2023, മേയ് 16, ചൊവ്വാഴ്ച

ഉത്തരേന്ത്യയിൽ ക്രൈസ്‌തവനെന്ന്‌ 
പറയാൻ ധൈര്യമില്ലാതായി’; സംഘപരിവാറിനെതിരെ കത്തോലിക്കാസഭ പ്രസിദ്ധീകരണം

ഏത്‌ വടക്കേ ഇന്ത്യൻ സംസ്ഥാനത്താണ്‌ താൻ ഒരു ക്രൈസ്‌തവനാണെന്ന്‌ ധൈര്യപൂർവം പറയാൻ ഇന്ന്‌ ഒരാൾക്ക്‌ കഴിയുക’യെന്ന്‌ കത്തോലിക്കാസഭയുടെ ഇരിങ്ങാലക്കുട അതിരൂപത മുഖമാസികയായ കേരളസഭ.  ‘കേരളത്തിലെ രാഷ്ട്രീയ നിലപാട്‌ ക്രൈസ്‌തവർ തീരുമാനിക്കും ’ എന്ന തലക്കെട്ടിൽ മെയ്‌  ലക്കത്തിൽ എഴുതിയ  മുഖപ്രസംഗത്തിലാണ്‌ ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ ക്രൈസ്‌തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ ആശങ്ക പങ്കുവച്ചത്‌. 

രണ്ടുവർഷത്തിനിടെ ഇന്ത്യയിൽ അറുന്നൂറിലേറെ  ക്രൈസ്‌തവ വേട്ട നടന്നു. ബിജെപി, സംഘപരിവാർ അംഗങ്ങളാണ്‌ മിക്കയിടത്തും പ്രതികൾ. ഇതേപ്പറ്റി 93 പ്രമുഖ വ്യക്തികൾ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രിക്ക്‌ അയച്ചെങ്കിലും നിശബ്ദതയാണ്‌ നരേന്ദ്രമോദി പാലിക്കുന്നത്‌. അദ്ദേഹമോ, ബിജെപിയുടെ മറ്റ്‌ ഉന്നത നേതാക്കളോ ‘അരുതേ’ എന്നൊരു വാക്കുപറഞ്ഞാൽ ആക്രമണങ്ങൾ നിർത്താനാകും എന്ന കത്തിലെ അഭ്യർഥന വനരോദനമായി. - അരമനകൾ കയറിയിറങ്ങിയാലും പള്ളികളിൽ നേർച്ചയിട്ടാലും മലയാറ്റൂർ മല ചവിട്ടിയാലും വീടുകൾ സന്ദർശിച്ചാലും കത്തോലിക്കാ വിശ്വാസികളുടെ മനസ്സിലെ മുറിവുകൾ അത്രപെട്ടെന്ന്‌ ഉണക്കാൻ ഒരു രാഷ്ട്രീയ പാർടിക്കും കഴിയില്ല. 1998 ൽ അടൽബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ കെട്ടഴിച്ചുവിട്ട വിദ്വേഷത്തിന്റെ അശ്വമേധം ഇന്നും ജനാധിപത്യ–- മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ചിലൂടെയാണ്‌ കുളമ്പടിച്ചു പൊടിയുയർത്തി വിഹരിക്കുന്നത്‌. 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വന്നപ്പോൾ, ക്രൈസ്‌തവർക്കെതിരായ പീഡനങ്ങൾ ദിനചര്യപോലെ ഏറ്റെടുക്കുകയായിരുന്നു സംഘപരിവാരങ്ങളെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


Read more: https://www.deshabhimani.com/news/kerala/irinjalakuda-diocese/1092119

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ