2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ഡയലോപ്‌ ; സംവാദത്തിന്റെ പുതിയ വഴിത്താര - ഡോ. ജോ ജോസഫ്‌ എഴുതുന്നു.

കഴിഞ്ഞ ജനുവരിയിൽ അന്താരാഷ്ട്ര മാധ്യമശ്രദ്ധ ആകർഷിച്ച  വാർത്തയായിരുന്നു ‘ഡയലോപ്’ എന്ന സംഘടനയുടെ പ്രതിനിധികളുമായി ഫ്രാൻസിസ് മാർപാപ്പ റോമിൽ നടത്തിയ കൂടിക്കാഴ്ച. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രാധാന്യം അർഹിക്കുന്നതും കൗതുകകരവുമായ കൂടിക്കാഴ്ചയായിരുന്നു അത്. ഇറ്റലിയിലെ ലോക്യാനോയിൽ ചേർന്ന ‘ഡയലോപ് കോൺഫറൻസ് ഓൺ ഇന്റഗ്രൽ  ഇക്കോളേജി’യുടെ മുന്നോടിയായാണ്‌ യൂറോപ്പിലെ ഇടതുപക്ഷ  രാഷ്ട്രീയ പ്രതിനിധികളായ ഏഴുപേരും യൂറോപ്പിലെ വിവിധ  രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്തീയസഭാ പ്രതിനിധികളായ എട്ടുപേരും പോൾ ആറാമൻ മാർപാപ്പയുടെ പേരിലുള്ള ഹാളിൽ കൂടിക്കാഴ്ച നടത്തിയത്. അനുനിമിഷം കൂടുതൽ കൂടുതൽ...
ധ്രുവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഒരുമയുടെയും സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും പുതിയ പാതകൾ വെട്ടിത്തെളിക്കാൻ ‘ഡയലോപി’നാകട്ടെയെന്ന് മാർപാപ്പ ആശംസിക്കുകയും ചെയ്തു.

എന്താണ് ഡയലോപ്

യൂറോപ്പിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും ക്രൈസ്തവ ജനവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിനിധികളും ഉൾപ്പെടുന്ന  സംഘടനയാണ് ‘ഡയലോപ്’.  രണ്ട്‌ വിചാരധാരകൾ ഈവിധത്തിൽ ഒരുമിക്കാൻ ഇടവന്നത് ഫ്രാൻസിസ് മാർപാപ്പയും ഇടതുപക്ഷ രാഷ്ട്രീയ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി 2014-ൽ നടന്ന കൂടിക്കാഴ്ചയിലൂടെയാണ്‌. യൂറോപ്പിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ വാൾട്ടർ ബെയർ,  ഗ്രീസിലെ  ഗ്രീസിലെ  ഇടതുപക്ഷ നേതാവ്‌ അലക്സിസ് സിപ്രാസിസ്‌ ഫോക്‌ലോർ പ്രസ്ഥാനത്തിന്റെ നേതാവ്‌  ഫ്രാങ്ക്   ക്രോണ്റിഫിറിൻ എന്നിവരാണ്‌ അന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തിയത്‌.  ചരിത്രപരമായ ആ  കൂടിക്കാഴ്ചയിൽ മാർപാപ്പ തന്നെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന  സംവാദനക്ഷമതയുള്ള ഒരു വേദിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി. അങ്ങനെയാണ്‌  ‘ഡയലോപ്’ എന്ന വ്യത്യസ്തമായ  സംവാദ പ്രോജക്ടിന് തുടക്കമാകുന്നത്‌. ഒരു ലോകശക്തിക്കും ഇന്നത്തെ ലോകം നേരിടുന്ന വെല്ലുവിളികളെ ഒറ്റയ്‌ക്ക് നേരിടാനും പരിഹാരം കണ്ടെത്താനും കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ്‌ ഡയലോപ് രൂപം കൊള്ളുന്നത്. ദാരിദ്ര്യം, അസമത്വം എന്നിവയെ എന്നിവയെ മാത്രമല്ല, മനുഷ്യൻ എന്ന സ്വത്വത്തേക്കാൾ വിപണിയും ലാഭവുമാണ് വലുതെന്ന വികൽപ്പ മൂല്യബോധത്തെയും പ്രതിരോധിക്കാനുള്ള  വിശാലമായ കൂട്ടായ്മയാണ് ഡയലോപ്...
ഗ്രീസിലെ ഈജിയൻ സർവകലാശാല, ഫോക്കോലേർ പ്രസ്ഥാനം,  കെ പി എച്ച് എഡിത്ത്‌  സ്റ്റീൻ, സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് കോയിൻബ്രേ, യുഎൻഇഡി മാഡ്രിഡ്, ന്യൂ ഹ്യുമാനിറ്റി ഇന്റർനാഷണൽ അസോസിയേഷൻ, റോസ ലക്സംബർഗ് ഫൗണ്ടേഷൻ, സോഫിയ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട്,  ട്രാൻസ്ഫോം യൂറോപ്പ് എന്നിവ ഇക്കാലയളവിൽ ‘ഡയലോപു’മായി സഹകരിച്ച ചില   പ്രസ്ഥാനങ്ങളും സംഘടനകളുമാണ്‌. ഇതിൽത്തന്നെ വ്യത്യസ്തവും വിശാലവുമായ ഒരു പ്രസ്ഥാനമാണ് ഫോക്കോലേർ. 1943ൽ രണ്ടാം ലോക യുദ്ധക്കാലത്ത് ഇറ്റലിയിലെ ട്രെൻഡിൽ ആരംഭിച്ച ആധ്യാത്മിക നവോത്ഥാന മുന്നേറ്റ പ്രസ്ഥാനമാണ്‌ ഇത്. സാർവത്രികസഭ  ഈ പ്രസ്ഥാനത്തെ ‘മാതാവിന്റെ  പ്രവൃത്തി' '(The work of Mary) എന്നാണ് വിശേഷിപ്പിക്കുന്നത് എന്നുകൂടി അറിയുമ്പോഴാണ് ഫോക്കോലേറിന്റെ  പ്രാധാന്യം വ്യക്തമാകുന്നത്. 1962ൽ സഭ ഫോക്കോലേറിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 182 രാജ്യത്തായി 20 ലക്ഷത്തോളം  ക്രൈസ്തവ വിശ്വാസികൾ ഈ നവോത്ഥാന മുന്നേറ്റത്തിന്റെ  ഭാഗമായി പ്രവർത്തിക്കുന്നു. ഈ പ്രസ്ഥാനമാണ് ‘ഡയലോപി’ന്റെ പ്രധാന പങ്കാളികളിൽ ഒന്ന്.

ഡയലോപിന്റെ നയരേഖ 
റഷ്യ ഉക്രയ്‌ൻ സംഘർഷത്തിന്റെ തുടക്കത്തിൽ 2022ൽ വിയന്നയിൽ കൂടിയ ഡയലോപിന്റെ പ്രതിനിധികൾ മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ്, ക്രൈസ്തവ സഹകരണ നയരേഖ പുറത്തിറക്കി. ഒരുമിച്ചു നിൽക്കുന്നതിൽ മാത്രമാണ്  ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് 
തിരിച്ചറിഞ്ഞ്‌, ഐക്യം മാത്രമാണ്  രക്ഷ (Only together will we be saved)എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന  നയരേഖ മാർക്സിസ്റ്റ്  ക്രൈസ്തവ മാർക്സിസ്റ്റ്  ക്രൈസ്തവ കാഴ്ചപ്പാടുകളുടെ  ഇന്നലെകളെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണയോടെയുള്ളതാണ്. കഴിഞ്ഞ ഇരുനൂറോളം വർഷത്തിൽ രണ്ട് 
രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരുന്ന വിചാരധാരകൾ, ഇപ്പോഴും വിവിധ വിഷയങ്ങളിൽ ഭിന്നനിലപാടുകൾ  സ്വീകരിക്കുന്നവർ ഒരുമിക്കുന്നതിന് കാരണവും വിശദീകരിക്കുന്നുണ്ട്.
മനുഷ്യകുലത്തിന്റെയും ഭൂമിയുടെയും ഭാവിയും അതിജീവനവും തുലാസിലാകുന്ന ഈ കാലഘട്ടത്തിൽ എല്ലാ സുമനസ്സുകളുടെയും ഉത്തരവാദിത്വപൂർണമായ സഹകരണം അനിവാര്യമാണ് എന്നതാണ് അത്. ക്രിസ്തീയതയും സോഷ്യലിസവും എന്നീ ധാരകൾ തമ്മിൽ യോജിപ്പിനുള്ള സാധ്യത തെളിഞ്ഞുവരുന്നത് 1891ൽ ലിയോ പതിമൂന്നാമൻ  മാർപാപ്പയുടെ Rerum Novarum എന്ന ചാക്രിക ലേഖനത്തിലൂടെയാണ്. വിമോചന ദൈവശാസ്ത്രത്തിന്റെ സ്വാധീനവും വാക്കുകൾക്കപ്പുറം പ്രവൃത്തികൾ കൊണ്ട്‌ ദരിദ്രരോടൊപ്പം ആയിരിക്കണമെന്ന വിശാല കാഴ്ചപ്പാടിലേക്കു നയിച്ചു. സാമൂഹ്യശ്രേണിയിലെ മാറ്റങ്ങളിലൂടെ  മാത്രമേ ദാരിദ്ര്യത്തിൽ നിന്ന്‌  കരകയറാനാകൂവെന്ന വസ്തുതയും അംഗീകരിക്കപ്പെട്ടു.

തകർക്കണം വന്യമായ 
മുതലാളിത്തത്തെ

‘ഡയലോപി’ന്റെ  നയരേഖയിൽ തകർക്കപ്പെടേണ്ട മതിലായി വിശേഷിപ്പിക്കുന്നത് വന്യമായ മുതലാളിത്തത്തെയാണ്. എണ്ണത്തിൽ 
എണ്ണത്തിൽ കുറവാണെങ്കിലും മൂലധനശക്തികളുടെ താൽപ്പര്യങ്ങൾ ഭൂരിപക്ഷം ജനങ്ങളുടെമേൽ അധീശത്വം നേടുകയും അങ്ങനെ മുതലാളിത്ത താൽപ്പര്യങ്ങൾക്ക് അനുസൃതമായ സാമൂഹികക്രമം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉൽപ്പാദനത്തിന്റെ സാമൂഹികഘടനയിൽ  ബോധപൂർവം ഇടപെട്ടുകൊണ്ട് പുരോഗതിയെന്ന ലക്ഷ്യം ഒരുമിച്ചു നേടുന്നതിനു പകരം 
സ്വാർഥ ലാഭത്തിന്റെയും മാത്സര്യത്തിന്റെയും കുരുക്കിൽ സമൂഹത്തെ തളച്ചിടുന്നു. അങ്ങനെ ഉപഭോഗമെന്ന  കേവല ലക്ഷ്യത്തിലേക്ക് നയിക്കുന്നു. ചൂഷണം ചെയ്യപ്പെടുന്ന 
തൊഴിലാളികളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു തൊഴിലാളികളുടെ മാഗ്നാകാർട്ട  എന്നറിയപ്പെടുന്ന Rerum Novarum എന്ന ചാക്രിക ലേഖനം.

ലിയോ പതിമൂന്നാമൻ 
മാർപാപ്പയുടെ  ചാക്രിക ലേഖനങ്ങൾ വന്ന്‌ 130 വർഷം പിന്നിടുമ്പോൾ ഫ്രാൻസിസ് മാർപാപ്പ മുതലാളിത്തത്തിനെതിരെ  കടുത്ത വിമർശങ്ങളുയർത്തി രംഗത്തുവന്നത്‌  കത്തോലിക്കാ സഭയുടെ ചരിത്രത്തിലെതന്നെ നിർണായക സംഭവമായി.  പുതിയ ലോകക്രമത്തിന്റെ ആവശ്യകതയുടെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച്‌   Fratelli tutti(FT), Laudato si(LS),  Evangelli Gaudium (EG) എന്നി ലേഖനങ്ങളിൽ  ഫ്രാൻസിസ്‌ മാർപാപ്പ  പറയുന്നുണ്ട്‌. Evangelli Gaudum  എന്ന ലേഖനത്തിൽ മുതലാളിത്ത സാമ്പത്തികവ്യവസ്ഥയെ   ഫ്രാൻസിസ്‌ മാർപാപ്പ നിശിതമായി  വിമർശിക്കുന്നുണ്ട്. - ‘നിങ്ങൾ കൊല്ലരുത്’ എന്ന സഭയുടെ ഒന്നാം പ്രമാണം മനുഷ്യജീവന് സംരക്ഷണ കവചമൊരുക്കിയ  നിയന്ത്രണ രേഖയായിരുന്നതു പോലെ അസമത്വവും അന്യവൽക്കരണവും നടത്തുന്ന സാമ്പത്തിക നയങ്ങളോടും അരുതെന്ന്‌ ഇന്ന് പറയേണ്ടതായിട്ടുണ്ട്. കാരണം ഇത്തരം സാമ്പത്തികനയങ്ങൾ നാശോന്മുഖമാണ്. ആഗേളവൽക്കരണ സാമ്പത്തികനയം സാധാരണ മനുഷ്യരെ കൊല്ലുന്നു എന്നു തന്നെയാണ്‌ ഫ്രാൻസിസ്‌ മാർപാപ്പ തുറന്നു പറയുന്നത്.

ഇതുപോലൊരു സന്ദിഗ്ധഘട്ടത്തിൽ ഒരുമിച്ചു നിൽക്കണമെങ്കിൽ യോജിപ്പില്ലാത്തവരോടും  യോജിപ്പില്ലാത്തവയോടും ‘ഇല്ല' എന്ന് ഉറക്കെ പറയാനുള്ള ആർജവമുണ്ടാകണം. അതു തന്നെയാണ് 
ഡയലോപ്’  നയരേഖയിൽ വ്യക്തമാക്കുന്നത്. നമുക്ക്‌ എല്ലാവർക്കും  പൈതൃകമായി ലഭിച്ച ഈ ഭൂമിയുടെ പരിസ്ഥിതി ദുരുപയോഗത്തോടും നശിപ്പിക്കലിനോടും യോജിപ്പില്ല. 
അനേകരെ കൊല്ലുന്ന സാമ്പത്തികക്രമത്തോടും യോജിപ്പില്ല. വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രീയത്തോട് തങ്ങൾക്ക് യോജിപ്പില്ല. മനുഷ്യരെ അഹംഭാവികളായ ഉപഭോക്താക്കളാക്കി
മാറ്റുന്ന  സംസ്കാരത്തോടും മനുഷ്യകുലത്തിന്റെ സാംസ്കാരിക പൈതൃകത്തെ തകർക്കുന്ന ഒന്നിനോടും യോജിപ്പില്ല. സാമ്രാജ്യത്വ  ജീവിതരീതിയോട് തങ്ങൾക്ക് യോജിപ്പില്ല.വംശീയതയോടും പുരുഷാധിപത്യത്തോടും തങ്ങൾക്ക് യോജിപ്പില്ല. പുതിയ ശീതയുദ്ധങ്ങളോടും ഭീകരതയോടും പ്രാദേശിക യുദ്ധങ്ങളോടും ആഭ്യന്തര യുദ്ധങ്ങളിലേക്ക് നയിക്കുന്ന 
അന്താരാഷ്ട്ര നയങ്ങളോടും  യോജിപ്പില്ല. ഈ വഴിത്താരയിലൂടെയാണ്‌  ‘ഡയലോപ്‌’ മുന്നേറുന്നത്‌. 

Tag: ( Rerum Novarum ) (Evangelli Gaudum) (Fratelli tutti(FT). ( Laudato si(LS) (Evangelli Gaudium (EG) ('(The work of Mary)

Read more at: https://www.deshabhimani.com/post/20240408_26492/DIALOP-francis-marpapa



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ