2025, ജനുവരി 20, തിങ്കളാഴ്‌ച

ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിച്ചു


തട്ടിയത് 1.41 കോടി രൂപ

ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിച്ചു

അമിതലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ടേഡിംഗ്  ആപ്ലിക്കേഷനിലൂടെ നടത്തിയ തട്ടിപ്പിൽ വൈദികന് ഒന്നര കോടി രൂപ നഷ്‌ടപ്പെട്ട സംഭവത്തിൽ പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചു കേരളത്തിന് പുറത്തുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വൈദികൻ ഇതുവരെ നടത്തിയ ഓൺലൈൻ ഇടപാടുകളെ സംബന്ധിച്ചും ബന്ധപ്പെട്ട കമ്പനികളെ സംബന്ധിച്ചുള്ള വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാസർകോടുള്ള ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് വൈദികന് അക്കൗണ്ടുള്ളത്. ഇതിൽ നിന്നാണ് കേരളത്തിന് വെളിയിലുള്ള 15 ഓളം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇദ്ദേഹം പണം നിക്ഷേപിച്ചത്. ഈ ബാങ്കുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളുടെ വിശദാംശങ്ങൾ തേടി പൊലീസ് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കാസർഗോഡ് സ്വദേശിയായ കോതനല്ലൂർ തുവാനീസാ പ്രാർഥന ഡയറക്ടറായ ദിനേഷ് കുര്യനാണാണ് (37)പണം നഷ്ടമായത്.

1.41 കോടി രൂപ തട്ടിയതായി
വൈദികൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ഇടപാടിലാണ് തുക നഷ്‌ടമായത് . ദീർഘകാലമായി ഓൺ ലൈൻ ഷെയർ മാർക്കറ്റിങ് കമ്പനികളുമായി ബന്ധപ്പട്ട സാമ്പത്തിക  ഇടപാടുകൾ നടത്തുന്ന ആളാണ് വൈദികൻ. ആ കമ്പനിയുടെ ഭാഗമായി ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ചേർത്താണ് തട്ടിപ്പിന് കളമൊരുക്കിയത്. വീടു നിർമിക്കാൻ വച്ചിരുന്ന 70 ലക്ഷവും കടം വാങ്ങിയ 45 ലക്ഷവും ,സ്വർണം പണയം വച്ചു കിട്ടിയ 31 നിക്ഷേപിച്ചതെന്നാണ് വൈദികൻ പറയുന്നത്.

പരാതി നൽകിയ സമയത്ത് ട്രേഡിങ്ങിനായി  വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച 28 ലക്ഷം രൂപ പൊലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഈ തുക വൈദികന് തിരികെ കിട്ടാൻ നടപടി സ്വീകരിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി കമ്പ എസ് റെനീഷ് പറഞ്ഞു. വാട്സാ വാട്‌സാപ്പ് വഴി വന്ന മൊബൈൽ അപ്പിന്റെ ലിങ്ക് ഡൗൺലോഡ് ചെയ്താണ് കമ്പനിയുമായി വൈദികൻ ബന്ധപ്പെട്ടത്.




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ