2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ കോൺഗ്രസ്‌ കൂട്ട്‌.

മുസ്ലിങ്ങളെ എന്ന പോലെ ക്രൈസ്‌തവരെയും സംഘപരിവാർ വേട്ടയാടുമ്പോൾ കോൺഗ്രസിന്റെ നിസ്സംഗത ചോദ്യം ചെയ്യപ്പെടുന്നു. അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്‌ ക്രൈസ്തവ വേട്ടയ്‌ക്ക്‌ കൂട്ടു നിന്നതാണ്‌ ചരിത്രം. തെലങ്കാനയിൽ ആദ്യമായി കോൺഗ്രസ്‌ സർക്കാർ രൂപീകരിച്ച്‌ അധികനാൾ കഴിയും മുമ്പാണ്‌ സംഘപരിവാർ അതിക്രമം അഴിച്ചു വിട്ടത്‌. കോൺഗ്രസിന്റെ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയാകട്ടെ അവർക്ക്‌ കൂട്ടു നിൽക്കുന്നു. കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ്‌ സർക്കാരിനെ താഴെയിറക്കാൻ സംഘപരിവാർ വോട്ടുകൾ കോൺഗ്രസിന്‌ ലഭിച്ചതിന്റെ പ്രത്യുപകാരമാണ്‌ കണ്ണടയ്‌ക്കൽ എന്നാണ്‌ വിമർശം. കണ്ണേപ്പള്ളി ഗ്രാമത്തിലെ സെന്റ്‌ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സംഘപരിവാർ ആക്രമിച്ചപ്പോൾ രേവന്ത്‌ റെഡ്ഡി സർക്കാർ കേസെടുത്തത്‌ മർദനം ഏൽക്കേണ്ടി വന്ന സ്‌കൂൾ അധികൃതർക്കെതിരെയാണ്‌.

ഛത്തീസ്‌ഗഢിൽ ഹീന ആക്രമണം 

കോൺഗ്രസ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിന്റെ ഭരണത്തിൽ സംഘപരിവാർ നടത്തിയത്‌ നരനായാട്ട്‌. നാരായൺപുർ, കൊണ്ട്‌ഗാവ്‌ ജില്ലകളിൽ പള്ളികൾ വ്യാപകമായി ആക്രമിച്ചു. ക്രൈസ്‌തവരായ ആദിവാസികൾ വനങ്ങളിലേക്ക്‌ പലായനം ചെയ്‌തു. നാടു വിട്ടവരുടെ വീടുകൾ കത്തിച്ചു. രണ്ട്‌ ആദിവാസി വനിതകളെ പൂർണ നഗ്നരാക്കി തല്ലിച്ചതച്ചു. കേസെടുക്കാനായി കലക്ടറേറ്റ്‌ ഉപരോധിക്കേണ്ടി വന്നു. ഒക്ടോബർ അവസാനം ആരംഭിച്ച ക്രൈസ്‌തവവേട്ട തടയാൻ കോൺഗ്രസ്‌ സർക്കാർ ഒന്നും ചെയ്തില്ല. 33 ഗ്രാമത്തിലായിരുന്നു ആക്രമണം. പ്രതിസ്ഥാനത്തുണ്ടായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റിനും സംഘപരിവാർ നേതാക്കൾക്കും കോൺഗ്രസ്‌ സർക്കാർ കവചമൊരുക്കി.
ഡൽഹി ജന്തർമന്തറിൽ വിവിധ ക്രൈസ്‌തവ സഭകളടക്കം 79 സംഘടനകളാണ്‌ കോൺഗ്രസിനെതിരെ പ്രക്ഷോഭം നടത്തിയത്‌. ഗ്രാമങ്ങളിൽ ആശ്വാസമായി എത്തിയ ഏക രാഷ്‌ട്രീയനേതാവ്‌ 
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.

കോൺഗ്രസ്‌ അധികാരം പങ്കിടുന്ന ജാർഖണ്ഡ്‌, ഒറ്റയ്‌ക്ക്‌ ഭരിക്കുന്ന കർണാടകം  സംസ്ഥാനങ്ങളിലും  ക്രൈസ്‌തവർക്കു നേരെ അതിക്രമങ്ങൾ പെരുകുന്നു. ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ക്രൈസ്‌തവ വേട്ട എല്ലാ സീമകളും ലംഘിച്ചുവെന്നാണ്‌ യുസിഎഫ്‌ പറയുന്നത്‌. ജാർഖണ്ഡിലും കർണാടകത്തിലും എട്ടുവീതം  ആക്രമണങ്ങൾ ഈവർഷം ഉണ്ടായി. കർണാടകത്തിലെ ബിജാപുരിൽ നിന്നുള്ള ദമ്പതികളെ ക്രൂരമായി മർദിച്ചു. പൊലീസ്‌ കേസെടുക്കാത്തതിനെ തുടർന്ന്‌ കോടതിയിൽ അഭയം പ്രാപിക്കുകയായിരുന്നു വിജയലക്ഷ്മി–-അശോക് ദമ്പതികൾ.

ആരോഗ്യസംരക്ഷണ പ്രവർത്തകയായ  വിജയലക്ഷ്‌മിക്ക്‌ ഊരുവിലക്കാണ്‌. നിർബന്ധിത മതപരിവർത്തനമെന്ന സംഘപരിവാർ പരാതിയിൽ ദമ്പതികൾ താമസിക്കുന്ന ഉപ്പളദിന്നി മേഖലയിൽ നിന്ന്‌ ക്രൈസ്‌തവർക്ക്‌  നാടുവിടേണ്ടി വന്നു. കുടുംബങ്ങൾക്ക്‌ വെള്ളവും വൈദ്യുതിയും നൽകുന്നില്ല. കോൺഗ്രസ്‌ സർക്കാരോ അവരുടെ പൊലീസോ അനങ്ങിയിട്ടില്ല.

75 ദിവസം,161 ആക്രമണം

ഇക്കൊല്ലം ആദ്യ 75 ദിവസം രാജ്യത്ത്‌ ക്രൈസ്‌തവർക്കു നേരെ ഉണ്ടായത്‌ 161 ആക്രമണം. കോൺഗ്രസും ബിജെപിയും മാറിമാറി ഭരിച്ചു വരുന്ന ഛത്തീസ്‌ഗഢിലാണ്‌ 
ക്രൈസ്‌തവർക്കു നേരെ ഹീനമായ ആക്രമണങ്ങൾ കൂടുതൽ നടക്കുന്നതെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്‌) പറയുന്നു. മതം മാറുന്നവർക്ക്‌ സാമൂഹ്യ വിലക്കാണ്‌
കുറഞ്ഞ ശിക്ഷ. പൊതു ഇടങ്ങളിൽ വെള്ളം ശേഖരിക്കാൻ പോലും അനുവാദമില്ല. മാർച്ച്‌ 15 വരെ ഛത്തീസ്‌ഗഢിൽ 47 ആക്രമണമുണ്ടായി. ബിജെപി ഭരിക്കുന്ന യുപിയിൽ ഇതു വരെ 36 
ഇതുവരെ 36 ആക്രമണവും.

Read more at: https://www.deshabhimani.com/post/20240418_28427/congresschristian-harrasment

അഴിഞ്ഞാടിയത് കാവിപ്പട
 , കേസ് മദർ തെരേസ സ്കൂളിന് ; തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന്റെ ഇരട്ടത്താപ്പ്.

ക്രൈസ്തവസഭയുടെ കീഴിലുള്ള സെന്റ്‌ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘപരിവാറുകാർ അടിച്ചു തകർത്തതിനു പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര വകുപ്പ്‌ ചുമത്തി കേസെടുത്ത്‌ തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാർ. വടക്കൻ ജില്ലയായ മഞ്ചേരിയയിലെ കണ്ണേപള്ളി ഗ്രാമത്തിലുള്ള സ്‌കൂളിൽ പട്ടാപ്പകൽ ഇരച്ചു കയറി ആക്രമണം നടത്തിയ ഒരാളെയും ദിവസങ്ങള്‍ക്കു ശേഷവും പിടികൂടിയിട്ടില്ല. ഇതോടെ, മുൻ എബിവിപി നേതാവായ കോൺഗ്രസ്‌ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി സംഘപരിവാറുകാരെ സംരക്ഷിക്കുകയാണെന്ന വിമർശം ശക്തമായി.

ചൊവ്വാഴ്‌ചയാണ്‌ ജയ്‌ശ്രീറാം വിളികളുമായി സംഘപരിവാർ അക്രമികൾ സ്‌കൂളും മദര്‍ തെരേസയുടെ രൂപവും കല്ലെറിഞ്ഞ് തകര്‍ത്തത്‌. സ്കൂളില്‍ കാവിക്കൊടിയും കെട്ടി. സ്കൂള്‍ മാനേജരെ വിളിച്ചിറക്കി നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. സംഘര്‍ഷത്തില്‍ മാനേജർ കണ്ണൂർ സ്വദേശി വൈദികൻ ജെയ്‌മോന്‌ 
മര്‍ദനമേറ്റു. സ്ഥലത്തെത്തിയ പൊലീസ്‌ അക്രമികളെ അറസ്റ്റ്‌ ചെയ്യാൻ തയ്യാറായില്ല.

സംഭവം വിവാദമായതിനു പിന്നാലെ, സ്‌കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവർ അടക്കമുള്ളവർക്ക് എതിരെ മതവികാരം വ്രണപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾക്കിടയിൽ മനപ്പൂർവം ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ആക്രമണത്തിന്‌  നേതൃത്വം നൽകിയ നാലു പേരുടെ പേരടക്കം സ്‌കൂൾ അധികൃതർ പരാതി നൽകിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അനധികൃതമായി കൂട്ടംചേരൽ, അതിക്രമിച്ച്‌ കടക്കൽ തുടങ്ങിയ
വകുപ്പുകൾ മാത്രമാണ്‌ അക്രമികൾക്ക് എതിരെ ചുമത്തിയത്‌.

ഹനുമാൻ ദീക്ഷ ആചരണത്തിന്റെ ഭാ​ഗമായി കുട്ടികൾ കാവിവേഷം ധരിക്കുന്നുണ്ടെങ്കിൽ, രക്ഷിതാക്കൾ സ്‌കൂൾ  അധികൃതരെ ഇത്‌ അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. സ്‌കൂൾ അധികൃതരുടെ നിര്‍ദേശമാണ് ആക്രമണത്തിന്‌ കാരണമെന്നാണ് പൊലീസ് നിലപാട്. പരീക്ഷ നടക്കുന്നതിനാൽ പൊലീസ്‌ കാവലിൽ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഫാദർ ജെയ്‌മോൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഭീഷണിയുള്ളതിനാൽ ആരും സ്‌കൂൾ മേഖല വിട്ട്‌ പുറത്തു പോകുന്നില്ല.16 വർഷമായി തെലങ്കാനയിൽ മിഷണറി പ്രവർത്തനം നടത്തുന്ന അദ്ദേഹം പറഞ്ഞു.  
ആക്രമണം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതാണെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു. മതപരമായ വസ്‌ത്രം ധരിച്ചെത്തിയ കുട്ടികളെ പരീക്ഷ എഴുതിച്ചില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുകയും പിന്നാലെ സംഘപരിവാറുകാർ ഗേറ്റ്‌ തകർത്തെത്തി ആക്രമണം നടത്തുകയായിരുന്നു. നാലു മണിക്കൂറോളം ആക്രമണം തുടർന്നു. 

Read more at: https://www.deshabhimani.com/post/20240418_28309/Telengana-school-attack-fir-filed-against-school-no-cases-against-mob