1895 ഇടവക പത്രിക ലക്കം 12
ഒരു പുലപ്പള്ളി മണർകാടു സമീപം അമയന്നൂർ മുതലായ കരകളിൽ ഉള്ള അനേകം പുലയരെ മറ്റത്തിൽ തോമ്മാ എന്നൊരു ആളിൻ്റെ ഉത്സാഹത്താൽ ചേർത്തു ക്രിസ്ത്യാനി മതം അയാൾ തന്നെ പഠിപ്പിച്ചു വരുന്നു എന്നും അവക്കു വേണ്ടി ഒരു ചെറിയ പള്ളി വയ്പിക്കുവാൻ ഈ മനുഷ്യൻ ഉത്സാഹിച്ചു വരുന്നു എന്നും അറിയുന്നതിൽ പരം സന്തോഷം മറ്റെറൊന്നുമില്ല. പ്രതിഫലേച്ഛ കൂടാതെ ഇത്തരം ദിവ്യപ്രവൃത്തിക്കു മനസ്സുവച്ച ടി. തോമ്മാ എന്നാൾ വളരെ ശ്ലാഘ്യതയ്ക്കു പാത്രവാനാണ്, പള്ളിപണിക്കു എല്ലാവരും കഴിയുന്ന സഹായം ചെയൂ കൊടുപ്പാൻ വലിയ തിരുമനസ്സു കൊണ്ടും കോട്ടയം അങ്കമാലി ഇടവകകളുടെ പെ : ബാ മാർ അത്താനാസാസ മെത്രാപ്പൊലിത്താ തിരുമനസ്സു കൊണ്ടും കല്പന കൊടുത്തിട്ടുണ്ട്. സാമാന്യം കാലക്ഷേപത്തിനു വകയുള്ള ഒരു അത്മേനി ഈ വിധം ആത്മാകളുടെ രക്ഷയ്ക്കു ശ്രമിക്കുന്നതിനെ കണ്ടിട്ടെങ്കിലും പട്ടക്കാർ ഒന്നു ഉണർന്നാൽ കൊള്ളാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ