2024, നവംബർ 6, ബുധനാഴ്‌ച

മോർ മീഖായേൽ റാബോ

അനുദിന വിശുദ്ധർ : നവംബർ 7: പണ്ഡിത ശ്രേഷ്ഠനായ മഹാനായ മോറാൻ മിഖായേൽ റാബോ പാത്രിയർക്കീസ് ബാവ (1126-1199): പരിശുദ്ധ സുറിയാനി സഭ അനേക പ്രതിഭാശാലികളായ പിതാക്കന്മാർക്ക് ജന്മം നൽകിട്ടുണ്ട് അതിൽ ശ്രേഷ്ഠനും ബഹുമുഖ പ്രതിഭയുമായ പിതാവ് ആണ് മിഖായേൽ റാബോ പാത്രിയർക്കീസ് ബാവ പണ്ഡിതൻ, എഴുത്തുക്കാരൻ,ഗവേഷകൻ, തത്വ ചിന്തകൻ, ചരിത്രകാരൻ,വ്യഖ്യാതാവ് നിയമ വിഗ്ധൻ എന്നിങ്ങനെ പല നിലകളിൽ പ്രശ്സ്തനും പല മേഖലകളിൽ തന്റേതായ സംഭാവന നൽകിയ പിതാവ് കൂടിയായിരുന്നു അദ്ദേഹം 1126 ൽ തുർക്കിയിലെ മിലാത്യ പട്ടണത്തിൽ ആണ് ജനിച്ചത് ഇദ്ദേഹത്തിന്റെ പിതാവ് ഏലിയ ഖൻദാസി എന്ന കുടുംബത്തിലെ അംഗമായിരുന്നു ഈ കുടുംബത്തിൽ നിന്ന് സർബയിലെ മെത്രാപ്പോലീത്ത സഖാ മാർ അത്തനാസിയോസ് (വിശുദ്ധന്റെ പിതൃ സഹോദരൻ ), കിഴക്കിന്റെ മപ്രിയാനോ മാർ യാക്കോബ് (സഹോദരൻ ), വിശുദ്ധന്റെ മരുമകനായ മിഖായേൽ 2 മൻ പാത്രിയാർക്കീസ് ബാവ തുടങ്ങി അനേക പുരോഹിത ശ്രേഷ്ഠർക്ക് ജന്മം നൽകി വളരെ ചെറുപ്പത്തിലെ ദൈവ ഭക്തനും ആത്മിയ കാര്യങ്ങളിൽ തീഷ്ണവാനുമായ ഇദ്ദേഹം തന്റെ വിദ്യാഭ്യാസ ശേഷം ദയറാ ജീവിതം തിരഞ്ഞെടുക്കയും മിലാത്യയിലെ മാർ ബെർസൗമോ ദയറായിൽ ചേർന്ന് അദ്ദേഹം വൈദിക വിദ്യാഭ്യാസം നേടി പഠന കാര്യങ്ങളിൽ മികവ് നേടിയ വിശുദ്ധൻ സുറിയാനി, അറബി ഗ്രീക്ക് ഭാഷകളിൽ പ്രാവിണ്യം നേടി അനേക ഗ്രന്ഥങ്ങൾ വായിച്ചു ആഴത്തിൽ അറിവ് നേടി പ്രാർഥന നോമ്പ് ഉപവാസം എന്നിവയിലെ തീഷ്ണത വിശുദ്ധനെ പ്രാർത്ഥനാ നൽവരമുള്ള താപസ ശ്രേഷ്ഠനാക്കി വൈദിക സ്ഥാനങ്ങൾ നേടിയ ശേഷം പ്രാർഥനയിലും അത് പോലെ പുസ്തകങ്ങൾ പകർത്തി എഴുതുന്നതിലുമായി അദ്ദേഹം ദയറായിൽ സമയം ചിലവഴിച്ചു അൽപ്പ നാളുകൾക്ക് ശേഷം മിഖായേൽ ബാവ ദയറാധിപനായി 116 ൽ മാർ അത്തനാസിയോസ് 8 മൻ പാത്രിയാർക്കീസ് ബാവ കാലം ചെയ്തപ്പോൾ പെന്തിക്കൊസ്തി പെരുന്നാൾ ദിവസം ഫ്സ്കിൻ ദയറായിൽ കൂടിയ സുന്നഹദോസിൽ മിഖായേൽ റമ്പാച്ഛനെ നിയുക്ത പാത്രിയാർക്കീസ് ആയി തിരഞ്ഞെടുത്തു എന്നാൽ താൻ ഈ പദവിക്ക് യോഗ്യതനല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും എന്നാൽ മാർ ദിവന്നാസിയോസ് ബെർശ്ലീബി തിരുമേനി അടക്കം ഏതാനും പിതാക്കന്മാർ ചേർന്ന് സംസാരിച്ചപ്പോൾ ബാവ ഏതാനും നിബന്ധനകൾ വെച്ചു കൊണ്ട് സമ്മതം അറിയിച്ചു അ നിബന്ധനകൾ :🌟: പിതാക്കന്മാരുടെ നടപടിക്കനുസരണമായി പ്രവർത്തിക്കുക 🌟: കൈകൂലി വാങ്ങി പൗരോഹിത്യം നൽകരുത് 🌟: പരസ്പര സമ്മതം കൂടാതെ ഭദ്രാസനങ്ങൾ മാറ്റാതിരിക്കുക കൂടാതെ തന്റെ സ്ഥാനരോഹണത്തിനു എല്ലാവരുടെയും സമ്മതം വേണം (ഇവ സഭ അംഗീകരിച്ചു ) 1186 തുലാം 18 ന് മാർ ബെർസൗമോ ദയറായിൽ വെച്ചു കിഴക്കിന്റെ മാർ യുഹാനോൻ മാപ്രിയാനോ (മാർ യുഹാനോൻ സാരുഗായോ )യുടെ മുഖ്യ കാർമികത്തിലും 12 മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്തിലും മിഖായേൽ റമ്പാച്ഛനെ അന്തിയോക്യയുടെ 79 മത്തെ പാത്രിയാർക്കീസ് ആയി വാഴിച്ചു ഈ ചടങ്ങിൽ ബെർശ്ലീബി പിതാവ് പറഞ്ഞ പ്രസംഗം ശ്രെദ്ധേയമാണ് പരിശുദ്ധ പിതാവിന് സമ്മാനമായി നാം കൊടുക്കേണ്ടത് സ്വർണ്ണം വെള്ളിയല്ല നമ്മുടെ പ്രാർഥനകൾ ആണ് നൽകേണ്ടത് പരിശുദ്ധ ബാവയുടെ സുന്ത്രോണിസോ ഹാനാനിയുടെ ദയറായിൽ വെച്ചു നടന്നു പൂർവിക പാരമ്പര്യം അനുസരിച്ചു അന്തിയോക്യ സിംഹാസനത്തിൽ സ്ഥാനമേൽക്കുന്ന പാത്രിയാർക്കീസ് തന്റെ സ്ഥാനരോഹണ സന്ദേശം ഈജിപ്റ്റിൽ പ്രസംഗിക്കപ്പെടണം എന്ന് ആണ് അത് പ്രകാരം കോപ്റ്റിക് പാത്രിയാർക്കീസിനു ബാവ തന്റെ സന്ദേശം അയച്ചു പരിശുദ്ധ ബാവ ആമിദിൽ നിന്ന് പാത്രിയർക്കാ ആസ്ഥാനം മാർ ഹാനനിയയുടെ ദയറായിലേക്ക് മാറ്റി ഒപ്പം ബെർശ്ലീബി പിതാവിനെ ആമിദിന്റെ മെത്രാപ്പോലീത്തയായി നിയമിച്ചു സ്ഥാനവരോഹണ ശേഷം ബാവ ഉറഹായിലെ ദയറാകൾ സന്ദർശിച്ചു തുടർന്ന് അദ്ദേഹം വിവിധ ഭദ്രാസനങ്ങൾ സന്ദർശിച്ചു 1168 ൽ യെരുശലേമിലെ ബാബ് അൽ ആമുദിക്ക് (Damascus gate ) അടുത്തുള്ള മോർത്ത് മഗ്‌ദലന മറിയം ദയറായിൽ വെച്ചു വിശുദ്ധ മുറോൻ കൂദാശ നടത്തി ഈസ്റ്റെർ ദിവസം ഡമാസ്‌കസിനു വേണ്ടി യുഹാനോനെ മെത്രാപ്പോലീത്തയായി വാഴിച്ചു തിരികെ തന്റെ ആസ്ഥാനത്ത് എത്തിയ ശേഷം ബാർ എബ്രായ തന്റെ ചരിത്രത്തിൽ പറയും pole വിശുദ്ധ പിതാവ് സഭയെ സംബന്ധിക്കുന്ന പല കാനോനുകൾ ക്രമികരിച്ചു 1169 ൽ മാർ ബെർസൗമോയുടെ ദയറായിൽ കൂടിയ സുന്നഹദോസിൽ മേല്പറഞ്ഞ കാനോനുകൾ നടപ്പിലാക്കി മിഖായേൽ റാബോയുടെ ശിക്ഷ്യനായിരുന്ന തിയോഡോറോസ് ബർ വഹ്ബൂൻ ബാവയ്ക്ക് എതിരെ പ്രവർത്തിച്ചു അത് ബാവയെ ഏറെ ദുഖിതനാക്കി ബാവ പുറത്താക്കിയ നാല് മേല്പട്ടക്കാരനെ മറ്റൊരു പാത്രിയാർക്കീസ് ആയി (Anti pathriach ) ആയി വാഴിച്ചു എന്നാൽ വിശ്വാസ സമൂഹം മിഖായേൽ ബാവയുടെ കുടെ ഉള്ളതിനാൽ അവരുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടന്നില്ല 1180 ൽ ബാവ വിളിച്ചു കൂട്ടിയ സുന്നഹദോസിൽ ബെർ വഹ്ബൂനെ പുറത്താക്കിയിരുന്നു 1183ൽ മാർ ബെർസൗമോ ദയറാ ബാവ പുതുക്കി പണിതു 1189 ൽ തന്റെ സഹോദരൻ യാക്കോബ് മാർ ഗ്രീഗ്രോറിയോസിനെ കിഴക്കിന്റെ മപ്രിയാനോ ആയി യാക്കോബ് പ്രഥമൻ എന്ന പേരിൽ വാഴിച്ചു ഈ വിശുദ്ധൻ തന്റെ സഭാ പ്രവർത്തനങ്ങൾക്ക് ശേഷം രാത്രികളിൽ പല കൃതികൾ പകർത്തി എഴുതുകയും അനേകം കൃതികൾ രചിക്കക്കുകയും ചെയ്തു പല കൃതികളും അദ്ദേഹം എസ്ത്രൻഗേലിയൻ ലിപികളിൽ ആണ് എഴുതിയത്. മാർ മിഖായേൽ റാബോ പൗരോഹിത്യ ശ്രെണിയെ സംബന്ധിച്ചും വി കുർബാന സ്വീകരണത്തെ സംബന്ധിച്ചും ക്രിസ്തുവിന്റെ ശിക്ഷ്യനായിരിക്കുന്നതിനെ കുറിച്ചും കുമ്പസാരം, മാനസാന്തരം എന്നിവയെ സംബന്ധിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് സൃഷ്ടിയുടെ ആരംഭം മുതൽ 1193 വരെയുള്ള ചരിത്രം ദിനവൃത്താന്തം (chronicles ) എന്ന പേരിൽ എഴുതി ഇതിന്റെ കൈയെഴുത്ത് ആലപ്പോയിലെ st ജോർജ് പള്ളിയിൽ ഉണ്ട് കുമ്പസാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മിഖായേൽ റാബോ കോപ്റ്റിക് പാത്രിയാർക്കീസ് മർക്കോസ് മൂന്നാമന് കത്തുകൾ അയച്ചു മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ ഒരു മപ്രിയാനോ കൂടാതെ 54 മേൽപ്പാട്ടകാരെ വാഴിച്ചു 33 വർഷം കാലം സുറിയാനി സഭയെ ശ്രശ്രുഷിക്കുകയും അനേക സംഭാവനകൾ നൽകിയ ഈ പിതാവ് 1199 നവംബർ 7 ന് തന്റെ 73 വയസിൽ കാലം ചെയ്ത് മിലാത്യയിലെ മാർ ബെർസൗമോ ദയറായിൽ (ഇന്ന് ഈ ദയറാ ഇല്ല തകർക്കപ്പെട്ടു ) അദ്ദേഹത്തെ കബറടക്കി പരിശുദ്ധ അപ്രേം പ്രഥമൻ ബാവ മോറാൻ മിഖായേൽ റാബോയെ കുറിച്ച് ഇങ്ങനെ എഴുതി : " ദൈവത്തിന്റെ സഭയുടെ ശ്രേഷ്ഠ മഹാ പുരോഹിതനും അന്തിയോക്യ പാത്രിയാർക്കീസന്മാരിൽ ഉന്നതനും പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനും അനശ്വര നാമമുള്ളവനും സത്യാന്വോഷകനും മാത്രമല്ല മാർ മിഖായേൽ റാബോയുടെ ബഹുമാന്യ നാമം ലോകത്തിലെ ചരിത്രകാരന്മാർ മുഴുവനും ആദരിക്കുന്നതിനും കാരണങ്ങൾ ഉണ്ട് സൃഷ്ടിയുടെ ആരംഭം മുതൽ AD 1193 വരെയുള്ള ദിനവൃത്താന്തങ്ങൾ എഴുതുക വഴി തലമുറകളുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ചരിത്രം പരിശുദ്ധ ബാവയെ the great എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എത്രയോ അന്വർത്ഥം ആണ് 1999 പരിശുദ്ധ സുറിയാനി സഭ ഈ വിശുദ്ധന്റെ 800 മത് ഓർമ സഭാ തലത്തിൽ ആചരിച്ചു പരിശുദ്ധ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവായുടെ ഓർമ സഭ നവംബർ 7 ന് ആചരിക്കുന്നു വിശുദ്ധന്റെ ഓർമ വാഴ്‌വിനാകട്ടെ ആമിൻ : 🪽പരിശുദ്ധ പിതാവിന്റെ രചനകൾ : 🌹: സൃഷ്ടി ആരംഭം മുതൽ 1193 വരെയുള്ള ചരിത്ര ഗ്രന്ഥം ദിനവൃത്താന്തങ്ങൾ 🌹: കാനോനുകളുടെ സംയോജനം 🌹:നിഖ്യായിലെ മാർ അബ്ഹായിയെ കുറിച്ച് പരിഷ്കരിച്ച് എഴുതിയ ജീവചരിത്രം 🌹: 1159 ലെ മത പീഡനത്തെ കുറിച്ച് ഒരു കവിത 🌹:വിശ്വാസ പ്രഖ്യാപനം എന്ന കൃതി എഴുതി അത് മാനുവേൽ 1 മൻ രാജാവിനു നൽകി 🌹: ബെർശ്ലീബിയെ കുറിച്ച് ഒരു കവിത 🌹:അൽ ബിജിയൻ വേദവിപരീതത്തെ വിമർശിച്ചു കൊണ്ടുള്ള ഉപന്യാസം 🌹: സുറിയാനി ആരാധന, തക്സ ശ്രശ്രുഷ ക്രമങ്ങൾ എന്നിവയുടെ പരിഷ്കരിച്ച പതിപ്പ് 🌹: മത പ്രസംഗങ്ങൾ പ്രബോധനങ്ങൾ പാപ പരിഹാര പ്രാർഥനകൾ സഭാ ചരിത്രം (ഇത് ബാർ എബ്രായ ഉപയോഗിച്ചു ) 🌹: പെരുന്നാളുകൾ ഞായറാഴ്ചകൾക്കുള്ള മെമ്രാകൾ 🌹: മാർ ബെർസൗമോയുടെ ഓർമ ദിവസത്തിൽ ഉള്ള ഒരു പ്രാർഥന 🌹: മർദിനിലെ മാർ യുഹാനോനെ കുറിച്ച് ഒരു ഗീതം : 👼👼👼🙏🙏🙏🌟🌟🌟🪽🪽🪽😇😇😇🙇‍♂️🙇‍♂️🙇‍♂️🙇🙇🙇⛪⛪⛪👨‍👩‍👧👨‍👩‍👧👨‍👩‍👧🌞🌞
https://www.facebook.com/profile.php?id=100092522012037&mibextid=ZbWKwL

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ