വഖഫ് ആക്ട് 1954 മുസ്ളീമുകൾക്ക് ബാധകമായ കേന്ദ്ര നിയമമാണ്. കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാകയാൽ കേന്ദ്ര സർക്കാരിനോ , സംസ്ഥാന സർക്കാരുകൾക്കോ നിയമം നിർമ്മിക്കാവുന്നതാണ്. ഇന്ത്യയിലാദ്യമായി എല്ലാ മതങ്ങൾക്കും ബാധകമായ സ്വത്തു ഭരണ നിയമം ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ആണ്. ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ ഈ നിയമം 1954 ൽ ചില ഭേദഗതികളോടെ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ച് ശരി വച്ചിരുന്നു. 1960 ൽ ബോംബെ വാർളി പള്ളി വികാരി ഈ നിയമമല്ല കാനോൻ ആണ് തങ്ങൾക്ക് ബാധകമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. സ്വാതന്ത്യ പ്രാപ്തിക്ക് മുമ്പ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ആക്ട് 1927 ആംഗ്ളിക്കൻ സഭയുടെ പൊതു സ്വത്ത് ഭരണ നിയമമായിരുന്നു. അഞ്ചാം ലോ കമ്മീഷൻ ഈ നിയമം റദ്ദു ചെയ്ത് ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭകൾക്കും ബാധകമായ പൊതു നിയമം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാറി മാറി അധികാരത്തിൽ വന്ന കേന്ദ്ര സർക്കാരുകളോ , കേരളാ സർക്കാരോ അത്തരമൊരു നിയമ നിർമ്മാണത്തിന് തയ്യാറായിട്ടില്ല. മതത്തെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്ന ആർ.എസ്.എസ് ഉടമസ്ഥതയിലുള്ള ആയിരക്കണക്കിന് സ്വകാര്യ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്.
ഇത്തരം സ്വകാര്യ ആരാധനാ കേന്ദ്രങ്ങൾക്കു ബാധകമായ യാതൊരു പൊതു നിയമങ്ങളും നിലവിലില്ല. ഉദാഹരണമായി കേരളത്തിലെ ചക്കളത്തുകാവ് ക്ഷേത്രം , മാതാ അമൃതാനന്ദ ക്ഷേത്രം,ആറ്റുകാൽ, എന്നിവ സ്വകാര്യ ക്ഷേത്രങ്ങളാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ കുറ്റമറ്റ മതസ്വത്തു ഭരണ നിയമത്തിന് രൂപം കൊടുക്കാനുള്ള സാദ്ധ്യത കുറവാണ്. തട്ടിക്കൂട്ട് നിയമങ്ങൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല യാക്കോബായ സഭ ഉൾപ്പെടെയുള്ള ക്രൈസ്തവ സഭാ വിശ്വാസികൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾ. വിവിധ മതങ്ങളിലെയും, ക്രൈസ്തവ സഭകളിലെയും വിശ്വാസി സമൂഹങ്ങൾ പൊരുതി നേടേണ്ടണ്ട നവോത്ഥാന അവകാശമാണ് സമഗ്രമായ മത സ്വത്ത് ഭരണ നിയമം. ആ നിയമം പൗരോഹിത്യ അധികാര വിമുക്തമെങ്കിൽ മാത്രമേ ഭരണസുതാര്യത ഉറപ്പു വരുത്താനും ,അഴിമതി തടയാനും കഴിയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ