2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച
അരുൺമിശ്രയുടെ വിധിയും സഭാ തർക്ക നിയമ നിർമ്മാണ സാദ്ധ്യതയും
അരുൺമിശ്രയുടെ വിധിയും സഭാ തർക്ക നിയമ നിർമ്മാണ സാദ്ധ്യതയും
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കേരളത്തിലെ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാര പോരാട്ടങ്ങൾ. സ്വാതന്ത്ര്യത്തിന് ശേഷം പുറത്ത് വന്ന 1958 ,1995, 2017 സുപ്രീംകോടതി കോടതി വിധികൾ ഏക പക്ഷിയായി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്. 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇരു വിഭാഗത്തിന്റെയും അംഗസംഖ്യ തുല്യമാണ്. തങ്ങൾക്ക് അനുകൂലമായ കോടതി വിധികൾ ഉയർത്തി കാണിച്ച് യാക്കോബായ സഭയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ദേവാലയങ്ങൾ കൈക്കലാക്കാനുള്ള ഓർത്തഡോക്സ് സഭാ നീക്കങ്ങൾ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ കലാപത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ്. അവസാനമായി പുറത്തു വന്ന ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി പ്രകാരം ഓർത്തഡോക്സ് സഭയിലെ പുരോഹിതർക്ക് മാത്രമാണ് പള്ളികളിൽ ആത്മീയ കർമ്മങ്ങൾ നടത്താനുള്ള അവകാശം. സുപ്രീംകോടതി അംഗീകരിച്ച 1934 ഓർത്തഡോക്സ് ഭരണഘടന അംഗീകരിച്ച് സത്യവാങ്മൂലം നൽകുന്ന അൽമായർക്ക് മാത്രമാണ് പള്ളികളിൽ മൃതദേഹ സംസ്കാരാവകാശം ഉൾപ്പെടെയുള്ള ആത്മീയ കാര്യങ്ങൾ നിറവേറ്റാൻ കഴിയൂക.
സെമിത്തേരി നിയമ നിർമ്മാണം
സുപ്രീം കോടതി വിധി ഉയർത്തി ഓർത്തഡോക്സ് വിഭാഗം യാക്കോബായ സഭാംഗങ്ങൾക്ക് മഹാ ഭൂരിപക്ഷമുള്ള അറുപത്തിരണ്ട് ദേവാലയങ്ങൾ നിയമ യുദ്ധത്തിൽ കൂടി ഇതിനകം ഇതിനകം കൈവശപ്പെടുത്തി കഴിഞ്ഞു. ഈ ദേവാലയങ്ങളിൽ യാക്കോബായ സഭാ വൈദികർക്കും, വിശ്വാസികൾക്കും ആരാധനാവകാശം നിഷേധിച്ചു കൊണ്ട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ച തീവ്രവാദപരമായ നിലപാട് മൂലം നിരവധി ദേവാലയങ്ങളിൽ യാക്കോബായ സഭാംഗങ്ങൾക്ക് മൃതദേഹ സംസ്കാരാവകാശം നിഷേധിക്കപ്പെട്ടു. തങ്ങൾക്ക് വിശ്വാസപരമായി സ്വീകാര്യരായ പുരോഹിതരാൽ ആത്മീയ കർമ്മങ്ങൾ നടത്താനുള്ള യാക്കോബായ സഭാംഗങ്ങളുടെ അവകാശം കയ്യടക്കിയ ദേവാലയങ്ങളിൽ
വ്യാപകമായി നിഷേധിക്കപ്പെട്ടു. ഇതിന്റെ ഫലമായി എറണാകുളം, ഇടുക്കി , തൃശൂർ, കോട്ടയം രൂപം കൊണ്ട ക്രമസമാധാന പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ 2020 ൽ ഇരു വിഭാഗങ്ങൾക്കും ബാധകമായ സെമിത്തേരി നിയമം പാസാക്കാൻ തയ്യാറായി. ഈ നിയമം സുപ്രീംകോടതി വിധിക്കെതിരാണെന്ന വിചിത്ര നിലപാട് സ്വീകരിച്ച് കേരളാ ഹൈക്കോടതിയിൽ ഓർത്തഡോക്സ് വിഭാഗം ഹർജി നൽകിയെങ്കിലും നാളിതുവരെയും ആ നിയമം സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. നിയമ നിർമ്മാണത്തിൽ കൂടി യാക്കോബായ സഭാംഗങ്ങളുടെ മൃതദേഹ സംസ്കാരാവകാശം ഉറപ്പ് വരുത്താൻ കഴിഞ്ഞെങ്കിലും യാക്കോബായ സഭയിലെ പള്ളി ഇടവകാംഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അൽമായരുടെയും, പുരോഹിതരുടെയും ആരാധനാവകാശം പുനസ്ഥാപിക്കാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. തങ്ങളുടെ സങ്കുചിത താൽപര്യം സംരക്ഷിക്കാൻ സുപ്രീം കോടതി വിധി യാന്ത്രികമായി നടപ്പിലാക്കി യാക്കോബായ സഭാ ദേവാലയങ്ങൾ പൂർണ്ണമായി പോലീസ് സഹായത്തോടെ പിടിച്ചെടുത്ത് കൈമാറണമെന്നാണ് ഓർത്തഡോക്സ് സഭ ഉന്നയിക്കുന്ന ആവശ്യം. സഭാ തർക്കം പരിഹരിക്കാൻ ഉചിതമായ നിയമം നിർമ്മാണ ആവശ്യവുമായി യാക്കോബായ സഭാംഗങ്ങൾ തുടർച്ചയായ പ്രക്ഷോഭ സമരത്തിലാണ്. അനഉരജ്ഞനത്തഇൽ കൂടി തർക്കങ്ങൾ പരിഹരിക്കാൻ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളിലെയും, ഓറിയന്റഡ് ഓർത്തഡോക്സ് സഭകളിലെയും അദ്ധ്യക്ഷന്മാർ തയ്യാറായെങ്കിലും സുപ്രീംകോടതി അംഗീകരിച്ച 1934 ഭരണഘടനയിൽ മുറുകെ പിടിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ശാഠ്യത്തിലാണ് ഓർത്തഡോക്സ് സഭ.
തർക്ക പരിഹാരത്തിന് നിയമം നിർമ്മാണം മാത്രം പോംവഴി
ഇരു സഭകളുടെയും പള്ളികൾ, ഭദ്രാസനങ്ങൾ, സഭാ പൊതു സ്വത്ത് ഭരണത്തിന് ഉചിതമായ നിയമം നിർമ്മാണത്തിന് സർക്കാർ തയ്യാറാകുക മാത്രമാണ് പ്രശ്നം പരിഹാരം മാർഗം.
ഈ പ്രതിസന്ധി ലെജിസ്ളേച്ചറിന് പരിഹരിക്കാൻ എങ്ങനെ കഴിയുമെന്നത് സംബന്ധിച്ച് ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. കേസിന്റെ അന്തിമ തീർപ്പിൽ " In accordance with law " മാർഗ്ഗത്തിൽ ഓർത്തഡോക്സ് ഭരണഘടന തന്നെ ഭേദഗതി ചെയ്ത് തർക്കങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
ഓർത്തഡോക്സ് ഭരണഘടന പ്രകാരം , പള്ളി, ഭദ്രാസനം, സഭ എന്നീ ത്രിതല സമിതി കളിൽ വികാരി, ഇടവക മെത്രാൻ, മലങ്കര മെത്രാൻ എന്നീ പൗരോഹിത്യ സ്ഥാ പദവികൾ സെക്കുലർ സ്വഭാവത്തിൽ ഉൾപ്പെടുമെന്ന് കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവ സെക്കുലർ പദവികളായി ജസ്റ്റീസ് അരുൺ മിശ്ര തന്നെ തന്റെ വിധിയിൽ അന്തിമ തീർപ്പ് പ്രഖ്യാപിച്ച നിലക്ക് അവരുടെ നിയമനം, ചുമതലകൾ സംബന്ധിച്ച് ലെജിസ്ളേച്ചറുകൾക്ക് നിയമം നിർമ്മിക്കാനുള്ള വാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു.
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിലെ പേജ് 265 മുതൽ
i മുതൽ xxviii വരെ അക്കമിട്ടു പറയുന്നവ മാത്രമേ വിധിയായി പരിഗണിക്കൂ എന്നതാണ് ഓർത്തഡോക്സ് സഭാ പണ്ഡിതരുടെ വിദണ്ഡവാദങ്ങൾ. ഇനി അവർ വിധിയുടെ ഭാഗമായി സമ്മതിക്കുന്ന
പേജ് 265 മുതലുള്ള വിധി ഭാഗം തന്നെ നമുക്ക് പരിശോധിക്കാം.
XIV The Patriarch has no power to interfere in such matters under the guise of spiritual supremacy unless the 1934 Constitution is amended in accordance with law.
(xiv) Appointment of Vicar is a secular matter.
നിയമ പ്രകാരം " In accordance with law. " 1934 സഭാ ഭരണഘടന ഭേദഗതി ചെയ്യാതെ പാത്രിയർക്കീസിന് ആത്മീയാധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നതിന്റെ അർത്ഥം ഭരണ ഘടന ഭേദഗതിയിൽ കൂടി പാത്രിയർക്കീസിന് ആത്മീയ അധികാരം നൽകാൻ കഴിയുമെന്നതാണ്.
ഇതേ ഖണ്ഡികയിൽ തന്നെയാണ് പൗരോഹിത്യ പദവി സെക്കുലർ സ്വഭാവത്തിൽ ഉൾക്കൊള്ളുന്നതാണെന്ന് ജസ്റ്റീസ് അരുൺ മിശ്ര പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കുലർ സ്ഥാനികളുടെ നിയമനം ലെജിസ്ളേച്ചറുടെ നിയമ നിർമ്മാണ പരിധിയിൽ വരുന്ന വിഷയമാണെന്ന് പ്രഖ്യാപിക്കുന്ന നിരവധി സുപ്രീംകോടതി വിധികൾ ഇതിനകം പുറത്തു വന്നിട്ടുണ്ട് . ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ തന്നെ ആ കോടതി വിധികൾ വിശദമായി ചർച്ച് ചെയ്ത് പ്രതിപാദിച്ചിട്ടുണ്ട്.
"This Court has distinguished between religious service and the person who performs the service; in the aforesaid decision. The performance of the religious service according to the tenets, Agamas, customs, and usages prevalent in the temple etc. is an integral part of the religious faith and belief and to that extent, the legislature cannot intervene to regulate. But the service of the priest or Archaka is a secular part. The hereditary right as such is not an integral part of the religious practice but a source to secure the services of a priest independent of it. Though the performance of the ritual ceremonies is an integral part of the religion, the person who performs the ceremonies is not a part of spiritual ceremonies itself. With respect to spiritual ceremonies right can be claimed but not with respect to the person who performs it or associates himself with the performance of spiritual ceremonies which is not a right under Article 25. This is a secular right. The custom or usage in that behalf was held not as an integral part of religion. It was held that the legislature has the power to regulate the appointment of Archaka, 162 emoluments, and abolition of customary share in the offerings to the Deity. This Court has held thus:"
( ഖണ്ഡിക 106)
(xx) Once there is Malankara Church, it has to remain as such including the property. No group or denomination by majority or otherwise can take away the management or the property as that would virtually tantamount to illegal interference in the management and illegal 272 usurpation of its properties. It is not open to the beneficiaries even by majority to change the nature of the Church, its property and management.
"The only method to change management is to amend the Constitution of 1934 in accordance with law. It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution."It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution.
ഈ ഖണ്ഡികയിൽ മലങ്കര സഭാ ഭരണമോ, അതിന്റെ സ്വത്തുക്കളോ, സുപ്രീംകോടതി ശരിവച്ചു ഭയണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമായി ഭുരിപക്ഷത്തിനോ ,ന്യൂനപക്ഷത്തിനോ കൈവശപ്പെടുത്താനോ , പള്ളികൾക്ക് തനതായ ഭരണഘടന നിർമ്മിക്കാനോ കഴിയില്ലെങ്കിലും
In accordance with law. പ്രകാരം ഭേദഗതി ചെയ്യുന്നതിൽ കൂടി ഇടവക പള്ളികളിലെ ഭൂരിപക്ഷം പ്രകാരം സ്വത്ത് ഭരണാധികാരം ഇടവകാംഗങ്ങൾക്ക് ലഭിക്കുന്ന നിയമാലി നിർമ്മാണാവകാശം സാദ്ധ്യമാകുമെന്നാണ് ഈ കോടതി വിധിയുടെ സാരം.
(xxvi) The 1934 Constitution is appropriate and adequate for the management of the Parish Churches, as such there is no necessity of framing a scheme under section 92 of the CPC.
ഈ ഖണ്ഡികയിൽ ജസ്റ്റീസ് അരുൺ മിശ്ര പറയുന്നത് 1934 ഭരണഘടന എന്നത് സഭയുടെ സ്വത്ത് ഭരണ നിയമാവലി മാത്രമാണെന്നാണ്. ഈ സ്വത്ത് ഭരണം സംബന്ധിച്ച് നിയമം നിർമ്മിക്കാനുള്ള ലെജിസ്ളേച്ചറുകൾക്ക് ഇന്ത്യൻ ഭരണഘടനാ 25(2) പ്രകാരം നൽകുന്ന അധികാരം ജസ്റ്റീസ് അരുൺ മിശ്ര തന്നെ തന്റെ വിധിയിൽ ശരിവച്ചിട്ടുണ്ട്.
(xxviii) Both the factions, for the sake of the sacred religion they profess and to preempt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law.
ഈ ഖണ്ഡികയിൽ ജസ്റ്റീസ് അരുൺ മിശ്ര സമാധാനപരമായ ഒത്ത് തീർപ്പിന് പൊതു മദ്ധ്യസ്ഥതയിൽ തർക്ക വിഷയങ്ങൾ ചർച്ചചെയ്ത് ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ സഭാ ഭരണഘടന in accordance with law. ഭേദഗതി ചെയ്യാൻ നിർദ്ദേശിക്കുന്നു.
ഓർത്തഡോക്സ് സഭാ പണ്ഡിതർ കോടതി വിധിയുടെ ഭാഗമായി സമ്മതിക്കുന്ന "In Accordance With Laws" എന്ന വാചകം പേജ് 265 മുതലുള്ള പേജുകളിൽ നാലു പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്. എന്താണ് ഈ പ്രയോഗത്തിന്റെ അർത്ഥം.
"In Accordance With Law " വഴിയുള്ള 1934 സഭാ ഭരണഘടന ഭേദഗതി എന്ന ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയെ മലങ്കര അസോസിയേഷൻ വഴിയുള്ള ഭരണഘടാ ഭേദഗതി എന്നാണ് ഓർത്തഡോക്സ് സഭാ പണ്ഡിതന്മാർ ദുർ വ്യാഖ്യാനം ചെയ്യുന്നത്. ഇത് തെറ്റായ വ്യാഖ്യാനമാണ് .
.
"(In accordance with law എന്നതിന് നിയമ നിഘണ്ടു നൽകുന്ന വ്യാഖ്യാനം എന്താണെന്ന് പരിശോക്കാം
“Accordance with the law means that the exercise of State power, in particular coercive power, must have support in statute law, subordinate legislation or case law. The Court has increasingly stressed the need for the law to satisfy qualitative criteria, in particular, minimum standards of foreseeability and for discretionary powers to be drafted carefully, identifying the addressees, the objects of the exercise of power, the limits, temporal and otherwise on its exercise etc. The problem in this area is reconciling the need for flexibility (above para 19) and the need for foreseeability. The “necessity” requirement is essentially a test of the proportionality of an infringement, and involves looking at the control system for preventing abuse of discretionary powers. Where the Court finds that a measure complained of is not “in accordance with the law”, then it does not proceed to examine whether the measure satisfies the requirements of “necessity in a democratic society”. The majority of cases relating to intelligence accountability have dealt only with the “accordance with law” requirement.46 In several European States aspects of the legal basis have been found to be inadequate. This has given legislators the opportunity to address the principles that should govern this important area of State activity and to lay down limits to the work of such agencies. Where this opportunity has been taken properly the security and intelligence agencies have obtained increased legitimacy. “
(https://www.lawinsider.com/dictionary/accordance-with-the-law)
മലങ്കര സഭാ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ എതിർക്കുന്ന ഓർത്തഡോക്സ് സഭയാണ് യഥാർത്ഥത്തിൽ സുപ്രീംകോടതി വിധിയെ മാനിക്കാത്തവർ എന്നതാണ് സത്യം .
സഭാ തർക്ക പരിഹാരത്തിനായി ജസ്റ്റീസ് കെ ടി തോമസ് ചെയർമാൻ ആയ നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കി നിയമ നിർമ്മാണത്തിനായി സർക്കാരിന് കൈമാറിയ കരട് നിയമം ഇതിനകം ഗസറ്റ് വിജ്ഞാപനത്തിൽ കൂടി പൊതുജനങ്ങൾക്ക് ലഭ്യമാണ്. ആ നിയമം സംബന്ധിച്ചു ആക്ഷേപങ്ങൾ ബോധ്യപ്പെടുത്താൻ മുപ്പതു ദിവസത്തെ സാവകാശവും നൽകിയിരുന്നു . ആ നിയമത്തിലെ ഏതെങ്കിലും വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം അധ്യായത്തിൽ വിവരിക്കുന്ന ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കുന്നവ ആണെന്ന് നാളിതു വരെ നിയമ നിർമ്മാണത്തെ എതിർക്കുന്ന ഓർത്തഡോക്സ് സഭാ വ്യക്താക്കൾ വെളിപ്പെടുത്തിയിട്ടില്ല .
മതസ്വത്തു നിയമ നിർമാണാധികാരം ലെജിസ്ളേച്ചറുകൾക്കു ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളത് ലെജിസ്ളേച്ചറുകളുടെ പ്രവർത്തന ഘടന ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ,ജനങ്ങളുമായി ബന്ധപ്പെടുന്ന ജനകീയ സംവിധാനം ആയതിനാലാണ് . ഭരണഘടന അനുച്ഛേദം 25 (2 ) പ്രകാരമുള്ള മതസ്വത്ത് ഭരണം നിയമം എന്നത് മഹത്തായ സാമൂഹിക പരിഷ്കരണം ആയാണ് നിയമ വിദഗ്ദ്ധരും ജുഡീഷ്യറിയും വിലയിരുത്തുന്നത് . സതി നിർത്തലാക്കിയത് പോലെ, അയിത്തം നിരോധിച്ചത് പോലെ, ലിംഗ സമത്വം ഭരണഘടനാവകാശമായി പ്രഖ്യാപിച്ചത് പോലെ അതാത് മതങ്ങളുടെ സ്വത്ത് ഭരണത്തിന് സമത്വത്തിൽ അധിഷ്ഠിതമായ അധികാരം അതാത് മതങ്ങളിലെ വിശ്വാസി സമൂഹത്തിന് ഉറപ്പ് നൽകുന്ന നിയമ നിർമ്മാണവും സാമൂഹ പരിഷ്കാരത്തിന് (Reformation) അനിവാര്യമാണ്.
Reforms and Essentiality
A recurring theme, which enables the State to make law, is the need for social welfare and reform, provided under Article 25(2)(b). The test of essentiality being of judicial origin, also applies to regulate the constitutionality of reform legislations within the religious and cultural sphere. In the Sardar Syedna case[15], the Court had held that Article 25(2), which allowed the State to pass reform legislation, “is intended to save the validity only of those laws which do not invade the basic and essential practices of religion which are guaranteed by the operative portion of Art. 25(1).”
സാമൂഹിക പരിഷ്കാര നിയമ നിർമ്മാണങ്ങൾക്ക് മഹത്തായ മാതൃക ആയ കേരളം മതസ്വത്ത് നിയമ നിർമ്മാണത്തിൽ കാണിക്കീന്ന അലംഭാവം പൊറുക്കാവുന്നതല്ല. എന്തിനും ഏതിനും സർക്കാരിനെതിരെ വിമർശന ശരങ്ങൾ ഉയർത്തുന്ന കേരളത്തിലെ പ്രതിപക്ഷം ആകട്ടെ സർക്കാരിന്റെ അലംഭാവത്തെ തുറന്ന് കാണിക്കാൻ നിയമസഭാ വേദി ഒരിക്കൽ പോലും ഉപയോഗിക്കുന്നില്ല എന്നതും പ്രതിക്ഷേധാർഹമാണ്. നാലാം തൂണായി വിശേഷിപ്പിക്കപ്പഞടുന്ന കേരളത്തിലെ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയും ഞെട്ടൽ ഉളവാക്കുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)