2024, നവംബർ 6, ബുധനാഴ്‌ച
വയലിപ്പറമ്പിൽ ഗീവറുഗീസ് ഗ്രീഗോറിയോസാ
പിതൃസ്‌മൃതി : നവംബർ 6: മലങ്കരയുടെ ഉരുക്കു മനുഷ്യൻ പുണ്യ ശ്ലോകനായ വൈലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി (1899-1966): മലങ്കര യാക്കോബായ സുറിയാനി സഭ കണ്ട പ്രഗത്ഭനായ ഒരു മെത്രാപ്പോലീത്ത ആയിരുന്നു അങ്കമാലി ഭദ്രാസനത്തിന്റെ അഭിവന്ദ്യ വൈലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി സുറിയാനി മൽപ്പാൻ, മികച്ച വാഗ്മി, മികച്ച ഭരണ തന്ത്രജ്ഞൻ മികച്ച,നയതന്ത്രജ്ഞൻ,സത്യ വിശ്വാസ പോരാളി,. അത് പോലെ സഭയുടെ സത്യ വിശ്വാസത്തെ പ്രതി ഏത് നയങ്ങളും സാഹചര്യ സമ്മർദങ്ങൾ പോലും നോക്കാതെ നടപ്പാക്കിയതിനാൽ ആണ് അദ്ദേഹത്തിനു മലങ്കര സഭയുടെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്നത്. അ പുണ്യ പിതാവിന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം : 🌟ബാല്യം മുതൽ പൗരോഹിത്യം: അങ്കമാലി അകപ്പറമ്പ് മാർ ശാബോർ അഫ്‌റോത്ത് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ വൈലിപ്പറമ്പിൽ പൈനാടത്ത് തോമയുടെയും തുരുത്തിപ്ലി st മേരീസ് ഇടവകയിൽ മുണ്ടക്കമാലിക്കുടിയിൽ വിത്ത(ശോശാമ്മ)യുടെയും 6 മക്കളിൽ നാലമനായി 1899 ജൂലൈ 17 ന് ആണ് തിരുമേനി ജനിച്ചത്. ഇട്ടി കുര്യ,മാറിയാമ്മ, അന്നമ്മ, അച്ചപിള്ള, സാറാമ്മ എന്നിവർ ആയിരുന്നു തിരുമേനിയുടെ മറ്റു സഹോദരങ്ങൾ തുരുത്തിപ്ലി പള്ളിയിൽ വെച്ചു തിരുമേനിയുടെ മാമോദിസ നടത്തുകയും വർഗീസ് എന്ന് പേരിടുകയും ചെയ്തു 1910 ൽ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയെ വാഴിച്ച അബ്ദെദ് ആലോഹോ 2 ബാവ അകപ്പറമ്പ് പള്ളിയിൽ വെച്ചു വർഗീസ് എന്ന ബാലനെ കാണുകയും അ ബാലാനിലെ ദൈവ വിളിയെ കുറിച്ച് മാതാപിതാക്കളോട് സൂചിപ്പിച്ചു മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മിയ ശിക്ഷണം തിരുമേനിയെ ശമുവേൽ ബാലനെ പോലെ ഒരു ഭക്തനായി ചെറിയ പ്രായം മുതൽ അദ്ദേഹം ആത്മിയ കാര്യങ്ങളിൽ തീഷ്ണവാനായി തന്റെ ജീവിതം ദൈവ വേലയ്ക്കുള്ളതാണെന്ന് ഉറപ്പിച്ച തിരുമേനി അതിനായി തന്റെ ജീവിതത്തെ പാകപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസ ശേഷം ആലുവ uc കോളേജിൽ നിന്ന് BA പാസായി 1931 ഏപ്രിൽ 2 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയിൽ നിന്ന് കോറുയോ സ്ഥാനം സ്വീകരിച്ചു തുടർന്ന് മഞ്ഞനിക്കര ദയറായിലും തൃക്കുന്നത്ത് സെമിനാരിയിലും ചേർന്ന് വൈദിക വിദ്യാഭ്യാസം നേടി ശെമ്മാശ്ശനായിരുന്ന കാലത്ത് തിരുമേനി സഭാ മേഖലകളിൽ പ്രവർത്തിച്ചിരുന്നു പ്രത്യേകിച്ച് സൺഡേ സ്കൂൾ പ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ സിലബസ്, പുസ്തക രചന മറ്റു പ്രവർത്തനങ്ങൾ തിരുമേനി ചെയ്തിരുന്നു പ്രത്യേകിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ സൺഡേ സ്കൂൾ വിദ്യാർഥികളിൽ ആഴത്തിൽ സത്യ വിശ്വാസം ഉണ്ടാകുവാൻ സഹായിച്ചിരുന്നു തിരുമേനി വൈദികനായ ശേഷവും സൺഡേ സ്കൂൾ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു അതോടൊപ്പം ദേവാലയങ്ങളിൽ അദ്ദേഹം ദൈവ വചനം പ്രഘോഷിച്ചു 1934 ൽ ഏലിയാസ് മാർ യുലിയോസ് ബാവ പൂർണ ശെമ്മാശ്ശു പട്ടം നൽകി 1936 നവംബർ 16 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി തോമസ് വർഗീസ് ശെമ്മാശ്ശനു കാശിശോ പട്ടം നൽകി സുറിയാനിയിൽ ആഴത്തിൽ അറിവ് ഉണ്ടായിരുന്ന തിരുമേനി തൃക്കുന്നത്ത് സെമിനാരിൽ മല്പനായി സേവനം അനുഷ്ഠിച്ചു അക്കാലത്ത് തിരുമേനിയോടൊപ്പം സേവനം അനുഷ്ഠിച്ച വൈദിക ശ്രേഷ്ഠനായിരുന്നു മുളയിരിക്കൽ പൗലോസ് റമ്പാൻ (പൗലോസ് മാർ സേവേറിയോസ് ) കല്ലൂപറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ എബ്രഹാം മാർ ക്ളീമിസ് തിരുമേനി, ഞാർത്താങ്കൽ കോരുത് മൽപ്പാൻ അടക്കം വലിയ ശിക്ഷ്യ സമ്പത്ത് തിരുമേനിക്ക് ഉണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞു തിരുമേനി സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ചെന്നെയിലെ മെസ്റ്റൺ ട്രെയിനിംഗ് കോളേജിൽ നിന്ന് 1944 ൽ ടീച്ചിങ് ലൈസൻഷ്യെറ്റ് ഡിഗ്രി നേടി തുടർന്ന് ചെന്നെ st മത്യാസ് പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചു സാമൂഹിക സേവന താല്പരനായ തിരുമേനി വൈദികനായ കാലത്ത് സ്ഥാപിച്ചതാണ് കിഴക്കമ്പലത്ത് ഒരു മഠം,നെടുമ്പാശ്ശേരി st Athanasiuss സ്കൂൾ,ഒപ്പം കൊരട്ടി കുഷ്ട രോഗി ആശുപത്രിയും അതിനോട് ചേർന്നുള്ള st ജോർജ് ചാപ്പൽ :🌟 മേല്പട്ട സ്ഥാനം, തിരുമേനിയുടെ പ്രവർത്തനങ്ങൾ, സഭാ യോജിപ്പ് : പരിശുദ്ധ ആലുവായിലെ വലിയ തിരുമേനി വാർദ്ധക്യ ദശയിൽ എത്തിയപ്പോൾ അങ്കമാലി ഭദ്രാസനത്തിനു ഒരു സഹായ മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനത്തിനു ഒരു മേല്പട്ടക്കാരൻ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് സഭയ്ക്ക് ബോധ്യമായി അങ്ങനെ സഭയിൽ അസോസിയേഷൻ കൂടുകയും വലിയ തിരുമേനിയുടെ സഹായിയും പിൻഗാമിയുമായി തോമസ് വർഗീസ് അച്ഛനെ തിരഞ്ഞെടുത്തു ഒപ്പം കൊച്ചി ഭദ്രാസനത്തിനു വേണ്ടി മുളയിരിക്കൽ പൗലോസ് റമ്പാച്ഛനെയും തിരഞ്ഞെടുത്തു ഇരു വൈദികശ്രേഷ്ഠരും യുലിയോസ് ബാവയോടും തകിടിയേൽ യാക്കോബ് അച്ഛൻ അബ്ദുൾ ആഹാദ് റമ്പാച്ചൻ (യാക്കോബ് 3 ബാവ ) എന്നിവരുടെ കുടെ ഹോംസിലേക്ക് പോയി അവിടെ വെച്ചു യുലിയോസ് ബാവയിൽ നിന്ന് തോമസ് വർഗീസ് അച്ഛൻ റമ്പാൻ സ്ഥാനം നേടി 1946 ഓഗസ്റ്റ് 4 തിയതി ഹോംസിലെ സൂനോറോ കത്രീഡൽ പള്ളിയിൽ വെച്ചു ഗീവർഗീസ് റമ്പാനെ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ വാഴിച്ചു അന്നേ ദിവസം തന്നെ പൗലോസ് റമ്പാനെ പൗലോസ് മാർ സേവേറിയോസ് എന്ന പേരിൽ വാഴിച്ചു ഇരു പിതാക്കന്മാരും മലങ്കരയിൽ എത്തി തങ്ങളുടെ ചുമതലകൾ നിർവഹിച്ചു തുടങ്ങി 1951,1952 മലങ്കര സഭയ്ക്ക് വേണ്ടി ക്നാനായ ഭദ്രാസനത്തിനായി എബ്രഹാം മാർ ക്ളീമിസ് തിരുമേനിയും കണ്ടനാട് ഭദ്രാസനത്തിനു വേണ്ടി പൗലോസ് മാർ പിലക്സിനോസ് തിരുമേനിയും വാഴിക്കപ്പെട്ടു 1953 ജനുവരി 26 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി കാലം ചെയ്ത് വൈലിപ്പറമ്പിൽ തിരുമേനിയുടെ കാർമികത്തിൽ തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കി താൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വലിയ തിരുമേനിയുടെ വേർപാട് ഗ്രീഗോറിയോസ് തിരുമേനിയെ ദുഖത്തിലാഴ്ത്തി തന്റെ കുടുംബത്തിൽ സ്വത്ത് വീതം വെച്ചപ്പോൾ തിരുമേനി തന്റെ ഓഹരി ചോദിച്ചു വാങ്ങി തന്റെ ഓഹരി സഭയ്ക്ക് ചേരേണ്ടതാണ് അത് ചേർന്നില്ലെങ്കിൽ കുടുംബത്തിനു ദോഷം ആയിരിക്കുമെന്ന് പറഞ്ഞു തന്റെ ഓഹരി സഭയുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗിച്ചു 🙏: തിരുമേനിയുടെ സഭാ ഭദ്രാസന പ്രവർത്തനങ്ങൾ പാർട്ട് :1:: 1953 ഫെബ്രുവരി 23 ന് തൃക്കുന്നത്ത് സെമിനാരിയിൽ വെച്ചു തിരുമേനിയുടെ സുന്ത്രോണിസോ യുലിയോസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു ഇതേ സമയത്ത് വാർദ്ധക്യത്തിലേക്ക് പ്രവേശിച്ച മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി ചുമതല നിർവഹിച്ചിരുന്ന കൊല്ലം നിരണം ഭദ്രാസാനങ്ങളുടെ ചുമതല മാർ പിലക്സിനോസ്, മാർ ക്ളീമിസ് പിതാക്കന്മാർക്ക് ലഭിച്ചപ്പോൾ തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതല ഗ്രീഗോറിയോസ് തിരുമേനിക്ക് ലഭിച്ചു 1956 ൽ മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി കാലം ചെയ്ത് പാണമ്പടി st മേരീസ് യാക്കോബായ പള്ളിയിൽ വൈലിപറമ്പിൽ തിരുമേനിയുടെ കാർമികത്വത്തിൽ കബറടക്കി. അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല ഏറ്റ ശേഷം തിരുമേനി ആദ്യം ദേവാലയങ്ങൾ ഇടവക ജനങ്ങളുടെ ആണെന്ന ലക്ഷ്യത്തോടെ പൊതുവാക്കി അത് വരെ കുടുംബ ആധിപത്യം അത് പോലെ ചില കുടുംബങ്ങളുടെ പ്രത്യേക അധികാരങ്ങൾ എന്നിവ നിർത്തലാക്കി വൈദികർക്ക് ട്രാൻസ്ഫർ ഏർപ്പെടുത്തി ആയുഷ്കാല വികാരി രീതി അവസാനിപ്പിച്ചു ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് വൈദിക പട്ടം കൊടക്കുകയുള്ളൂ എന്ന തീരുമാനം തിരുമേനി നടപ്പാക്കി ഒപ്പം തിരുമേനി തന്നെ പട്ടം കൊടയ്ക്ക് മുൻപ് വൈദിക സ്ഥാനാർഥിക്ക് വേണ്ട ഉപദേശങ്ങൾ നൽകും കോതമംഗലം Athanasiuss കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച തിരുമേനി അത് സ്ഥാപിക്കുകയും പരിശുദ്ധ വലിയ തിരുമേനിയുടെ പേര് കോളേജിന് നൽകി തൃക്കുന്നത്ത് സെമിനാരി, സെമിനാരിയോട് ചേർന്നുള്ള ഹോസ്റ്റൽ പുതുക്കി പണിതു ഒപ്പം സെമിനാരി പറമ്പിൽ തെങ്ങ്, റബർ, ചേന ചെമ്പ് തുടങ്ങി പല കൃഷികൾ നടത്തി തൃക്കുന്നത്ത് പള്ളി പുതുക്കി പുനർ കൂദാശ ചെയ്തു അത് കൂടാതെ സൺഡേ സ്കൂൾ സിലബസ് പരിഷ്കരിച്ചു കൂടാതെ കൂദോശിത്തോ ഞായറാഴ്ചയ്ക്ക് മുൻപ് അദ്ധ്യായപക വിദ്യാർത്ഥികൾ കുമ്പസാരിച്ച് കുർബാന കൈക്കൊള്ളണം സൺഡേ സ്കൂൾ പഠനം പൂർത്തിയാകാത്തവർക്ക് വിവാഹത്തിനുള്ള ദേശ കുറി കൊടുക്കരുത് എന്നുള്ള പരിഷ്കാരങ്ങൾ തിരുമേനി നടപ്പാക്കി മാർ ഗ്രീഗോറിയോസ് സ്റ്റുഡന്റസ് organisation ന്റെ പ്രവർത്തങ്ങളെ തിരുമേനി ശക്തിപ്പെടുത്തി സെമിനാരിയോട് ചേർന്ന് പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കുകയും പല ഗ്രന്ഥങ്ങൾ അച്ചടിപ്പിക്കുകയും ചെയ്തു പ്രത്യേകിച്ച് ഭദ്രാസന മാസികയായ സഭാ ചന്ദ്രിക എന്ന മാസിക പുറത്തിറക്കി അതിൽ mg എന്ന തൂലിക നാമത്തിൽ തിരുമേനി തന്റെ രചനകൾ എഴുതി പ്രത്യേകിച്ച് മെത്രാങ്കക്ഷികൾ പ്രചരിപ്പിച്ച വേദവിപരീതങ്ങളെ ശക്തമായി വിമർശിച്ചു കൊണ്ടുള്ള കുറിപ്പുകൾ അദ്ദേഹം എഴുതി ഏകദേശം 40 ളം പള്ളികൾ തിരുമേനി സ്ഥാപിച്ചു ചില പള്ളികൾ തിരുമേനി പുനർ കൂദാശ നടത്തി തന്റെ അടുക്കൽ വരുന്നവരോട് തിരുമേനി ഒരു പള്ളി സ്ഥാപിക്കുമ്പോൾ അത് കുറഞ്ഞത് 5 ഏക്കറും ഒരു ചാപ്പൽ എങ്കിൽ 1 ഏക്കറും ഉണ്ടാവണം എന്ന് അദ്ദേഹം പറയും കാരണം സ്ഥാപിക്കുന്ന പള്ളിയോട് ചേർന്ന് പല വിധ കൃഷികൾ ചെയ്തു ആദായം പള്ളിക്ക് ഉണ്ടാവണം ഇടവകകാരോട് പണം പിരിക്കാതെ പള്ളികൾ സ്വയം പര്യായ്പത്തത നേടാൻ ആണ് തിരുമേനി ഇങ്ങനെ പറയുന്നത് ഒപ്പം തിരുമേനി കൂദാശ ചെയ്യുന്നതിന് മുൻപ് പള്ളിക്കുള്ള മുഴുവൻ ഓടുകൾ സ്വന്തം ചിലവിൽ നൽകിയിരുന്നു തന്റെ ഭദ്രാസനത്തിൽ ഏത് പ്രശ്നങ്ങൾ ഉണ്ടായാലും രണ്ടു ഭാഗവും കേട്ട ശേഷം തിരുമേനി തീർപ്പ് കൽപ്പിക്കും കല്പിക്കുന്ന തീർപ്പ് ആര് എതിർത്താലും തിരുമേനി തന്നെ അത് നടപ്പാക്കുമായിരുന്നു തിരുമേനി മർത്തമറിയം സമാജത്തെ വളർത്തി യോജിപ്പിന് മുൻപ് മെത്രാങ്കക്ഷികൾ അങ്കമാലി ഭദ്രാസനത്തിന്റെ ഉള്ളിൽ പല കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു എന്നാൽ തിരുമേനിയുടെ ശക്തമായ ഇടപെടൽ മൂലം അവ നടന്നില്ല : 😭:1958 ലെ യോജിപ്പ് : 1957 ൽ യാക്കോബ് 3 പാത്രിയാർക്കീസ് ബാവ സ്ഥാനമേറ്റ ശേഷം പരിശുദ്ധ ബാവ മലങ്കരയിൽ സമാധാനം ഉണ്ടാകാണെമെന്ന ലക്ഷ്യത്തോടെ യുലിയോസ് ബാവയുടെ നേതൃത്വത്തിൽ മെത്രാൻ കക്ഷികളുമായി ചർച്ച നടത്തി തുടങ്ങി 1958 ൽ സുപ്രീം കോടതി വിധി എതിരായി എങ്കിലും അത് ചർച്ചകളെ ബാധിച്ചില്ല യോജിപ്പിന് മുൻപ് വരെ 34 ഭരണ ഘടന കല്പനയിൽ ചേർത്തിട്ടില്ലായിരുന്നു എന്നാൽ അവസാനം യോജിപ്പിന്റെ സമയത്തു അ നിബന്ധന എഴുതി ചേർത്തു 1958 ഡിസംബറിൽ യോജിപ്പ് ഉണ്ടായപ്പോൾ വൈകി ആണ് പാത്രിയാർക്കീസ് വിഭാഗം 34 ഭരണ ഘടന തിരുകി കയറ്റിയത് അറിഞ്ഞത് എന്നാൽ വൈലിപ്പറമ്പിൽ തിരുമേനി 34 ഭരണഘടന എന്ന വിഷ മുള്ള് എൽക്കാതെ ഭദ്രാസനത്തെ മുന്നോട്ടു നയിച്ചു പരിശുദ്ധ പാത്രിയാർക്കീസ് ബാവയെ അവഗണിക്കുന്ന മെത്രാങ്കക്ഷികൾ തുടങ്ങിയപ്പോൾ അതിനെ കണ്ടനാട് ഭദ്രാസനത്തിലെ പൗലോസ് മാർ പിലക്സിനോസ് തിരുമേനി (ബസേലിയോസ് പൗലോസ് 2 ബാവ ) ചോദ്യം ചെയ്തു അത് നിമിത്തം തന്നെ എതിർക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഗീവർഗീസ് 2 കാതോലിക്ക മാർ പിലക്സിനോസിനെ മുടക്കി ഒപ്പം ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വൈലിപ്പറമ്പിൽ മാർ ഗ്രീഗോറിയോസ് മാർ ക്‌ളീമിസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മീഷൻ കാതോലിക്ക രൂപം നൽകി അ കമ്മീഷൻ തിരുമേനിയുടെ മൊഴി എടുത്തു അ കമ്മീഷൻ കൊടുത്ത റിപ്പോർട്ടിൽ പിലക്സിനോസ് കാതോലിക്കയ്ക്ക് എതിരെ ഒന്നും പ്രവർത്തിച്ചില്ല മറിച്ച് ചില തെറ്റായ നയങ്ങൾക്ക് എതിരെ സംസാരിച്ചു എന്ന് ആയിരുന്നു കമ്മീഷന്റെ റിപ്പോർട്ട് തിരുമേനിക്ക് അനുകൂലമായിരുന്നു ഒരിക്കൽ വട്ടക്കുന്നേൽ മാത്യൂസ് മാർ അത്തനാസിയോസ് അങ്കമാലി ഭദ്രാസനത്തിൽ പ്രശ്നങ്ങൾ വർധിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തിരുമേനിയോട് സംസാരിച്ചു തുടങ്ങി അപ്പോൾ വൈലിപ്പറമ്പിൽ തിരുമേനി പറഞ്ഞു ആബൂനെ ഈ ഭദ്രാസനത്തിന്റെ ചുമതല എനിക്ക് ആണ് ഞാൻ അത് നോക്കി കൊള്ളാം എന്ന് പറഞ്ഞു മാർ അത്തനാസിയോസ് അവിടെ നിന്ന് തിരികെ പോയി യോജിപ്പിന്റെ സമയത്തും തിരുമേനി പരിശുദ്ധ യാക്കോബായ സുറിയാനി സഭയിൽ സത്യ വിശ്വാസം നിലനിർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്തു ഗീവർഗീസ് 2 കാതോലിക്കയുടെ കന്തീല ശ്രശ്രുഷക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു അത് അദേഹത്തിന്റെ ആഗ്രഹ പ്രകാരം ആണ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചത് 1962 ൽ യുലിയോസ് ബാവ സേവേറിയോസ് തിരുമേനി എന്നി പിതാക്കന്മാർ കാലം ചെയ്തു അത് തിരുമേനിക്ക് ഏറെ ദുഃഖമായി എങ്കിലും തിരുമേനി തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി കോലഞ്ചേരി പള്ളി കൂദാശയിൽ തിരുമേനി പങ്കെടുത്തു ഗീവർഗീസ് 2 കാതോലിക്കയുടെ പിൻഗാമിയായി ഔഗേൻ മാർ തിമോത്തിയോസിനെ പിൻഗാമിയായി തിരഞ്ഞെടുക്കുന്നതിൽ തിരുമേനി മുഖ്യ പങ്ക് വഹിച്ചു മാർ തിമോത്തിയോസ് തിരുമേനിയുടെ മാതൃ കുടുംബവുമായി ബന്ധം ഉണ്ട് 1964 ൽ ഗീവർഗീസ് 2 കാതോലിക്ക ബാവ കാലം ചെയ്തു തുടർന്ന് ഇരു വിഭാഗത്തിന്റെ മെത്രാപ്പോലീത്തമാർ ഒത്തു ചേർന്ന് യോഗം കൂടുകയും അതിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവയെ ക്ഷണിക്കുന്നതും സ്ഥാനങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിച്ചു അതിൽ പാത്രിയാർക്കീസ് ബാവ സഭാ തലവൻ , കാതോലിക്ക അദേഹത്തിന്റെ ശേഷം ഉള്ള സ്ഥാനം അതിനു കീഴെ മലങ്കര മെത്രാപ്പോലീത്ത എന്നിങ്ങനെ സ്ഥാനം നിശ്ചയിക്കുകയും യോഗം പാസാക്കുകയും ചെയ്തു എന്നാൽ വൈലിപറമ്പിൽ തിരുമേനി കൊണ്ട് വന്ന നിർദേശങ്ങൾ പിന്നീട് പുതിയ കാതോലിക്ക മാറ്റുന്നത് ആണ് കണ്ടത് 1964 ൽ ഔഗേൻ മാർ തിമോത്തിയാസിനെ പരിശുദ്ധ യാക്കോബ് 3 ബാവ ബസേലിയോസ് ഔഗേൻ പ്രഥമൻ എന്ന പേരിൽ വാഴിച്ചു പിന്നീട് പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് മലങ്കരയിലെ അനേക പള്ളികളിൽ സ്വീകരണം നൽകി പരിശുദ്ധ ബാവയ്ക്ക് അങ്കമാലി ഭദ്രാസനത്തിൽ കോതമംഗലം ചെറിയ പള്ളി, ചേലാട് ബെസ്നിയ പള്ളി, പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി, തുടങ്ങി പല പള്ളികളിൽ സ്വീകരണം ലഭിച്ചു പരിശുദ്ധ ബാവ ആലുവ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു തിരുമേനി സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി ചുമതല നിവർത്തിച്ചു പരിശുദ്ധ ബാവ തിരികെ പോയ ശേഷം സഭയിൽ മെത്രാങ്കക്ഷികൾ വീണ്ടും കുഴപ്പങ്ങൾ സൃഷ്ടിച്ചു തുടങ്ങി പ്രത്യേകിച്ച് പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ആണ് അത് തിരുമേനിയെ ഏറെ വേദനിപ്പിച്ചു അത് കൊണ്ട് 1966 ലെ കോലഞ്ചേരിയിലെ മെത്രാൻ വാഴ്ച്ച സമയത്ത് തിരുമേനി വിദേശ യാത്രയ്ക്ക് പോയത് തിരുമേനി വിശുദ്ധ നാട് സന്ദർശിക്കുകയും മർക്കോസിന്റെ മാളികയിൽ അടക്കപ്പെട്ട മലങ്കരയിലെ വൈദിക ശ്രേഷ്ഠരുടെ കബറുകൾ തിരുമേനി പുതുക്കി പണിയിപ്പിച്ചു തിരുമേനി പിന്നീട് നവംബർ മാസത്തിൽ ആണ് തിരികെ വരുന്നത് :🌟: തിരുമേനിയുടെ ദിനചര്യ : അതിരാവിലെ 5:00 മണിക്ക് ആണ് തിരുമേനി എഴുന്നേൽക്കുന്നത് തുടർന്ന് തിരുമേനി പ്രാർഥനയ്ക്ക് ഉള്ള സൂചനയായി മണി അടിക്കും ശെമ്മാശ്ശന്മാർ വൈദികർ എന്നിവർ തിരുമേനിയോടൊപ്പം രാത്രി പ്രഭാത നമസ്കാരം നടത്തും സുറിയാനി ആണ് നമസ്കാരം എന്നാൽ പ്രുമിയോൻ സെദ്റ ഏവൻഗേലിയോൻ എന്നിവ സുറിയാനിയിൽ നിന്ന് തിരുമേനി തന്നെ അപ്പോൾ തർജ്ജ്മ ചെയ്തു പറയും പ്രാർഥനയ്ക്ക് ശേഷം പ്രഭാത കൃത്യങ്ങൾ തുടർന്ന് വേദ പുസ്തക വായന ധ്യാനം തുടർന്ന് പറമ്പിൽ നടക്കുകയും കൃഷി പണിക്ക് മേൽനോട്ടം വഹിക്കും തുടർന്ന് പ്രഭാത ഭക്ഷണം ലളിത ഭക്ഷണം ആണ് തിരുമേനിയുടെ കഞ്ഞി അല്ലേൽ ചോറ് കുടെ പയർ നോമ്പ് അല്ലാത്ത കാലത്ത് മോര് കറി മീൻ കറി എന്നിങ്ങനെ ലളിത ഭക്ഷണം ആണ് സെമിനാരിയിൽ തിരുമേനി ഒരു പശുവിനെ വളർത്തിയിരുന്നു അതിനെ കറക്കുന്ന പാൽ മോരിന് വേണ്ടിയും ബാക്കി പുറത്ത് കടയിൽ കൊടുത്തു അ പണം പശുവിന്റെ തീറ്റയ്ക്ക് ആണ് ഉപയോഗിക്കുക തിരുമേനിയുടെ സ്റ്റുഡി ബേക്കർ കാറിൽ ഈ പശുവിനുള്ള വൈക്കോൽ കൊണ്ട് വന്നിരുന്നത് മൂന്നാം മണി നമസ്കാര ശേഷം ഭദ്രാസന കാര്യങ്ങൾ ഭരണ കാര്യങ്ങൾ എന്നിവയിൽ തിരുമേനി മുഴുകും ഉച്ച നമസ്കാര ശേഷം തിരുമേനി ഉറങ്ങും നോമ്പ് കാലത്ത് വൈകുന്നേരം വരെ ഉപവസിക്കും വൈകുന്നേരം 5:00 മണിക്ക് സന്ധ്യ നമസ്കാരം തുടർന്ന് പറമ്പിൽ നടക്കും തിരുമേനി കൊണ്ട് നടന്ന അനേകം തെങ്ങുകൾ കായ്ച്ച് പറമ്പിന്റെ ശോഭ ഉയർത്തിയിരുന്നു രാത്രി 9:00 മണിക്ക് സുത്താറ നമസ്കാര ശേഷം തിരുമേനി ഉറങ്ങും വലിയൊരു ഭദ്രാസനത്തിന്റെ ഇടയനായിട്ട് പോലും മുൻഗാമികളായ അമ്പാട്ട് തിരുമേനി,കടവിൽ തിരുമേനി, പരിശുദ്ധ വലിയ തിരുമേനിയെ പോലെ ലളിത ജീവിതം ആണ് നയിച്ചത് തിരുമേനി സത്യ വിശ്വാസ കാര്യങ്ങളിൽ തീഷ്ണവാൻ ആണ് അതിൽ തിരുമേനി വീഴ്ച വരുത്തില്ല വരുത്തിയവരെ തിരുമേനി ശാസിക്കും എന്നാൽ ആരോടും തിരുമേനിക്ക് വ്യക്തിപരമായി ദേഷ്യം ഇല്ലായിരുന്നു ശകാരിച്ചാലും സ്നേഹത്തോടെ അവരെ വിളിച്ചു സംസാരിക്കും അ ബന്ധം ഊട്ടി ഉറപ്പിക്കും 🪽: എഴുത്തുകാരനായ തിരുമേനി വൈദികനായ കാലം മുതൽ തിരുമേനി പുസ്തകങ്ങൾ രചിച്ചു തുടങ്ങി കാലം ചെയ്യും വരെ തിരുമേനി പുസ്തകങ്ങൾ എഴുതി സൺഡേ സ്കൂൾ പുസ്തകങ്ങൾ,അദ്ധ്യാപക സഹായി, ചോദ്യോത്തരം - 7 ഭാഗങ്ങൾ ഓമല്ലൂർ ബാവ, ശീമയാത്ര, കുമ്പസാര ക്രമം, പാപിയുടെ ആശുപത്രി, പാപിയുടെ സ്നേഹിതൻ st ജോസഫിന്റെ ജീവചരിത്രം എന്നിവ അദേഹത്തിന്റെ കൃതികൾ ആണ് 🙇♂️: വൈദിക ശ്രേഷ്ഠരുടെ ഗുരു : അനേക വൈദിക ശ്രേഷ്ഠരുടെ ഗുരുവാണ് വൈലിപ്പറമ്പിൽ തിരുമേനി തിരുമേനി പഠിപ്പിച്ചവരുണ്ട് അത് പോലെ പട്ടം കൊടുത്തവരുണ്ട് പുരോഹിതന്മാരുടെ കഴിവുകൾ വളർത്തുകയും എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു തിരുമേനി പാവപ്പെട്ട വൈദിക വിദ്യാർത്ഥികൾക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു വൈദികർക്ക് വേണ്ട ഉപദേശങ്ങൾ തിരുമേനി കൊടുത്തു കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ പോലെ സുവിശേഷ പ്രഘോഷകരായ വൈദികർക്ക് വേണ്ട പ്രോത്സാഹനം തിരുമേനി ചെയ്തിരുന്നു എബ്രഹാം മാർ ക്ളീമിസ് തിരുമേനി ഞാർത്താങ്കൽ കോരുത് മൽപ്പാൻ കല്ലൂപറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ ശമുവേൽ മാർ പിലക്സിനോസ് തിരുമേനി, കുര്യാക്കോസ് മാർ കൂറിലോസ് തിരുമേനി,എബ്രഹാം മാർ സേവേറിയോസ് തിരുമേനി വർഗീസ് കല്ലാപ്പാറ പാത്തിക്കൽ ഔസേപ്പ് കോർ എപ്പിസ്കോപ്പ അച്ഛൻ, പൗലോസ് കോർ എപ്പിസ്കോപ്പ പരത്തുവയൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ വല്ലപ്പിള്ളി, മാത്യൂസ് കോർ എപ്പിസ്കോപ്പ കൊറ്റാലിൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ പുല്ലാക്കുടിയിൽ, ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഓലപ്പുര, ഐസക് കോർ എപ്പിസ്കോപ്പ പുതുശ്ശേരി, പീറ്റർ കോർ എപ്പിസ്കോപ്പ വേലംപറമ്പിൽ, ചേട്ടാളുത്തുങ്കര ഏലിയാസ് കോർ എപ്പിസ്കോപ്പ വി വി ബാഹനാൻ കോർ എപ്പിസ്കോപ്പ (കുന്നുക്കുരുടി )മത്തായി ഇടയനാൽ(പഴന്തോട്ടം ), ജേക്കബ് മണ്ണാപ്രയിൽ (ലിസ്റ്റ് അപൂർണം ): 🌟പള്ളികൾ : അങ്കമാലി ഭദ്രാസനത്തിൽ അനേകം അനേക പുതിയ പള്ളികൾ തിരുമേനി സ്ഥാപിച്ചു ഒരു പള്ളി തുമ്പമണ്ണിൽ തിരുമേനി സ്ഥാപിച്ചു അത് പോലെ അനേക പള്ളികൾ തിരുമേനി പുനർ കൂദാശ നടത്തി തിരുമേനി സ്ഥാപിച്ച പള്ളികൾ : നെടുമ്പാശ്ശേരി st ജോർജ് പള്ളി, അടിമാലി 14 മൈൽ മാർ ഇഗ്നാത്തിയോസ് പള്ളി, പോത്താനിക്കാട് st മേരീസ് ചാപ്പൽ, കളമശ്ശേരി st ജോർജ് പള്ളി (ഇപ്പോൾ മെത്രാങ്കക്ഷി ഭാഗത്ത് ), മൂക്കന്നൂർ st ജോർജ്, കുലയറ്റിക്കര st ജോർജ് സ്ലീബാ, വെണ്ണിക്കുളം st ജോർജ് പള്ളി പള്ളി ബ്രഹ്മമംഗലം st ജോർജ് പള്ളി, തുരുത്തിശ്ശേരി മാർ ശാബോർ അഫ്‌റോത്ത് പള്ളി,കാരയ്ക്കാട് st മേരീസ് സീനായി പള്ളി (തുമ്പമൺ )(ലിസ്റ്റ് അപൂർണം ):🌟: ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്യുന്നു : തിരുമേനി കാലം ചെയ്യും മുൻപ് തന്റെ വില്പത്രം എഴുതി അത് പ്രകാരം പരിശുദ്ധ പാത്രിയാർക്കീസ് ബാവ വാഴിക്കുന്ന മേല്പട്ടക്കാരനാണ് അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത എന്ന് വിശ്രമില്ലാത്ത പ്രവർത്തന ജീവിതം ആയിരുന്നു തിരുമേനിയുടെ അത് തിരുമേനിക്ക് കടുത്ത ഹൃദരോഗിയാക്കി 1966 നവംബർ 6 ന് രാവിലെ 7:25 ന് തിരുമേനി കാലം ചെയ്തു കാലം ചെയ്യുമുൻപ് തിരുമേനിക്ക് തൈലഭിഷേകം നടത്തി പിറ്റേന്ന് രാവിലെ പൗലോസ് മാർ പിലക്സിനോസ് എബ്രഹാം മാർ ക്ളീമിസ് മാത്യൂസ് മാർ കൂറിലോസ് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു തുടർന്ന് നഗരി കാണിക്കൽ നടന്നു 10000 കണക്കിന് ജനങ്ങൾ ഈ നഗരി കാണിക്കലിൽ പങ്കെടുത്തു തുടർന്ന് ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായുടെ മുഖ്യ കാർമികത്വത്തിലും മറ്റു പിതാക്കന്മാരുടെ സഹ കാർമികത്വത്തിലും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മാർ ഗ്രീഗോറിയോസ് തിരുമേനിയെ തൃക്കുന്നത്ത് സെമിനാരി പള്ളിയുടെ വടക്ക് ഭാഗത്ത് തന്റെ മുൻഗാമികളുടെ സമീപം കബറടക്കി. പുണ്യ ശ്ലോകനായ തിരുമേനിയുടെ ഓർമ പരിശുദ്ധ സഭ നവംബർ 6 ന് ആചരിക്കുന്നു അദേഹത്തിന്റെ ഓർമ വാഴ്‌വിനാകട്ടെ ആമിൻ : " ആചാര്യേശ്ശ മിശിഹാ കൂദാശകളർപ്പിച്ചോ ആചാര്യന്മാർക്കേക്കുക പുണ്യം നാഥാ സ്തോത്രം ": അവലംബം : വൈലിപ്പറമ്പിൽ മാർ ഗ്രീഗോറിയോസ് തിരുമേനി (2016) fr വർഗീസ് കല്ലാപ്പാറ, സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലധ്യക്ഷന്മാരും (vol 6) fr മാണി രാജൻ കോർ എപ്പിസ്കോപ്പ, : 👼👼👼🌟🌟🌟🙏🙏🙏😇😇😇⛪⛪⛪😭😭😭🌹🌹🌹🙇🙇🙇
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ