2024, നവംബർ 7, വ്യാഴാഴ്‌ച

Dirty, outcast, hungry, abused, forsaken, reviled, needy.  While he may be homeless there is never any reason to use these to call him or describe him.  That is why the first thing Orthodox Workers do is learn their name, the name their mother gave them at birth.  And we use that name.  And often, we hear from him that he has not been called by his mother-given name for many years.   We then shut up and just listen.  

Being listened to is also something else that he has not been.  Really listen.  Too often what folks do is listen as a way to prepare how to answer or argue back.  that is not listening.  

If you listen, you will hear what the problem is.  And you will also hear the solution.   And listening is how Orthodox Workers determine what we do and how we do it.  And they join in getting the job done.    Mutual Aid.  

The Monastery of the Holy Martyrs and Orthodox Workers serves the homeless and the near homeless, the disenfranchised and marginalized, the poorest of the poor, the unseen, the unheard, and the unwanted. All those on the fringes of society.  Sounds like all the same folks, Christ had dinner with.

The monastery relies upon your financial support to do all of this. and your mighty unceasing prayers for those served and those doing the serving!  Please keep all in your prayers.  And here is the link you can use to support the mission:  https://givebutter.com/sNSoWF  

The folks serving here and the outreach teams share Christ’s Love Through Food, Clothes, and Essentials. And many times we just listen. Fellowship. Community. None of the projects are religious. We do not try to convert or evangelize anyone. And we serve not just Christians, but also Muslims, Jews, Atheists, and even those with no faith. 

And He said to His disciples, "For this reason, I say to you, do not worry about your life, as to what you will eat; nor for your body, as to what you will put on.

For life is more than food, and the body more than clothing. Consider the lilies, how they grow: they neither toil nor spin; but I tell you, not even Solomon in all his glory clothed himself like one of these."
Luke 12:22-23, 27

We do not just sit here in the monastery and wait for folks to come here. We and many others are led by Christ to travel the streets to find and meet folks who live on the streets or who have been forgotten and ignored by society. The disenfranchised and marginalized. the homeless and the near homeless. Those unseen, unheard, and unwanted. Those on the margins of society, the needy and the powerless, those that too many have been turned aside.   

The monastery and Orthodox Workers know that they are far more than just human.  We know that all are created equals, but we also know that God does much more.   God creates all a s true icones of Christ.

SupremeCourt Rejects Plea-of Christian Nuns Priests Sgainst TDD Application To Their Salaries

The Supreme Court today (November 7) dismissed a batch of 93 appeals challenging the application of the Tax Deduction at Source (TDS) on the salaries given to nuns and priests of the Catholic Church who are working as teachers in aided institutions.

The bench comprising Chief Justice of India DY Chandrachud, Justices JB Pardiwala and Manoj Misra was hearing the challenge to the judgment of Madras High Court which held that Tax Deduction at Source (TDS) must be applied with respect to the the salaries given to nuns and missionaries.

The Counsel for the petitioners explained that the nuns and priests have taken a vow of poverty and hence, the salaries earned by them by working as teachers in aided institutions are handed over to the diocese/convents. Therefore, the salaries are not accrued to them personally.

CJI then pointed out that the salaries are received by them in their personal accounts.

"Salary is received, but because of the vow of poverty, they say I will not retain the salary because in the diocese/parish, they cannot have personal income...But how does it affect the taxability of the salary? TDS has to be deducted." 

The CJI further stressed the need to have a uniform application of law - that any person employed and receiving a salary would be subject to taxation. 

"If there is a Hindu priest who says I will not retain this salary, and give the money for doing puja to an organisation. But if the person is employed, he gets the salary, tax has to be deducted. The law is common for everyone. How can you say that it is not subject to TDS?" 

"When the organization pays a salary, and it is treated as salary in the books of accounts of the organization, but that is not retained by the person and paid somewhere else, the application of money, either to the diocese or someone else, has nothing to do with taxability," CJI said.

"This is salary in its true sense," Justice JB Pardiwala said. The Counsel said that they were protected by circulars issued from 1940s and the department initiated proceedings after someone wrote a letter to them in 2015.  

The Counsel then submitted that the Kerala High Court in a few of its decisions has held that the family of a priest or nun, on his/her death cannot claim compensation under the Motor Vehicles Act. The CJI explained that the reason for this is that through their vows, the nuns and priests break the mortal bond with their family and become 'ascetics'. Therefore, the families cannot claim compensation on their behalf. However, taxation stands on a different footing, CJI Chandrachud explained.

Senior Advocate Arvind Datar, who then joined the proceedings virtually, submitted that the appellants would work in government-aided schools and receive the said salaries for teaching. However, by the end of the month, the salaries in their names would go to the Diocese and it would be the Diocese which pays the tax as a charitable trust instead and not the nuns/priests. He added that the priests/nuns do not file income tax returns.

"They have renounced the world... The priest gets nothing. They don't get provident funds. For the last 85 years, the priests were never taxed." 

"If you are not liable for TDS, you can make a claim for a refund," CJI suggested. Datar then said they are not assessees.

"Without a statutory exemption, taxation cannot be avoided," CJI said. "As per the definition of the Income Tax Act, an individual is a person who is capable of receiving money. They are not. They are virtually people who suffered civil death. I am not capable of earning a taxable income," Datar said.

He further added that not every receipt is taxable, and for a receipt to be taxable, it should be in the form of an income, but presently, the nuns/priests were not retaining the salaries for their own use.  Datar said that the circular of the CBDT saying that priests/nuns are exempted from TDS still holds the field. He said that over four thousand priests would be affected.

Seemingly disinclined to entertain the matter further, the bench dismissed the appeals. 

"We will not entertain, thank you Mr.Datar," CJI said.

Madras High Court Judgment

The Division Bench of Madras was hearing the appeals filed by the Income Tax Department against the judgment of a single bench, which had allowed the writ petitions filed by catholic religious institutions challenging steps taken for recovering TDS amount on salaries paid to priests/nuns employed in aided educational institutions.

The single bench had accepted the case of religious institutions that since priests/nuns have taken a vow of poverty as per which they have to surrender their personal income to the Church/Diocese, no income is effectively accrued to them so as to make it liable for taxation. It further held that priests/nuns have suffered civil death as per Canon Law and renounced the world and therefore cannot be subjected to TDS. 

The Division Bench of Justices Dr. Vineet Kothari and C V Karthikeyan set aside the judgment of single bench, holding that the salaries were received by them in their individual capacity and that the subsequent surrender of their salaries to the religious institutions can only be treated as an application of income. The Court further held that religious institutions cannot claim to have an overriding title with respect to the salaries at the source itself.

The Madras High Court relied on the judgment passed by the Kerala High Court in Fr Sabu P Thomas v Union of India, which explained the concept of 'diversion of income by overriding title' was not applicable in the case. This concept refers to a pre-existing legal obligation to divert the income to another. The person to whom the amount is diverted should have a legal right that entitles him to claim the amount directly from the source, and without the intervention of the person who would have received the amount but for the said legal arrangement. The diversion of income must be effective at the stage when the amount in question leaves the source.

The High Court noted that income accrued to the nuns/missionaries in their individual capacity, and was credited to their individual accounts. The organization had no claim over the salaries at the source itself, and they were not privy to the contract of employment with the nuns/missionaries..

"we find that the salary in question was not directly received by the Congregation or Religion by overriding diversion of title, but were paid by the State to the Teachers who are Nuns or Missionaries and thereafter, it might have been applied or made over to the Church or Diocese or the Institution run by them"

"The salary is paid under the contract of employment with which Educational Institution or the Church or Diocese is not even a privy to such contract of employment qua the State Government", observed the Court.

From a reading of Section 192 of the Income Tax Act, the Court held that the religious character of assessee does not impact the TDS liability.

Case : Institute of the Fransican Missionaries of Mary and others v. Union of India SLP(C) No. 10456/2019 and connected cases.

https://www.livelaw.in/top-stories/supreme-court-rejects-plea-of-christian-nuns-priests-against-tds-application-to-their-salaries-274555

2024, നവംബർ 6, ബുധനാഴ്‌ച

വയലിപ്പറമ്പിൽ ഗീവറുഗീസ് ഗ്രീഗോറിയോസാ

പിതൃസ്‌മൃതി : നവംബർ 6: മലങ്കരയുടെ ഉരുക്കു മനുഷ്യൻ പുണ്യ ശ്ലോകനായ വൈലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി (1899-1966): മലങ്കര യാക്കോബായ സുറിയാനി സഭ കണ്ട പ്രഗത്ഭനായ ഒരു മെത്രാപ്പോലീത്ത ആയിരുന്നു അങ്കമാലി ഭദ്രാസനത്തിന്റെ അഭിവന്ദ്യ വൈലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി സുറിയാനി മൽപ്പാൻ, മികച്ച വാഗ്മി, മികച്ച ഭരണ തന്ത്രജ്ഞൻ മികച്ച,നയതന്ത്രജ്ഞൻ,സത്യ വിശ്വാസ പോരാളി,. അത് പോലെ സഭയുടെ സത്യ വിശ്വാസത്തെ പ്രതി ഏത് നയങ്ങളും സാഹചര്യ സമ്മർദങ്ങൾ പോലും നോക്കാതെ നടപ്പാക്കിയതിനാൽ ആണ് അദ്ദേഹത്തിനു മലങ്കര സഭയുടെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്നത്. അ പുണ്യ പിതാവിന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം : 🌟ബാല്യം മുതൽ പൗരോഹിത്യം: അങ്കമാലി അകപ്പറമ്പ് മാർ ശാബോർ അഫ്‌റോത്ത് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ വൈലിപ്പറമ്പിൽ പൈനാടത്ത് തോമയുടെയും തുരുത്തിപ്ലി st മേരീസ്‌ ഇടവകയിൽ മുണ്ടക്കമാലിക്കുടിയിൽ വിത്ത(ശോശാമ്മ)യുടെയും 6 മക്കളിൽ നാലമനായി 1899 ജൂലൈ 17 ന് ആണ് തിരുമേനി ജനിച്ചത്. ഇട്ടി കുര്യ,മാറിയാമ്മ, അന്നമ്മ, അച്ചപിള്ള, സാറാമ്മ എന്നിവർ ആയിരുന്നു തിരുമേനിയുടെ മറ്റു സഹോദരങ്ങൾ തുരുത്തിപ്ലി പള്ളിയിൽ വെച്ചു തിരുമേനിയുടെ മാമോദിസ നടത്തുകയും വർഗീസ് എന്ന് പേരിടുകയും ചെയ്തു 1910 ൽ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയെ വാഴിച്ച അബ്ദെദ് ആലോഹോ 2 ബാവ അകപ്പറമ്പ് പള്ളിയിൽ വെച്ചു വർഗീസ് എന്ന ബാലനെ കാണുകയും അ ബാലാനിലെ ദൈവ വിളിയെ കുറിച്ച് മാതാപിതാക്കളോട് സൂചിപ്പിച്ചു മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മിയ ശിക്ഷണം തിരുമേനിയെ ശമുവേൽ ബാലനെ പോലെ ഒരു ഭക്തനായി ചെറിയ പ്രായം മുതൽ അദ്ദേഹം ആത്മിയ കാര്യങ്ങളിൽ തീഷ്ണവാനായി തന്റെ ജീവിതം ദൈവ വേലയ്ക്കുള്ളതാണെന്ന് ഉറപ്പിച്ച തിരുമേനി അതിനായി തന്റെ ജീവിതത്തെ പാകപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസ ശേഷം ആലുവ uc കോളേജിൽ നിന്ന് BA പാസായി 1931 ഏപ്രിൽ 2 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയിൽ നിന്ന് കോറുയോ സ്ഥാനം സ്വീകരിച്ചു തുടർന്ന് മഞ്ഞനിക്കര ദയറായിലും തൃക്കുന്നത്ത് സെമിനാരിയിലും ചേർന്ന് വൈദിക വിദ്യാഭ്യാസം നേടി ശെമ്മാശ്ശനായിരുന്ന കാലത്ത് തിരുമേനി സഭാ മേഖലകളിൽ പ്രവർത്തിച്ചിരുന്നു പ്രത്യേകിച്ച് സൺ‌ഡേ സ്കൂൾ പ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ സിലബസ്, പുസ്തക രചന മറ്റു പ്രവർത്തനങ്ങൾ തിരുമേനി ചെയ്തിരുന്നു പ്രത്യേകിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ സൺ‌ഡേ സ്കൂൾ വിദ്യാർഥികളിൽ ആഴത്തിൽ സത്യ വിശ്വാസം ഉണ്ടാകുവാൻ സഹായിച്ചിരുന്നു തിരുമേനി വൈദികനായ ശേഷവും സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു അതോടൊപ്പം ദേവാലയങ്ങളിൽ അദ്ദേഹം ദൈവ വചനം പ്രഘോഷിച്ചു 1934 ൽ ഏലിയാസ് മാർ യുലിയോസ്‌ ബാവ പൂർണ ശെമ്മാശ്ശു പട്ടം നൽകി 1936 നവംബർ 16 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി തോമസ് വർഗീസ് ശെമ്മാശ്ശനു കാശിശോ പട്ടം നൽകി സുറിയാനിയിൽ ആഴത്തിൽ അറിവ് ഉണ്ടായിരുന്ന തിരുമേനി തൃക്കുന്നത്ത് സെമിനാരിൽ മല്പനായി സേവനം അനുഷ്ഠിച്ചു അക്കാലത്ത് തിരുമേനിയോടൊപ്പം സേവനം അനുഷ്ഠിച്ച വൈദിക ശ്രേഷ്ഠനായിരുന്നു മുളയിരിക്കൽ പൗലോസ് റമ്പാൻ (പൗലോസ് മാർ സേവേറിയോസ് ) കല്ലൂപറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ എബ്രഹാം മാർ ക്ളീമിസ് തിരുമേനി, ഞാർത്താങ്കൽ കോരുത് മൽപ്പാൻ അടക്കം വലിയ ശിക്ഷ്യ സമ്പത്ത് തിരുമേനിക്ക് ഉണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞു തിരുമേനി സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ചെന്നെയിലെ മെസ്റ്റൺ ട്രെയിനിംഗ് കോളേജിൽ നിന്ന് 1944 ൽ ടീച്ചിങ് ലൈസൻഷ്യെറ്റ് ഡിഗ്രി നേടി തുടർന്ന് ചെന്നെ st മത്യാസ് പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചു സാമൂഹിക സേവന താല്പരനായ തിരുമേനി വൈദികനായ കാലത്ത് സ്ഥാപിച്ചതാണ് കിഴക്കമ്പലത്ത് ഒരു മഠം,നെടുമ്പാശ്ശേരി st Athanasiuss സ്കൂൾ,ഒപ്പം കൊരട്ടി കുഷ്ട രോഗി ആശുപത്രിയും അതിനോട് ചേർന്നുള്ള st ജോർജ് ചാപ്പൽ :🌟 മേല്പട്ട സ്ഥാനം, തിരുമേനിയുടെ പ്രവർത്തനങ്ങൾ, സഭാ യോജിപ്പ് : പരിശുദ്ധ ആലുവായിലെ വലിയ തിരുമേനി വാർദ്ധക്യ ദശയിൽ എത്തിയപ്പോൾ അങ്കമാലി ഭദ്രാസനത്തിനു ഒരു സഹായ മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനത്തിനു ഒരു മേല്പട്ടക്കാരൻ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് സഭയ്ക്ക് ബോധ്യമായി അങ്ങനെ സഭയിൽ അസോസിയേഷൻ കൂടുകയും വലിയ തിരുമേനിയുടെ സഹായിയും പിൻഗാമിയുമായി തോമസ് വർഗീസ് അച്ഛനെ തിരഞ്ഞെടുത്തു ഒപ്പം കൊച്ചി ഭദ്രാസനത്തിനു വേണ്ടി മുളയിരിക്കൽ പൗലോസ് റമ്പാച്ഛനെയും തിരഞ്ഞെടുത്തു ഇരു വൈദികശ്രേഷ്ഠരും യുലിയോസ്‌ ബാവയോടും തകിടിയേൽ യാക്കോബ് അച്ഛൻ അബ്ദുൾ ആഹാദ് റമ്പാച്ചൻ (യാക്കോബ് 3 ബാവ ) എന്നിവരുടെ കുടെ ഹോംസിലേക്ക് പോയി അവിടെ വെച്ചു യുലിയോസ്‌ ബാവയിൽ നിന്ന് തോമസ് വർഗീസ് അച്ഛൻ റമ്പാൻ സ്ഥാനം നേടി 1946 ഓഗസ്റ്റ് 4 തിയതി ഹോംസിലെ സൂനോറോ കത്രീഡൽ പള്ളിയിൽ വെച്ചു ഗീവർഗീസ് റമ്പാനെ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ വാഴിച്ചു അന്നേ ദിവസം തന്നെ പൗലോസ് റമ്പാനെ പൗലോസ് മാർ സേവേറിയോസ് എന്ന പേരിൽ വാഴിച്ചു ഇരു പിതാക്കന്മാരും മലങ്കരയിൽ എത്തി തങ്ങളുടെ ചുമതലകൾ നിർവഹിച്ചു തുടങ്ങി 1951,1952 മലങ്കര സഭയ്ക്ക് വേണ്ടി ക്നാനായ ഭദ്രാസനത്തിനായി എബ്രഹാം മാർ ക്ളീമിസ് തിരുമേനിയും കണ്ടനാട് ഭദ്രാസനത്തിനു വേണ്ടി പൗലോസ് മാർ പിലക്സിനോസ് തിരുമേനിയും വാഴിക്കപ്പെട്ടു 1953 ജനുവരി 26 ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി കാലം ചെയ്ത്  വൈലിപ്പറമ്പിൽ തിരുമേനിയുടെ കാർമികത്തിൽ തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കി താൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വലിയ തിരുമേനിയുടെ വേർപാട് ഗ്രീഗോറിയോസ് തിരുമേനിയെ ദുഖത്തിലാഴ്ത്തി  തന്റെ കുടുംബത്തിൽ സ്വത്ത് വീതം വെച്ചപ്പോൾ തിരുമേനി തന്റെ ഓഹരി ചോദിച്ചു വാങ്ങി തന്റെ ഓഹരി സഭയ്ക്ക് ചേരേണ്ടതാണ് അത് ചേർന്നില്ലെങ്കിൽ കുടുംബത്തിനു ദോഷം ആയിരിക്കുമെന്ന് പറഞ്ഞു തന്റെ ഓഹരി സഭയുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗിച്ചു 🙏: തിരുമേനിയുടെ സഭാ ഭദ്രാസന പ്രവർത്തനങ്ങൾ പാർട്ട്‌ :1:: 1953 ഫെബ്രുവരി 23 ന് തൃക്കുന്നത്ത് സെമിനാരിയിൽ വെച്ചു തിരുമേനിയുടെ സുന്ത്രോണിസോ യുലിയോസ്‌ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു ഇതേ സമയത്ത് വാർദ്ധക്യത്തിലേക്ക് പ്രവേശിച്ച മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി ചുമതല നിർവഹിച്ചിരുന്ന കൊല്ലം നിരണം  ഭദ്രാസാനങ്ങളുടെ ചുമതല മാർ പിലക്സിനോസ്, മാർ ക്ളീമിസ് പിതാക്കന്മാർക്ക് ലഭിച്ചപ്പോൾ തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതല ഗ്രീഗോറിയോസ് തിരുമേനിക്ക് ലഭിച്ചു 1956 ൽ മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി കാലം ചെയ്ത് പാണമ്പടി st മേരീസ്‌ യാക്കോബായ പള്ളിയിൽ വൈലിപറമ്പിൽ തിരുമേനിയുടെ കാർമികത്വത്തിൽ കബറടക്കി. അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല ഏറ്റ ശേഷം തിരുമേനി ആദ്യം ദേവാലയങ്ങൾ ഇടവക ജനങ്ങളുടെ ആണെന്ന ലക്ഷ്യത്തോടെ പൊതുവാക്കി അത് വരെ കുടുംബ ആധിപത്യം അത് പോലെ ചില കുടുംബങ്ങളുടെ പ്രത്യേക അധികാരങ്ങൾ എന്നിവ നിർത്തലാക്കി വൈദികർക്ക് ട്രാൻസ്ഫർ ഏർപ്പെടുത്തി ആയുഷ്കാല വികാരി രീതി അവസാനിപ്പിച്ചു ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് വൈദിക പട്ടം കൊടക്കുകയുള്ളൂ എന്ന തീരുമാനം തിരുമേനി നടപ്പാക്കി ഒപ്പം തിരുമേനി തന്നെ പട്ടം കൊടയ്ക്ക് മുൻപ് വൈദിക സ്ഥാനാർഥിക്ക് വേണ്ട ഉപദേശങ്ങൾ നൽകും കോതമംഗലം Athanasiuss കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച തിരുമേനി അത് സ്ഥാപിക്കുകയും പരിശുദ്ധ വലിയ തിരുമേനിയുടെ പേര് കോളേജിന് നൽകി തൃക്കുന്നത്ത് സെമിനാരി, സെമിനാരിയോട് ചേർന്നുള്ള ഹോസ്റ്റൽ പുതുക്കി പണിതു ഒപ്പം സെമിനാരി പറമ്പിൽ തെങ്ങ്, റബർ, ചേന ചെമ്പ് തുടങ്ങി പല കൃഷികൾ നടത്തി തൃക്കുന്നത്ത് പള്ളി പുതുക്കി പുനർ കൂദാശ ചെയ്തു അത് കൂടാതെ സൺ‌ഡേ സ്കൂൾ സിലബസ് പരിഷ്കരിച്ചു കൂടാതെ കൂദോശിത്തോ ഞായറാഴ്ചയ്ക്ക് മുൻപ് അദ്ധ്യായപക വിദ്യാർത്ഥികൾ കുമ്പസാരിച്ച് കുർബാന കൈക്കൊള്ളണം സൺ‌ഡേ സ്കൂൾ പഠനം പൂർത്തിയാകാത്തവർക്ക് വിവാഹത്തിനുള്ള ദേശ കുറി കൊടുക്കരുത് എന്നുള്ള പരിഷ്കാരങ്ങൾ തിരുമേനി നടപ്പാക്കി മാർ ഗ്രീഗോറിയോസ് സ്റ്റുഡന്റസ് organisation ന്റെ പ്രവർത്തങ്ങളെ തിരുമേനി ശക്തിപ്പെടുത്തി സെമിനാരിയോട് ചേർന്ന് പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കുകയും പല ഗ്രന്ഥങ്ങൾ അച്ചടിപ്പിക്കുകയും ചെയ്തു പ്രത്യേകിച്ച് ഭദ്രാസന മാസികയായ സഭാ ചന്ദ്രിക എന്ന മാസിക പുറത്തിറക്കി അതിൽ mg എന്ന തൂലിക നാമത്തിൽ തിരുമേനി തന്റെ രചനകൾ എഴുതി പ്രത്യേകിച്ച് മെത്രാങ്കക്ഷികൾ പ്രചരിപ്പിച്ച വേദവിപരീതങ്ങളെ ശക്തമായി വിമർശിച്ചു കൊണ്ടുള്ള കുറിപ്പുകൾ അദ്ദേഹം എഴുതി ഏകദേശം 40 ളം പള്ളികൾ തിരുമേനി സ്ഥാപിച്ചു ചില പള്ളികൾ തിരുമേനി പുനർ കൂദാശ നടത്തി തന്റെ അടുക്കൽ വരുന്നവരോട് തിരുമേനി ഒരു പള്ളി സ്ഥാപിക്കുമ്പോൾ അത് കുറഞ്ഞത് 5 ഏക്കറും ഒരു ചാപ്പൽ എങ്കിൽ 1 ഏക്കറും ഉണ്ടാവണം എന്ന് അദ്ദേഹം പറയും കാരണം സ്ഥാപിക്കുന്ന പള്ളിയോട് ചേർന്ന് പല വിധ കൃഷികൾ ചെയ്തു ആദായം പള്ളിക്ക് ഉണ്ടാവണം ഇടവകകാരോട് പണം പിരിക്കാതെ പള്ളികൾ സ്വയം പര്യായ്പത്തത നേടാൻ ആണ് തിരുമേനി ഇങ്ങനെ പറയുന്നത് ഒപ്പം തിരുമേനി കൂദാശ ചെയ്യുന്നതിന് മുൻപ് പള്ളിക്കുള്ള മുഴുവൻ ഓടുകൾ സ്വന്തം ചിലവിൽ നൽകിയിരുന്നു തന്റെ ഭദ്രാസനത്തിൽ ഏത് പ്രശ്നങ്ങൾ ഉണ്ടായാലും രണ്ടു ഭാഗവും കേട്ട ശേഷം തിരുമേനി തീർപ്പ് കൽപ്പിക്കും കല്പിക്കുന്ന തീർപ്പ് ആര് എതിർത്താലും തിരുമേനി തന്നെ അത് നടപ്പാക്കുമായിരുന്നു  തിരുമേനി മർത്തമറിയം സമാജത്തെ വളർത്തി യോജിപ്പിന് മുൻപ് മെത്രാങ്കക്ഷികൾ അങ്കമാലി ഭദ്രാസനത്തിന്റെ ഉള്ളിൽ പല കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു എന്നാൽ തിരുമേനിയുടെ ശക്തമായ ഇടപെടൽ മൂലം അവ നടന്നില്ല : 😭:1958 ലെ യോജിപ്പ് : 1957 ൽ യാക്കോബ് 3 പാത്രിയാർക്കീസ് ബാവ സ്ഥാനമേറ്റ ശേഷം പരിശുദ്ധ ബാവ മലങ്കരയിൽ സമാധാനം ഉണ്ടാകാണെമെന്ന ലക്ഷ്യത്തോടെ യുലിയോസ്‌ ബാവയുടെ നേതൃത്വത്തിൽ മെത്രാൻ കക്ഷികളുമായി ചർച്ച നടത്തി തുടങ്ങി 1958 ൽ സുപ്രീം കോടതി വിധി എതിരായി എങ്കിലും അത് ചർച്ചകളെ ബാധിച്ചില്ല യോജിപ്പിന് മുൻപ് വരെ 34 ഭരണ ഘടന കല്പനയിൽ ചേർത്തിട്ടില്ലായിരുന്നു എന്നാൽ അവസാനം യോജിപ്പിന്റെ സമയത്തു അ നിബന്ധന എഴുതി ചേർത്തു 1958 ഡിസംബറിൽ യോജിപ്പ് ഉണ്ടായപ്പോൾ വൈകി ആണ് പാത്രിയാർക്കീസ് വിഭാഗം 34 ഭരണ ഘടന തിരുകി കയറ്റിയത് അറിഞ്ഞത് എന്നാൽ വൈലിപ്പറമ്പിൽ തിരുമേനി 34 ഭരണഘടന എന്ന വിഷ മുള്ള് എൽക്കാതെ ഭദ്രാസനത്തെ മുന്നോട്ടു നയിച്ചു പരിശുദ്ധ പാത്രിയാർക്കീസ് ബാവയെ അവഗണിക്കുന്ന മെത്രാങ്കക്ഷികൾ തുടങ്ങിയപ്പോൾ അതിനെ കണ്ടനാട് ഭദ്രാസനത്തിലെ പൗലോസ് മാർ പിലക്സിനോസ് തിരുമേനി (ബസേലിയോസ് പൗലോസ് 2 ബാവ ) ചോദ്യം ചെയ്തു അത് നിമിത്തം തന്നെ എതിർക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഗീവർഗീസ് 2 കാതോലിക്ക  മാർ പിലക്സിനോസിനെ മുടക്കി ഒപ്പം ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വൈലിപ്പറമ്പിൽ മാർ ഗ്രീഗോറിയോസ് മാർ ക്‌ളീമിസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മീഷൻ കാതോലിക്ക രൂപം നൽകി അ കമ്മീഷൻ തിരുമേനിയുടെ മൊഴി എടുത്തു അ കമ്മീഷൻ കൊടുത്ത റിപ്പോർട്ടിൽ പിലക്സിനോസ് കാതോലിക്കയ്ക്ക് എതിരെ ഒന്നും പ്രവർത്തിച്ചില്ല മറിച്ച് ചില തെറ്റായ നയങ്ങൾക്ക് എതിരെ സംസാരിച്ചു എന്ന് ആയിരുന്നു കമ്മീഷന്റെ റിപ്പോർട്ട് തിരുമേനിക്ക് അനുകൂലമായിരുന്നു ഒരിക്കൽ വട്ടക്കുന്നേൽ മാത്യൂസ് മാർ അത്തനാസിയോസ് അങ്കമാലി ഭദ്രാസനത്തിൽ പ്രശ്നങ്ങൾ വർധിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തിരുമേനിയോട് സംസാരിച്ചു തുടങ്ങി അപ്പോൾ വൈലിപ്പറമ്പിൽ തിരുമേനി പറഞ്ഞു ആബൂനെ ഈ ഭദ്രാസനത്തിന്റെ ചുമതല എനിക്ക് ആണ് ഞാൻ അത് നോക്കി കൊള്ളാം എന്ന് പറഞ്ഞു മാർ അത്തനാസിയോസ് അവിടെ നിന്ന് തിരികെ പോയി യോജിപ്പിന്റെ സമയത്തും തിരുമേനി പരിശുദ്ധ യാക്കോബായ സുറിയാനി സഭയിൽ സത്യ വിശ്വാസം നിലനിർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്തു ഗീവർഗീസ് 2 കാതോലിക്കയുടെ കന്തീല ശ്രശ്രുഷക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു അത് അദേഹത്തിന്റെ ആഗ്രഹ പ്രകാരം ആണ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചത് 1962 ൽ യുലിയോസ്‌ ബാവ സേവേറിയോസ് തിരുമേനി എന്നി പിതാക്കന്മാർ കാലം ചെയ്തു അത് തിരുമേനിക്ക് ഏറെ ദുഃഖമായി എങ്കിലും തിരുമേനി തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി കോലഞ്ചേരി പള്ളി കൂദാശയിൽ തിരുമേനി പങ്കെടുത്തു ഗീവർഗീസ് 2 കാതോലിക്കയുടെ പിൻഗാമിയായി ഔഗേൻ മാർ തിമോത്തിയോസിനെ പിൻഗാമിയായി തിരഞ്ഞെടുക്കുന്നതിൽ തിരുമേനി മുഖ്യ പങ്ക് വഹിച്ചു മാർ തിമോത്തിയോസ് തിരുമേനിയുടെ മാതൃ കുടുംബവുമായി ബന്ധം ഉണ്ട് 1964 ൽ ഗീവർഗീസ് 2 കാതോലിക്ക ബാവ കാലം ചെയ്തു തുടർന്ന് ഇരു വിഭാഗത്തിന്റെ മെത്രാപ്പോലീത്തമാർ ഒത്തു ചേർന്ന് യോഗം കൂടുകയും അതിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവയെ ക്ഷണിക്കുന്നതും സ്ഥാനങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിച്ചു അതിൽ പാത്രിയാർക്കീസ് ബാവ സഭാ തലവൻ , കാതോലിക്ക അദേഹത്തിന്റെ ശേഷം ഉള്ള സ്ഥാനം അതിനു കീഴെ മലങ്കര മെത്രാപ്പോലീത്ത എന്നിങ്ങനെ സ്ഥാനം നിശ്ചയിക്കുകയും യോഗം പാസാക്കുകയും ചെയ്തു എന്നാൽ വൈലിപറമ്പിൽ തിരുമേനി കൊണ്ട് വന്ന നിർദേശങ്ങൾ പിന്നീട് പുതിയ കാതോലിക്ക മാറ്റുന്നത് ആണ് കണ്ടത് 1964 ൽ ഔഗേൻ മാർ തിമോത്തിയാസിനെ പരിശുദ്ധ യാക്കോബ് 3 ബാവ ബസേലിയോസ് ഔഗേൻ പ്രഥമൻ എന്ന പേരിൽ വാഴിച്ചു പിന്നീട് പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് മലങ്കരയിലെ അനേക പള്ളികളിൽ സ്വീകരണം നൽകി പരിശുദ്ധ ബാവയ്ക്ക് അങ്കമാലി ഭദ്രാസനത്തിൽ കോതമംഗലം ചെറിയ പള്ളി, ചേലാട് ബെസ്നിയ പള്ളി, പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി, തുടങ്ങി പല പള്ളികളിൽ സ്വീകരണം ലഭിച്ചു പരിശുദ്ധ ബാവ ആലുവ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു തിരുമേനി സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ ആയി ചുമതല നിവർത്തിച്ചു പരിശുദ്ധ ബാവ തിരികെ പോയ ശേഷം സഭയിൽ മെത്രാങ്കക്ഷികൾ വീണ്ടും കുഴപ്പങ്ങൾ സൃഷ്ടിച്ചു തുടങ്ങി പ്രത്യേകിച്ച് പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ആണ് അത് തിരുമേനിയെ ഏറെ വേദനിപ്പിച്ചു അത് കൊണ്ട് 1966 ലെ കോലഞ്ചേരിയിലെ മെത്രാൻ വാഴ്ച്ച സമയത്ത് തിരുമേനി വിദേശ യാത്രയ്ക്ക് പോയത് തിരുമേനി വിശുദ്ധ നാട് സന്ദർശിക്കുകയും മർക്കോസിന്റെ മാളികയിൽ അടക്കപ്പെട്ട മലങ്കരയിലെ വൈദിക ശ്രേഷ്ഠരുടെ കബറുകൾ തിരുമേനി പുതുക്കി പണിയിപ്പിച്ചു തിരുമേനി പിന്നീട് നവംബർ മാസത്തിൽ ആണ് തിരികെ വരുന്നത് :🌟: തിരുമേനിയുടെ ദിനചര്യ : അതിരാവിലെ 5:00 മണിക്ക് ആണ് തിരുമേനി എഴുന്നേൽക്കുന്നത് തുടർന്ന് തിരുമേനി പ്രാർഥനയ്ക്ക് ഉള്ള സൂചനയായി മണി അടിക്കും ശെമ്മാശ്ശന്മാർ വൈദികർ എന്നിവർ തിരുമേനിയോടൊപ്പം രാത്രി പ്രഭാത നമസ്കാരം നടത്തും സുറിയാനി ആണ് നമസ്കാരം എന്നാൽ പ്രുമിയോൻ സെദ്റ ഏവൻഗേലിയോൻ എന്നിവ സുറിയാനിയിൽ നിന്ന് തിരുമേനി തന്നെ അപ്പോൾ തർജ്ജ്മ ചെയ്തു പറയും പ്രാർഥനയ്ക്ക് ശേഷം പ്രഭാത കൃത്യങ്ങൾ തുടർന്ന് വേദ പുസ്തക വായന ധ്യാനം തുടർന്ന് പറമ്പിൽ നടക്കുകയും കൃഷി പണിക്ക് മേൽനോട്ടം വഹിക്കും തുടർന്ന് പ്രഭാത ഭക്ഷണം ലളിത ഭക്ഷണം ആണ് തിരുമേനിയുടെ കഞ്ഞി അല്ലേൽ ചോറ് കുടെ പയർ നോമ്പ് അല്ലാത്ത കാലത്ത് മോര് കറി മീൻ കറി എന്നിങ്ങനെ ലളിത ഭക്ഷണം ആണ് സെമിനാരിയിൽ തിരുമേനി ഒരു പശുവിനെ വളർത്തിയിരുന്നു അതിനെ കറക്കുന്ന പാൽ മോരിന് വേണ്ടിയും ബാക്കി പുറത്ത് കടയിൽ കൊടുത്തു അ പണം പശുവിന്റെ തീറ്റയ്ക്ക് ആണ് ഉപയോഗിക്കുക തിരുമേനിയുടെ സ്റ്റുഡി ബേക്കർ കാറിൽ ഈ പശുവിനുള്ള വൈക്കോൽ കൊണ്ട് വന്നിരുന്നത് മൂന്നാം മണി നമസ്കാര ശേഷം ഭദ്രാസന കാര്യങ്ങൾ ഭരണ കാര്യങ്ങൾ എന്നിവയിൽ തിരുമേനി മുഴുകും ഉച്ച നമസ്കാര ശേഷം തിരുമേനി ഉറങ്ങും നോമ്പ് കാലത്ത് വൈകുന്നേരം വരെ ഉപവസിക്കും വൈകുന്നേരം 5:00 മണിക്ക് സന്ധ്യ നമസ്കാരം തുടർന്ന് പറമ്പിൽ നടക്കും തിരുമേനി കൊണ്ട് നടന്ന അനേകം തെങ്ങുകൾ കായ്ച്ച് പറമ്പിന്റെ ശോഭ ഉയർത്തിയിരുന്നു രാത്രി 9:00 മണിക്ക് സുത്താറ നമസ്കാര ശേഷം തിരുമേനി ഉറങ്ങും വലിയൊരു ഭദ്രാസനത്തിന്റെ ഇടയനായിട്ട് പോലും മുൻഗാമികളായ അമ്പാട്ട് തിരുമേനി,കടവിൽ തിരുമേനി, പരിശുദ്ധ വലിയ തിരുമേനിയെ പോലെ ലളിത ജീവിതം ആണ് നയിച്ചത് തിരുമേനി സത്യ വിശ്വാസ കാര്യങ്ങളിൽ തീഷ്ണവാൻ ആണ് അതിൽ തിരുമേനി വീഴ്ച വരുത്തില്ല വരുത്തിയവരെ തിരുമേനി ശാസിക്കും എന്നാൽ ആരോടും തിരുമേനിക്ക് വ്യക്തിപരമായി ദേഷ്യം ഇല്ലായിരുന്നു ശകാരിച്ചാലും സ്നേഹത്തോടെ അവരെ വിളിച്ചു സംസാരിക്കും അ ബന്ധം ഊട്ടി ഉറപ്പിക്കും 🪽: എഴുത്തുകാരനായ തിരുമേനി വൈദികനായ കാലം മുതൽ തിരുമേനി പുസ്തകങ്ങൾ രചിച്ചു തുടങ്ങി കാലം ചെയ്യും വരെ തിരുമേനി പുസ്തകങ്ങൾ എഴുതി സൺ‌ഡേ സ്കൂൾ പുസ്തകങ്ങൾ,അദ്ധ്യാപക സഹായി, ചോദ്യോത്തരം -  7 ഭാഗങ്ങൾ ഓമല്ലൂർ ബാവ, ശീമയാത്ര, കുമ്പസാര ക്രമം, പാപിയുടെ ആശുപത്രി, പാപിയുടെ സ്നേഹിതൻ st ജോസഫിന്റെ ജീവചരിത്രം എന്നിവ അദേഹത്തിന്റെ കൃതികൾ ആണ് 🙇‍♂️: വൈദിക ശ്രേഷ്ഠരുടെ ഗുരു : അനേക വൈദിക ശ്രേഷ്ഠരുടെ ഗുരുവാണ് വൈലിപ്പറമ്പിൽ തിരുമേനി തിരുമേനി പഠിപ്പിച്ചവരുണ്ട് അത് പോലെ പട്ടം കൊടുത്തവരുണ്ട് പുരോഹിതന്മാരുടെ കഴിവുകൾ വളർത്തുകയും എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു തിരുമേനി പാവപ്പെട്ട വൈദിക വിദ്യാർത്ഥികൾക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു വൈദികർക്ക് വേണ്ട ഉപദേശങ്ങൾ തിരുമേനി കൊടുത്തു കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ പോലെ സുവിശേഷ പ്രഘോഷകരായ വൈദികർക്ക് വേണ്ട പ്രോത്സാഹനം തിരുമേനി ചെയ്തിരുന്നു എബ്രഹാം മാർ ക്ളീമിസ് തിരുമേനി  ഞാർത്താങ്കൽ കോരുത് മൽപ്പാൻ കല്ലൂപറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ ശമുവേൽ മാർ പിലക്സിനോസ് തിരുമേനി, കുര്യാക്കോസ് മാർ കൂറിലോസ് തിരുമേനി,എബ്രഹാം മാർ സേവേറിയോസ് തിരുമേനി വർഗീസ് കല്ലാപ്പാറ പാത്തിക്കൽ ഔസേപ്പ് കോർ എപ്പിസ്കോപ്പ അച്ഛൻ, പൗലോസ് കോർ എപ്പിസ്കോപ്പ പരത്തുവയൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ വല്ലപ്പിള്ളി, മാത്യൂസ് കോർ എപ്പിസ്കോപ്പ കൊറ്റാലിൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ പുല്ലാക്കുടിയിൽ, ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഓലപ്പുര, ഐസക് കോർ എപ്പിസ്കോപ്പ പുതുശ്ശേരി, പീറ്റർ കോർ എപ്പിസ്കോപ്പ വേലംപറമ്പിൽ, ചേട്ടാളുത്തുങ്കര ഏലിയാസ് കോർ എപ്പിസ്കോപ്പ വി വി ബാഹനാൻ കോർ എപ്പിസ്കോപ്പ (കുന്നുക്കുരുടി )മത്തായി ഇടയനാൽ(പഴന്തോട്ടം ), ജേക്കബ് മണ്ണാപ്രയിൽ (ലിസ്റ്റ് അപൂർണം ): 🌟പള്ളികൾ : അങ്കമാലി ഭദ്രാസനത്തിൽ അനേകം അനേക പുതിയ പള്ളികൾ തിരുമേനി സ്ഥാപിച്ചു ഒരു പള്ളി തുമ്പമണ്ണിൽ തിരുമേനി സ്ഥാപിച്ചു അത് പോലെ അനേക പള്ളികൾ തിരുമേനി പുനർ കൂദാശ നടത്തി തിരുമേനി സ്ഥാപിച്ച പള്ളികൾ : നെടുമ്പാശ്ശേരി st ജോർജ് പള്ളി, അടിമാലി 14 മൈൽ മാർ ഇഗ്നാത്തിയോസ് പള്ളി, പോത്താനിക്കാട് st മേരീസ്‌ ചാപ്പൽ, കളമശ്ശേരി st ജോർജ് പള്ളി (ഇപ്പോൾ മെത്രാങ്കക്ഷി ഭാഗത്ത് ), മൂക്കന്നൂർ st ജോർജ്, കുലയറ്റിക്കര st ജോർജ് സ്ലീബാ, വെണ്ണിക്കുളം st ജോർജ് പള്ളി പള്ളി ബ്രഹ്മമംഗലം st ജോർജ് പള്ളി, തുരുത്തിശ്ശേരി മാർ ശാബോർ അഫ്‌റോത്ത് പള്ളി,കാരയ്ക്കാട് st മേരീസ്‌ സീനായി പള്ളി (തുമ്പമൺ )(ലിസ്റ്റ് അപൂർണം ):🌟: ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്യുന്നു : തിരുമേനി കാലം ചെയ്യും മുൻപ് തന്റെ വില്പത്രം എഴുതി അത് പ്രകാരം പരിശുദ്ധ പാത്രിയാർക്കീസ് ബാവ വാഴിക്കുന്ന മേല്പട്ടക്കാരനാണ് അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത എന്ന് വിശ്രമില്ലാത്ത പ്രവർത്തന ജീവിതം ആയിരുന്നു തിരുമേനിയുടെ അത് തിരുമേനിക്ക് കടുത്ത ഹൃദരോഗിയാക്കി 1966 നവംബർ 6 ന് രാവിലെ 7:25 ന് തിരുമേനി കാലം ചെയ്തു കാലം ചെയ്യുമുൻപ് തിരുമേനിക്ക് തൈലഭിഷേകം നടത്തി പിറ്റേന്ന് രാവിലെ പൗലോസ് മാർ പിലക്സിനോസ് എബ്രഹാം മാർ ക്ളീമിസ് മാത്യൂസ് മാർ കൂറിലോസ് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു തുടർന്ന് നഗരി കാണിക്കൽ നടന്നു 10000 കണക്കിന് ജനങ്ങൾ ഈ നഗരി കാണിക്കലിൽ പങ്കെടുത്തു തുടർന്ന് ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായുടെ മുഖ്യ കാർമികത്വത്തിലും മറ്റു പിതാക്കന്മാരുടെ സഹ കാർമികത്വത്തിലും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മാർ ഗ്രീഗോറിയോസ് തിരുമേനിയെ തൃക്കുന്നത്ത് സെമിനാരി പള്ളിയുടെ വടക്ക് ഭാഗത്ത് തന്റെ മുൻഗാമികളുടെ സമീപം കബറടക്കി. പുണ്യ ശ്ലോകനായ തിരുമേനിയുടെ ഓർമ പരിശുദ്ധ സഭ നവംബർ 6 ന് ആചരിക്കുന്നു അദേഹത്തിന്റെ ഓർമ വാഴ്‌വിനാകട്ടെ ആമിൻ : " ആചാര്യേശ്ശ മിശിഹാ കൂദാശകളർപ്പിച്ചോ ആചാര്യന്മാർക്കേക്കുക പുണ്യം നാഥാ സ്തോത്രം ": അവലംബം : വൈലിപ്പറമ്പിൽ മാർ ഗ്രീഗോറിയോസ് തിരുമേനി (2016) fr വർഗീസ് കല്ലാപ്പാറ, സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലധ്യക്ഷന്മാരും (vol 6) fr മാണി രാജൻ കോർ എപ്പിസ്കോപ്പ, : 👼👼👼🌟🌟🌟🙏🙏🙏😇😇😇⛪⛪⛪😭😭😭🌹🌹🌹🙇🙇🙇

മോർ മീഖായേൽ റാബോ

അനുദിന വിശുദ്ധർ : നവംബർ 7: പണ്ഡിത ശ്രേഷ്ഠനായ മഹാനായ മോറാൻ മിഖായേൽ റാബോ പാത്രിയർക്കീസ് ബാവ (1126-1199): പരിശുദ്ധ സുറിയാനി സഭ അനേക പ്രതിഭാശാലികളായ പിതാക്കന്മാർക്ക് ജന്മം നൽകിട്ടുണ്ട് അതിൽ ശ്രേഷ്ഠനും ബഹുമുഖ പ്രതിഭയുമായ പിതാവ് ആണ് മിഖായേൽ റാബോ പാത്രിയർക്കീസ് ബാവ പണ്ഡിതൻ, എഴുത്തുക്കാരൻ,ഗവേഷകൻ, തത്വ ചിന്തകൻ, ചരിത്രകാരൻ,വ്യഖ്യാതാവ് നിയമ വിഗ്ധൻ എന്നിങ്ങനെ പല നിലകളിൽ പ്രശ്സ്തനും പല മേഖലകളിൽ തന്റേതായ സംഭാവന നൽകിയ പിതാവ് കൂടിയായിരുന്നു അദ്ദേഹം 1126 ൽ തുർക്കിയിലെ മിലാത്യ പട്ടണത്തിൽ ആണ് ജനിച്ചത് ഇദ്ദേഹത്തിന്റെ പിതാവ് ഏലിയ ഖൻദാസി എന്ന കുടുംബത്തിലെ അംഗമായിരുന്നു ഈ കുടുംബത്തിൽ നിന്ന് സർബയിലെ മെത്രാപ്പോലീത്ത സഖാ മാർ അത്തനാസിയോസ് (വിശുദ്ധന്റെ പിതൃ സഹോദരൻ ), കിഴക്കിന്റെ മപ്രിയാനോ മാർ യാക്കോബ് (സഹോദരൻ ), വിശുദ്ധന്റെ മരുമകനായ മിഖായേൽ 2 മൻ പാത്രിയാർക്കീസ് ബാവ തുടങ്ങി അനേക പുരോഹിത ശ്രേഷ്ഠർക്ക് ജന്മം നൽകി വളരെ ചെറുപ്പത്തിലെ ദൈവ ഭക്തനും ആത്മിയ കാര്യങ്ങളിൽ തീഷ്ണവാനുമായ ഇദ്ദേഹം തന്റെ വിദ്യാഭ്യാസ ശേഷം ദയറാ ജീവിതം തിരഞ്ഞെടുക്കയും മിലാത്യയിലെ മാർ ബെർസൗമോ ദയറായിൽ ചേർന്ന് അദ്ദേഹം വൈദിക വിദ്യാഭ്യാസം നേടി പഠന കാര്യങ്ങളിൽ മികവ് നേടിയ വിശുദ്ധൻ സുറിയാനി, അറബി ഗ്രീക്ക് ഭാഷകളിൽ പ്രാവിണ്യം നേടി അനേക ഗ്രന്ഥങ്ങൾ വായിച്ചു ആഴത്തിൽ അറിവ് നേടി പ്രാർഥന നോമ്പ് ഉപവാസം എന്നിവയിലെ തീഷ്ണത വിശുദ്ധനെ പ്രാർത്ഥനാ നൽവരമുള്ള താപസ ശ്രേഷ്ഠനാക്കി വൈദിക സ്ഥാനങ്ങൾ നേടിയ ശേഷം പ്രാർഥനയിലും അത് പോലെ പുസ്തകങ്ങൾ പകർത്തി എഴുതുന്നതിലുമായി അദ്ദേഹം ദയറായിൽ സമയം ചിലവഴിച്ചു അൽപ്പ നാളുകൾക്ക് ശേഷം മിഖായേൽ ബാവ ദയറാധിപനായി 116 ൽ മാർ അത്തനാസിയോസ് 8 മൻ പാത്രിയാർക്കീസ് ബാവ കാലം ചെയ്തപ്പോൾ പെന്തിക്കൊസ്തി പെരുന്നാൾ ദിവസം ഫ്സ്കിൻ ദയറായിൽ കൂടിയ സുന്നഹദോസിൽ മിഖായേൽ റമ്പാച്ഛനെ നിയുക്ത പാത്രിയാർക്കീസ് ആയി തിരഞ്ഞെടുത്തു എന്നാൽ താൻ ഈ പദവിക്ക് യോഗ്യതനല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും എന്നാൽ മാർ ദിവന്നാസിയോസ് ബെർശ്ലീബി തിരുമേനി അടക്കം ഏതാനും പിതാക്കന്മാർ ചേർന്ന് സംസാരിച്ചപ്പോൾ ബാവ ഏതാനും നിബന്ധനകൾ വെച്ചു കൊണ്ട് സമ്മതം അറിയിച്ചു അ നിബന്ധനകൾ :🌟: പിതാക്കന്മാരുടെ നടപടിക്കനുസരണമായി പ്രവർത്തിക്കുക 🌟: കൈകൂലി വാങ്ങി പൗരോഹിത്യം നൽകരുത് 🌟: പരസ്പര സമ്മതം കൂടാതെ ഭദ്രാസനങ്ങൾ മാറ്റാതിരിക്കുക കൂടാതെ തന്റെ സ്ഥാനരോഹണത്തിനു എല്ലാവരുടെയും സമ്മതം വേണം (ഇവ സഭ അംഗീകരിച്ചു ) 1186 തുലാം 18 ന് മാർ ബെർസൗമോ ദയറായിൽ വെച്ചു കിഴക്കിന്റെ മാർ യുഹാനോൻ മാപ്രിയാനോ (മാർ യുഹാനോൻ സാരുഗായോ )യുടെ മുഖ്യ കാർമികത്തിലും 12 മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്തിലും മിഖായേൽ റമ്പാച്ഛനെ അന്തിയോക്യയുടെ 79 മത്തെ പാത്രിയാർക്കീസ് ആയി വാഴിച്ചു ഈ ചടങ്ങിൽ ബെർശ്ലീബി പിതാവ് പറഞ്ഞ പ്രസംഗം ശ്രെദ്ധേയമാണ് പരിശുദ്ധ പിതാവിന് സമ്മാനമായി നാം കൊടുക്കേണ്ടത് സ്വർണ്ണം വെള്ളിയല്ല നമ്മുടെ പ്രാർഥനകൾ ആണ് നൽകേണ്ടത് പരിശുദ്ധ ബാവയുടെ സുന്ത്രോണിസോ ഹാനാനിയുടെ ദയറായിൽ വെച്ചു നടന്നു പൂർവിക പാരമ്പര്യം അനുസരിച്ചു അന്തിയോക്യ സിംഹാസനത്തിൽ സ്ഥാനമേൽക്കുന്ന പാത്രിയാർക്കീസ് തന്റെ സ്ഥാനരോഹണ സന്ദേശം ഈജിപ്റ്റിൽ പ്രസംഗിക്കപ്പെടണം എന്ന് ആണ് അത് പ്രകാരം കോപ്റ്റിക് പാത്രിയാർക്കീസിനു ബാവ തന്റെ സന്ദേശം അയച്ചു പരിശുദ്ധ ബാവ ആമിദിൽ നിന്ന് പാത്രിയർക്കാ ആസ്ഥാനം മാർ ഹാനനിയയുടെ ദയറായിലേക്ക് മാറ്റി ഒപ്പം ബെർശ്ലീബി പിതാവിനെ ആമിദിന്റെ മെത്രാപ്പോലീത്തയായി നിയമിച്ചു സ്ഥാനവരോഹണ ശേഷം ബാവ ഉറഹായിലെ ദയറാകൾ സന്ദർശിച്ചു തുടർന്ന് അദ്ദേഹം വിവിധ ഭദ്രാസനങ്ങൾ സന്ദർശിച്ചു 1168 ൽ യെരുശലേമിലെ ബാബ് അൽ ആമുദിക്ക് (Damascus gate ) അടുത്തുള്ള മോർത്ത് മഗ്‌ദലന മറിയം ദയറായിൽ വെച്ചു വിശുദ്ധ മുറോൻ കൂദാശ നടത്തി ഈസ്റ്റെർ ദിവസം ഡമാസ്‌കസിനു വേണ്ടി യുഹാനോനെ മെത്രാപ്പോലീത്തയായി വാഴിച്ചു തിരികെ തന്റെ ആസ്ഥാനത്ത് എത്തിയ ശേഷം ബാർ എബ്രായ തന്റെ ചരിത്രത്തിൽ പറയും pole വിശുദ്ധ പിതാവ് സഭയെ സംബന്ധിക്കുന്ന പല കാനോനുകൾ ക്രമികരിച്ചു 1169 ൽ മാർ ബെർസൗമോയുടെ ദയറായിൽ കൂടിയ സുന്നഹദോസിൽ മേല്പറഞ്ഞ കാനോനുകൾ നടപ്പിലാക്കി മിഖായേൽ റാബോയുടെ ശിക്ഷ്യനായിരുന്ന തിയോഡോറോസ് ബർ വഹ്ബൂൻ ബാവയ്ക്ക് എതിരെ പ്രവർത്തിച്ചു അത് ബാവയെ ഏറെ ദുഖിതനാക്കി ബാവ പുറത്താക്കിയ നാല് മേല്പട്ടക്കാരനെ മറ്റൊരു പാത്രിയാർക്കീസ് ആയി (Anti pathriach ) ആയി വാഴിച്ചു എന്നാൽ വിശ്വാസ സമൂഹം മിഖായേൽ ബാവയുടെ കുടെ ഉള്ളതിനാൽ അവരുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടന്നില്ല 1180 ൽ ബാവ വിളിച്ചു കൂട്ടിയ സുന്നഹദോസിൽ ബെർ വഹ്ബൂനെ പുറത്താക്കിയിരുന്നു 1183ൽ മാർ ബെർസൗമോ ദയറാ ബാവ പുതുക്കി പണിതു 1189 ൽ തന്റെ സഹോദരൻ യാക്കോബ് മാർ ഗ്രീഗ്രോറിയോസിനെ കിഴക്കിന്റെ മപ്രിയാനോ ആയി യാക്കോബ് പ്രഥമൻ എന്ന പേരിൽ വാഴിച്ചു ഈ വിശുദ്ധൻ തന്റെ സഭാ പ്രവർത്തനങ്ങൾക്ക് ശേഷം രാത്രികളിൽ പല കൃതികൾ പകർത്തി എഴുതുകയും അനേകം കൃതികൾ രചിക്കക്കുകയും ചെയ്തു പല കൃതികളും അദ്ദേഹം എസ്ത്രൻഗേലിയൻ ലിപികളിൽ ആണ് എഴുതിയത്. മാർ മിഖായേൽ റാബോ പൗരോഹിത്യ ശ്രെണിയെ സംബന്ധിച്ചും വി കുർബാന സ്വീകരണത്തെ സംബന്ധിച്ചും ക്രിസ്തുവിന്റെ ശിക്ഷ്യനായിരിക്കുന്നതിനെ കുറിച്ചും കുമ്പസാരം, മാനസാന്തരം എന്നിവയെ സംബന്ധിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് സൃഷ്ടിയുടെ ആരംഭം മുതൽ 1193 വരെയുള്ള ചരിത്രം ദിനവൃത്താന്തം (chronicles ) എന്ന പേരിൽ എഴുതി ഇതിന്റെ കൈയെഴുത്ത് ആലപ്പോയിലെ st ജോർജ് പള്ളിയിൽ ഉണ്ട് കുമ്പസാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മിഖായേൽ റാബോ കോപ്റ്റിക് പാത്രിയാർക്കീസ് മർക്കോസ് മൂന്നാമന് കത്തുകൾ അയച്ചു മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ ഒരു മപ്രിയാനോ കൂടാതെ 54 മേൽപ്പാട്ടകാരെ വാഴിച്ചു 33 വർഷം കാലം സുറിയാനി സഭയെ ശ്രശ്രുഷിക്കുകയും അനേക സംഭാവനകൾ നൽകിയ ഈ പിതാവ് 1199 നവംബർ 7 ന് തന്റെ 73 വയസിൽ കാലം ചെയ്ത് മിലാത്യയിലെ മാർ ബെർസൗമോ ദയറായിൽ (ഇന്ന് ഈ ദയറാ ഇല്ല തകർക്കപ്പെട്ടു ) അദ്ദേഹത്തെ കബറടക്കി പരിശുദ്ധ അപ്രേം പ്രഥമൻ ബാവ മോറാൻ മിഖായേൽ റാബോയെ കുറിച്ച് ഇങ്ങനെ എഴുതി : " ദൈവത്തിന്റെ സഭയുടെ ശ്രേഷ്ഠ മഹാ പുരോഹിതനും അന്തിയോക്യ പാത്രിയാർക്കീസന്മാരിൽ ഉന്നതനും പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനും അനശ്വര നാമമുള്ളവനും സത്യാന്വോഷകനും മാത്രമല്ല മാർ മിഖായേൽ റാബോയുടെ ബഹുമാന്യ നാമം ലോകത്തിലെ ചരിത്രകാരന്മാർ മുഴുവനും ആദരിക്കുന്നതിനും കാരണങ്ങൾ ഉണ്ട് സൃഷ്ടിയുടെ ആരംഭം മുതൽ AD 1193 വരെയുള്ള ദിനവൃത്താന്തങ്ങൾ എഴുതുക വഴി തലമുറകളുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ചരിത്രം പരിശുദ്ധ ബാവയെ the great എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എത്രയോ അന്വർത്ഥം ആണ് 1999 പരിശുദ്ധ സുറിയാനി സഭ ഈ വിശുദ്ധന്റെ 800 മത് ഓർമ സഭാ തലത്തിൽ ആചരിച്ചു പരിശുദ്ധ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവായുടെ ഓർമ സഭ നവംബർ 7 ന് ആചരിക്കുന്നു വിശുദ്ധന്റെ ഓർമ വാഴ്‌വിനാകട്ടെ ആമിൻ : 🪽പരിശുദ്ധ പിതാവിന്റെ രചനകൾ : 🌹: സൃഷ്ടി ആരംഭം മുതൽ 1193 വരെയുള്ള ചരിത്ര ഗ്രന്ഥം ദിനവൃത്താന്തങ്ങൾ 🌹: കാനോനുകളുടെ സംയോജനം 🌹:നിഖ്യായിലെ മാർ അബ്ഹായിയെ കുറിച്ച് പരിഷ്കരിച്ച് എഴുതിയ ജീവചരിത്രം 🌹: 1159 ലെ മത പീഡനത്തെ കുറിച്ച് ഒരു കവിത 🌹:വിശ്വാസ പ്രഖ്യാപനം എന്ന കൃതി എഴുതി അത് മാനുവേൽ 1 മൻ രാജാവിനു നൽകി 🌹: ബെർശ്ലീബിയെ കുറിച്ച് ഒരു കവിത 🌹:അൽ ബിജിയൻ വേദവിപരീതത്തെ വിമർശിച്ചു കൊണ്ടുള്ള ഉപന്യാസം 🌹: സുറിയാനി ആരാധന, തക്സ ശ്രശ്രുഷ ക്രമങ്ങൾ എന്നിവയുടെ പരിഷ്കരിച്ച പതിപ്പ് 🌹: മത പ്രസംഗങ്ങൾ പ്രബോധനങ്ങൾ പാപ പരിഹാര പ്രാർഥനകൾ സഭാ ചരിത്രം (ഇത് ബാർ എബ്രായ ഉപയോഗിച്ചു ) 🌹: പെരുന്നാളുകൾ ഞായറാഴ്ചകൾക്കുള്ള മെമ്രാകൾ 🌹: മാർ ബെർസൗമോയുടെ ഓർമ ദിവസത്തിൽ ഉള്ള ഒരു പ്രാർഥന 🌹: മർദിനിലെ മാർ യുഹാനോനെ കുറിച്ച് ഒരു ഗീതം : 👼👼👼🙏🙏🙏🌟🌟🌟🪽🪽🪽😇😇😇🙇‍♂️🙇‍♂️🙇‍♂️🙇🙇🙇⛪⛪⛪👨‍👩‍👧👨‍👩‍👧👨‍👩‍👧🌞🌞
https://www.facebook.com/profile.php?id=100092522012037&mibextid=ZbWKwL