ക്രൈസ്തവ പള്ളികൾ ഇടിച്ചു നിരത്തുമെന്ന് മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്രയിലെ "അനധികൃത' ക്രൈസ്തവ പള്ളികൾ ആറുമാസത്തിനകം ഇടിച്ചു നിരത്തുമെന്ന് ബിജെപിയുടെ റവന്യൂമന്ത്രി ചന്ദ്രശേഖർ ബവൻകുലെ നിയമസഭയിൽ പ്രഖ്യാപിച്ചു. ക്രൈസ്തവർ പാവപ്പെട്ട ഹിന്ദുക്കളെയും ഗോത്രവിഭാഗങ്ങളെയും വ്യാപകമായി മതം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബിജെപി സംസ്ഥാനങ്ങളുടെ മാതൃകയിൽ മഹാരാഷ്ട്രയിലും മതപരിവർത്തന നിരോധന നിയമം നടപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി ചർച്ച നടത്തുമെന്നും പറഞ്ഞു.
ധുലെ, നന്ദർബാർ ജില്ലകളിൽ അനധികൃത പള്ളി നിർമ്മാണം പെരുകുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി എംഎൽഎ അനുപ് അഗർവാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘അനധികൃത’ പള്ളികൾ പൊളിക്കുന്നത് വൈകുകയാണെന്ന് മറ്റൊരു ബിജെപി എംഎൽഎ അതുൽ ഭട്ഖൽക്കർ വിമർശമുന്നയിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവേ നടത്തി ശേഖരിക്കുമെന്ന് ഗോത്രവർഗ മന്ത്രി അശോക് ഉയ്കെ പ്രതികരിച്ചു. മഹാരാഷ്ട്രയിൽ 150 "അനധികൃത’ പള്ളികൾ ഉണ്ടെന്നും ഇത് തകർക്കണമെന്നും ബിജെപി എംഎൽഎ ഗോപിചന്ദ് പദാൽക്കർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മതന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന മതംമാറ്റ നിരോധന നിയമം നടപ്പാക്കരുതെന്ന് ബോംബെ അതിരൂപത ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം തടയാനുള്ള നിയമം നടപ്പാക്കാതെ എല്ലാവരുടെയും സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് നാഗ്പുർ ആർച്ച് ബിഷപ് ഏലിയാസ് ഗോൺസാൽവ ൾസും ആവശ്യപ്പെട്ടു.
https://www.deshabhimani.com/epaper/newspaper/kottayam/2025-07-12?page=3&type=fullview
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ