.ഇ മുതല്‍ അഞ്ചാം നൂറ്റാണ്ട് സി.ഇ വരേയുള്ള ചരിത്രാരംഭ കാലത്താണ്. പട്ടണത്തെ കച്ചവട സംസ്കാരവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പുരാവസ്തുക്കള്‍ ലഭിച്ചത്. മേല്‍ പരാമര്‍ശിച്ച ഏതാണ്ടെല്ലാ തെളിവുകളും ഇക്കാലത്തേതാണ്. ആറു മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള പൂര്‍വ്വ മധ്യകാലമാണ് അടുത്തത്. നീല നിറത്തിലുള്ള പശ്ചിമേഷ്യന്‍ അറബിക് മണ്‍പാത്രങ്ങളും ഗ്ലാസ് മുത്തുകളുമാണ് ഇക്കാലത്തെ പ്രധാന തെളിവുകള്‍. നീലയും വെള്ളയും നിറത്തിലുള്ള ചൈനീസ് പിഞ്ഞാണപാത്രങ്ങളുടെ കഷ്ണങ്ങളാണ് പതിനൊന്ന് മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആധുനിക കാലത്തെ തെളിവുകള്‍. പട്ടണം സജീവമായ കച്ചവടകേന്ദ്രമായി നിലനിന്നിരുന്നത് ചരിത്രാരംഭ കാലത്താണ് എന്ന നിഗമനമാണ് ആ കാലത്തെ പ്രതിനിധാനം ചെയ്യുന്ന മണ്ണടരുകളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ ബാഹുല്യം കണക്കിലെടുത്ത് പട്ടണം ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഹില്‍ പാലസിന്‍റെ ജേര്‍ണലില്‍ ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍, പി.കെ.ഗോപി എന്നിവര്‍ ചേര്‍ന്നെഴുതിയ 2004 ലെ ഉത്ഖനന റിപ്പോര്‍ട്ട്, 2007-2015 കാലത്തെ ഉത്ഖനങ്ങളെ കുറിച്ച് ഡോ.പി.ജെ ചെറിയാന്‍ എഡിറ്റുചെയ്ത് കെ.സി.എച്ച് ആര്‍ പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍, ഡോ. പി.ജെ ചെറിയാന്‍, ഡോ. വി. സെല്‍വകുമാര്‍, ഡോ കെ.പി ഷാജന്‍ എന്നിവര്‍ പല ജേര്‍ണലുകളിലായി എഴുതിയ ലേഖനങ്ങള്‍ തുടങ്ങിയവയാണ് പട്ടണം ഉത്ഖനനങ്ങളെക്കുറിച്ചുള്ള പ്രധാന പഠനങ്ങള്‍.

പട്ടണത്തെപ്പറ്റി നടന്ന ചര്‍ച്ചകളെങ്ങനെ
കേരളത്തില്‍ ഇന്നേവരെ നടത്തിയതില്‍ ഏറ്റവും ബൃഹത്തായതും ശാസ്ത്രീയമായതും ചിട്ടയായുള്ളതുമായ ഉത്ഖനനമാണ് പട്ടണത്ത് നടന്നത്. ഉത്ഖനനം തുടങ്ങി രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ഈ തെളിവുകളെ കേരളചരിത്ര പാഠങ്ങള്‍ എങ്ങനെയൊക്കെ ഉള്‍ക്കൊണ്ടു എന്നത് പരിശോധിക്കേണ്ടതാണ്. പ്രധാനമായും മൂന്ന് തരത്തില്‍ പട്ടണം തെളിവുകളെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട് അഥവാ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒന്ന് : 2007ല്‍ പട്ടണം ഉത്ഖനനം തുടങ്ങിയ കാലം തൊട്ട് കേരളചരിത്ര ഗവേഷണ കൗണ്‍സിലിനോടും അതിന്‍റെ ഡയറക്ടറോടും താല്പര്യമില്ലാതിരുന്ന ഒരുകൂട്ടം എഴുത്തുകാരുടെ വിമര്‍ശന ക്കുറിപ്പുകളും ലേഖനങ്ങളും; നിത്യേനയെന്നോണം പത്രങ്ങളില്‍ പ്രാദേശിക പേജുകളില്‍ വരുന്ന വാര്‍ത്തകളും, ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും പട്ടണം ഉത്ഖനനത്തിന് വലിയ മാധ്യമ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ആദ്യ ഘട്ടങ്ങളിലെ അനുകൂല പ്രചാരണങ്ങള്‍ പിന്നീട് വിമര്‍ശനങ്ങളായി മാറി. പുരാവസ്തു ഗവേഷകന്‍ എന്നനിലയിലുള്ള ഡയറക്ടറുടെ യോഗ്യത മുതല്‍ പട്ടണം, മുസിരിസിന്‍റെ ഭാഗമാണെന്ന വാദം വരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ഈ ചര്‍ച്ചകളെ പിന്തുടര്‍ന്ന് മുസിരിസ് കൊടുങ്ങല്ലൂരാണെന്നും പട്ടണം കാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് പ്രാദേശികവാദികളും രംഗത്തുവന്നു. ഏതായാലും ഈ വിമര്‍ശന ചര്‍ച്ചകള്‍ക്ക് പിന്നീട് രാഷ്ട്രീയമാനം കൈവരികയും കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പട്ടണം ഉത്ഖനനത്തിനുള്ള അനുമതിക്ക് പലപ്രകാരത്തിലുള്ള നിയന്ത്രണങ്ങളും തടസ്സങ്ങളും കൊണ്ടുവരികയും ചെയ്തു.

രണ്ട് : കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലേയും ബിരുദബിരുദാനന്തര ചരിത്ര പഠന സിലബസുകളില്‍ പട്ടണം ഉത്ഖനനം പാഠ്യവിഷയമായി. ആറാം തരം മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂള്‍ പാഠ്യവിഷയങ്ങളിലും പട്ടണം പഠന വിഷയമായി. പട്ടണത്തെക്കുറിച്ച് നാമമാത്രമായ പഠന റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ലഭ്യമായി തുടങ്ങിയ കാലം മുതല്‍ക്കുതന്നെ പാഠ്യവിഷയത്തില്‍ പട്ടണത്തെ ഉള്‍പ്പെടുത്തി എന്നത് പട്ടണത്തെ അക്കാദമിക ലോകം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്.

മൂന്ന് : പട്ടണത്തെ തെളിവുകള്‍ ചരിത്ര പഠനങ്ങളില്‍ എങ്ങനെ പ്രതിഫലിപ്പിക്കപ്പെട്ടു? റോബര്‍ട്ട റ്റോംബറുടെ ഇന്‍ഡോ റോമന്‍ ട്രേഡ് ഫ്രം പോട്സ് റ്റു പെപ്പര്‍ (Indo Roman Trade: From pots to pepper) എന്ന പുസ്തകം പട്ടണത്തെ തെളിവുകളെ കാര്യമാത്ര പരിഗണിച്ച് രചിച്ചതാണ്. രാജന്‍ ഗുരുക്കളുടെ റീതിങ്കിങ്ങ് ക്ലാസിക്കല്‍ ഇന്‍ഡോ റോമന്‍ ട്രേഡ് എന്ന കൃതിയില്‍ പട്ടണത്തെ തെളിവുകള്‍ പരിഗണിക്കുകയും പട്ടണം മുസിരിസിന്‍റെ ഭാഗമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അത് കച്ചവടക്കാര്‍ താല്ക്കാലികമായി തങ്ങിയിരുന്ന ഒരിടമായിരുന്നു എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇന്‍ഡോറോമന്‍ കച്ചവടം എന്നത് ചരിത്ര രചനയിലെ തെറ്റായ പ്രയോഗമാണെന്നും റോമക്കാരുമായി കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ജനത കച്ചവടമല്ല മറിച്ച് കൈമാറ്റമാണ് നടത്തിയിരുന്നതെന്ന സൈദ്ധാന്തികമായ വാദമാണ് ഗുരുക്കള്‍ പങ്കുവെയ്ക്കുന്നത്. പിന്നീട് രാജന്‍ ഗുരുക്കളും രാഘവ വാരിയരും ചേര്‍ന്നെഴുതിയ കേരള ഹിസ്റ്ററി ടെക്സ്റ്റ് ബുക്കില്‍ പട്ടണം ഉത്ഖനന തെളിവുകള്‍ ഉപയോഗിച്ചെന്നല്ലാതെ അവ ഏതെങ്കിലും തരത്തില്‍ നിലവിലെ ചരിത്ര ജ്ഞാനത്തെ മാറ്റുന്നതായോ മാറ്റുകൂട്ടുന്നതായോ പരാമര്‍ശിച്ചതുമില്ല. പട്ടണത്തെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഡോ.ദിനീഷ് കൃഷ്ണന്‍ തഞ്ചാവൂരിലെ തമിഴ്സര്‍വ്വകലാശാലയില്‍ ഡോ. വി സെല്‍വകുമാറിന്‍റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 2004 മുതല്‍ പട്ടണം ഉത്ഖനനത്തില്‍ പ്രധാന പങ്കാളിയായ ദിനീഷ് കൃഷ്ണന്‍ പട്ടണത്തേയും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലെ ഇരുമ്പുയുഗ ചരിത്രാരംഭ കാല തെളിവുകളേയും (മഹാശിലാസ്മാരകങ്ങള്‍ പരിശോധിച്ച് പട്ടണമെന്ന കച്ചവടകേന്ദ്രത്തിന്‍റെ രൂപീകരണപ്രക്രിയ അനാവരണം ചെയ്തു. കുരുമുളകിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭവസമ്പത്ത് പട്ടണത്തിനുണ്ടായിരുന്നെന്നും അത് വിനിമയം ചെയ്യാനായി അവിടെ സ്ഥിരതയുള്ള ഒരു കച്ചവട കേന്ദ്രം രൂപംകൊണ്ടിരുന്നു എന്നുമാണ് പട്ടണത്തെ തെളിവുകളും സാഹിത്യസാക്ഷ്യങ്ങളും മുസിരിസ് പാപ്പിറസ് റെക്കോഡ് തുടങ്ങിയവയും വിശകലനം ചെയ്ത് ദിനീഷ് വാദിക്കുന്നത്. ഇന്‍ഡോ റോമന്‍ കച്ചവടം ഒരു യാഥാര്‍ത്ഥ്യമായിരുന്നെന്നും മുസിരിസിന്‍റെ ഭാഗമായ പട്ടണത്തിന് അതില്‍ ഗണ്യമായ ഒരു പങ്ക് ഉണ്ടായിരുന്നെന്നും പട്ടണത്തെ പുരാവസ്തു തെളിവുകളെ അടിസ്ഥാനപ്പെടുത്തി ദിനീഷ് പ്രസ്താവിക്കുന്നു.

പട്ടണം തെളിവുകള്‍ ഉന്നയിക്കുന്ന ഗവേഷണ പ്രശ്നങ്ങള്‍

പട്ടണം ഉത്ഖനന ഫലങ്ങള്‍ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തില്‍ അടിസ്ഥാനപരമായ ചില ഗവേഷണ പ്രശ്നങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. രണ്ടാം ചേരന്മാരുടെ കാലത്തിനു മുന്‍പ് (ഒന്‍പതാം നൂറ്റാണ്ട്) കേരളം ഗോത്രസംവിധാനത്തിലുള്ള സമൂഹമായിരുന്നെന്നാണ് നിലനില്ക്കുന്ന പ്രധാന വാദം. എന്നാല്‍ പട്ടണത്തെ തെളിവുകളും, കേരളത്തിലങ്ങോളമിങ്ങോളം കണ്ടെത്തിയതും കണ്ടെത്തിക്കൊണ്ടിരിക്കുന്നതുമായ മഹാശിലാസ്മാരകങ്ങളും കാണിക്കുന്നത്, സാങ്കേതികതികവ് ആര്‍ജിച്ചതും സംഘടിതവും വ്യത്യസ്തതൊഴിലുകളില്‍ പ്രാവീണ്യം നേടിയതുമായ ഒരു സമൂഹം ഒന്‍പതാം നൂറ്റാണ്ടിന് മുന്‍പു തന്നെ കേരളത്തില്‍ ഉണ്ടായിരുന്നെന്നാണ്. നാണ്യവിളകളായ കുരുമുളക് ഉള്‍പ്പെടെയുള്ളവയുടെ ഉല്പാദനവും സമാഹരണവും നടന്നിരുന്നതിനൊപ്പം, കരകൗശല നിര്‍മ്മാണത്തിനുള്ള വിഭവങ്ങള്‍ ദൂരദേശ കച്ചവടത്തിലൂടെ ലഭ്യമാക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്പന നടത്തിയിരുന്നു. തീര്‍ത്തും ആസൂത്രിതമായി നടത്തേണ്ട ഈ പ്രവര്‍ത്തനങ്ങളെ രക്തബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗോത്രവ്യവസ്ഥയ്ക്കകത്ത് ഒതുക്കാന്‍ കഴിയില്ല.

സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രമായിരുന്നോ ഇന്‍ഡോ റോമന്‍ കച്ചവടത്തിന്‍റെ ഭാഗമായി കേരളതീരത്തുനിന്ന് കടല്‍ കടന്നത്. ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് വര്‍ണ്ണക്കല്ലുകളില്‍ നിര്‍മ്മിച്ച മനോഹരങ്ങളായ ആഭരണങ്ങളും മുദ്രകളും ഉണ്ടായിരുന്നില്ലേ. പട്ടണത്ത് കണ്ടെത്തിയ കാര്‍ണീലിയന്‍, ചാല്‍സിഡണി, അഗേറ്റ്, അമഥിസ്റ്റ്, ബറില്‍ തുടങ്ങിയ വര്‍ണ്ണക്കല്ലുകളുടെ ചീളുകളും കഷ്ണങ്ങളും, പൊട്ടിയതും കേടുപാടുകളുള്ളതുമായ കല്‍മുത്തുകളും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് വര്‍ണ്ണക്കല്ലുകള്‍ കൊണ്ട് ആഭരണങ്ങളും ആഡംഭര വസ്തുക്കളും നിര്‍മ്മിക്കാനുള്ള പ്രാചീന കേരളീയരുടെ സാങ്കേതിക തികവുകൂടിയാണ് ഉല്പന്നങ്ങളോടൊപ്പം അവിടെ വിനിമയം ചെയ്യപ്പെട്ടത്.
പട്ടണത്ത് കണ്ടെത്തിയ ആദി ചേരരുടെ നാണയങ്ങള്‍ ചേരന്മാരുടെ രാഷ്ട്രീയാധികാരത്തിന്‍റെ ഇടപെടല്‍ പട്ടണത്തുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. ആദി ചേരന്മാര്‍ വലിയൊരു സ്റ്റേറ്റായി മാറിയിരുന്നു എന്നല്ല അതിനര്‍ഥം. ചേരന്മാരുടെ വിഭവസമ്പത്ത് മുസിരിസ് അടക്കമുള്ള തുറമുഖ കച്ചവടസ്ഥാനങ്ങളെ ആശ്രയിച്ചായിരുന്നു എന്ന് കരുതേണ്ടിവരും. കേരളത്തിന്‍റെ പടിഞ്ഞാറന്‍ തീരത്ത് നിലനിന്നിരുന്ന സജീവമായ കച്ചവട അധിവാസത്തെയാണ് പട്ടണത്തെ കെട്ടിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവ മുസിരിസ് പോലുള്ള മറ്റ് തുറമുഖനഗരങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

ചുരുക്കത്തില്‍
പട്ടണം മുസിരിസാണോ എന്ന ചോദ്യമാണ് എല്ലാ ചര്‍ച്ചകളിലും ഒടുക്കം വരുന്നത്. പെരിയാറിന്‍റെ തീരത്ത് ഇന്നേവരെ കണ്ടെത്തിയവയില്‍ പ്രാചീന ഇന്തോറോമന്‍ പശ്ചിമേഷ്യന്‍ (ദേശീയ അന്തര്‍ദ്ദേശീയ) കച്ചവട ബന്ധങ്ങളെ കുറിക്കുന്ന പുരാവസ്തു തെളിവുകള്‍ ലഭിച്ചത് പട്ടണത്തുനിന്നാകയാല്‍, ഇത് മുസ്സിരിസ്സിന്‍റെ ഭാഗമാകാം എന്നു പറഞ്ഞാല്‍ ചരിത്രപരമായി ഒരു അസാംഗത്യവുമില്ല. പട്ടണത്ത് ചരിത്രാരംഭ കാലത്തെ മണ്ണടരുകളില്‍ നിന്നു കണ്ടെത്തിയ മധ്യധരണ്യാഴി, പശ്ചിമേഷ്യന്‍ ഉത്തരേന്ത്യന്‍ കച്ചവടത്തിന്‍റെ നിരവധി പുരാവസ്തു തെളിവുകള്‍ പ്രദേശത്തിന്‍റെ ദേശീയ വൈദേശിക വിനിമയ ചരിത്രത്തെ അടിവരയിടുന്നു. മാത്രമല്ല, പെരിപ്ലസ് ഓഫ് എറിത്ര (Periplus of the Erythraen Sea) ന്‍ സീ എന്ന യാത്രാവിവരണം നല്‍കുന്ന വിവരങ്ങളനുസരിച്ച് കടല്‍ തീരത്തുനിന്ന് 20 സ്റ്റേഡിയ (ഏകദേശം 4, 4 1/2 കിലോമീറ്റര്‍) അകലെയുള്ള ഉള്‍പ്രദേശത്താണ് മുസ്സിരിസ്സ് നിലനിന്നിരുന്നത്. പെരിയാറിന്‍റെ പടിഞ്ഞാറന്‍ തീരത്ത് അതിന്‍റെതന്നെ കൈവഴിയായ പറവൂര്‍ തോടിനോട് അടുത്ത് കിടക്കുന്ന പട്ടണം പ്രദേശത്തെ തന്നെയാണോ പെരിപ്ലസ് സൂചിപ്പിച്ചത്? ഇന്നത്തെ തീര പ്രദേശത്തുനിന്ന് മൂന്നര കിലോമീറ്ററിനകത്താണ് ഉല്‍ഖനനം നടന്ന പട്ടണം സ്ഥിതിചെയ്യുന്നത്. ഉല്‍ഖനനത്തില്‍ കണ്ടെത്തിയ വഞ്ചിയും കടവും ഒന്നാം നൂറ്റാണ്ട് സി. ഇ യിലേതാണെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് കാലനിര്‍ണ്ണയത്തില്‍ തെളിഞ്ഞിട്ടുണ്ട്. നദീമുഖത്തുനിന്ന് മുസ്സിരിസ്സിലേക്ക് റോമന്‍ കച്ചവടക്കാര്‍ വന്നിരുന്ന ജലപാത ഇതുതന്നെയായിരുന്നോ ?.

നിലവിലെ ചരിത്ര ജ്ഞാനത്തിന് ഒരു പുനരാലോചന പട്ടണത്തെ തെളിവുകള്‍ ആവശ്യപ്പെടു ന്നുണ്ട്. പട്ടണം മുസിരിസാകാമെന്നോ, ആണെന്നോ ഉള്ള വാദങ്ങള്‍ക്കുമപ്പുറം, പട്ടണമെന്ന പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നതും ഇനിയും കണ്ടെത്താനുള്ളതുമായ തെളിവുകള്‍ പെരിയാറിന്‍റെ തീരത്തിന് മധ്യധരണ്യാഴി പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും, ഉത്തരേന്ത്യയുമായും പട്ടണം പ്രദേശത്തിന്‍റെ ഉള്‍നാടുകളുമായും സജീവ കച്ചവട ബന്ധങ്ങള്‍ നിലനിന്നിരുന്നതിന്‍റെ ഒന്നാന്തരം സാക്ഷ്യങ്ങളാണ്. ഇരുമ്പുയുഗ കാലം (ഏകദേശം 1000 ബി.സി.ഇ) തൊട്ടുള്ള മനുഷ്യാധിവാസത്തിന്‍റെ തുടര്‍ച്ചയുടെ ചരിത്രമാണ് പട്ടണത്തെ മണ്ണടരുകളില്‍ നിന്നും പുറത്തെടുക്കുന്ന പുരാവസ്തുക്കള്‍ നല്‍കുന്നത്. ഇതിന്‍റെ വിശദമായ പഠനങ്ങള്‍ക്ക് പട്ടണത്തും, സമീപ പ്രദേശങ്ങളിലും ഇനിയും ഉല്‍ഖനനഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള അനുമാനങ്ങളെ തിരുത്തുകയോ, ശക്തിപ്പെടുത്തുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യുന്ന രീതിയാണ് ചരിത്ര രചനയില്‍ ഇന്നോളം സ്വീകരിക്കപ്പെട്ടു പോന്നിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തിലേക്ക് വഴിതെളിക്കാനും വഴിത്തിരിവ് സൃഷ്ടിക്കാനും സാധ്യതകളുള്ള തെളിവുകളാണ് പട്ടണം ഉത്ഖനനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും മ്യൂസിയത്തിലും ഉറങ്ങിക്കിടക്കുന്നത്. ♦

The Pope Would Like You to Accept Evolution and the Big Bang

The Roman Catholic Church is pro-evolution and Big Bang, but with a twist
Colin Schultz

10_28_2014_pope francis.jpg
Mark Neyman/NurPhoto/Corbis

Yesterday, Pope Francis, the head of the Roman Catholic Church, said that Darwinian evolution is real, and so is the Big Bang, according to the Telegraph. Elsewhere in his speech to the Pontifical Academy of Sciences, the Pope said:

“When we read about Creation in Genesis, we run the risk of imagining God was a magician, with a magic wand able to do everything. But that is not so,” Francis said.

He added: “He created human beings and let them develop according to the internal laws that he gave to each one so they would reach their fulfilment.

The Pope's stance on evolution and cosmology still leaves room for a divine creator, says the Telegraph, but places his or her role in the time before the birth of the universe as we know it.

The view, obviously, doesn't fully align with current scientific thought, says Cnet. Yet Giulio Giorello, a philosopher of science, said that he thinks the move is meant to “'reduce the emotion of dispute or presumed disputes' with science,” writes the Telegraph.

As io9 pointed out when Francis was first anointed, the new Pope's quasi-heretical claim isn't anywhere near the first of its kind. The church first brought evolution into the fold in 1950 with the work of Pope Pius XII, writes io9. “At the same time, Catholics take no issue with the Big Bang theory, along with cosmological, geological, and biological axioms touted by science.”

[I]n fact, the Roman Catholic Church has recognized Darwinian evolution for the past 60 years. It openly rejects Intelligent Design and Young Earth Creationism saying that it "pretends to be science." But the Church’s unique take on the theory, what it calls theistic evolution, still shows that Catholics have largely missed the point.

The idea that the idea of a creator and the tenets of Darwinian evolution overlap, writes Dvorsky, is a "'want my cake and eat it too' proposition that largely ignores the potency of Darwin’s dangerous idea as a God killer.”

Darwin’s theory provides for a stand alone system. Evolution is fully autonomous process that does not require any guiding “rationality” (Benedict’s term) to function. It’s an agonizingly slow, brutish, and insanely methodical process, but it works."

Pope Francis' statements yesterday bring the church's stance back in line with its historical position on scientific thought, and away from the creationist- and intelligent design-leaning views of his predecessor, Pope Benedict XVI.

Vatican endorses Darwinian evolution

google newsПодпишитесь на нас в Google
Реклама

The Vatican has admitted that Charles Darwin`s theory of evolution should not have been dismissed and claimed it is compatible with the Christian view of Creation.

Archbishop Gianfranco Ravasi, head of the Pontifical Council for Culture, said while the Church had been hostile to Darwin`s theory in the past, the idea of evolution could be traced to St Augustine and St Thomas Aquinas.

Father Giuseppe Tanzella-Nitti, Professor of Theology at the Pontifical Santa Croce University in Rome, added that 4th century theologian St Augustine had "never heard the term evolution, but knew that big fish eat smaller fish" and forms of life had been transformed "slowly over time". Aquinas made similar observations in the Middle Ages.

Видео дня

Ahead of a papal-backed conference next month marking the 150th anniversary of Darwin`s On the Origin of Species, the Vatican is also set to play down the idea of Intelligent Design, which argues a "higher power" must be responsible for the complexities of life.

The conference at the Pontifical Gregorian University will discuss Intelligent Design to an extent, but only as a "cultural phenomenon" rather than a scientific or theological issue.

Monsignor Ravasi said Darwin`s theories had never been formally condemned by the Roman Catholic Church, pointing to comments more than 50 years ago, when Pope Pius XII described evolution as a valid scientific approach to the development of humans.

Marc Leclerc, who teaches natural philosophy at the Gregorian University, said the "time has come for a rigorous and objective valuation" of Darwin by the Church as the 200th anniversary of Darwin`s birth approaches.

Реклама

Professor Leclerc argues that too many of Darwin`s opponents, primarily Creationists, mistakenly claim his theories are "totally incompatible with a religious vision of reality".

Earlier this week, prominent scientists and leading religious figures wrote to The Daily Telegraph to call for an end to the fighting over Darwin`s legacy.

They argued that militant atheists are turning people away from evolution by using it to attack religion while they also urge believers in creationism to acknowledge the overwhelming body of evidence that now exists to support Darwin`s theory.

The Church of England is seeking to bring Darwin back into the fold with a page on its website paying tribute to his "forgotten" work in his local parish, showing science and religion need not be at odds.

The Daily Telegraph

2026 ജൂൺ 9, ചൊവ്വാഴ്ച

യേശുവിനെ ദാവീദിന്റെ പുത്രൻ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്നത് എത്രത്തോളം ശരിയാണ്?

യേശുവിനെ ദാവീദിന്റെ പുത്രൻ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്നത് എത്രത്തോളം ശരിയാണ്? യഹൂദന്മാർ അപ്പൻറെ വംശത്തെയാണ് മകൻറെ വംശമായി അംഗീകരിക്കുന്നത്. അമ്മയുടെ വംശത്തെ അവകാശമായി സ്വീകരിക്കില്ല. ഒരാളെ യഹൂദനായി കണക്കാക്കുന്നത് അമ്മ ആരാണെന്ന് നോക്കിയും ഏതു വംശമാണെന്ന് നിശ്ചയിക്കുന്നത് അച്ഛനെ നോക്കിയുമാണ്. അങ്ങനെ നോക്കുമ്പോൾ ബൈബിൾ പ്രകാരം യേശുവിൻറെ അച്ഛൻ ദൈവമായ യഹോവയാണ്. യഹോവ ദാവീദിന്റെ ഗോത്രത്തിൽ പിറന്ന ആളല്ല. അമ്മ ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളാണെങ്കിലും അത് വംശത്തിന്റെ അവകാശമായി സ്വീകരിക്കാൻ കഴിയില്ല. 

അതുകൊണ്ടാണ് ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളായ ജോസഫ് യേശുവിന്റെ അച്ഛനല്ലെങ്കിലും വളർത്തച്ഛനാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് ദാവീദിന്റെ ഗോത്രക്കാരൻ ആണെന്ന് സ്ഥാപിക്കുന്നത്. ഒരു യഹൂദൻ ഒരു കുട്ടി തൻറെ മകനാണെന്ന് പ്രഖ്യാപിച്ചാൽ പിന്നെ അവനെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.

"മറ്റൊരാളുടെ കുട്ടിയെ തോറ (ദൈവനീതി) പഠിപ്പിക്കുന്നവൻ ആ കുട്ടിയെ ജന്മം കൊടുത്തവന് തുല്യനാണ്." (Talmud, Sanhedrin 19b)
​ശാരീരികമായി ജന്മം നൽകിയതിനേക്കാൾ വലിയ പദവിയാണ് ഒരു കുട്ടിയെ വളർത്തുകയും, അവന് ജീവിക്കാനുള്ള തൊഴിലും മതനിയമങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന വളർത്തുപിതാവിന് യഹൂദ നിയമം നൽകുന്നത്. അതോടെ ആ കുട്ടി ജൈവികമായ മകനെപ്പോലെ തന്നെ എല്ലാ അവകാശങ്ങൾക്കും അർഹനാകും.

ഇങ്ങനെ സാങ്കേതികമായാണ് യേശു ദാവീദിന്റെ ഗോത്രക്കാരൻ ആകുന്നത്. ദൈവത്തിന് പരിശുദ്ധാത്മാവിനെ പറഞ്ഞുവിട്ടു ഏതെങ്കിലും ഒരു സ്ത്രീയെ ഗർഭം ധരിപ്പിക്കാൻ കഴിയും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് അറിയില്ല. യേശുവിൻറെ ജനനത്തിൽ വിശ്വസിക്കുന്നു എങ്കിലും   സ്വന്തം ഭാര്യ ഇതുപോലെ ഗർഭം ധരിച്ചാൽ അത് വിശ്വസിക്കുന്ന ഏതെങ്കിലും വിശ്വാസികൾ ഉണ്ടോ എന്ന് അറിയില്ല. അതെന്തെങ്കിലുമാകട്ടെ സർവശക്തനായ ദൈവത്തിന് തൻറെ ഉള്ളിലെ ഒരു തോന്നൽ കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ. അദ്ദേഹത്തിന് തൻറെ ഇഷ്ടം നിർവഹിക്കുന്നതിന് അല്ലെങ്കിൽ ഭൂമിയിൽ അത് പുലർന്നു കാണുന്നതിന് ഒരു മകനെ അവിഹിതമായി സൃഷ്ടിച്ച് കൊണ്ടുതന്നെ  വേണമായിരുന്നുവോ എന്ന് ചോദ്യം ദൈവനിഷേധം ആയിരിക്കാം. അവിഹിതം എന്ന് പറയുന്നത് ഒരു കന്യകയെയോ മറ്റൊരാളുടെ ഭാര്യയെയോ പ്രാപിക്കുന്നത്  അവിഹിതം ആണെന്ന് യഹൂദന്മാരുടെ ഇടയിൽ മാത്രമല്ല എല്ലാ സമൂഹങ്ങൾക്കിടയിലും അലിഖിത നിയമം ഉണ്ടായിരുന്നു.എന്നാൽ ക്രിസ്ത്യാനിയുടെ അവകാശവാദത്തെ യഹോവ ആകുന്ന ദൈവത്തിൻറെ യഥാർത്ഥ പുത്രന്മാർ ആയ യഹൂദന്മാർ അംഗീകരിക്കുന്നില്ല. 

 യേശു ജീവിച്ചിരുന്ന കാലത്ത് യഹൂദന്മാർ ഒരിക്കലും  അദ്ദേഹത്തെ അന്തസ്സുള്ള മനുഷ്യനായി കരുതിയിരുന്നില്ല അവർ മറിയയുടെ മകൻ എന്ന് മാത്രം സംബോധന ചെയ്യുന്നു. അതിനർത്ഥം പരിശുദ്ധാത്മാവിന്റെ ഗർഭ  ദാനം യഹൂദന്മാർ അംഗീകരിച്ചു എന്നല്ല, യേശുവിനെ അവർ ഒരു അവിഹിത സന്താനം ആയിട്ടാണ് കരുതിയത്. അതുകൊണ്ടാണ് അവർ മറിയയുടെ മകനെന്നു വിളിച്ചത്. അല്ലെങ്കിൽ ജോസഫിന്റെ മകൻ എന്നവർ പറയുമായിരുന്നു ബൈബിൾ പരിശോധിക്കുമ്പോൾ അധികമാരും,  പ്രവാചകൻ അല്ലെങ്കിൽ പുണ്യപുരുഷൻ ആയ ആളുകൾ അമ്മയുടെ പേരിൽ സംബോധന ചെയ്യപ്പെടുന്നില്ല. അതിൻറെ അർത്ഥം യേശു പിതാവിൻറെ വഴിക്ക് യഹൂദനല്ല എന്നുള്ളതാണ്. അങ്ങനെ അറിയപ്പെടാനുള്ള രണ്ടു കാരണമാണ് ഒന്നുകിൽ അമ്മമാർ വ്യക്തിപ്രഭാതം കൊണ്ട് വളരെ ഔന്നത്യം ഉള്ളവരും അല്ലെങ്കിൽ ഇസ്രായേലിന്  വെളിയിൽ നിന്നുള്ള വൈവാഹിക ബന്ധം ഉണ്ടായവളും  ആയിരിക്കണം. 

ഇവിടെ യേശുവിനെക്കുറിച്ച് റോമക്കാരും യഹൂദന്മാരും പറയുന്ന ചില കഥകളുണ്ട്. യേശു  പന്തേര എന്ന റോമൻ പട്ടാളക്കാരന് മറിയയിൽ ഉണ്ടായ മകനാണ് എന്നതാണ്.
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെൽസസ് (Celsus) എന്ന ഗ്രീക്ക് തത്ത്വചിന്തകൻ ക്രിസ്തുമതത്തെ വിമർശിച്ച് എഴുതിയ ഗ്രന്ഥങ്ങളിൽ, യഹൂദന്മാർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മറിയത്തിന് 'പന്തേര' എന്ന് പേരുള്ള ഒരു റോമൻ സൈനികനുമായുള്ള ബന്ധത്തിലാണ് യേശു ജനിച്ചതെന്നായിരുന്നു ആ വാദം.

'തോൽദോത്ത് യേശു' (Toledot Yeshu) എന്ന പുസ്തകം യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും കടുത്ത ഭാഷയിൽ പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി മധ്യകാലഘട്ടത്തിൽ യഹൂദ പരിസരങ്ങളിൽ രൂപപ്പെട്ട ഒരു ജനകീയ നാടോടി പുസ്തകമാണ് . സുവിശേഷങ്ങളിലെ വിവരണങ്ങളെ പൂർണ്ണമായി നിഷേധിച്ചുകൊണ്ട്, യേശുവിന്റെ ജനനത്തെക്കുറിച്ച് വളരെ മോശമായ ഒരു കഥയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്.
​ഈ പുസ്തകത്തിലെ വിവരണങ്ങൾ പ്രകാരം യേശുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
'മറിയം  ദാവീദ് രാജാവിന്റെ വംശത്തിൽപ്പെട്ട മാന്യയായ ഒരു സ്ത്രീയായിരുന്നു. 'യോഹന്നാൻ' എന്ന് പേരുള്ള, ന്യായപ്രമാണം കൃത്യമായി പാലിക്കുന്ന ഒരു യഹൂദ യുവാവുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഈ കഥ നടക്കുന്നത്.മറിയത്തിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന, ദുഷ്ടനും സുഖലോലുപനുമായ യോസേഫ് പന്തേര (Joseph Pandera) എന്നൊരു യഹൂദ യുവാവ് ഉണ്ടായിരുന്നു (ചില വകഭേദങ്ങളിൽ ഇയാൾ ഒരു റോമൻ സൈനികനായോ അന്യജാതിക്കാരനായോ ചിത്രീകരിക്കപ്പെടുന്നു). ഇയാൾക്ക് മറിയത്തോട് കടുത്ത പ്രണയവും കാമവും ഉണ്ടായിരുന്നു.
ഒരു ശബത്ത് നാളിൽ (യഹൂദരുടെ വിശുദ്ധ ദിവസം), മറിയത്തിന്റെ പ്രതിശ്രുത വരനായ യോഹന്നാന്റെ വേഷം ധരിച്ച് യോസേഫ് പന്തേര രാത്രിയിൽ മറിയത്തിന്റെ മുറിയിൽ അതിക്രമിച്ചു കയറി. ഇരുട്ടായിരുന്നതിനാലും വേഷം മാറിയതിനാലും വന്നത് സ്വന്തം പ്രതിശ്രുത വരനാണെന്ന് മറിയം തെറ്റിദ്ധരിച്ചു. യഹൂദ നിയമപ്രകാരം സ്ത്രീകൾക്ക് അശുദ്ധിയുള്ള ഒരു പ്രത്യേക സമയത്താണ് ഇയാൾ മറിയത്തെ വഞ്ചനയിലൂടെ കീഴ്പ്പെടുത്തിയത്.പിന്നീട് യോഹന്നാൻ മറിയത്തെ കാണാൻ വന്നപ്പോൾ, മുൻപ് വന്നത് അവനല്ലായിരുന്നു എന്ന് മറിയം തിരിച്ചറിയുകയും ഇരുവരും വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഈ അപമാനം താങ്ങാൻ കഴിയാതെ പ്രതിശ്രുത വരനായ യോഹന്നാൻ ബാബിലോണിലേക്ക് നാടുവിട്ടുപോയി. തുടർന്ന് മറിയം ഗർഭിണിയാവുകയും 'യേശു' എന്ന മകന് ജന്മം നൽകുകയും ചെയ്തു."
ഈ പുസ്തകം അനുസരിച്ച്, യേശു യഹൂദ നിയമപ്രകാരം ഏറ്റവും വലിയ വിലക്കുള്ള സമയത്ത്  വിവാഹത്തിന് മുൻപ് വഞ്ചനയിലൂടെ ജനിച്ച കുട്ടിയായതുകൊണ്ട് യഹൂദ സമൂഹം അവനെ ഒരു 'അവിഹിത സന്തതി'  ആയിട്ടാണ് കണക്കാക്കിയത്.
​ക്രൈസ്തവ വിശ്വാസപ്രകാരമുള്ള പരിശുദ്ധാത്മാവിനാലുള്ള കന്യകാജനനത്തെ പൂർണ്ണമായി പരിഹസിക്കാനും, യേശുവിന് യഹൂദ സമൂഹത്തിൽ വംശശുദ്ധിയോ അംഗീകാരമോ ഇല്ലെന്ന് വരുത്തിത്തീർക്കാനും വേണ്ടിയാണ് ഈ കഥ 'തോൽദോത്ത് യേശു' എന്ന പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നത്.
 അതുകൊണ്ട് യേശുവിനോട് യഹൂദന്മാർ വലിയ ബഹുമാനത്തോടെ അല്ല പെരുമാറിയിരുന്നത്. നാലു സുവിശേഷങ്ങൾ വായിക്കുമ്പോഴും യേശുവിനോടുള്ള സമീപനം പറയാതെ ചിലത് പറയുന്നുണ്ട്.അതുകൊണ്ട് യേശു തന്റെ ജന്മനാട്ടിൽ ചെന്ന് പ്രസംഗിച്ചപ്പോൾ, അവിടുത്തെ ജനങ്ങൾ അദ്ഭുതപ്പെടുകയും ഒപ്പം അവനെ താഴ്ത്തിക്കെട്ടാനും പരിഹസിക്കാനുമായി "ഇവൻ മറിയത്തിന്റെ മകനായ തച്ചനല്ലയോ?" എന്ന് ചോദിക്കുകയും ചെയ്തു. യോസേഫിന്റെ പേര് മനഃപൂർവ്വം ഒഴിവാക്കി അമ്മയുടെ പേര് മാത്രം വിളിച്ചതിലൂടെ അവന്റെ ജനനത്തിന്റെ പശ്ചാത്തലത്തെ അവർ പരോക്ഷമായി പരിഹസിക്കുകയായിരുന്നു.

ക്രൈസ്തവ ദൈവശാസ്ത്രമനുസരിച്ച് യേശുവിന് ഒരു ലൗകിക പിതാവില്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയത്തിൽ നിന്നാണ് യേശു ജനിച്ചത്. യോസേഫ് യേശുവിന്റെ നിയമപരമായ വളർത്തുപിതാവ് മാത്രമായിരുന്നു, ജന്മം നൽകിയ പിതാവല്ല. അതുകൊണ്ട്, യേശുവിന്റെ അമാനുഷികമായ ജനനത്തെയും ദൈവപുത്രത്വത്തെയും അടിവരയിട്ടു കാണിക്കാൻ "മറിയത്തിന്റെ മകൻ" എന്ന പ്രയോഗം സഹായിക്കുന്നുണ്ട്. എന്നാൽ ഇതിനെയാണ് യുക്തിഭദ്രമായി യഹൂദന്മാർ യേശുവിനെ അപമാനിക്കാനായി ഉപയോഗിച്ചത്. 

അത്ഭുത ജനനം യുക്തിഭദ്രമായ ഒരു കാര്യമല്ല. അങ്ങനെയുള്ള ജനനം വിശ്വാസികളെ സംബന്ധിച്ച് മാത്രം നിലനിൽക്കുന്ന കാര്യമാണ്. അദ്ദേഹം ജോസഫിന്റെ മകൻ അല്ലെങ്കിൽ  മറ്റെന്തോ ആണ്. എങ്ങനെ നോക്കിയാലും യേശു ദാവീദിന്റെ പരമ്പരയിൽ വരികയില്ല. ദാവീദിന്റെ പരമ്പരയിൽ വരണമെങ്കിൽ ജോസഫിന്റെ മകൻ ആയിരിക്കണം. അങ്ങനെ വന്നില്ലെങ്കിൽ രാജത്വം അവനിൽ വന്നുചേരുകയില്ല. പുനരുദ്ധാനത്തിന്റെ കാലത്ത് ഭൂമിയെ അടക്കി ഭരിക്കുവാൻ ദൈവപുത്രൻ എന്ന നിലയിൽ മാത്രമല്ല ദാവീദിന്റെ പുത്രനെന്ന നിലയിലും അവകാശമുണ്ടായിരിക്കണം . ഇത് സ്ഥാപിച്ചെടുത്തെങ്കിൽ മാത്രമേ യേശുവിനെ യഹൂദന്മാരുടെ സങ്കൽപ്പങ്ങൾക്ക് മുകളിൽ ഉയർത്താൻ കഴിയു എന്നതുകൊണ്ട് മാത്രമാണ് ക്രിസ്ത്യാനികൾ വിചിത്രമായ സങ്കല്പങ്ങളിലേക്ക് നീങ്ങിയത് എന്ന് അനുമാനിക്കാം.

ഇനി മറ്റൊരു കാര്യമാണ് ചിന്തിക്കാനുള്ളത് ഒരു വ്യക്തി എങ്ങനെ ജനിച്ചു എന്നുള്ളതാണോ, അദ്ദേഹം ഈ ലോകത്തിന് എന്ത് സംഭാവന ചെയ്തു എന്നുള്ളതാണ് പ്രധാനം? യേശുവിനെ വിശ്വസിക്കുന്നവരും യേശുവിനെ വിശ്വസിക്കുന്നവരും  ചില പരമ്പരാഗത സങ്കല്പങ്ങളിൽ ഉയർത്തിനിർത്തുന്നതിനു വേണ്ടി അദ്ദേഹത്തിന് കഥകൾ ചമക്കുകയായിരുന്നു. യേശു ദാവീദിന്റെ വംശജനും ദൈവത്തിൻറെ പുത്രനും ആകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മഹത്വം ഉണ്ടാവുകയില്ലെന്ന് അന്ധമായി വിശ്വസിച്ചവരാണ് ഇത്തരം കഥകൾ ഉണ്ടാക്കിയതെന്ന് വേണം മനസ്സിലാക്കേണ്ടത് . യേശുവിൻറെ ജീവിതത്തിൽ നിന്നും ഈ പറഞ്ഞ ചമൽക്കാരങ്ങൾ എല്ലാം എടുത്തു നീക്കിയാലും സാമൂഹ്യപ്രസക്തിയുള്ള അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ ആണ്  കാലാത്തിവർത്തിയായി മുന്നോട്ടു കൊണ്ടുപോകുന്നത് എന്നകാര്യം ക്രിസ്ത്യാനികളും പലപ്പോഴും മറന്നു പോവുകയാണ്.

യേശുവിന്റെ പ്രബോധനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ, അവ പരമ്പരാഗത യഹൂദ ചിന്തകളിലും ന്യായപ്രമാണത്തിന്റെ  അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്ന് വ്യക്തമാകും. അന്നത്തെ യഹൂദ സാമൂഹിക ഘടനയ്ക്കും ദേശീയ ചിന്തകൾക്കും വെളിയിൽ കടന്ന്, കൂടുതൽ സാർവത്രികവും  ദാർശനികവുമായ ആശയങ്ങളിലൂടെയാണ് യേശു തന്റെ ദർശനങ്ങൾ പങ്കുവെച്ചത്.
​ഗ്രീക്ക് (ഹെല്ലനിസ്റ്റിക്) തത്ത്വചിന്തകൾ, കിഴക്കൻ ദർശനങ്ങൾ   ബുദ്ധമത ചിന്തകൾ എന്നിവയോട് സമാന്തരമായി നിൽക്കുന്ന അല്ലെങ്കിൽ അവയുടെ സ്വാധീനമുള്ള ചില പ്രധാന ആശയങ്ങളും ഉദാഹരണങ്ങളും താഴെ പറയുന്നവയാണ്:

​യഹൂദ ചിന്തകൾ പൊതുവെ സ്വന്തം വംശത്തിൽപ്പെട്ടവരെയും ഗോത്രത്തിൽപ്പെട്ടവരെയും സ്നേഹിക്കാനാണ് പഠിപ്പിച്ചത്. അന്യജാതിക്കാരെ അവരും ശത്രുക്കളായി കണ്ടു. എന്നാൽ യേശു ഈ അതിർവരമ്പുകൾ തകർത്തു:
​"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ." (മത്തായി 5:44)
​ഈ ചിന്ത പരമ്പരാഗത യഹൂദ ദേശീയതയ്ക്ക് തികച്ചും വിരുദ്ധമായിരുന്നു. പകരം, ഇത് ഗ്രീക്ക് ചിന്തകരായ സ്റ്റോയിക്കുകളുടെ (Stoics) 'കോസ്മോപൊളിറ്റനിസം' (സകല മനുഷ്യരും ഒരേ പ്രപഞ്ചത്തിന്റെ പൗരന്മാരാണ് എന്ന ചിന്ത) എന്ന ആശയത്തോടും, ബുദ്ധമതത്തിലെ 'മേത്ത' (Metta - അഥവാ എല്ലാവരോടുമുള്ള കാരുണ്യം) എന്ന ദർശനത്തോടും അതിശയകരമായി ഒത്തുപോകുന്നു.
​യഹൂദന്മാർ പ്രതീക്ഷിച്ചിരുന്ന 'ദൈവരാജ്യം' എന്നത് റോമൻ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു ഭൗതികവും രാഷ്ട്രീയവുമായ സാമ്രാജ്യത്വമായിരുന്നു. എന്നാൽ യേശു ഇതിനെ ആത്മീയവൽക്കരിച്ചു:
​"ദൈവരാജ്യം ദൃശ്യമായല്ല വരുന്നത്... ഇതാ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ (ഉള്ളിൽ) തന്നെയുണ്ട്." (ലൂക്കോസ് 17:21)
​ബാഹ്യമായ ആചാരങ്ങൾക്കോ ദൈവാലയങ്ങൾക്കോ അപ്പുറം മനുഷ്യന്റെ ആന്തരിക മാറ്റത്തിനാണ് യേശു മുൻഗണന നൽകിയത്. യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അനേകായിരങ്ങളെ കണ്ടപ്പോൾ അവൻ യഥാർത്ഥ മിശിഹാ ആണോ എന്ന് സംശയം തീർക്കുന്നതിന് വേണ്ടി യേശുവിനെ സമീപിച്ച് ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിക്കുന്നുണ്ട്. എന്നാൽ യഹൂദന്മാരുടെ അദ്ദേഹത്തെ തള്ളിക്കളയുന്നത്.യേശുവിൻറെ ചിന്ത കിഴക്കൻ ദർശനങ്ങളായ ഉപനിഷത്തുകളിലെ 'അഹം ബ്രഹ്മാസ്മി' (ദൈവികത ഉള്ളിലാണ്) എന്ന ആശയത്തോടും, ആന്തരിക ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജ്ഞാനവാദത്തോടും (Gnosticism) സാദൃശ്യമുള്ളതാണ്.
​ 
​യഹൂദ സമുദായത്തിൽ ഭക്ഷണക്രമങ്ങൾക്കും ബാഹ്യമായ തൊട്ടുകൂടായ്മകൾക്കും (തുടർച്ചയായ ആചാരപരമായ ശുദ്ധി) വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ യേശു ഈ ചിന്തയെ പാടെ തള്ളിക്കളഞ്ഞു:
​"പുറത്തുനിന്ന് മനുഷ്യന്റെ ഉള്ളിലേക്ക് കടക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ കഴിയില്ല; ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്." (മർക്കോസ് 7:15)
​ആഹാരനിയമങ്ങളെയും വംശീയമായ ശുദ്ധാശുദ്ധി ചിന്തകളെയും അപ്രസക്തമാക്കിക്കൊണ്ട്, മനുഷ്യന്റെ മനസ്സാക്ഷിക്കാണ് ഇവിടെ യേശു പ്രാധാന്യം നൽകുന്നത്. ചിന്തകളുടെ ശുദ്ധിക്ക് പ്രാധാന്യം നൽകിയ പല പാശ്ചാത്യ-പൂർവ്വ തത്ത്വചിന്തകളിലും ഈ ആശയം കാണാം.
​ഭൗതിക സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ അടയാളമായി യഹൂദന്മാർ കണ്ടിരുന്നപ്പോൾ, യേശു അതിനെ ആത്മീയതയ്ക്ക് ഒരു തടസ്സമായി ചിത്രീകരിച്ചു.
​"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല... വയലിലെ ലില്ലിപ്പൂക്കൾ എങ്ങനെ വളരുന്നു എന്ന് ചിന്തിക്കുവിൻ..." (മത്തായി 6:26-28)
​ഭൗതികമായ ആശകളെ ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ഈ ആഹ്വാനം പ്രാചീന ഗ്രീസിലെ 'സിനിക്' (Cynic) തത്ത്വചിന്തകരായ ഡയോജനിസിനെപ്പോലുള്ളവരുടെ ജീവിതരീതിയോടും, ബുദ്ധമതത്തിലെ ഭിക്ഷുക്കളുടെ  ലളിതജീവിത ദർശനത്തോടും വലിയ സാമ്യം പുലർത്തുന്നു.
​യേശുവിന്റെ ആശയങ്ങൾ പിൽക്കാലത്ത് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടത് ഗ്രീക്ക് ചിന്തകളുടെ പശ്ചാത്തലത്തിലാണ്. ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് "ആദിയിൽ വചനം ഉണ്ടായിരുന്നു"  എന്നാണ്. ഇവിടെ 'വചനം' എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് 'ലോഗോസ്' (Logos) എന്നാണ്. ഇത് ഹെരാക്ലിറ്റസ്, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ചാലകശക്തിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ദാർശനിക പദമാണ്. യഹൂദ ചിന്തയെക്കാൾ ഗ്രീക്ക് ദാർശനിക തലത്തിലാണ് ക്രിസ്തുവിനെ പ്രപഞ്ചത്തിന്റെ കേന്ദ്രമായി സുവിശേഷകർ അടയാളപ്പെടുത്തിയത്.
 മോശെയുടെ ന്യായപ്രമാണത്തിൽ ജനിച്ചു വളർന്നുവെങ്കിലും, യേശുവിന്റെ ആത്മീയ ദർശനങ്ങൾ ഭൂമിശാസ്ത്രപരവും വംശീയവുമായ അതിരുകൾ ഭേദിച്ച് ഒരു 'ആഗോള ദർശനമായി'   മാറിയത് ഇത്തരം വിപ്ലവകരമായ ചിന്താ വ്യതിയാനങ്ങൾ കൊണ്ടൂകൂടിയാണ്. യഹൂദൻറെ മൗലികവാദം ഒരിക്കലും വൈവിധ്യങ്ങളിലേക്ക് കടന്നുവരാൻ തക്കശക്തിയുള്ളതല്ല. അത് അടിസ്ഥാനപരമായി വെറുപ്പിനും പകയിലും ഉള്ള അടങ്ങിയിരിക്കുന്നതാണ്.ക്രിസ്തുവിൻറെ സന്ദേശത്തിലെ സാമൂഹ്യ ചാലകശക്തിയായ ആശയങ്ങളെ ക്ഷയിപ്പിക്കുകയും  ഭക്തിയെ വളർത്തുകയും ചെയ്ത ക്രിസ്തുമതം, ഒരു വലിയ സാമൂഹ്യ വിപ്ലവവുമായി   മാറേണ്ടി വരുമായിരുന്ന വലിയ ആശയ പ്രപഞ്ചത്തെ വഞ്ചിക്കുകയായിരുന്നു. സമൂഹത്തിൽ പ്രവർത്തിക്കുക എന്നതിനുപകരം പ്രാർത്ഥിക്കുക എന്നുള്ള നിലയിലേക്ക് അവർ ജനങ്ങളെ  പരിശീലിപ്പിച്ചു."അവൻറെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ലെന്ന്"സ്നാപകയോഹന്നാൻ പ്രകീർപ്പിച്ച യേശുവിനെ ക്രിസ്ത്യാനികൾ പരാജയപ്പെടുത്തി. ഇവർക്കാണ് ദൈവപുത്രനായ അത്ഭുതകൃത്യങ്ങൾ ചെയ്ത രാജകുമാരനായ ഒരു യേശുവിനെ ആവശ്യമായിരുന്നത് .അതുകൊണ്ടാണ് അവർ യേശുവിനെ ദാവീദിന്റെ വംശവും ആയി ബന്ധിപ്പിക്കുന്നതിനുള്ള കഥകൾ ഉണ്ടാക്കിയത്. അതുപോലെതന്നെ അദ്ദേഹത്തിൻറെ ജനനത്തെ സംബന്ധിച്ചുള്ള യഹൂദന്മാർക്കിടയിൽ ഉള്ള പരിഹാസത്തെ പരിശുദ്ധാത്മാവിന്റെ ഇടപെടൽ കൊണ്ട് ഗർഭവതിയായന്ന കഥ സൃഷ്ടിച്ച മറികടക്കാൻ ശ്രമിച്ചത്. 

വാൽക്കഷണം 
യേശുവിനെ ഏറ്റവും അധികം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തത് യഹൂദരാണ്. എന്നാൽ ആ യഹൂദന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെ കുറിച്ച് ഹാ! കഷ്ടം!! എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

#apology #pentecostal #penthacost #പെന്തക്കോസ് #കാസ #ഫോളോ #ഫ്ലോവേഴ്സ് #കത്തോലിക്കാ Sakshi Apologetics Kerala Evg Lal Abraham Anil Kumar V Ayyappan @highlight Anil Kodithottam

ക്രിസ്തുമതം ജാതി ചിന്തയിൽ നിഷ്കളങ്കളമല്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് മിഷണറിമാരുടെ (CMS - Church Mission Society) വരവോടെയാണ് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കർക്കശമായ ജാതീയ ഉച്ചനീചത്വങ്ങൾക്കും അയിത്തത്തിനും  എതിരെ, "ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്" എന്ന സമത്വത്തിന്റെ സുവിശേഷവുമായി മിഷണറിമാർ കടന്നു വന്നപ്പോൾ, അത് കേരളത്തിലെ അധഃസ്ഥിത-പിന്നോക്ക ജനവിഭാഗങ്ങൾക്ക് വലിയൊരു പ്രത്യാശയായി മാറി. എന്നാൽ, മതം മാറിയതിലൂടെ 'ആത്മീയമായ മോചനം' ലഭിച്ചെങ്കിലും, നൂറ്റാണ്ടുകളായി മനുഷ്യന്റെ ഉപബോധമനസ്സിൽ വേരൂന്നിക്കിടന്ന 'ജാതി' എന്ന സാമൂഹിക യാഥാർത്ഥ്യത്തെ അത്രയെളുപ്പം കുടഞ്ഞു കളയാൻ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് കഴിഞ്ഞില്ല എന്നതാണ് ചരിത്രം

​കേരളത്തിലെ നായർ, ഈഴവ, മറ്റ് പിന്നോക്ക സമുദായങ്ങളിൽ പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ ഹിന്ദുത്വത്തിന്റെ കർക്കശമായ ജാതിവ്യവസ്ഥയോടും അവഗണനയോടും കലഹിച്ചു കൊണ്ട് മിഷണറിമാരുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയുണ്ടായി. വിദ്യാഭ്യാസവും സാമൂഹികാംഗീകാരവും ലക്ഷ്യമിട്ട് അവർ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് (വിശേഷിച്ച് സി.എം.എസ് സഭയിലേക്ക്) കടന്നു വന്നു.
​എന്നാൽ, ജാതീയമായ മേൽക്കോയ്മ നിലനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നും വന്ന ഈ വിഭാഗങ്ങൾ, തങ്ങൾ വിട്ടേച്ചു പോന്ന അതേ ഹൈന്ദവ ജാതിബോധത്തിന്റെ സ്വഭാവവിശേഷങ്ങൾ പുതിയ മതത്തിലേക്കും ഒപ്പം കൂട്ടുക ആണുണ്ടായത്. ഇവിടെയാണ് പൗലോസ് അപ്പൊസ്തലന്റെ പ്രഖ്യാപനങ്ങൾക്ക് (ക്രിസ്തുവിൽ യഹൂദനെന്നോ യവനനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല) മുകളിൽ പ്രാദേശിക ജാതിബോധം ആധിപത്യം ഉറപ്പിച്ചത്.
 പുലയ ക്രിസ്ത്യാനികളും ഈഴവ ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കം
​കോട്ടയത്തെ സി.എം.എസ് (ഇന്നത്തെ സി.എസ്.ഐ) സഭയുടെ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു കറുത്ത അധ്യായമാണ് സഭയ്ക്കുള്ളിലെ അയിത്താചരണം. മിഷണറിമാരുടെ നിരന്തരമായ അധ്വാനത്തിന്റെ ഫലമായി പുലയർ, പറയർ തുടങ്ങിയ ദളിത് വിഭാഗങ്ങൾ കൂട്ടത്തോടെ മതംമാറി സഭയിലേക്ക് വന്നപ്പോൾ, അതിന് തൊട്ടുമുമ്പ് മതംമാറി വന്ന ഈഴവ, നായർ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ അവരെ തുല്യരായി കാണാൻ തയ്യാറായില്ല. ദേവാലയത്തിനുള്ളിൽ ദളിത് ക്രിസ്ത്യാനികളോടൊപ്പം ഒരുമിച്ചിരിക്കാനോ, ഒരേ പാത്രത്തിൽ നിന്ന് വിശുദ്ധ കുർബാന (അപ്പം, വീഞ്ഞ്) സ്വീകരിക്കാനോ ഇവർ കൂട്ടാക്കിയില്ല. സഭയ്ക്കുള്ളിൽ കടുത്ത അയിത്തം അനുഭവിക്കേണ്ടി വന്നപ്പോൾ ദളിത് വിഭാഗങ്ങൾ പ്രതിഷേധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ മിഷണറിമാർക്ക് പലപ്പോഴും വഴങ്ങേണ്ടി വരികയും, ഒരേ പള്ളിയിൽ തന്നെ വ്യത്യസ്തമായ പ്രാർത്ഥനാ സമയങ്ങളോ അല്ലെങ്കിൽ അവർക്കായി പ്രത്യേക ചാപ്പലുകളോ  നിർമ്മിച്ചു നൽകേണ്ടി വരികയും ചെയ്തു. ജാതിബോധത്തിന്റെ വാശിക്ക് മുന്നിൽ സുവിശേഷത്തിന്റെ സമത്വഭാവം അടിയറവ് പറയേണ്ടി വന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

​ഈ ജാതീയമായ വിവേചനത്തിൽ മനം നൊന്താണ് പിൽക്കാലത്ത് പൊയ്കയിൽ അപ്പച്ചൻ (കുമാരഗുരുദേവൻ) സഭ വിടുകയും, ദളിതർക്കായി 'പ്രത്യക്ഷ രക്ഷാ ദൈവസഭ' (PRDS) എന്ന പുതിയ സഭ രൂപീകരിക്കുകയും ചെയ്തത്. ക്രിസ്തുമതത്തിലും ജാതി വിവേചനം തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
​കേരളത്തിലെ സഭകളിൽ 'സുറിയാനി ക്രിസ്ത്യാനി'  എന്നത് കേവലം ഒരു ആരാധനാക്രമം മാത്രമല്ല, അതൊരു ഉയർന്ന സാമൂഹിക പദവിയാണ്. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് മതംമാറിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരാണ് തങ്ങൾ എന്നൊരു ഐതിഹ്യം സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ശക്തമാണ്. ചില ഈഴവ നായർ കുടുംബക്കാരാണ് നമ്പൂതിരി കഥയുമായി മറ്റുള്ളവരെ ഭരിക്കാൻ ഇറങ്ങിയത്. ഈ 'ഉയർന്ന ജാതി' പരിവേഷം സമൂഹത്തിൽ വലിയ സാമ്പത്തിക-സാമൂഹിക സ്വാധീനം നൽകിയിരുന്നു. മിഷണറിമാർ വഴി പിന്നീട് (19, 20 നൂറ്റാണ്ടുകളിൽ) സഭയിലേക്ക് വന്ന നായർ-ഈഴവ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ, തങ്ങൾക്ക് പഴയ സമൂഹത്തിൽ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ലഭിക്കാതിരുന്നതോ ആയ ഈ 'ഉയർന്ന സാമൂഹിക പദവി' ആർജ്ജിച്ചെടുക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അവർ പിൽക്കാലത്ത് സി.എസ്.ഐ സഭയ്ക്കുള്ളിലെ ആംഗ്ലിക്കൻ പാരമ്പര്യങ്ങളിൽ നിന്ന് മാറി, കേരളത്തിലെ പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികളുടെ സാംസ്കാരിക ശീലങ്ങളും (പേരുകൾ, വിവാഹ ആചാരങ്ങൾ, ജീവിതരീതികൾ) സുറിയാനി പാരമ്പര്യവും തങ്ങളുടേതാക്കി മാറ്റാൻ തുടങ്ങി. ഇന്ന് സി.എസ്.ഐ സഭയിലെ വലിയൊരു വിഭാഗം തങ്ങളെ 'സുറിയാനി ക്രിസ്ത്യാനികൾ' എന്ന് അടയാളപ്പെടുത്തുന്നത് ഈ സാമൂഹിക പരിണാമത്തിന്റെ ഭാഗമായിട്ടാണ്.
​മാറ്റമില്ലാത്ത ദൈവത്തിന്റെ വചനത്തെ മാറ്റങ്ങൾ നിറഞ്ഞ മനുഷ്യൻ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് എങ്ങനെ മാറ്റിയെഴുതുന്നു എന്നതിന്റെ ഉദാഹരണമാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ ജാതിബോധം.(മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിന് ഇതൊന്നും സാധ്യവുമല്ല എന്നുള്ള വാസ്തവം നമുക്ക് കുറച്ചുനേരം മാറ്റിവെക്കാം) 

പ്രധാനമായും ദളിതർക്ക് വേണ്ടി മിഷണറിമാർ നിർമ്മിച്ച സ്കൂളുകളും പള്ളികളും പള്ളിക്കൂടങ്ങളും കോളേജുകളും ഇതര സ്ഥാപനങ്ങളും എല്ലാം ഈ പറയുന്ന നായർ ഈഴവ ക്രിസ്ത്യാനികളുടെ ആധിപത്യത്തിന്റെ കീഴിലാണ് ഇതിനെതിരെ 80കളിലും 90കളിലും ശക്തമായ പ്രതിഷേധം നടന്നെങ്കിലും അധികാരത്തിന്റെ ബലത്തിൽ അവയെല്ലാം അടിച്ചൊടുക്കുകയാണ് ഉണ്ടായത്. എങ്കിലും അതിൻറെ സ്വാധീനം ചില മാറ്റങ്ങൾ സഭയിൽ കൊണ്ടു വന്നു എന്നുള്ളത് നേരാണെങ്കിലും ഇപ്പോഴും നായർ ഈഴവ ക്രിസ്ത്യാനികളുടെ കയ്യിലാണ് അതിൻറെ സമ്പൂർണ്ണ അധികാരം എന്ന് പറയാതിരിക്കാൻ വയ്യ. നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇത്തരം കാര്യങ്ങളിൽ ഒന്നും ഒരിക്കലും ദൈവം ഇടപെടുന്നതോ പരിഹരിക്കുന്നതോ കണ്ടിട്ടില്ല എന്നുള്ളതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി ദലിത് ക്രിസ്ത്യാനികൾക്കിടയിൽ കൃത്യമായ ബോധ്യമുള്ള ഒരു സംഘടനയോ നേതൃത്വമോ ഉണ്ടായിട്ടില്ല. കുറേ ഉപജാവക സംഘങ്ങളും അഹങ്കാരികളുമായിട്ടുള്ള നേതാക്കന്മാരും കാര്യവിവരമില്ലാത്ത അണികളുമാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ സഭയുടെ അഹങ്കാരത്തെയോ ആധിപത്യത്തെയോ ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നുള്ള ഒരു അവസ്ഥയിലാണ്. വരിയുടഞ്ഞ മനുഷ്യരിൽ ഭൂരിപക്ഷവും ഇവിടെയാണെന്ന് പറയാതെ വയ്യ. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും അത് ചോദ്യം ചെയ്യാൻ കഴിയാതെ കരഞ്ഞു തീർക്കുന്നവർ.
 
ഹിന്ദുമതത്തിലെ അയിത്തത്തോടും വിവേചനത്തോടും വെറുത്തു വന്ന നായരും ഈഴവരും മറ്റ് പിന്നോക്കക്കാരും, പുതിയൊരു ആത്മീയ തണലിൽ എത്തിയപ്പോൾ തങ്ങളേക്കാൾ താഴെയുള്ളവരോട് അതേ വിവേചനം ആവർത്തിച്ചു എന്നത് മനുഷ്യസഹജമായ അധികാരേച്ഛയുടെ പ്രതിഫലനമാണ്.
​ഇന്ന് ബാഹ്യമായി അയിത്തം നിലവിലില്ലെങ്കിലും, സഭകളുടെ ആഭ്യന്തര ഭരണത്തിലും, വിവാഹാലോചനകളിലും, ഇന്നും നിലനിൽക്കുന്ന ഉപസഭകളിലും (ഉദാഹരണത്തിന് സി.എസ്.ഐ സഭയിലെ തന്നെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രത്യേക ഡയോസിസുകൾക്കായുള്ള വാദങ്ങൾ) ഈ പഴയ ജാതിബോധത്തിന്റെ നിഴലുകൾ പൂർണ്ണമായി മാഞ്ഞിട്ടില്ല എന്ന് കാണാം. സുവിശേഷം മനുഷ്യനെ മാറ്റിയെടുക്കാൻ ശ്രമിച്ചപ്പോൾ, മനുഷ്യൻ സുവിശേഷത്തെ സ്വന്തം ജാതിഘടനയിലേക്ക് മാറ്റിയെടുത്തു എന്നതാണ് കേരളത്തിലെ സഭാചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം.

വാൽക്കഷണം.
ഇതിൽ ഒരു പ്രത്യേക കൈയ്യടി കൊടുക്കേണ്ടത് മലയരയ വിഭാഗത്തിൽ നിന്നും  വന്നവർക്കാണ്. അവർ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും ദളിതരിൽ കുറച്ച് മികവുള്ള മനുഷ്യരാണ്. ഹിന്ദുക്കളായി നിൽക്കുന്നവരെ നോക്കുക അവർ കോളേജുകളും സ്കൂളുകളും സ്ഥാപനങ്ങളും സ്വന്തമായി തുടങ്ങിയിട്ടുണ്ട്. ഇതര സമൂഹങ്ങളുടെ ഇടിച്ചു നിൽക്കാൻ അവർ പ്രാപ്തരുമാണ്. (ശബരീശ കോളേജ്) പി കെ സജീവനെ പോലെ കഴിവുള്ള നേതൃത്വം അവിടെയുണ്ട്. ക്രിസ്ത്യൻ അരയന്മാർ സ്വന്തമായി ഒരു ഡയോസിസ് നേടിയിട്ടുണ്ട്. ഈസ്റ്റ് കേരള  മഹായിടവക. സി എസ് ഐ യിലെ പുലയരും പറയരുമാണ് ശപിക്കപ്പെട്ട മനുഷ്യനെ പോലെ വട്ടം കറങ്ങി നടക്കുന്നത്. അവർക്ക് ഉപവാസവും പ്രാർത്ഥനയും അന്ധവിശ്വാസവും മാത്രമാണ് കൈമുതൽ ആയിട്ടുള്ളത്.
#ndcfamily #ദലിത്ക്രിസ്ത്യൻ #കത്തോലിക്ക #PostViral #സാമൂഹ്യനീതി #ക്രിസ്ത്യൻ #കാസ #പെന്തക്കോസ് #followersreels #csikerala #കത്തോലിക്ക #കേരളം #csichurchtoronto #csichurch #anglicanchurchofcanada #ഫോളോ #followers
.https://www.facebook.com/share/p/1B7sf426bQ/