2022, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

അനുഭവങ്ങൾ കണ്ടെത്തലുകൾ 1തോമസ് കുരികേശു എഴുത്ത്

അനുഭവങ്ങൾ കണ്ടെത്തലുകൾ  1

നിയമ പഠന ശാഖയിൽ ഒരു വിഷയമാണ് . Interpretation of. Statutes  എന്നത്.
(നിയമങ്ങളുടെ വ്യാഖ്യാനം.) അത് നിയമ വാഴ്ചയുടെ അടിസ്ഥാന ശിലയാണ്്‌
 ഒരു നിയമത്തിൽ വരുന്ന  പരസ്പര വിരുദ്ധമായ രണ്ട് വ്യാഖ്യാനങ്ങളിൽ ഒന്ന്   തിരഞ്ഞെടുക്കേണ്ടി വന്നാൽ,  പ്രസ്താവ നിയമം എന്തു ഉദ്ദേശത്തിനുവേണ്ടി  നിർമ്മിക്കപ്പേട്ടോ അതിനു ഫലദായകമായതും, അത് നടപ്പാക്കാൻ സഹായകമായതും സ്വീകരിക്കുക എന്ന തത്വം.. തെളിച്ചുപറഞ്ഞാൽ  വേദപുസ്തകത്തിലെ നായകനായ ക്രിസ്തുവിൻ്റെ പേരിൽ വരുന്ന പറച്ചിലുകൾ പരസ്പര വിരുദ്ധമായി കാണുമ്പോൾ,   ക്രിസ്തു എന്താണ്, അവൻ്റെ മനസ്സ് എന്താണ്  എന്ന ചോദ്യം പ്രധാനമാണ്.   അവൻ പറഞ്ഞു..  മനുഷ്യപുത്രൻ നശിപ്പിക്കുവാനല്ല രക്ഷിപ്പാനത്രെ വന്നത് എന്നാണ്.

പിന്നീട് പറയുന്നു ഫലം കായ്ക്കാത്ത സകല വൃക്ഷങ്ങളും  വെട്ടി തീയിലിട്ടുകളയും എന്ന്. ഇതുകേൾക്കുമ്പോൽ കേൾക്കുന്നവൻ കുഴപ്പത്തിലാകും. ഏതാണ് സ്വീകരിക്കേണ്ടത്.   ദൈവം സ്നേഹം ആണ് എന്ന നിതാന്ത സത്യവുമായി യോജിക്കുകയും  ആ ചിന്തക്ക് ശക്തിപകരുന്ന വചനം സ്വീകരിക്കുകയും വേണം. ബൈബിൾ മനുഷ്യനാൽ  രചിക്കപ്പെട്ടതാണ്. അതിൽ കതിരും പതിരുമുണ്ട്. കതിരിനെ സ്വീകരിക്കണം. കാരണം കതിർ രക്ഷയും പതിർ വിനാശവുമാണ്. 

ദൈവം സ്നേഹമാണെങ്കിൽ നരകം എന്ന ഒരു സ്ഥലമില്ല.
മനുഷ്യനെ രക്ഷിക്കാൻ വന്നവൻ ഒടുവിൽ പാപിയെ നരകത്തിൽ വിടുമെന്ന് പറഞ്ഞാൽ അത് അസംബന്ധമാണ്. നരകം എന്ന് പറയുന്നത് യുക്തിക്കും സ്നേഹ ഭാവം എന്ന അനശ്വര വികാരത്തിനും എതിരാണ്..
ഞാനിത് പറയുന്നത് വിവേകിയായ സാധാരണ മനുഷ്യൻ്റെ യുക്തിക്ക് നിരക്കാത്ത അനേകം വചനങ്ങളും വചന വ്യാഖ്യാനങ്ങളും ഉണ്ടെന്ന്  സ്ഥാപിക്കാനാണ്.. ദൈവം ഒരു മതവും സ്ഥാപിച്ചിട്ടില്ല. മതമെന്നത്  എതിർ ചിന്തയെ എതിരിട്ട് തോൽപ്പിക്കുന്നതിനായി  രൂപം കൊണ്ട കുറേ  മല്ലന്മാരുടെ ക്ലബ്ബാണ്. ദൈവ സ്വഭാവത്തിന് ഒരേ ഒരു ഭാവമെയുള്ളു.  അത് സ്നേഹമാണ്. ദൈവം സ്നേഹമാണ്. തിരിച്ചു പറഞ്ഞാലും  ശരിതന്നെ.. നിർവാജ്യ സ്നേഹം ദൈവമാണ്. .ദൈവസ്നേഹത്തിനു നിരക്കാത്ത ധാരാളം വചനങ്ങൾ ബൈബിളിലുണ്ട്.  സ്നേഹത്തിന് നിരക്കാത്ത  വചനങ്ങൾ തള്ളിക്കളയുക  അങ്ങനെ വരുമ്പോൾ നരകം എന്നൊക്കെ പറയുന്ന ചിന്തകൾ, മനുഷ്യനെ നുകങ്ങൾക്കടിയിൽ ആക്കുവാനായി മതപ്രമാണിമാർ ചുഴറ്റിക്കാണികുന്ന ചൂരൽ വടി മാത്രമാണ്. ആ പ്രമാണി വർഗ്ഗത്തെയാണ് ക്രിസ്തു വെള്ളതേച്ച ശവക്കല്ലറകളേ എന്ന് വിളിച്ചത്.

(തുടരും.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ